Search
  • Follow NativePlanet
Share
» »കൊവിഡ് ലോകത്തെ പാപ്പരാക്കിയപ്പോള്‍ സമ്പന്നമായ റഷ്യന്‍ ഗ്രാമം ... കഥ വിചിത്രം

കൊവിഡ് ലോകത്തെ പാപ്പരാക്കിയപ്പോള്‍ സമ്പന്നമായ റഷ്യന്‍ ഗ്രാമം ... കഥ വിചിത്രം

കൊവിഡ് ലോകത്തെ മുഴുവന്‍ മാറ്റിമറിച്ചിട്ട് വര്‍ഷമൊന്നു കഴിഞ്ഞെങ്കിലും അതുണ്ടാക്കിയ പ്രതിസന്ധികള്‍ ഇപ്പോഴും തുടരുകയാണ്. പഴയ ജീവിതത്തിലേക്ക് ഉടനെയെത്തുവാന്‍ സാധിക്കില്ല എന്നു മാത്രമല്ല, സാമ്പത്തിക പച്ചപിടിക്കണമെങ്കില്‍ ഇനിയും സമയമെടുക്കുകയും ചെയ്യും, ലോകം ഇങ്ങനെ ബുദ്ധിമുട്ടിലൂടെ കടന്നുപോകുമ്പോള്‍ ഇതേ കൊവിഡ് കാരണം നേട്ടം മാത്രമുണ്ടാക്കിയ ഒരു ഗ്രാമമുണ്ട്. നേട്ടമെന്നു പറയുമ്പോള്‍ ചില്ലറയൊന്നുമല്ല, ലക്ഷങ്ങളുടെ കളിയാണിവിടെ നടക്കുന്നത്. റഷ്യയിലെ സോചിന് അടുത്തുള്ള ക്രാസ്നായ പോളിയാന എന്ന ഗ്രാമം കൊവിഡ് കാലത്ത് വലിയ സാമ്പത്തിക നേട്ടമാണുണ്ടാക്കുന്നത്.. സംഭവം ഇങ്ങനെയാണ്

ക്രാസ്നായ പോളിയാന

ക്രാസ്നായ പോളിയാന

ക്രാസ്നായ പോളിയാന അഥവാ ചുവന്ന പുല്‍മേട് എന്നറിയപ്പടുന്ന റഷ്യന്‍ ഗ്രാമം അതിമനോഹരമായ കാഴ്ചകളാല്‍ സമ്പന്നമായ ഒരിടമാണ്. സ്വതവേ ശാന്തവും ഭംഗിയുള്ളതുമായ ഈ ഗ്രാമം പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. അഞ്ച് സ്ട്രീറ്റുകളാണ് ഇവിടെയുള്ളത്

ശുദ്ധവായുവും പ്രകൃതിഭംഗിയും

ശുദ്ധവായുവും പ്രകൃതിഭംഗിയും

കരിങ്കടലിനോട് ചേര്‍ന്നു കിടക്കുന്ന ക്രാസ്നായ പോളിയാന റഷ്യയില്‍ പ്രസിദ്ധമായിരിക്കുന്നത് ഇവിടുത്തെ ശുദ്ധവായുവിനും പ്രകൃതിഭംഗിക്കുമാണ്. വെറും അയ്യായിരം ആളുകള്‍ മാത്രമാണ് ഈ ഗ്രാമത്തില്‍ വസിക്കുന്നത്.
PC:Паша Бунин

പട്ടണത്തില്‍ നിന്നും

പട്ടണത്തില്‍ നിന്നും

റഷ്യയിലെ പല നഗരങ്ങളിലും കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചതോടെ അവിടങ്ങളില്‍ നിന്നെല്ലാം ആളുകള്‍ ക്രാസ്നായ പോളിയാനയിലെത്തി സ്ഥലം വാങ്ങുന്നതാണ് പുതിയ ട്രെന്‍ഡ്. ഗ്രാമത്തിന്റെ ഭംഗിയും ശുദ്ധവായുവും നീലാകാശവും പിന്നെ ആള്‍ത്തിരക്കില്ലാത്തതുമൊക്കെയാണ് ഇവിടേക്ക് ആളുകളെ, പ്രത്യേകിച്ച് പണക്കാരെ എത്തിക്കുന്നത്. മോസ്കോയില്‍ നിന്നാണ് ഏറ്റവുമധികം ആളുകള്‍ ഇവിടേക്ക് വരുന്നത്. നഗരത്തിന്റെ തിരക്കും മാലിന്യങ്ങളുമില്ലാത്ത ശാന്തസുന്ദരമായ ഇടമാണിത്.

എത്രപണം മുടക്കിയും

എത്രപണം മുടക്കിയും

വെറുതേ ഇവിടെയെത്തി കുറച്ചുദിവസം നിന്നു പോവുക.ല്ല, പകരം ഇവിടെ സ്ഥലം സ്വന്തമാക്കുകയോ അല്ലെങ്കില്‍ ഫ്ലാറ്റോ കോട്ടേജോ വാങ്ങുകയോ ആണ് ആളുകള്‍ ചെയ്യുന്നത്. കണക്കില്ലാത്ത വിധത്തില്‍ ആളുകള്‍ ഇവിടെ എത്തി സ്ഥലം വാങ്ങുവാനും നിക്ഷേപം നടത്തുവാനും എത്തിയതോടെ ഇവിടുത്തെ സ്ഥലത്തിന്റെ വിലയും കുതിച്ചുയരുകയാണ്.

PC:RIA Novosti

പത്ത് ലക്ഷത്തില്‍ നിന്നും 50 ലക്ഷത്തിനു മുകളിലേക്ക്

പത്ത് ലക്ഷത്തില്‍ നിന്നും 50 ലക്ഷത്തിനു മുകളിലേക്ക്


സാധാരണ റഷ്യയില്‍ ഭൂമിയുടെ വില നിശ്ചയിക്കുന്നത് 100 ചതുരശ്രമീറ്റര്‍ കണക്കാക്കിയാണ്. സോറ്റ്കി എന്നും ഇതിനെ പറയുന്നു. കൊറോണ വരുന്നതിനു മുമ്പ് ക്രാസ്നയ പോളിയാനയിലെ ഒരു സോട്ട്കയുടെ വില ഏകദേശം 10 ലക്ഷം രൂപയ്ക്ക് അടുത്തായിരുന്നു. എന്നാല്‍ കൊവിഡ് കാലത്ത് ആളുകള്‍ ഇവിടെ വലിയ തോതില്‍ സ്ഥലം വാങ്ങുവാന്‍ ആരംഭിച്ചതോടെ വിലയും കുതിച്ചുയര്‍ന്നു. ഇപ്പോള്‍ ക്രാസ്നയ പോളിയാനയില്‍ ഒരു സോട്ട്കയുടെ വില എന്നത് 50 ലക്ഷം രൂപ വരെയായിട്ടുണ്ട്.
PC:Паша Бунин

വില്‍ക്കുന്നത് 73 കോടിക്ക്, പണിത് നേരെയാക്കണമെങ്കില്‍ 87 കോടി ചിലവും!! ഈ ആഢംബര വസതി ഇങ്ങനെയും അമ്പരപ്പിക്കുംവില്‍ക്കുന്നത് 73 കോടിക്ക്, പണിത് നേരെയാക്കണമെങ്കില്‍ 87 കോടി ചിലവും!! ഈ ആഢംബര വസതി ഇങ്ങനെയും അമ്പരപ്പിക്കും

70 കടക്കും

70 കടക്കും

വില ഇങ്ങനെ കൂടുമ്പോഴും ഇവിടെ കുറച്ച് സ്ഥലം സ്വന്തമാക്കുവാന്‍ ആളുകള്‍ തിക്കിതിരക്കുകയാണ്. പണം എത്ര മുടക്കിയാലും ഇവിടെ സ്ഥലം സ്വന്തമാക്കുവാന്‍ ഒരുങ്ങിത്തന്നെയാണ് മിക്കപണക്കാരുമുള്ളത്. ഇതോടെ 2021 അവസാനമാകുമ്പോഴേയ്ക്കും ഒരു സോട്ട്കയുടെ വില 70 ലക്ഷം കടക്കുമെന്നാണ് കരുതുന്നത്. ഇവിടുത്തെ കോട്ടജുകള്‍ക്കും വീടുകള്‍ക്കും വില തുടങ്ങുന്നത് നാലു കോടിയിലാണ്. 90 കോടി വരെ ഇവിടുത്തെ കോട്ടേജുകള്‍ക്ക് വിലയിട്ടിട്ടുണ്ട്. നഗരജീവിതത്തില്‍ നിന്നുള്ള ഒരു രക്ഷപെടലായാണ് ഈ ഗ്രാമത്തെ മിക്കവരും കാണുന്നത്.
PC:Паша Бунин

 സ്കീയിങ്

സ്കീയിങ്

സ്കീയിങ്ങിന് വളരെ പ്രസിദ്ധമാണ് ക്രാസ്നായ പോളിയാന. ശൈത്യകാലത്ത് ഇവിടെ നടത്തപ്പെടുന്ന സ്കീയിങ്ങില്‍ പങ്കെടുത്തുവാനായി റഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകളെത്താറുണ്ട്.

അത്ഭുതകാഴ്ചകൾ ഒളിപ്പിച്ച ഇന്ത്യൻ മഹാസമുദ്രത്തിലെ ആ 9 ദ്വീപുകള്‍ അറിയണ്ടേ.. ഇതാഅത്ഭുതകാഴ്ചകൾ ഒളിപ്പിച്ച ഇന്ത്യൻ മഹാസമുദ്രത്തിലെ ആ 9 ദ്വീപുകള്‍ അറിയണ്ടേ.. ഇതാ

നാടും വളരുന്നു

നാടും വളരുന്നു

മോസ്കോയുടെ അതേ സമയം, മോസ്കോയിലേക്കുള്ള 2 മണിക്കൂർ വിമാനയാത്ര, , ശൈത്യകാലത്ത് സ്കീയിംഗ്, വേനൽക്കാലത്ത് കടൽ കാഴ്ചകളും ആഘോഷങ്ങളും ,വിന്‍റര്‍ ഒളിംപിക്സില്‍ വികസിപ്പിച്ചെടുത്ത അടിസ്ഥാന സൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നു. നേരത്തെ വളരെ കുറച്ച് സൗകര്യങ്ങള്‍ മാത്രമുണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ ഇരുപതോളം കഫേകളും റസ്റ്റോറന്‍റുകളും ബാറും പബ്ബും വൈഫൈ സൗകര്യങ്ങളുമെല്ലാം വന്നിട്ടുണ്ട്.

PC:wikimedi

ഒഴുകുന്ന വീടുകളിലെ താമസവും പര്‍വ്വതങ്ങള്‍ക്കിടയിലെ ഗ്രാമവും... വിയറ്റ്നാം ഒരുക്കുന്ന അതിശയ അനുഭവങ്ങള്‍ഒഴുകുന്ന വീടുകളിലെ താമസവും പര്‍വ്വതങ്ങള്‍ക്കിടയിലെ ഗ്രാമവും... വിയറ്റ്നാം ഒരുക്കുന്ന അതിശയ അനുഭവങ്ങള്‍

Read more about: world interesting facts village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X