Search
  • Follow NativePlanet
Share
» »അളനാട് മുതല്‍ ഉളനാട് വരെ...അറിയാം അപൂര്‍വ്വ ശ്രീകൃഷ്ണ ക്ഷേത്രങ്ങളെ!

അളനാട് മുതല്‍ ഉളനാട് വരെ...അറിയാം അപൂര്‍വ്വ ശ്രീകൃഷ്ണ ക്ഷേത്രങ്ങളെ!

ഇതാ കേരളത്തില്‍ അധികം അറിയപ്പെടാത്ത ശ്രീകൃഷ്ണ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

ഓരോ കൃഷ്ണഭക്തനും ഏറ്റവും സന്തോഷത്തോടെ കാത്തിരിക്കുന്ന ദിവസങ്ങളിലൊന്നാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി.ചിങ്ങമാസത്തില്‍ അഷ്ടമിയും രോഹിണിയും ഒരുമിച്ച് വരുന്ന ഈ ദിനം ശ്രീകൃഷ്ണന്റെ ജന്മദിനമായാണ് വിശ്വാസികള്‍ കൊണ്ടാടുന്നത്. ഈ ദിവസത്തിലെ ക്ഷേത്ര ദര്‍ശനം ഇരട്ടി ഫലദായകമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. പ്രത്യേക പ്രാര്‍ഥനകളും പൂജകളും ക്ഷേദ്ര ദര്‍ശനവുമൊക്കെയായാണ് വിശ്വാസികള്‍ ഈ ദിവസം ആഘോഷിക്കുന്നത്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങി കൂട്ടംകൂടിയുള്ള ആഘോഷങ്ങള്‍ പരമാവധി ഒഴിവാക്കുകയാണ് വേണ്ടത്. ഇതാ കേരളത്തില്‍ അധികം അറിയപ്പെടാത്ത ശ്രീകൃഷ്ണ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

വീടൊരുക്കാം, വീണ്ടെടുക്കാം, വിശ്വശാന്തിയേകാം

വീടൊരുക്കാം, വീണ്ടെടുക്കാം, വിശ്വശാന്തിയേകാം

മയില്‍പ്പീലി ചൂടിയ കൃഷ്ണനും രാധികമാരും ഇല്ലാതെ വീടുകളില്‍ തന്നെയാണ് ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍. വീടൊരുക്കാം, വീണ്ടെടുക്കാം, വിശ്വശാന്തിയേകാം
എന്നതാണ് ഈ വര്‍ഷത്തെ ജന്മാഷ്ടമി സന്ദേശം. വീടിന്റെ മുറ്റം വൃന്ദാവനത്തിന്റെ മാതൃകയില്‍ അലങ്കരിച്ച് വീട്ടുമുറ്റത്ത് ആഘോഷിക്കുവാനാണ് ഇത്തവണത്തെ തീരുമാനം. ഓരോ നാടുകളിലുമായി കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു

അളനാട് ശ്രീകൃഷ്ണ ക്ഷേത്രം

അളനാട് ശ്രീകൃഷ്ണ ക്ഷേത്രം

കോട്ടയം ജില്ലയില്‍ പാലാ-തൊടുപുഴ റൂട്ടില്‍ അളനാട് എന്ന സ്ഥലത്താണ് അളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എഡി 900 -1100 നും ഇ‌ടയില്‍ നിര്‍മ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം നടത്തിപ്പ് കുറുപ്പക്കാട്ട് ഇല്ലത്തിനുള്ളതാണ്. ഉണ്ണിയൂട്ട്, തിരുവോണ ഊട്ട്, സന്താനഗോപാല പുഷ്പാജ്ഞലി, സ്വയംവര പുഷ്പാഞ്ജലി, തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍. അഷ്ടമി രോഹിമി, വൃശ്ചിക ചിരപ്പ്, വിഷു തുടങ്ങിയവ വലിയ രീതിയില്‍ ഇവിടെ ആഘോഷിക്കാറുണ്ട്.

 ഉളനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം

ഉളനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം

കേരളത്തില്‍ അത്രയൊന്നും അറിയപ്പെടാത്ത മറ്റൊരു ശ്രീകൃഷ്ണ ക്ഷേത്രമാണ് ഉളനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം. പത്തനംതിട്ടയില്‍ പന്തളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഉദ്ദിഷ്‌‌‌‌ട കാര്യ സിദ്ധിക്കായി ഒട്ടേറെ വിശ്വാസികള്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രം കൂടിയാണ്. ബാലരൂപത്തില്‍ ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നുംകൂടിയാണിത്. ആഗ്രഹ സാഫല്യത്തിന് ക്ഷേത്രത്തില്‍ ഉറി വഴിപാടായി നേര്‍ന്നാല്‍ മതിയെന്ന് വിശ്വാസമുണ്ട്.

ക്ഷേത്രത്തില്‍ രോഹിണി ദിവസത്തിലെത്തി പ്രാര്‍ത്ഥിച്ചാല്‍ വിവാഹം, ജോലി, സന്താനം തുടങ്ങിയവയ്ക്കുള്ല തടസ്സങ്ങള്‍ മാറുമെന്നും വിശ്വസിക്കപ്പെടുന്നു.

 തിരുവാര്‍പ്പ് ശ്രീകൃഷ്ണ ക്ഷേത്രം

തിരുവാര്‍പ്പ് ശ്രീകൃഷ്ണ ക്ഷേത്രം

കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ വളരെയധികം പ്രത്യേകതകളുള്ള ഒന്നാണ് കോ‌ട്ടയം ജില്ലയിലെ തിരുവാര്‍പ്പ് ശ്രീകൃഷ്ണ ക്ഷേത്രം. വിശന്നു വലഞ്ഞു നില്‍ക്കുന്ന ബാലനായ കൃഷ്ണനെയാണ് ഇവിടെ ആരാധിക്കുന്നത്. കംസവധത്തിനു ശേഷം വിശന്നു പൊരിഞ്ഞു നില്‍ക്കുന്ന രൂപത്തിലുള്ള പ്രതിഷ്ഠ ആയതിനാല്‍ തന്നെ നിവേദ്യം മുടക്കുന്ന പതിവ് ക്ഷേത്രത്തിനില്ല. സാധാരണ ക്ഷേത്രങ്ങളില്‍ ഗ്രഹണ സമയത്ത് ക്ഷേത്രം തുറക്കാത്തപ്പോള്‍ നിവേദ്യം മുടക്കാതിരിക്കുവാന്‍ തിരുവാര്‍പ്പ് ക്ഷേത്രം തുറന്ന് പൂജകള്‍ ന‌ടത്താറുണ്ട്. ഈ കാരണത്താല്‍ പണ്ട് ക്ഷേത്രത്തില്‍ പൂജാരിയെ നിയമിക്കുമ്പോള്‍ താക്കോലിനൊപ്പം ഒരു കോടാലി കൂടി നല്കുമായിരുന്നുവത്രെ. കൃത്യ സമയത്ത് നട തുറക്കുവാന്‍ എന്തെങ്കിലും കാരണത്താല്‍ സാധിച്ചില്ലെങ്കില്‍ കോടാലി ഉപയോഗിച്ച് വാതില്‍ പൊളിച്ച് പൂജ നടത്തുവാനായിരുന്നുവത്രെ ഇത്.എന്തു സംഭവിച്ചാലും ഇവിടെ ക്ഷേത്രത്തില്‍ പുലര്‍ച്ചെ രണ്ട് മണിക്ക് ക്ഷേത്ര നട തുറന്നിരിക്കും. പുലര്‍ച്ചെ രണ്ടിന് കൃഷ്ണനെ പള്ളിയുണണര്‍ത്തി രണ്ടര മണിക്ക് നട തുറക്കും.

മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

കേരളത്തിലെ ഏറെ പ്രത്യേകതകളുള്ള മറ്റൊരു ശ്രീകൃഷ്ണ ക്ഷേത്രമാണ് മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. തിരുവനന്തപുരത്തു നിന്നും 15 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് പത്മനാഭ സ്വാമി ക്ഷേത്രത്തോളം തന്നെ പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. തിരുവല്ല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തോട് ഏറെ സാമ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഇവിടെ തിരുവല്ലാഴപ്പന്‍ എന്നാണ് കൃഷ്ണനെ വിളിക്കുന്നത്. ‘ഭഗവദ്ഗീത' എന്ന ഇതിഹാസത്തിനു മൊഴിമാറ്റം നടത്തിയ സ്ഥലവും മലയിന്‍കീഴാണ്.എഴുത്തച്ഛനു മുമ്പു മലയിന്‍കീഴ് മാധവനാണ് ഭഗവദ്ഗീത മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്.

PC:sreekrishnatemplemalayinkeezhu

തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രം

തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രം

മേല്‍ശാന്തി നിവേദ്യം കയ്യിലെടുത്തു പിടിച്ച് നട തുറക്കുന്ന അപൂര്‍വ്വ ക്ഷേത്രമാണ് ഇടുക്കി തൊടുപുഴയിലെ ശ്രീകൃഷ്ണ ക്ഷേത്രം. അതിരാവിലെ തന്നെ വിശന്നുവലഞ്ഞു നില്‍ക്കുന്ന കൃഷ്ണന്റെ വിശപ്പ് അകറ്റുവാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇവിടെ കൃഷ്ണന് രണ്ട് പിറന്നാളുകളാണ് ഉള്ളത്. അഷ്ടമിരോഹിണിക്കു പുറമെ മീനമാസത്തിലെ ചോതിയിലുമാണിത്.
കുട്ടികൾക്കുണ്ടാകുന്ന പേടികൾ, രാത്രികാലങ്ങളിലെ കരച്ചിലുകൾ. ദുസ്വപ്നം കാണൽ, രാപ്പനി, മറ്റു ബാലരോഗങ്ങൾ, എത്ര ചികിത്സിച്ചിട്ടും മാറാത്ത അസുഖങ്ങൾ തുടങ്ങിയവയ്ക്ക് ഇവിടെവന്നു പ്രാർഥിച്ചാൽ മതിയെന്നാണ് വിശ്വാസം.
PC:Ranjith Siji

മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

കൊല്ലം ജില്ലയിലെ മുഖത്തല ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന മുഖത്തല ശ്രീകൃഷ്ണ ക്ഷേത്രം വാസ്തുവിദ്യ കൊണ്ട് പ്രസിദ്ധമായ ക്ഷേത്രമാണ്. അതിപുരാതനമായ മുഖത്തല ക്ഷേത്രത്തിന് ഏക വിഗ്രഹ പ്രതിഷ്ഠയുള്ള കേരളത്തിലെ അപൂർവ്വ ക്ഷേത്രം എന്ന പ്രത്യേകതയുമുണ്ട്. അയ്യായിരത്തിലധികം വര്‍ഷത്തെ പഴക്കം ക്ഷേത്രത്തിനുണ്ട് എന്നാണ് കരുതപ്പെടുന്നത്. എല്ലാ ക്ഷേത്രങ്ങളിലും ഗണപതി പ്രതിഷ്ഠയുണ്ടെങ്കിലും ഇവിടെ അതുമില്ല .
മുരനെന്നു പേരായ അസുരനെ വധിക്കുവാനായി പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവിനെയാണ് ഇവിടെ മുരഹരിയായി ആരാധിക്കുന്നത്. ശബരിമല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ദൂരം താണ്ടുന്ന തിരുവാഭരണ ഘോഷയാത്ര ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്

ചേലമറ്റം ശ്രീക‍ൃഷ്ണ സ്വാമി ക്ഷേത്രം

ചേലമറ്റം ശ്രീക‍ൃഷ്ണ സ്വാമി ക്ഷേത്രം


ചേലമറ്റം ശ്രീക‍ൃഷ്ണ സ്വാമി ക്ഷേത്രം എറണാകുളം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. കല്ലില്‍ കൊത്തിയ രൂപങ്ങളാണ് ക്ഷേത്രത്തിന്റെ പ്രത്യേകത. ഓട്ടിലുള്ള രണ്ട് ദീപസ്തംഭങ്ങളും ക്ഷേത്രത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു.

മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

കേരളത്തിൽ ഗരുഡ വാഹനത്തിൽ ഭഗവാൻ എഴുന്നള്ളുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നായാണ് മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അറിയപ്പെടുന്നത്. ആയിരത്തി മുന്നൂറിലധികം വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തിന് വിശ്വാസികളുടെ ഇടയില്‍ പ്രത്യേക സ്ഥാനമാണുള്ളത്. വെണ്ണയ്ക്കായി ഇരുകൈകളും നീട്ടി നിൽക്കുന്ന കൃഷ്ണനായ നവനീത കൃഷ്ണനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആശ്രയിച്ചാൽ കൈവിടില്ലാത്ത കൃഷ്ണനാണെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ദൂരദേശങ്ങളിൽ നിന്നും ആളുകള്‍ ഇവിടെ എത്തുന്നു. മനം നിറഞ്ഞു വിളിക്കുന്നവർക്കു ആശ്രയമേകാൻ അരികിലേക്കോടിയെത്തുന്ന ദൈവം എന്നാണ് ഇവിടുത്തെ കൃഷ്ണനെ വിശ്വാസികള്‍ വിശേഷിപ്പിക്കുന്നത്.

പീരുമേട് ശ്രീകൃഷ്ണക്ഷേത്രം

പീരുമേട് ശ്രീകൃഷ്ണക്ഷേത്രം

ഇടുക്കി ജില്ലയിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് പീരുമേട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. വെണ്ണകൃഷ്ണനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറോട്ട് ദര്‍ശനമായ ഇവിടുത്തെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. ഉപദേവതയായി ഗണപതി മാത്രമേയുള്ളൂ, തിരുവിതാംകൂര്‍ രാജ കുടുംബം കുട്ടിക്കാനം അമ്മച്ചി കൊട്ടാരത്തില്‍ താമസിക്കുമ്പോള്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം.

വിഷ്ണുവിനെ കൃഷ്ണ രൂപത്തിൽ ആരാധിക്കുന്ന നവനീത കൃഷ്ണ ക്ഷേത്രം!!വിഷ്ണുവിനെ കൃഷ്ണ രൂപത്തിൽ ആരാധിക്കുന്ന നവനീത കൃഷ്ണ ക്ഷേത്രം!!

കടലെ‌ടുത്ത് 108 വര്‍ഷം കഴിഞ്ഞിട്ടും തീരാത്ത കൗതുകങ്ങളുമായി ടൈറ്റാനിക്!!കടലെ‌ടുത്ത് 108 വര്‍ഷം കഴിഞ്ഞിട്ടും തീരാത്ത കൗതുകങ്ങളുമായി ടൈറ്റാനിക്!!

കശ്യപമഹർഷിക്കായി വിശ്വകര്‍മ്മാവ് പണിത കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രംകശ്യപമഹർഷിക്കായി വിശ്വകര്‍മ്മാവ് പണിത കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം

മാണിക്യക്കല്ല് സൂക്ഷിക്കുന്ന മന,നാഗങ്ങള്‍ക്ക് ചിതയൊരുക്കുന്ന തെക്കേക്കാവ്!മാണിക്യക്കല്ല് സൂക്ഷിക്കുന്ന മന,നാഗങ്ങള്‍ക്ക് ചിതയൊരുക്കുന്ന തെക്കേക്കാവ്!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X