Search
  • Follow NativePlanet
Share
» »കൃഷ്ണ ജന്മാഷ്ടമി: അപൂര്‍ണ്ണമായ പ്രതിഷ്ഠകളും അമ്പരപ്പിക്കുന്ന വിശ്വാസങ്ങളും

കൃഷ്ണ ജന്മാഷ്ടമി: അപൂര്‍ണ്ണമായ പ്രതിഷ്ഠകളും അമ്പരപ്പിക്കുന്ന വിശ്വാസങ്ങളും

വീശിയടിക്കുന്ന കാറ്റിന്റെ മര്‍മ്മരത്തിനു പോലും നിഗൂഢതകളുടെ രഹസ്യസ്വഭാവം... കാലങ്ങളെത്ര കഴിഞ്ഞാലും സാങ്കേതിക വിദ്യകള്‍ എത്രയൊക്കെ വളര്‍ന്നാലും പകരം വയ്ക്കുവാന് സാധിക്കാത്ത വിശ്വാസഗോപുരങ്ങളുടെ അത്യുന്നത ശൃംഗത്തില്‍ നില്‍ക്കുന്ന അത്യപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഒഡീഷയിലെ പുരി ജഗനാഥ ക്ഷേത്രം. കഥകളും കെട്ടുകഥകളും ചേര്‍ന്നു പിണഞ്ഞു കിടക്കുന്ന ഐതിഹ്യങ്ങളും അമ്പരപ്പിക്കുന്ന വിശ്വാസങ്ങളും ഈ ക്ഷേത്രത്തിന്റെ ഭാഗം തന്നെയായി മാറിയിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ കൃഷ്ണക്ഷേത്രമായ ഇവിടെ ഓരോ വര്‍ഷവും സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണം മാത്രം മതി വിശ്വാസികളുടെ ഇടയില്‍ ക്ഷേത്രത്തിനുള്ള പ്രാധാന്യം തിരിച്ചറിയുവാന്‍. കൗതുകമുണര്‍ത്തുന്ന പല കാര്യങ്ങളും ഇവിടെസംഭവിക്കാറുണ്ട്. അതിലേറ്റവും പ്രത്യേകത നിറഞ്ഞ ഒന്നാണ് ഇവിടുത്തെ പാതിനിര്‍മ്മാണം പൂര്‍ത്തിയാക്കിയ വിഗ്രങ്ങള്‍...

പുരി ജഗനാഥ ക്ഷേത്രം

പുരി ജഗനാഥ ക്ഷേത്രം

ഭാരതത്തിലെ ജഗനാഥ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രസിദ്ധമാണ് പുരി ജഗനാഥ ക്ഷേത്രം. രഥോത്സവത്തിന്‍റെ പേരില്‍ ലോകമെമ്പാടും അറിയപ്പെടുന്ന ക്ഷേത്രംത്തില്‍ കൃഷ്ണഭക്തരാണ് കൂടുതലും എത്തുന്നത്. ഗോകുലത്തിൽ നിന്നും വൃന്ദാവനത്തിലേക്കുള്ള ശ്രീ കൃഷ്ണന്റെ യാത്രയെ അനുസ്മരിപ്പിക്കുന്ന രഥയാത്ര വിശ്വാസികളുടെ മാത്രമല്ല, സഞ്ചാരികളുടെയും പ്രിയപ്പെട്ട സ്ഥാനമാക്കി ക്ഷേത്രത്തെ മാറ്റുന്നു.

PC:Government of Odisha

കൃഷ്ണനൊപ്പം സഹോദരങ്ങളും

കൃഷ്ണനൊപ്പം സഹോദരങ്ങളും

ശ്രീകൃഷ്ണനെ മാത്രമല്ല, അദ്ദേഹത്തിനൊപ്പം സഹോദരങ്ങളെയും ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. ജഗനാഥന്‍ എന്ന പേരിലാണ് ഇവി‌ടെ കൃഷ്ണനെ ആരാധിക്കുന്നത്. ഒപ്പം തന്നെ സഹോദരങ്ങളായ ബാലഭദ്രന്‍, സുഭദ്ര എന്നിവരെയും ഇവിടെ ആരാധിക്കുന്നു.

PC:Prateek Pattanaik

വിഗ്രഹങ്ങള്‍ പലവിധം

വിഗ്രഹങ്ങള്‍ പലവിധം

വ്യത്യസ്തമായ രീതിയിലാണ് മൂന്നു പേരുടേയും വിഗ്രങ്ങള്‍ നിര്‍മ്മിച്ച് പ്രതിഷ്ഠിച്ചിരിക്കുന്നത്. എല്ലാത്തിന്റെയും നിര്‍മ്മാണം മരത്തിലാണ് എന്നാണ് പറയുന്നത്.

വിഗ്രഹങ്ങള്‍ ഇങ്ങനെ

വിഗ്രഹങ്ങള്‍ ഇങ്ങനെ

ബാലഭദ്രന്‍റെ വിഗ്രഹത്തിന് ആറടി ഉയരമുണ്ട്. വെളുത്ത നിറത്തിലാണ് ഇതുള്ളത്. എന്നാല്‍ സുഭദ്രയുടേത് നാലടി ഉയരത്തില്‍ മഞ്ഞ നിറമാണ് പൂശിയിരിക്കുന്നത്. അതേ സമയം ഈ വിഗ്രഹത്തിന് കൈയ്യും കാലും ഇല്ല.
ജഗനാഥനായ കൃഷ്ണന്റെ വിഗ്രഹത്തിന് അഞ്ചടി ഉയരവും കറുത്ത നിറവുമാണ് ഉള്ളത്.
PC:commons.wikimedia

അപൂര്‍ണ്ണമായ പ്രതിഷ്ഠകള്‍

അപൂര്‍ണ്ണമായ പ്രതിഷ്ഠകള്‍

വലുപ്പത്തിലെയും നിറത്തിലെയും വ്യത്യാസത്തോടൊപ്പം തന്നെ വായിക്കേണ്ടത് ഈ വിഗ്രഹങ്ങളുടെ അപൂര്‍ണ്ണതയാണ്. മൂന്നു വിഗ്രഹങ്ങളും ഏതെങ്കിലും തരത്തില്‍ അപൂര്‍ണ്ണമാണത്രെ. അതിനു പിന്നില്‍ പുരാണങ്ങളിലെ കഥകളുണ്ട്.
PC:Prachites

സ്വപ്ന ദര്‍ശനവും ക്ഷേത്രവും

സ്വപ്ന ദര്‍ശനവും ക്ഷേത്രവും

കഥ ആരംഭിക്കുന്നത് , മാൽവയിലെ ഇന്ദ്രദ്യുമ്ന രാജാവിന് സ്വപ്നത്തില്‍ ലഭിച്ച ഒരു ദര്‍ശനത്തിലൂടെയാണ്. ഇന്ദ്രദ്യുമ്ന രാജാവിന്റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട ജഗനാഥന്‍ അദ്ദേഹത്തോട് പുരി കടല്‍ത്തീരത്ത് പോകുവാന്‍ ആവശ്യപ്പെടുകയും അവിടെ തീരത്ത് നിന്ന് ലഭിക്കുന്ന മരക്കഷ്ണങ്ങള്‍ ഉപയോഗിച്ച് വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ സ്വപ്നത്തിലെ നിര്‍ദ്ദേശമനുസരിച്ച് രാജാവ് കടല്‍ത്തീരത്ത് എത്തുകയും അവിടെ മരക്കഷ്ണങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
PC:Abhishek Barua

വിശ്വകര്‍മ്മാവ് എത്തുന്നു

വിശ്വകര്‍മ്മാവ് എത്തുന്നു

രാജാവ് മരക്കഷ്ണങ്ങള്‍ കണ്ടെത്തിയപ്പോഴേയ്ക്കും അവിടെ ദേവശില്പിയായ വിശ്വകര്‍മ്മാവും എത്തിയിരുന്നു. മരപ്പണിക്കാരനായി എത്തിയ അദ്ദേഹം ഒരു നിബന്ധനയില്‍ നിര്‍മ്മാണം ഏറ്റെടുക്കുവാന്‍ തയ്യാറായി. ഒരു മാസത്തെ സമയമെടുത്ത് നിര്‍മ്മിക്കുന്ന വിഗ്രഹങ്ങള്‍ കാണുവാനും പുരോഗതി വിലയിരുത്തുവാനുമായി ആ സമയത്ത് അവിടെ ആരും എത്തരുതെന്നും രാജാവിനു പോലും അവിടേക്ക് പ്രവേശനം ഇല്ലാ എന്നുമായിരുന്നു അത്. ഇത് രാജാവ് അംഗീകരിച്ചതിനെ തുടര്‍ന്ന് വിഗ്രഹ നിര്‍മ്മാണം ശില്പി ആരംഭിച്ചു.
PC:Prachites

ആകാക്ഷയും ഫലവും!

ആകാക്ഷയും ഫലവും!

ഒരു മാസം പൂര്‍ത്തിയാകാറായിട്ടും ശില്പിയുടെ മുറിയില്‍ നിന്നും ശബ്ദമൊന്നും കേള്‍ക്കാത്തതിനാല്‍ അസ്വഭാവീകത തോന്നിയ രാജാവ് മുറിക്കുള്ളിലേക്ക് കയറിച്ചെന്നു. അദ്ദേഹം കയറിയ ഉടനെ മുറിക്കുള്ളില്‍ നിന്നും വിശ്വകര്‍മ്മാണ് അപ്രത്യക്ഷനാവുകയും നിര്‍മ്മാണം പാതി പൂര്‍ത്തിയാക്കിയ വിഗ്രങ്ങള്‍ അവിടെ കാണുകയും ചെയ്തു. മൂന്നു പേരുടെയും വിഗ്രങ്ങള്‍ അപൂര്‍ണ്ണമായി ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. പിന്നീട് മറ്റു ശില്പികളോട് അഭിപ്രായം തേടിയപ്പോള്‍ അപൂര്‍ണ്ണമായ വിഗ്രഹങ്ങള്‍ തന്നെ പ്രതിഷ്ഠിക്കുവാന്‍ രാജാവിന് ഉപദേശം ലഭിച്ചു. അങ്ങനെയാണ് പുരി ജഗനാഥ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ അപൂര്‍ണ്ണമായതത്രെ!

PC:Sujit kumar

പ്രത്യേകതകള്‍ പലവിധം

പ്രത്യേകതകള്‍ പലവിധം

ശാസ്ത്രത്തിന് ഉത്തരം നല്കുവാന്‍ കഴിയാത്ത പലവിധത്തിലുള്ള പ്രഹേളികകളും ഈ ക്ഷേത്രത്തിലുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിലൊന്ന് നിശ്ബദ്മാകുന്ന കടല്‍ ആണ്. കടലിനു സമീപമാണ് സ്ഥിതി ചെയ്യുന്നതെങ്കിലും കടലിന്റെ സ്വരം ദ്വാരാ കവാടത്തിനരിക്ല‍ വരെ മാത്രമേ എത്തുന്നുള്ളൂ. കവാടം കടന്ന് ക്ഷേത്രത്തിനുള്ളിലേക്ക് വരുമ്പോള്‍ കടലിന്റെ ഇരമ്പലോ തിരമാലകളുടെ ശബ്ദമോ ഒന്നും കേള്‍ക്കുവാന്‍ സാധിക്കില്ലത്രെ! പുറത്തിറങ്ങുമ്പോള്‍ പഴയപടി ശബ്ദം കേള്‍ക്കുവാനും സാധിക്കുമത്രെ!!

PC:Soman

ബാക്കിയാവാത്ത പ്രസാദം‌

ബാക്കിയാവാത്ത പ്രസാദം‌

തിരക്കേറിയ തീര്‍ത്ഥാടന കേന്ദ്രമായ ഇവിടെ എത്തുന്ന വിശ്വാസികള്‍ക്കെല്ലാം പ്രസാദം ലഭിക്കും. എത്ര ആളുകളെത്തിയാലും അവര്‍ക്കെല്ലാം നല്കുവാന്‍ ആവശ്യമായ അത്രയും പ്രസാദം ഇവിടെ എപ്പോഴും ലഭ്യമായിരിക്കുമത്രെ!ദിവസേന രണ്ടായിരം മുതല്‍ രണ്ടു ലക്ഷം വരെ ആളുകളാണ് ഈ ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്താറുള്ളത്. എത്ര കുറവ് ആളുകള്‍ വന്നാലും എത്ര അധികം ആളുകള്‍ വന്നാലും ഇവിടെ തയ്യാറാക്കുന്ന പ്രസാദം ഒട്ടും മിച്ചം വരികയില്ല എന്നു മാത്രമല്ല, കൃത്യമായ അളവില്‍ എല്ലാവര്‍ക്കും ലഭിക്കുകയും ചെയ്യും

നിഴല്‍ ഇല്ലാത്ത ക്ഷേത്രഗോപുരം

നിഴല്‍ ഇല്ലാത്ത ക്ഷേത്രഗോപുരം

എത്ര കനത്ത വെയില്‍ ആയാലും നിലത്ത് പതിക്കാത്ത നിഴല്‍ ആണ് ഇവിടുത്തെ മറ്റൊരു അത്ഭുതം. ക്ഷേത്രത്തിന്റെ കുംഭഗോപുരത്തിന്റെ നിഴല്‍ നിലത്ത് വീഴാറില്ല എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതിനു പിന്നിലെ കാരണവും കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല.

PC:RJ Rituraj

കാറ്റിനു വിപരീതദിശയില്‍ പറക്കുന്ന പതാക

കാറ്റിനു വിപരീതദിശയില്‍ പറക്കുന്ന പതാക

പുരി ജഗനാഥ ക്ഷേത്രത്തിലെ മറ്റൊരു അത്ഭുതമാണ് കാറ്റിനു വിപരീത ദിശയില്‍ പറക്കുന്ന ക്ഷേത്ര പതാക. ഇവിടെ ക്ഷേത്രത്തിന്റെ ഗോപുരത്തിനു മുകളില്‍ ഉയര്‍ത്തി കെട്ടിയിരിക്കുന്ന പതാക കാറ്റിന്റെ എതിര്‍ദിശയിലാണ് പാറുന്നത്

PC:Wikidas

കടലിനഭുമുഖമായ ശ്രീകോവിലും വെടിക്കെട്ടില്ലാത്ത ഉത്സവവും! കടലിനെയും കരയെയും കാക്കുന്ന ക്ഷേത്രം

ആകാശത്തേയ്ക്ക് തുറന്ന ശ്രീകോവില്‍, ഭൂമിക്കടിയില്‍ 20 പടി താഴെയുള്ള പ്രതിഷ്ഠ! പുരാതന ശിവ ക്ഷേത്ര വിശേഷങ്ങള്‍ആകാശത്തേയ്ക്ക് തുറന്ന ശ്രീകോവില്‍, ഭൂമിക്കടിയില്‍ 20 പടി താഴെയുള്ള പ്രതിഷ്ഠ! പുരാതന ശിവ ക്ഷേത്ര വിശേഷങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X