Search
  • Follow NativePlanet
Share
» »കൃഷ്ണ ജന്മാഷ്ടമി 2020: പുണ്യം പകരും കൃഷ്ണ ക്ഷേത്രങ്ങള്‍

കൃഷ്ണ ജന്മാഷ്ടമി 2020: പുണ്യം പകരും കൃഷ്ണ ക്ഷേത്രങ്ങള്‍

എന്താണ് കൃഷ്ണ ജന്മാഷ്ടമി എന്നും ഈ ദിനത്തില്‍ സന്ദര്‍ശിക്കേണ്ട ക്ഷേത്രങ്ങള്‍ ഏതൊക്കെയാണ് എന്നും നോക്കാം

കൃഷ്ണ ജന്മാഷ്ടമി- മയില്‍പ്പീലി ചൂടിയ കൃഷ്ണനും രാധികമാരും കണ്‍മുന്നില്‍ കെട്ടിയാടുന്ന ദിനം. കണ്ണന്‍റെ മായകളും ഗോപികമാരുടെ കളിചിരികളും എല്ലാമായി ആഘോഷിക്കുന്ന ശോഭായാത്ര തന്നെയാണ് ഈ ദിവസത്തിന്‍റെ പ്രധാന ആകര്‍ഷണം. ക്ഷേത്ര സന്ദര്‍ശനവും പ്രാര്‍ത്ഥനകളും പൂജകളുമൊക്കെയായി ഓരോ ജന്മാഷ്ടമിയും വിശ്വാസികള്‍ക്ക് ഏറെ പ്രത്യേകതകള്‍ സമ്മാനിക്കുന്നു. ക്ഷേത്ര ദര്‍ശനം നടത്തുന്നതും വൈകുന്നേരത്തെ ആഘോഷ പൂര്‍വ്വമായ ശോഭായാത്രയും എല്ലാ കൊല്ലവും പതിവുള്ളതാണ്. എന്നാല്‍ കൊവിഡിന്‍റെയും പ്രകൃതി ദുരന്തങ്ങളുടെയും പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ പ്രാര്‍ത്ഥനകളും ചടങ്ങുകളുമെല്ലാം വീടിനു‌ള്ളില്‍ തന്നെയായിരിക്കും എല്ലാവര്‍ക്കും. പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും വഴി ഈ വര്‍ത്തെ ജന്മാഷ്ടമി വീടിനുള്ളില്‍ ആഘാഷിക്കാം. എന്താണ് കൃഷ്ണ ജന്മാഷ്ടമി എന്നും ഈ ദിനത്തില്‍ സന്ദര്‍ശിക്കേണ്ട ക്ഷേത്രങ്ങള്‍ ഏതൊക്കെയാണ് എന്നും നോക്കാം

കൃഷ്ണ ജന്മാഷ്ടമി

കൃഷ്ണ ജന്മാഷ്ടമി

ചിങ്ങമാസത്തില്‍ അഷ്ടമിയും രോഹിണിയും ഒരുമിച്ച് വരുന്ന കൃഷ്ണ ജന്മാഷ്ടമി കൃഷ്ണന്‍റെ ജന്മദിനമായാണ് ആഘോഷിക്കുന്നത്. മഹാവിഷ്ണുവിന്‍റെ അവതാരമായ കൃഷ്ണന്‍ ദേവകിയു‌ടെയും വസുദേവരുടെയും പുത്രനായാണ് ഭൂമിയില്‍ ജന്മമെടുത്തത്. മഥുരയിലെ രാജകുടുംബാംഗങ്ങളായിരുന്നു ഇവര്‍, മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായി കൃഷ്‌ണൻ പിറവി കൊണ്ടതെന്നാണ് വിശ്വാസം.

ജന്മാഷ്ടമിയിലെ ക്ഷേത്ര സന്ദര്‍ശനം‌

ജന്മാഷ്ടമിയിലെ ക്ഷേത്ര സന്ദര്‍ശനം‌


ജന്മാഷ്‌ടമി ദിനത്തില്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയാല്‍ ഇരട്ടി പുണ്യമുണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും മന്ത്രജപവുമെല്ലാം ഈ ദിവസത്തിന്‍റെ പ്രത്യേകതയാണ്.ഈ അഷ്ടമി രോഹിണിയില്‍ അറിഞ്ഞിരിക്കേണ്ട കേരളത്തിലെ പ്രധാന ക‍ൃഷ്ണ ക്ഷേത്രങ്ങള്‍ പരിചയപ്പെ‌ടാം.

തിരുവാര്‍പ്പ് കൃഷ്ണ ക്ഷേത്രം

തിരുവാര്‍പ്പ് കൃഷ്ണ ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രസിദ്ധവും വ്യത്യസ്തവുമായ ക‍ൃഷ്ണ ക്ഷേത്രമാണ് തിരുവാര്‍പ്പ് കൃഷ്ണ ക്ഷേത്രം. ബാലനായിരിക്കുന്ന കൃഷ്ണനെയാണ് ഇവിടെ ആരാധിക്കുന്നത്. കംസവധത്തിനു ശേഷം വിശന്നു നില്‍ക്കുന്ന കൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്നതിനാല്‍ ഇവിടെ നിവേദ്യം ഒരിക്കലും മുടക്കാറില്ല. സാധാരണ ക്ഷേത്രങ്ങളില്‍ ഗ്രഹണ സമയത്ത് ക്ഷേത്രം തുറക്കാത്തപ്പോള്‍ നിവേദ്യം മുടക്കാതിരിക്കുവാന്‍ തിരുവാര്‍പ്പ് ക്ഷേത്രം തുറന്ന് പൂജകള്‍ ന‌ടത്താറുണ്ട്. ഈ കാരണത്താല്‍ പണ്ട് ക്ഷേത്രത്തില്‍ പൂജാരിയെ നിയമിക്കുമ്പോള്‍ താക്കോലിനൊപ്പം ഒരു കോടാലി കൂടി നല്കുമായിരുന്നുവത്രെ. കൃത്യ സമയത്ത് നട തുറക്കുവാന്‍ എന്തെങ്കിലും കാരണത്താല്‍ സാധിച്ചില്ലെങ്കില്‍ കോടാലി ഉപയോഗിച്ച് വാതില്‍ പൊളിച്ച് പൂജ നടത്തുവാനായിരുന്നുവത്രെ ഇത്.

രണ്ട് മണിക്ക് തുറക്കുന്ന നട

രണ്ട് മണിക്ക് തുറക്കുന്ന നട

എന്തു സംഭവിച്ചാലും ഇവിടെ ക്ഷേത്രത്തില്‍ പുലര്‍ച്ചെ രണ്ട് മണിക്ക് ക്ഷേത്ര നട തുറന്നിരിക്കും. പുലര്‍ച്ചെ രണ്ടിന് കൃഷ്ണനെ പള്ളിയുണണര്‍ത്തി രണ്ടര മണിക്ക് നട തുറക്കും. മൂന്നരയ്ക്ക് ഉഷപ്പായസം നിവേദിക്കും. കൃത്യ സമയത്ത് നിവേദ്യം കിട്ടിയില്ലെങ്കില്‍ വിശന്നുവലഞ്ഞു നില്‍ക്കുന്ന കൃഷ്ണന്റെ അരമണി ഊര്‍ന്നു പോകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കൃഷ്ണ ക്ഷേത്രമാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം‌. ഭൂലോക വൈകുണ്ഠം എന്നറിയപ്പെടുന്ന ഇവിടം കൃഷ്ണന്റെ പരമ സന്നിധിയായാണ് അറിയപ്പെടുന്നത്. ദേവഗുരുവായ ബൃഹസ്പദിയും വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണിതെന്നാണ് വിശ്വാസം. ദ്വാരകയിൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഇവിടുത്തെ പ്രതിഷ്ഠയും ശ്രീ കൃഷ്ണൻ തന്റെ അവതാര സമയകത്ത് കാരാഗൃഹത്തിൽവെച്ച് വസുദേവർക്കും ദേവകിക്കും ദർശനം നല്കിയ രൂപത്തിലുള്ള വിഗ്രഹവും ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതകളാണ്.

PC:Aruna

ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രം

ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പഴക്കം കൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് പമ്പാ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രം. അര്‍ജുനന്‍ നിര്‍മ്മിച്ചു പ്രതിഷ്ഠ നടത്തിയെന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ കൃഷ്ണ വിഗ്രഹം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ ഉച്ചപൂജ പാണ്ഡവരിലൊരാളായ അര്‍ജുനന്‍ തന്നെയാണ് നടത്തുന്നതെന്നും വിശ്വാസമുണ്ട്.

PC:Akhilan

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

ഗുരുവായൂര്‍ ക്ഷേത്രത്തോടും ആറന്മുള ക്ഷേത്രത്തോടുമൊപ്പം ചേര്‍ത്തു നിര്‍ത്തേണ്ട മറ്റൊരു മഹനീയ കൃഷ്ണ ക്ഷേത്രമാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം. പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്ത് ഭ്രാന്തനാണ് ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയിരിക്കുന്നത് എന്നാണ് വിശ്വാസം. ഒരു കാലത്ത് കൃഷ്ണന്‍റെ ഓടക്കുഴല്‍ വിളി മുഴങ്ങിയിരുന്ന ഇടത്താണ് ഇപ്പോള്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നതും എന്നുമൊരു വിശ്വാസമുണ്ട്. അമ്പപ്പുഴ ക്ഷേത്രത്തിലെ പ്രധാന നിവേദ്യമായ പാല്‍പ്പായസം ലോകപ്രസിദ്ധമാണ്.
PC:Vinayaraj

തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രം

തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രം

വിശന്നു വലഞ്ഞു നില്‍ക്കുന്ന കൃഷ്ണന്‍റെ വിശപ്പ് അകറ്റുവാനായി മേല്‍ശാന്തി നിവേദ്യം കയ്യിലെടുത്തു പിടിച്ച് നട തുറക്കുന്ന അപൂര്‍വ്വ ക്ഷേത്രമാണ് ഇടുക്കി തൊടുപുഴയിലെ ശ്രീകൃഷ്ണ ക്ഷേത്രം. കുട്ടികൾക്കുണ്ടാകുന്ന പേടികൾ, രാത്രികാലങ്ങളിലെ കരച്ചിലുകൾ. ദുസ്വപ്നം കാണൽ, രാപ്പനി, മറ്റു ബാലരോഗങ്ങൾ, എത്ര ചികിത്സിച്ചിട്ടും മാറാത്ത അസുഖങ്ങൾ തുടങ്ങിയവയ്ക്ക് ഇവിടെവന്നു പ്രാർഥിച്ചാൽ മതിയെന്നാണ് വിശ്വാസം. ഇതിനായി ജില്ലയ്ക്ക് അക്തതും പുറത്തും നിന്ന് ധാരാളം വിശ്വാസികള്‍ ഇവിടെ എത്താറുണ്ട്.
വെള്ളി കൊണ്ട് നിർമ്മിച്ച് പുള്ളും പ്രാവും അല്ലെങ്കിൽ പുള്ളും മുട്ടയും ഇവിടെ സമർപ്പിച്ചാൽ ബാലരോഗങ്ങൾക്ക് എല്ലാം പരിഹാരമാണത്രെ.
ഇവിടെ ശ്രീ കൃഷ്ണന് രണ്ട് പിറന്നാളുകളാണുള്ളത്. അഷ്ടമിരോഹിണിക്കു പുറമെ മീനമാസത്തിലെ ചോതി യിലാണ് പിറന്നാൾ ആചരണം.
PC:Ranjith Siji

മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

ആലപ്പുഴയുടെ ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന ക്ഷേത്രമാണ് മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. വെണ്ണയ്ക്കായി ഇരുകൈകളും നീട്ടി നിൽക്കുന്ന കൃഷ്ണനായ നവനീത കൃഷ്ണനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആശ്രയിച്ചാൽ കൈവിടില്ലാത്ത കൃഷ്ണനാണെന്ന വിശ്വാസം ഉള്ളതുകൊണ്ട് ദൂരദേശങ്ങളിൽ നിന്നും ആളുകള്‍ ഇവിടെ എത്തുന്നു. മനം നിറഞ്ഞു വിളിക്കുന്നവർക്കു ആശ്രയമേകാൻ അരികിലേക്കോടിയെത്തുന്ന ദൈവം എന്നാണ് കൃഷ്ണനെ ഇവിടുള്ളവർ പറയുന്നത്. ആയിരത്തിമുന്നൂറിലധികം വര്‍ഷം പഴക്കമുള്ളതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം.
കേരളത്തിൽ ഗരുഡ വാഹനത്തിൽ ഭഗവാൻ എഴുന്നള്ളുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് മാവേലിക്കര ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X