Search
  • Follow NativePlanet
Share
» » മധുരയിലെ കാരാഗൃഹം മുതല്‍ സ്വര്‍ഗ്ഗാരോഹണം നടന്ന ഭാല്‍കാ വരെ..കൃഷ്ണന്‍റെ ജീവിതത്തിലൂടെ

മധുരയിലെ കാരാഗൃഹം മുതല്‍ സ്വര്‍ഗ്ഗാരോഹണം നടന്ന ഭാല്‍കാ വരെ..കൃഷ്ണന്‍റെ ജീവിതത്തിലൂടെ

മധുരയിലെ കാരാഗൃഹം മുതല്‍ കൃഷ്ണന്‍റെ സ്വര്‍ഗ്ഗാരോഹണം വരെ നീളുന്ന അദ്ദേഹത്തിന്റെ ജീവിതത്തില്‍ മായാനാവാത്ത അടയാളങ്ങള്‍ പതിപ്പിച്ച കുറേ ഇടങ്ങളുണ്ട്.

"ധര്‍മ്മത്തിന്റെ പതനവും തിന്മയുടെ ആധിപത്യവും ഉണ്ടാകുമ്പോഴെല്ലാം, തിന്മയെ നശിപ്പിക്കാനും നന്മയെ സംരക്ഷിക്കാനുമായി ഞാന്‍ പുനര്‍ജനിക്കും..." ഭഗവത്ഗീതയില്‍ നിന്നുള്ള ഈ വാക്യത്തില്‍ തന്നെ എല്ലാം അടങ്ങിയിട്ടുണ്ട്. ഭൂമിയില്‍ ധര്‍മ്മം ഇല്ലാതാകുമ്പോള്‍ അതു പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തിലാണ് മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായി ശ്രീകൃഷ്ണന്‍ ജന്മമെടുത്തത് എന്നാണ് വിശ്വാസം. മധുരയിലെ കാരാഗൃഹം മുതല്‍ കൃഷ്ണന്‍റെ സ്വര്‍ഗ്ഗാരോഹണം വരെ നീളുന്ന അദ്ദേഹത്തിന്റെ ജീവിതത്തില്‍ മായാനാവാത്ത അടയാളങ്ങള്‍ പതിപ്പിച്ച കുറേ ഇടങ്ങളുണ്ട്. ഇതാ അത്തരം ചില പ്രധാന ഇടങ്ങള്‍ പരിചയപ്പെടാം..

വൃന്ദാവന്‍

വൃന്ദാവന്‍

ശ്രീകൃഷ്ണന്‍റെ ചെറുപ്പകാലത്തിന്‍റെ ഓര്‍മ്മകളുള്ള ഇടമാണ് വൃന്ദാവന്‍. ഏറ്റവും പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ഇവിടം ഉത്തര്‍പ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നാണിത്. ശ്രീകൃഷ്ണനും സഹോദരനായ ബലരാമനും അവരുടെ ബാല്യം ചിലവഴിച്ച ഇവിടെ വെച്ചാണ് ശ്രീകൃഷ്ണന്റെ ലീലാവിലാസങ്ങള്‍ ഏറ്റവുമധികം നടന്നിട്ടുള്ളതും. ഗോവിന്ദ് ദേവ് ക്ഷേത്രം, ഹരേ രാമ ഹരേ കൃഷ്ണ ക്ഷേത്രം,മദൻമോഹൻ ക്ഷേത്രം,രാധാവല്ലഭ ക്ഷേത്രം, ജയ്പൂർ ക്ഷേത്രം, ശ്രീ രാധാരമൺ ക്ഷേത്രം, സഹ്ജി ക്ഷേത്രം,രംഗാജി ക്ഷേത്രം, രാധാദാമോദർ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങൾ.

PC:Jpatoka

 ഇന്ദ്രപ്രസ്ഥ

ഇന്ദ്രപ്രസ്ഥ

മഹാഭാരതത്തില്‍ ഇന്ദ്രപ്രസ്ഥ എന്നു വിളിക്കപ്പെടുന്ന ഇ‌ടം നമ്മുടെ ഇന്നത്തെ ഡല്‍ഹിയാണ്. കൃഷ്ണന്റെ ഭരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവിടം കേന്ദ്രമാക്കിയാണ് നടന്നത്. യമുനയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇവി‌ടം പാണ്ഡവരുടെ ഭരണകൂടമായിരുന്നു എന്നാണ് മഹാഭാരതം പറയുന്നത്.

ദ്വാരക

ദ്വാരക

ഒരിക്കല്‍ ദര്‍ശിച്ചാല്‍ മോക്ഷഭാഗ്യം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന സപ്തപുരികളില്‍ ഒന്നാണ് ദ്വാരക. രാജാവായി കൃഷ്ണന്‍ ഭരണം നടത്തിയിരുന്ന സ്ഥലമാണിത്. ഗോമതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇവിടം ഇന്ന് ഗുജറാത്ത് സംസ്ഥാനത്തിന്റെ ഭാഗമാണ്. മധുരയില്‍ നിന്നും വന്ന കൃഷ്ണനായി വിശ്വകര്‍മ്മാണ് ആണത്രെ ഈ നഗരം സ്ഥാപിച്ചത്.
ദ്വാരകാധീശ് ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ശ്രീകൃഷ്ണനായി അദ്ദേഹത്തിന്‍റെ പ്രൗത്രനായ വജ്രനാഭൻ ആണ് ഇന്നിവി‌ടെ കാണുന്ന ക്ഷേത്രം പണികഴിപ്പിച്ചത്. ചാര്‍ ദാം ക്ഷേത്രങ്ങളിലൊന്ന് കൂടിയാണിത്. ശ്രീകൃഷ്ണന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം ദ്വാരക കടലില്‍ മുങ്ങിപ്പോയെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഏഴു തവണ കടലിൽ മുങ്ങിപ്പോയെന്നും ഏഴാമത്തെ തവണ പുനർ നിർമ്മിച്ചതാണ് ഇപ്പോഴത്തെ ദ്വാരക എന്നുമാണ് വിശ്വാസം.

PC: വിക്കിപീഡിയ

മഥുര

മഥുര

കൃഷ്ണന്‍റെ ജന്മസ്ഥാനമാണ് മധുര. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികളെത്തുന്ന പ്രസിദ്ധമായ തീര്‍ത്ഥാടന സ്ഥലമാണിത്. ഇവിടുത്തെ കൃഷ്ണജന്മഭൂമി എന്ന സ്ഥലത്താണ് കൃഷ്ണന്‍ ജനിച്ചതെന്നാണ് വിശ്വാസം. അദ്ദേഹം ജനിച്ച കാരാഗ്രഹത്തിന്റെ സ്ഥാനത്ത് ഇന്നൊരു ക്ഷേത്രം ഉയര്‍ന്നുവന്നിട്ടുണ്ട്. കൃഷ്ണന്‍റെ പേരില്‍ പൂജിക്കപ്പെടുന്ന നിരവധി ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്.

ഗുരുവായൂര്‍

ഗുരുവായൂര്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ് ഗുരുവായൂര്‍. ഗുരുവായൂരപ്പന്‍ എന്ന പേരിലാണ് ഇവിടെ കൃഷ്ണനെ ആരാധിക്കുന്നത്. കൃഷ്ണന്‍ ദ്വാരകയില്‍ പൂജിച്ചിരുന്ന വിഗ്രഹമാണ് ഇവിടെ ആരാധിച്ചിരുന്നതത്രെ. ബ്രഹ്മാവിന് നിത്യപൂജ നടത്താൻ മഹാവിഷ്ണു നിർമ്മിച്ചുകൊടുത്ത വിഗ്രഹം ആയിരുന്നിതെന്നാണ് പുരാണങ്ങള്‍ പറയുന്നത്. കൃഷ്ണനെ 12 ഭാവങ്ങളില്‍ ആരാധിക്കുന്ന ഇവിട ദേവകിക്കും വസുദേവർക്കും കാരാഗൃഹത്തിൽ വച്ചു ദർശനം നൽകിയ മഹാവിഷ്ണുരൂപമാണ് ആരാധിക്കുന്നത്.

PC:Kuttix

ഭാല്‍കാ

ഭാല്‍കാ

കൃഷ്ണന്‍ സ്വര്‍ഗ്ഗാരോഹണം നടത്തിയ ഇടമായാണ് ഗുജറാത്തിലെ ഭാല്‍കാ അറിയപ്പെടുന്നത്. ജാരാ എന്നു പേരായ വേട്ടക്കാരന്റെ അമ്പേറ്റ് മരിച്ചു വീണത് ഈ സ്ഥലത്തുവെച്ചാണ് എന്നാണ് വിശ്വാസം. ധ്യാനിക്കുവാനും മറ്റാവശ്യങ്ങള്‍ക്കുമായാണ് കൃഷ്ണന്‍ ഇവിടെ എത്തിയതത്രെ. അതേസമയം വേട്ടയാടുവാനായി ജാരാ എന്നു പേരാ ഒരു വേട്ടക്കാരനും ഇവിടെ എത്തിയിരുന്നു.മരത്തിനു സമീപം ഇരിക്കുന്ന ശ്രീകൃഷ്ണന്റെ ഇടത്തേ കാല്‍പാദം കണ്ടിട്ട് കരടിയുടേതാണെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹം കൃഷ്ണനെ അമ്പേയ്തുവത്രെ. കൃഷ്ന്‍്‍ ഇരുന്നിരുന്ന മരം ഇന്നും ഇവിടെ കേടുകൂടാതെ, നശിക്കാതെ നില്‍ക്കുന്നുണ്ടത്രെ, അമ്പ് തറച്ചതിനു ശേഷം സമീപത്തുള്ള ഹിരണ്‍ നദിയുടെ കരയില്‍ അദ്ദേഹം എത്തിയതായും അവിടെ അദ്ദേഹത്തിന്റെ കാലടികള്‍ പതിഞ്ഞതായും ആളുകള്‍ വിശ്വസിക്കുന്നു.

PC:Manoj Khurana

ഗോകുലം

ഗോകുലം

തന്റെ വധിക്കുവാനെത്തിയ കംസനില്‍ നിന്നും രക്ഷപെട്ട് ശ്രീകൃഷ്ണന്‍ വളര്‍ന്ന സ്ഥലമാണ് ഗോകുലം. ശ്രീകൃഷ്ണന്റെ ബാല്യത്തിലെ ഏറ്റവും മനോഹരമായ ദിനങ്ങള്‍ അദ്ദേഹം ചിലവഴിച്ചത് ഇവിടെയാണെന്നാണ് വിസ്വാസം. ഗോപികമാരോടൊത്ത് കുസൃതികള്‍ കാണിച്ചു ജീവിച്ച ഇവിടം എന്നും തീര്‍ത്ഥാടകര്‍ക്ക് പ്രിയപ്പെട്ട സ്ഥാനമാണ്.

PC:Hidden Macy

ഉജ്ജയിന്‍

ഉജ്ജയിന്‍

ശ്രീകൃഷ്ണന്റെ ജീവിതത്തില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്ന ഇടമാണ് ഉജ്ജയിന്‍. പുണ്യനഗരങ്ങളിലൊന്നായ ഇവിടെ വെച്ചാണ് ശ്രീകൃഷ്ണന്‍ പല വിദ്യകളും പഠിച്ചതത്രെ. അദ്ദേഹത്തിന്ഡറെ ഗുരുകുല വിദ്യാഭ്യാസം ഇവിടെവെച്ചായിരുന്നു. സാന്ദീപനി മഹര്‍ഷിയുടെ സാന്ദീപനി ആശ്രമത്തില്‍ വെച്ചായിരുന്നു ബലരാമൻ, സുദാമാവ് എന്നിവര്‍ക്കൊപ്പം അദ്ദേഹം പഠനം നടത്തിയത്. 64 ദിവസങ്ങള്‍ക്കൊണ്ട് കൃഷ്ണനും കൂട്ടരും 64 വിദ്യകളും പഠിച്ചെടുത്തുവത്രെ.
PC- Prabhavsharma8

കുരുക്ഷേത്ര

കുരുക്ഷേത്ര

മഹാഭാരത യുദ്ധം നടന്ന ഇടമായാണ് കുരുക്ഷേത്ര അറിയപ്പെടുന്നത്. ഹരിയാനയിലെ അംബാലയ്ക്ക് സമീപമാണ് ഈ കുരുക്ഷേത്രയുള്ളത്. ശ്രീ കൃഷ്ണൻ ഗീതോപദേശം അരുളിയത് ഇവിടെവെച്ചാണത്രെ.
PC:Shekhartagra

മത്സ്യാവതാരം മുതല്‍ കൃഷ്ണാവതാരം വരെ..ധര്‍മ്മസ്ഥാപനത്തിനായെത്തിയ ദശാവതാര ക്ഷേത്രങ്ങളിലൂ‌ടെമത്സ്യാവതാരം മുതല്‍ കൃഷ്ണാവതാരം വരെ..ധര്‍മ്മസ്ഥാപനത്തിനായെത്തിയ ദശാവതാര ക്ഷേത്രങ്ങളിലൂ‌ടെ

കൃഷ്ണ ജന്മാഷ്ടമി 2021: സിഡ്നി മുതല്‍ ന്യൂയോര്‍ക്ക് വരെ.. വിശ്വാസം കടല്‍കടന്നെത്തിയ ഇടങ്ങള്‍കൃഷ്ണ ജന്മാഷ്ടമി 2021: സിഡ്നി മുതല്‍ ന്യൂയോര്‍ക്ക് വരെ.. വിശ്വാസം കടല്‍കടന്നെത്തിയ ഇടങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X