Search
  • Follow NativePlanet
Share
» »കോവിലൂർ..കണ്ടതിലേറെ കാഴ്ചകളുമായി കാത്തിരിക്കുന്ന ഗ്രാമം

കോവിലൂർ..കണ്ടതിലേറെ കാഴ്ചകളുമായി കാത്തിരിക്കുന്ന ഗ്രാമം

മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ നാടിന്റെ വിശേഷങ്ങളറിയേണ്ടെ?

പറഞ്ഞും കണ്ടും തീർത്ത മൂന്നാറിനെക്കുറിച്ച് കൂടുതലെന്താണ് പറയുവാനുള്ളതെന്നല്ലേ... മൂന്നാറല്ല... മൂന്നാറിൽ നിന്നും പത്തു നാല്പത് കിലോമീറ്റർ അകലെ അധികമൊന്നും ആളുകൾ കടന്നു ചെന്നിട്ടില്ലാത്ത ഒരു നാട്. തട്ടുതട്ടായി കിടക്കുന്ന കൃഷി ഭൂമിയും ആരെയും ഒന്നു കൊതിപ്പിക്കുന്ന കൃഷികളും പച്ചപ്പുമായി കിടക്കുന്ന കോവിലൂർ. കോവിലുകളുടെ നാട് എന്ന കോവിലൂർ. മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ നാടിന്റെ വിശേഷങ്ങളറിയേണ്ടെ?

 കോവിലൂർ

കോവിലൂർ

മൂന്നാറിൽ നിന്നും 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കോവിലൂർ സഞ്ചാരികളുടെ ലിസ്റ്റിൽ അധികം കയറിയിട്ടില്ലാത്ത നാടാണ്. വട്ടവടയെന്ന സഞ്ചാരികളുടെ സ്വർഗ്ഗത്തിനോട് ചേർന്നാണ് കോവിലൂരുള്ളത്. കാർഷിക ഗ്രാമമെന്നറിയപ്പെടുന്ന ഇവിടേക്ക് സ്ഥലങ്ങൾ കീഴടക്കുവാനുള്ള മനസ്സുമായല്ല പോകേണ്ടത്...പകരം കാഴ്ചകളെ കണ്ണു തുറന്ന് കണ്ട് പ്രകൃതിയെ അറിയുവാനുള്ള മനസ്സുമായി വേണം ഇവിടേക്ക് പോകുവാൻ.

PC:Jusjose

കോവിലൂർ എന്നാൽ

കോവിലൂർ എന്നാൽ

കോവിലുകളുടെ ഊര് എന്നാണ് കോവിലൂർ എന്ന വാക്കിനർഥം. തമിഴ്നാടിനോട് ചേർന്നു നില്‍ക്കുന്ന ഉവിടം ഒറ്റപ്പെട്ട തുരുത്താണ് എന്നു പറഞ്ഞാലും തെറ്റില്ല. കുറഞ്ഞത് ഒരു അറുപത് വർഷമെങ്കിലും പിന്നോട്ടടിക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്.

 അപരിചിതമായ നാട്

അപരിചിതമായ നാട്

മൂന്നാറിന്റെയും കാന്തല്ലൂരിന്റെയും ഒക്കെ സൗന്ദര്യം തേടി ഇവിടെ വരുന്നവരെ തീർത്തും അപരിചിതമായ കാഴ്ചകളായിരിക്കും കാത്തിരിക്കുന്നത്. വട്ടവട കഴിഞ്ഞാൽ പിന്നെ കോവിലൂരാണ് ആ ഗ്രാമം. അതുവരെ കണ്ട കാഴ്ചകളിൽ നിന്നും മൊത്തത്തിൽ മാറി വളരെ വ്യത്യസ്തമായ ഒരിടമാണ് കോവിലൂർ. ഒരു കാര്യത്തിലും ആധുനികത തൊട്ടുതീണ്ടാത്ത നാട്. പരമ്പരാഗത കൃഷിരീതികളും നിയമങ്ങളും ചട്ടങ്ങളും പിന്തുടരുന്ന ഒരിടംകൂടിയാണിത്.

PC:Joseph Lazer

ചുമടെടുക്കുവാൻ കോവർ കഴുതകൾ

ചുമടെടുക്കുവാൻ കോവർ കഴുതകൾ

വളരെ ലളിതമായി ജീവിതം നയിക്കുന്നവരാണ് ഇവിടെയുള്ളർ. ഇവിടുത്തെ ഭൂരിഭാഗം ആളുകളും കൃഷിക്കാരാണ്.വാഹന സൗകര്യം ഇപ്പോഴും പരിമിതമായ ഇവിടെ ചുമടെടുക്കുവാനായി കോവർ കഴുതകളെയാണ് ഉപയോഗിക്കുന്നത്. തട്ടുതട്ടായുള്ള കൃഷിയിടങ്ങളാണ് മറ്റൊരു കാഴ്ച.

തനിനാടൻ കാഴ്ചകൾ

തനിനാടൻ കാഴ്ചകൾ

കേരളത്തിൽ സ്ഥിതി ചെയ്യുമ്പോളും തമിഴ്നാടിൻറെ സ്വാധീനവും സംസ്കാരവും പിന്ടുടരുന്ന നാടാണ് കോവിലൂർ. ഒറ്റമുറി വീടുകളും പരമ്പരാഗത കൃഷി രീതികളും ഒക്കെയയാി തികച്ചും വ്യത്യസ്തമായ കാഴ്ചകളാണ് ഇവിടെയുള്ളത്.
ശക്തമായ ജാതി വ്യവസ്ഥയും മറ്റും ഇന്നും നിലനിൽക്കുന്ന ഇടം കൂടിയാണിത്. സർക്കാർ വ്യവസ്ഥകൾ ഇവിടെയുണ്ടങ്കിലും അവസാന വാക്ക് ഗ്രാമത്തിലെ മൂപ്പനാണ്. കുറ്റത്തിന് ശിക്ഷയും അവസാന തീർപ്പുകളും ഒക്കെ അദ്ദേഹത്തിന്റേതായിരിക്കും.

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ഔദ്യോഗികമായി കേരളത്തിലാണെങ്കിലും തമിഴ്നാടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഇടമാണ് കോവിലൂർ. മൂന്നാറിൽ നിന്നും ടോപ് സ്റ്റേഷൻ-പാമ്പാടുംചോല ദേശീയോദ്യാനം-വട്ടവട വഴി കോവിലൂരിലെത്താം. മൂന്നാറിൽ നിന്നും ഇവിടേക്ക് 44.1 കിലോമീറ്റർ ദൂരമാണുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X