Search
  • Follow NativePlanet
Share
» »കാത്തിരിപ്പവസാനിച്ചൂ! ഇതാ വരുന്നു.. ഗവിയിലേക്ക് കെഎസ്ആർടിസി ബജറ്റ് യാത്ര.. ബുക്ക് ചെയ്യാം ഇപ്പോൾതന്നെ

കാത്തിരിപ്പവസാനിച്ചൂ! ഇതാ വരുന്നു.. ഗവിയിലേക്ക് കെഎസ്ആർടിസി ബജറ്റ് യാത്ര.. ബുക്ക് ചെയ്യാം ഇപ്പോൾതന്നെ

ആലപ്പുഴ ജില്ലയിലെ 7 ഡിപ്പോകളില്‍ നിന്നും ഡിസംബര്‍ മാസത്തില്‍കെഎസ്ആർടിസിയിൽ ഗവിയിലേക്ക് നടത്തുന്ന യാത്രയുടെ വിശദാംശങ്ങൾ!

കാടകളങ്ങളും വെള്ളച്ചാട്ടങ്ങളും പച്ചപ്പും തേടിയുള്ള യാത്രകൾ എന്നും സഞ്ചാരികൾക്ക് ഹരമാണ്. കേരളത്തിലങ്ങോളമിങ്ങോളം കാടിന്‍റെ കാഴ്ചകൾ നല്കുന്ന ഇടങ്ങൾ ഒരുപാടുണ്ടെങ്കിലും അതിൽനിന്നെല്ലാം വ്യത്യസ്തമാണ് ഗവി. കാടിന്‍റെ മാത്രം കാഴ്ചയല്ല, മലനിരകളും അരുവികളും വന്യമൃഗങ്ങളും എല്ലാം ചേരുന്ന ഒരു മികച്ച യാത്രാ പാക്കേജ്.. ജീവിതത്തില്‍ ഒരിക്കലും മറക്കില്ലാത്ത യാത്രാനുഭവങ്ങൾ നല്കുന്ന മലയാളികളുടെ സ്വന്തം ഗവി.

കാടിന്റെ സുഗന്ധത്തിൽ കാടിനുള്ളിലൂടെ കടന്നുപോകുന്ന 70 കിലോമീറ്റർ യാത്രയാണ് ഗവി യാത്രയുടെ ആത്മാവ്. വ്യൂ പോയിന്‍റുകളും കാഴ്ചകളം ഒന്നൊഴിയാതെ പകർത്തി, ഓർമ്മകളാക്കി മുന്നോട്ടു പോയാലോ? അതും നമ്മുടെ സ്വന്തം ആനവണ്ടിയിൽ?? ഇതാ നീണ്ട നാളത്തെ ആവശ്യങ്ങൾക്കും കാത്തിരിപ്പുകൾക്കും ശേഷം കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം ഗവിയിലേക്കുള്ള വിനോദ യാത്രകൾ തുടങ്ങുകയാണ്. ആലപ്പുഴ ജില്ലയിലെ 7 ഡിപ്പോകളില്‍ നിന്നും ഡിസംബര്‍, ജനുവരി മാസത്തില്‍ കെഎസ്ആർടിസിയിൽ ഗവിയിലേക്ക് നടത്തുന്ന യാത്രയുടെ വിശദാംശങ്ങൾ!

ഗവി വഴി പാഞ്ചാലിമേട്ടിലേക്ക്

ഗവി വഴി പാഞ്ചാലിമേട്ടിലേക്ക്

പത്തനംതിട്ടയുടെയും ഇടുക്കിയുടെയും ഏറ്റവും മികച്ച കാഴ്ചകൾ ആസ്വദിക്കുവാൻ സാധിക്കുന്ന തരത്തിലാണ് കെഎസ്ആർടിസിയുടെ ആലപ്പുഴ യൂണിറ്റുകൾ ഗവി- പാഞ്ചാലിമേട്, കൊച്ചു പമ്പ ട്രക്കിങ് യാത്രകൾ ഒരുക്കിയിട്ടുള്ളത്. കാഴ്ചകളെല്ലാം കണ്ടും അനുഭവിച്ചും കുറഞ്ഞത് അഞ്ചര മണിക്കൂർ യാത്രയുണ്ടിത്. കാട്ടുമൃഗങ്ങളെ കണ്ട്, ഭാഗ്യമുണ്ടെങ്കിൽ കണ്‍മുന്നിൽതന്നെ ഒരു ദർശനം തരപ്പെടും! ഒറ്റക്കൊമ്പന്മാരെയും മ്ലാവുകളെയും കാട്ടുപോത്തുകളെയും ഒക്കെ കണ്ടാണ് യാത്ര. കക്കി ഡാമിന്‍റെയും അവിടുത്തെ കാഴ്ചകളുടെയും സൗന്ദര്യം എടുത്തുപറയേണ്ട ആവശ്യമില്ല.

കാഴ്ചകൾ ഇഷ്ടംപോലെ

കാഴ്ചകൾ ഇഷ്ടംപോലെ

കെഎസ്ഇബിയുടെ കീഴിലുള്ള എട്ട് ഡാമുകളാണ് ഈ വഴിയിലുള്ളത്. അതിൽ അഞ്ചെണ്ണം ഈ യാത്രയിൽ നമുക്ക് കാണാൻ കഴിയും. മൂഴിയാർ ഡാം , കക്കി ഡാം,ആനത്തോട്, കൊച്ചു പമ്പ, ഗവി എന്നിവയാണവ. പത്തനംതിട്ടയിൽ നിന്നും ആരംഭിക്കുന്ന യാത്ര മൈലപ്ര , മണ്ണാറകുളഞ്ഞി , വടശ്ശേരിക്കര , പെരുനാട് , ചിറ്റാര്‍ , സീതത്തോട് , ആങ്ങമൂഴി , മൂഴിയാര്‍ , കക്കി ഡാം വഴിയാണ് ഗവിയില്‍ എത്തിച്ചേരുന്നത് . അവിടെ നിന്നും പഞ്ചാലിമേട്ടിലേക്ക്.

PC:wikipedia

 പാഞ്ചാലിമേട്

പാഞ്ചാലിമേട്


ഇടുക്കി ജില്ലയിലെ ഓഫ്ബീറ്റ് കാഴ്ചകളിലൊന്നാണ് പാഞ്ചാലിമേട്. കുട്ടിക്കാനത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഇവിടം സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിലാണുള്ളത്. വനവാസകാലത്ത് പാണ്ഡവരും ഭാര്യ പാഞ്ചാലിയും ഈ കുന്നിൻ മുകളിൽ അഭയം പ്രാപിച്ചിരുന്നുവെന്നാണ് പുരാണങ്ങൾ പറയുന്നത്. അങ്ങനെയാണത്രെ ഇവിടം പാഞ്ചാലിമേട് എന്നറിയപ്പെടുന്നതും.

PC:Praveenp

കായംകുളം

കായംകുളം

ഗവി - പഞ്ചാലിമേട് - ടിക്കറ്റ് നിരക്ക് 1550/-

( ഉച്ചഭക്ഷണവും, ബോട്ടിംഗും ഉള്‍പ്പെടെ )

കൊച്ചു പമ്പ ട്രക്കിംഗും , ഉച്ചഭക്ഷ്ണവും,ബോട്ടിംഗും ഉള്‍പ്പെടെ പാക്കേജ് -ടിക്കറ്റ് നിരക്ക് 2050/-

ജനുവരി 7(ശനിയാഴ്ച്ച )
ജനുവരി 31(ചൊവ്വാഴ്ച്ച )

ബുക്കിങ് നമ്പർ
9605440234 , 9400441002,

ഹരിപ്പാട്

ഹരിപ്പാട്

ഗവി - പഞ്ചാലിമേട് - ടിക്കറ്റ് നിരക്ക് 1600/-

( ഉച്ചഭക്ഷണവും, ബോട്ടിംഗും ഉള്‍പ്പെടെ )

കൊച്ചു പമ്പ ട്രക്കിംഗും , ഉച്ചഭക്ഷ്ണവും,ബോട്ടിംഗും ഉള്‍പ്പെടെ പാക്കേജ് -ടിക്കറ്റ് നിരക്ക് 2100/-

ഡിസംബര്‍ 24 (ശനിയാഴ്ച്ച )
ഡിസംബര്‍ 30 (വെളളിയാഴ്ച്ച)

ജനുവരി 5(വ്യാഴാഴ്ച്ച)

ബുക്കിങ് നമ്പർ -

9947812214 , 9447975789

PC:Samson Joseph

മാവേലിക്കര

മാവേലിക്കര

ഗവി - പഞ്ചാലിമേട് - ടിക്കറ്റ് നിരക്ക് 1500/-

( ഉച്ചഭക്ഷണവും, ബോട്ടിംഗും ഉള്‍പ്പെടെ )

കൊച്ചു പമ്പ ട്രക്കിംഗും , ഉച്ചഭക്ഷ്ണവും,ബോട്ടിംഗും ഉള്‍പ്പെടെ പാക്കേജ് -ടിക്കറ്റ് നിരക്ക് 2000/-

ഡിസംബര്‍ 23 (വെളളിയാഴ്ച്ച)

ജനുവരി 6(വെളളിയാഴ്ച്ച)
ജനുവരി 17(ചൊവ്വാഴ്ച്ച)

Booking Number - 9446313991,9947110905

Ajithmon88Ajithmon88

ആലപ്പുഴ

ആലപ്പുഴ

ഗവി - പഞ്ചാലിമേട് - 1700/- ( ഉച്ചഭക്ഷണവും, ബോട്ടിംഗും ഉള്‍പ്പെടെ )

കൊച്ചു പമ്പ ട്രക്കിംഗും , ഉച്ചഭക്ഷ്ണവും,ബോട്ടിംഗും ഉള്‍പ്പെടെ പാക്കേജ് - ടിക്കറ്റ് നിരക്ക് 2200/-

ഡിസംബര്‍ 26 (തിങ്കളാഴ്ച്ച )

ജനുവരി 24(ചൊവ്വാഴ്ച്ച )
ജനുവരി 30(തിങ്കളാഴ്ച്ച )


ബുക്കിങ് നമ്പർ - 9895505815 ,
9446617832

എടത്വ

എടത്വ

ഗവി - പഞ്ചാലിമേട് - ടിക്കറ്റ് നിരക്ക് 1550/-

( ഉച്ചഭക്ഷണവും, ബോട്ടിംഗും ഉള്‍പ്പെടെ )

കൊച്ചു പമ്പ ട്രക്കിംഗും , ഉച്ചഭക്ഷ്ണവും,ബോട്ടിംഗും ഉള്‍പ്പെടെ പാക്കേജ് - ടിക്കറ്റ് നിരക്ക് 2050/-

ഡിസംബര്‍ 28 (ബുധനാഴ്ച്ച )

ജനുവരി 21(ശനിയാഴ്ച്ച )
ജനുവരി 26(വ്യാഴാഴ്ച്ച )

ബുക്കിങ് നമ്പർ -
9846475874, 9947059388

Day Trip Idukki: ഇടുക്കി കാഴ്ചകൾക്ക് ഒരു പകൽ.. കണ്ടുതീർക്കാൻ ആയിരമിടങ്ങൾ..എത്ര കണ്ടാലും തീരില്ലDay Trip Idukki: ഇടുക്കി കാഴ്ചകൾക്ക് ഒരു പകൽ.. കണ്ടുതീർക്കാൻ ആയിരമിടങ്ങൾ..എത്ര കണ്ടാലും തീരില്ല

ചേര്‍ത്തല

ചേര്‍ത്തല

ഗവി - പഞ്ചാലിമേട് -ടിക്കറ്റ് നിരക്ക് 1850/-

(ഉച്ചഭക്ഷണവും, ബോട്ടിംഗും ഉള്‍പ്പെടെ )

കൊച്ചു പമ്പ ട്രക്കിംഗും , ഉച്ചഭക്ഷ്ണവും,ബോട്ടിംഗും ഉള്‍പ്പെടെ പാക്കേജ് -ടിക്കറ്റ് നിരക്ക് 2350/-

ജനുവരി 18 (ബുധനാഴ്ച്ച)
ജനുവരി 23(തിങ്കളാഴ്ച്ച)

ബുക്കിങ് നമ്പർ-

9633305188, 9846507307

ചെങ്ങന്നൂര്‍

ചെങ്ങന്നൂര്‍

ഗവി - പഞ്ചാലിമേട് - 1450/- ( ഉച്ചഭക്ഷണവും, ബോട്ടിംഗും ഉള്‍പ്പെടെ )

കൊച്ചു പമ്പ ട്രക്കിംഗും , ഉച്ചഭക്ഷ്ണവും,ബോട്ടിംഗും ഉള്‍പ്പെടെ പാക്കേജ് - 1950/-

ഡിസംബര്‍ 25 ( ഞായറാഴ്ച്ച )
ഡിസംബര്‍ 31 ( ശനിയാഴ്ച്ച )

ജനുവരി 6(വെളളിയാഴ്ച)
ജനുവരി 27(വെളളിയാഴ്ച്ച)

ബുക്കിങ് നമ്പർ -
9846373247, 9496726515

'വെൽക്കം ടു ഗവി'; കെഎസ്ആര്‍ടിസിയുടെ ടൂര്‍ പാക്കേജിന് പച്ചകൊടിയുമായി വനംവകുപ്പ്'വെൽക്കം ടു ഗവി'; കെഎസ്ആര്‍ടിസിയുടെ ടൂര്‍ പാക്കേജിന് പച്ചകൊടിയുമായി വനംവകുപ്പ്

ഗവിയിലേക്ക് പോകുംമുന്‍പ് അറിയാം ഈ കാര്യങ്ങൾഗവിയിലേക്ക് പോകുംമുന്‍പ് അറിയാം ഈ കാര്യങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X