Search
  • Follow NativePlanet
Share
» »അണക്കെട്ട് മുക്കിയ ക്ഷേത്രം...മഴ കനിയണം ഈ ക്ഷേത്രമൊന്നു കാണണമെങ്കിൽ

അണക്കെട്ട് മുക്കിയ ക്ഷേത്രം...മഴ കനിയണം ഈ ക്ഷേത്രമൊന്നു കാണണമെങ്കിൽ

പ്രത്യേകതകളും അത്ഭുതങ്ങളും ധാരാളമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ സംഗമേശ്വര ക്ഷേത്രം

By Elizabath Joseph

നമ്മുടെ നാട്ടിൽ ക്ഷേത്രങ്ങളുടെ കഥ പറഞ്ഞാൽ തീരില്ല. വിശ്വാസങ്ങളും ആചാരങ്ങളും ഐതിഹ്യങ്ങളും കൊണ്ട് കഥയ്ക്കുമേൽ കഥകൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നവയാണ് മിക്ക ക്ഷേത്രങ്ങളും. കടലിനടിയിലും മരുഭൂമിയുടെ നടുവിലും എന്തിനധികം മണ്ണുമൂടിക്കിടക്കുന്ന വിചിത്ര ക്ഷേത്രങ്ങൾ വരെ ഇവിടെയുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ക്ഷേത്രം കൂടിയുണ്ട്. വർഷത്തിൽ പകുതിയിലധികം ദിവസങ്ങളിലും വെള്ളത്തിനടയിലുള്ള ഒരിടം. ഏഴു നദികൾ ചേർന്ന് വെള്ളത്തിൽ മറച്ചിരിക്കുന്ന സംഗമേശ്വർ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ

വെയിൽ കനിഞ്ഞാൽ

വെയിൽ കനിഞ്ഞാൽ

പ്രത്യേകതകളും അത്ഭുതങ്ങളും ധാരാളമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ സംഗമേശ്വര ക്ഷേത്രം. വർഷത്തിൽ കൂടിപ്പോയാൽ നാല്പത് മുതൽ 50 ദിവസങ്ങൾ വരെ മാത്രമേ ഈ ക്ഷേത്രത്തെ വെളിയിൽ കാണുവാൻ സാധിക്കുകയുള്ളു. ബാക്കിയുള്ള സമയമെല്ലാം ഇത് വെള്ളത്തിനടിയിലായിരിക്കും. മഴ മാറി വെയിൽ തെളിയുന്ന നേരങ്ങളിലാണ് ക്ഷേത്രം പുറത്തേക്കു വരുന്നത്.

ഏഴു നദികൾ ചേർന്നൊളിപ്പിച്ച ക്ഷേത്രം

ഏഴു നദികൾ ചേർന്നൊളിപ്പിച്ച ക്ഷേത്രം

ഏഴു നദികൾ തമ്മിൽ ചേരുന്ന സ്ഥലത്താണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ നദികൾ ഒളിപ്പിച്ചിരിക്കുന്ന ക്ഷേത്രം എന്നാണിത് അറിയപ്പെടുന്നത്.

PC:wikimedia

പാണ്ഡവരുടെ ക്ഷേത്രം

പാണ്ഡവരുടെ ക്ഷേത്രം

മഹാഭാരതത്തോളം തന്നെ പഴക്കമുള്ളതാണ് ഈ ക്ഷേത്രത്തിന്റെ കഥയും. വനസാസക്കാലത്ത് പലയിടങ്ങളിലായി അലഞ്ഞതിനു ശേഷം പാണ്ഡവർ ഇവിടെയുമെത്തിയത്രെ. അപ്പോഴാണവർക്ക് യാത്രയിൽ തങ്ങൾ കണ്ട ശ്രീശൈലത്തെ മല്ലികാർജ്ജുന ക്ഷേത്രം പോലൊരു ക്ഷേത്രം ഇവിടെ സ്ഥാപിക്കണമെന്നു തോന്നിയത്. അവിടെയുള്ളതുപോലെ ഒരു ശിവലിംഗമാണ് ഇവിടെയും അവർ സ്ഥാപിക്കുവാൻ ആഗ്രഹിച്ചത്. അങ്ങനെ യുധിഷ്ഠിരന്റെ നിർദ്ദേശ പ്രകാരം ഭീമൻ കാശിയിൽ നിന്നും ഒരു ശിവലിംഗം കൊണ്ടുവരുകയും ഇതിപ്പോൾ കാണുന്ന സ്ഥലത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. കൃഷ്ണ നദിയും തുംഗഭദ്ര നദിയും കൂടാത അവയുടെ കൈവഴികളായ മറ്റു അഞ്ച് നദികളും കൂടി സംഗമിക്കുന്ന സ്ഥലത്തായിയിരുന്നു അവർ ആ ശിവലിംഗം പ്രതിഷ്ഠിച്ചത്.

പേരുവന്ന വഴി

പേരുവന്ന വഴി

നദികൾ സംഗമിക്കുന്ന സ്ഥലത്തു വാഴുന്ന ഊ ശ്വരൻ എന്ന പേരിലാണ് പിന്നീട് ഇവിടുത്തെ ശിവൻ അറിയപ്പെടാൻ തുടങ്ങിയത്. സംഗമേശ്വരൻ വാഴുന്ന ഇടം സംഗമേശ്വര ക്ഷേത്രവുമായി മാറി.

PC:Bhanutpt

ക്ഷേത്രം വെള്ളത്തിനടയിലായ കഥ

ക്ഷേത്രം വെള്ളത്തിനടയിലായ കഥ

1981 ൽ പ്രദേശത്ത് ശ്രീ ശൈലം ഡാം നിര‍മ്മാണം പൂർത്തിയായതോടെയാണ് ക്ഷേത്രം വെള്ളത്തിനടിയിലാവുന്നത്. സമീപത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളും വെള്ളത്തിനടിയിലായെങ്കിലും ആളുകൾ അവയെല്ലാം മറ്റിടങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചു.നൂറ്റാണ്ടുകളുടെ പാരമ്പര്യവും ചരിത്രവുമുള്ള ഈ ക്ഷേത്രമാകട്ടെ അവിടെ തന്നെ നിലനിന്നുപോന്നു. ഈ അവസ്ഥയിൽ തന്നെ രണ്ടു പതിറ്റാണ്ടോളം കാലം കടന്നു പോയി. ഈ സമയമെല്ലാം ക്ഷേത്രം റിയർവോയറിലെ വെള്ളത്തിനടിയിലായിരുന്നു. പിന്നീട് 2003 ലാണ് ക്ഷേത്രം വെള്ളത്തിനു മുകളിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നത്. ക്ഷേത്രത്തിനു പുതിയ ഒരു പ്രതലം നിർമ്മിച്ച് അതിലേക്ക് ഈ ക്ഷേത്രത്തെ ഉയർത്തി വെയ്ക്കുകയായിരുന്നു.

PC: Janardan Chorat 2013

വേനൽക്കാലമായാൽ

വേനൽക്കാലമായാൽ

മഴമാറി വേനൽക്കാലമാകുമ്പോഴേയ്ക്കും ക്ഷേത്രം ചെറുതായി വെള്ളത്തിനു മുകളിൽ ദൃശ്യമാവും. ഏകദേശം നാല്പത് മുതൽ 50 ദിവസം വരെ മാത്രമേ ഈ സമയത്ത് ക്ഷേത്രം കാണാനാവു. ഈ ദിവസങ്ങളിലാണ് ക്ഷേത്രത്തിന്റെ നട തുറക്കുന്നത്. ആ സമയത്ത് ഇവിടെ എത്തി സംഗമേശ്വരനെ തൊഴുത് പ്രാർഥിക്കുവാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്താറുണ്ട്.
ഏപ്രിൽ-മേയ് മാസങ്ങളിലാണ് ഇത് സംഭവിക്കുക.

PC:wikimedia

ഏഴു നദികൾ

ഏഴു നദികൾ

കൃഷ്ണ, തുംഗഭഗ്ര എന്നീ നദികളും അവയുടെ കൈവഴികളായ മറ്റ് അഞ്ച് നദികളുമാണ് ഈ ദിവസങ്ങളിലൊഴികെ ക്ഷേത്രത്തെ വെള്ളത്തിനടിയിൽ നിർത്തുന്നത്. വാനസി, വേണി, ഹുന്ദ്രി, ഭീമാരതി, മലാപഹരണി എന്നിവയാണ് ആ അഞ്ച് പോഷക നദികൾ.

PC:Zeman

 ക്ഷേത്രത്തിലെത്താൻ

ക്ഷേത്രത്തിലെത്താൻ

ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ മുച്ചുമാരി എന്നു പേരായ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബോട്ടുവഴി മാത്രമേ ക്ഷേത്രത്തിലെത്തുവാൻ സാധിക്കുകയുള്ളൂ. വെള്ളം കുറഞ്ഞിരിക്കുന്ന സമയങ്ങളിൽ പോലും ബോട്ടിലൂടെ മാത്രമേ എത്തിച്ചേരുവാൻ സാധിക്കുകയുള്ളൂ.
വിജയവാഡ, ഗുണ്ടൂർ തുടങ്ങിയ സ്ഥലങ്ങളാണ് സമീപത്തുള്ള പ്രധാന ഇടങ്ങൾ. ട്രെയിനിനു വരുന്നവർക്ക് കർണൂൽ തന്നെയാണ് ഏറ്റവും സമീപത്തുള്ള റെയിൽവേ സ്റ്റേഷൻ. ബസിൽ നിന്നും വരുന്നവർ പരിഡ്യാല എന്ന സ്ഥലത്താണ് ഇറങ്ങേണ്ടത്. ഇവിടെ നിന്നും അടുത്താണ് ക്ഷേത്രം.

ശ്രീശൈലം ഡാം

ശ്രീശൈലം ഡാം

ക്ഷേത്രം കഴിഞ്ഞാൽ ഇവിടുത്തെ പ്രധാന ആകർഷണം ശ്രീ ശൈലം ഡാം തന്നെയാണ്. കൃഷ്ണാ നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ ഡാം രാജ്യത്തെ പ്രധാന അണക്കെട്ടുകളിൽ ഒന്നുകൂടിയാണ്. സമുദ്ര നിരപ്പിൽ നിന്നും 512 മീറ്റർ ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ ഡാം നല്ലമല ഹിൽസിനും മഹാഭുബ്നഗറിനും ഇടയിലാണുള്ളത്.

ഗോഥിക് ഭംഗി പകരുന്ന ഷെട്ടിഹള്ളി ചര്‍ച്ചിലേക്ക് ഒരു യാത്ര <br />ഗോഥിക് ഭംഗി പകരുന്ന ഷെട്ടിഹള്ളി ചര്‍ച്ചിലേക്ക് ഒരു യാത്ര

പ്രേതകാര്യങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പോകാന്‍ ബംഗ്ലൂരിലെ ചില സ്ഥലങ്ങള്‍ പ്രേതകാര്യങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പോകാന്‍ ബംഗ്ലൂരിലെ ചില സ്ഥലങ്ങള്‍

PC:Cyberdoctorind

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X