Search
  • Follow NativePlanet
Share
» »കെഎസ്ആര്‍ടിസിയുടെ ഓഗസ്റ്റിലെ ജനപ്രിയ യാത്രാപാക്കേജുകള്‍, അടിപൊളിയാക്കാം യാത്രകള്‍

കെഎസ്ആര്‍ടിസിയുടെ ഓഗസ്റ്റിലെ ജനപ്രിയ യാത്രാപാക്കേജുകള്‍, അടിപൊളിയാക്കാം യാത്രകള്‍

2022 ഓഗസ്റ്റ് മാസത്തില്‍ കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകള്‍ സംഘടിപ്പിക്കുന്ന വിനോദയാത്രകളെക്കുറിച്ച് വിശദമായി വായിക്കാം

ഒട്ടേറെ ജനപ്രിയ പാക്കേജുകള്‍ അവതരിപ്പിക്കുന്ന കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന വിനോദയാത്രകള്‍ കാത്തിരിക്കുന്ന നിരവധി ആളുകളുണ്ട്. അവധി ദിവസങ്ങളിലും ആഴ്ചാവസാനങ്ങളിലും സംഘടിപ്പിക്കുന്ന യാത്രകളായതിനാല്‍ എളുപ്പത്തില്‍ പ്ലാന്‍ ചെയ്യാമെന്നതും താമസമടക്കമുള്ള പാക്കേജായതിനാല്‍ അക്കാര്യങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ട എന്നതും എല്ലാത്തിലുമുപരിയായി പോക്കറ്റിലൊതുന്ന ചിലവില്‍ പോയിവരാമെന്നതും കെഎസ്ആര്‍ടിസി വിനോദയാത്രയുടെ പ്രത്യേകതകളാണ്. ഇതാ ഈ 2022 ഓഗസ്റ്റ് മാസത്തില്‍ കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകള്‍ സംഘടിപ്പിക്കുന്ന വിനോദയാത്രകളെക്കുറിച്ച് വിശദമായി വായിക്കാം

തിരുവല്ല മൂന്നാർ ഉല്ലാസയാത്ര ഓഗസ്റ്റ് 13

തിരുവല്ല മൂന്നാർ ഉല്ലാസയാത്ര ഓഗസ്റ്റ് 13

കെഎസ്ആര്‍ടിസി തിരുവല്ല സംഘടിപ്പിക്കുന്ന തിരുവല്ല-മൂന്നാര്‍ യാത്ര ഓഗസ്റ്റ് മാസത്തില്‍ മൂന്നാറിലേക്ക് യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് നോക്കുവാന്‍ പറ്റിയ പാക്കേജാണ്. ഓഗസ്റ്റ് 13 ശനിയാഴ്ച ആരംഭിക്കുന്ന യാത്ര മൂന്നാറിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൂടെ കടന്നുപോകുന്നു. യാത്രയുടെ ആദ്യ ദിനം മൂന്നാർ ടീ മ്യുസിയം
കുണ്ടള ഡാം, എക്കോ പോയിന്‍റ്, മാട്ടുപെട്ടി ഫോട്ടോ പോയിന്‍റ് എന്നിവിടങ്ങളും
രണ്ടാം ദിനംത്തില്‍ കാന്തല്ലൂർ, മറയൂർ, പെരുമല, ആപ്പിൾ സ്റ്റേഷൻ,മൂന്നാർ പാർക്ക് എന്നിവിടങ്ങളും സന്ദര്‍ശിക്കും.

മൂന്നാര്‍ കെഎസ്ആര്‍ടിസി ഡോര്‍മെട്രിയിലെ താമസസൗകര്യമടക്കം ടിക്കറ്റ് നിരക്ക് 1500 രൂപയാണ്. ഇതില്‍ ഭക്ഷണച്ചിലവും വിവിധ ഇടങ്ങളിലേക്കുള്ള പ്രവേശനചാര്‍ജും ഉള്‍പ്പെട്ടിട്ടില്ല.

ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ 9947110905, 9446313991,
0479 2302282 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം

PC:Navi

അടൂര്‍-മൂന്നാര്‍ ഉല്ലാസയാത്ര- ഓഗസ്റ്റ് 7

അടൂര്‍-മൂന്നാര്‍ ഉല്ലാസയാത്ര- ഓഗസ്റ്റ് 7

അടൂരില്‍ നിന്നും സംഘടിപ്പിക്കുന്ന മൂന്നാര്‍ യാത്ര രണ്ട് പകലും ഒരു രാത്രിയും ഉൾപ്പെടുന്ന പാക്കേജാണ്. ആപ്പിള്‍ വിളയുന്ന, കേരളത്തിന്റെ കാശ്മീർ എന്ന് അറിയപ്പെടുന്ന കാന്തല്ലൂർ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് യാത്രയില്‍ കടന്നുപോകുന്നത്.

യാത്രയുടെ ഒന്നാം ദിവസം മൂന്നാർ ടീ മ്യുസിയം
കുണ്ടള ഡാം,എക്കോ പോയിന്‍റ്, മാട്ടുപെട്ടി ഫോട്ടോ പോയിന്‍റ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. രാത്രി താമസം കെഎസ്ആര്‍ടിസിയുടെ സ്ലീപ്പര്‍ ബസുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ടാം ദിവസം കാന്തല്ലൂർ. മറയൂർ, പെരുമല, ആപ്പിൾ സ്റ്റേഷൻ,മൂന്നാർ പാർക്ക് എന്നിവിടങ്ങളാണ് കാണുന്നത്. ഭക്ഷണം ഉള്‍പ്പെടാതെയുള്ള ടിക്കറ്റ് നിരക്ക് ഒരാള്‍ക്ക് 1600 രൂപയാണ്.

ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ അടൂര്‍ കെഎസ്ആര്‍ടിസിയില്‍ അടൂർ
9447302611,9207014930,9995195076, 9846460020 ഈ നമ്പറുകളില്‍ ബന്ധപ്പെടാം.

PC:jyothi kumar

നെയ്യാറ്റിൻകര - തെന്മല- പാലരുവി ഉല്ലാസയാത്ര ഓഗസ്റ്റ് 14

നെയ്യാറ്റിൻകര - തെന്മല- പാലരുവി ഉല്ലാസയാത്ര ഓഗസ്റ്റ് 14

നെയ്യാറ്റിന്‍കര ഡിപ്പോയുടെ നേതൃത്വത്തില്‍ തെന്മല- പാലരുവി ഉല്ലാസയാത്ര ഓഗസ്റ്റ് 14 ഞായറാഴ്ചയാണ് നടത്തുന്നത്. വളരെ ആകര്‍ഷകമായ ആക്റ്റിവിറ്റികളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തെന്മലയില്‍ ഒരു മണിക്കൂറോളം സമയമെടുത്തുള്ള ജംഗിള്‍ സഫാരി, ചിത്രശലഭ പാർക്ക്, മാന്‍ പാര്‍ക്ക് സന്ദര്‍ശനം, കുട്ടികള്‍ക്കു മാത്രമായുള്ള പാര്‍ക്ക്, എല്ലാ റൈഡുകളിലും പങ്കെടുക്കുവാന്‍ സാധിക്കുന്ന അഡ്വഞ്ചർ സോൺ, ഒരു മണിക്കൂറിനടുത്ത് സമയമുള്ള ബോട്ട് യാത്ര, വൈകുന്നേരം 7 മണിക്ക് സ്പെഷ്യൽ മ്യൂസിക് പ്രോഗ്രാം എന്നിവയും പാലരുവിയില്‍ വെള്ളച്ചാട്ടത്തിലിറങ്ങുവാനും കുളിക്കുവാനുമുള്ള അവസരം എന്നിവയും യാത്രയുടെ ഭാഗമാണ്.

രണ്ട് സ്ഥലങ്ങളിലേക്കുമുള്ള പ്രവേശന ചാര്‍ജ് ഉള്‍പ്പെടെ 1090 രൂപയാണ് ടിക്കറ്റായി ഈടാക്കുന്നത്. ഭക്ഷണം സ്വന്തം ചിലവില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

ടിക്കറ്റ് ബുക്കിങ്ങിനായി നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസിയിലെ
9846067232, 9744067232, 9995707132 ഈ നമ്പറുകളില്‍ ബന്ധപ്പെടാം.

PC:Jaseem Hamza

ചെങ്ങന്നൂർ - മലക്കപ്പാറ -ഉല്ലാസയാത്ര- ഓഗസ്റ്റ് 13

ചെങ്ങന്നൂർ - മലക്കപ്പാറ -ഉല്ലാസയാത്ര- ഓഗസ്റ്റ് 13

ബജറ്റ് ടൂറിസം സെല്ലിന്‍റെ മണ്‍സൂണ്‍ യാത്രകളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചെങ്ങന്നൂർ - മലക്കപ്പാറ -ഉല്ലാസയാത്ര ഓഗസ്റ്റ് 13 ന് നടക്കും.
സമുദ്രനിരപ്പില്‍ നിന്നും 900 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മലക്കപ്പാറ തൃശൂര്‍ ജില്ലയുടെ ഭാഗമാണ്. തേയിലത്തോട്ടങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, പച്ചപ്പ്, മഴക്കാലത്തിന്‍റെ സൗന്ദര്യം എന്നിങ്ങനെ നിരവധി കാര്യങ്ങളുണ്ട് മലക്കപ്പാറയിലേക്ക് വരുവാന്‍. ഇവിടേക്കുള്ള റോഡും കാലാവസ്ഥയും കൂടിയാകുമ്പോള്‍ ഡബിള്‍ ആനന്ദം ഉറപ്പാണ്.
ഭക്ഷണവും പ്രവേശന നിരക്കും ഉള്‍പ്പെടാതെ ഒരാൾക്ക് ടിക്കറ്റ്നിരക്ക് 770 രൂപയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസിയിലെ
9496726515, 9846373247, 0479 2452352 ഈ നമ്പറുകളില്‍ വിളിക്കാം.

PC:Jaseem Hamza

ട്രെയിന്‍ യാത്രയിലെ ആഢംബരത്തിന്‍റെ അവസാനവാക്ക്..ഡെക്കാന്‍ ഒഡീസി..ഏറ്റവും കുറഞ്ഞ ടിക്കറ്റിനാവും 5,12,400 രൂപട്രെയിന്‍ യാത്രയിലെ ആഢംബരത്തിന്‍റെ അവസാനവാക്ക്..ഡെക്കാന്‍ ഒഡീസി..ഏറ്റവും കുറഞ്ഞ ടിക്കറ്റിനാവും 5,12,400 രൂപ

കണ്ണൂർ-വാഗമൺ-കുമരകം ഉല്ലാസയാത്ര ഓഗസ്റ്റ് 12

കണ്ണൂർ-വാഗമൺ-കുമരകം ഉല്ലാസയാത്ര ഓഗസ്റ്റ് 12

ഓഗസ്റ്റ് മാസത്തിലെ നീണ്ട വാരാന്ത്യം ഏറ്റവും മികച്ച രീതിയില്‍ പ്ലാന്‍ ചെയ്യുവാന്‍ പറ്റുന്ന വിധത്തിലുള്ള യാത്രയാണ് കണ്ണൂര്‍ കെഎസ്ആര്‍ടിസി സംഘടിപ്പിക്കുന്ന വാഗമൺ-കുമരകം യാത്ര. ഓഗസ്റ്റ് 12 വെള്ളിയാഴ്ച രാത്രി കണ്ണൂരില്‍ നിന്നാരംഭിക്കുന്ന യാത്ര ആദ്യം വാഗമണ്ണിലെത്തും. സൈറ്റ് സീയിങ് ജീപ്പ് സഫാരി, മൊട്ടക്കുന്ന്, സൂയിസൈഡ് പോയിന്റ് പൈൻ വാലി, എന്നിവിടങ്ങളിലെ സന്ദര്‍ശനവും ക്യാമ്പ് ഫയറും , ഭക്ഷണവും ആണ് ആദ്യ ദിവസ യാത്രയിലുള്ളത്. രണ്ടാം ദിവസം കുമരകത്ത് രാവിലെ 10 മുതല്‍ വൈകിട്ട് 4 മണിവരെ ഭക്ഷണമുള്‍പ്പെടെയുള്ള ബോട്ട് യാത്രയും തുൊര്‍ന്ന് നാലുമണിയോടു കൂടി തിരിച്ച് മറൈൻ ഡ്രൈവിൽ എത്തി ഒരു മണിക്കൂർ ചിലവഴിച്ചതിനു ശേഷം കണ്ണൂരിലേക്ക് മടക്കയാത്ര എന്ന രീതിയിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

ബസ് ടിക്കറ്റ്, ബോട്ട് നിരക്ക്, താമസസൗകര്യം (ഷെയറിംഗ് റൂം / ഡോർമിറ്ററി ) എന്നിവ ഉള്‍പ്പെടെ ഒരാളിൽ നിന്നും 3900 രൂപയാണ് ഈടാക്കുന്നത്. വാഗമൺ എത്തിച്ചേരുന്നതിനു മുമ്പുള്ള ഭക്ഷണത്തിനും കുമരകത്തു നിന്ന് തിരിച്ചു കണ്ണൂർ വരുന്ന സമയത്തുള്ള ഭക്ഷണത്തിനും അവരവര്‍ ചിലവ് വഹിക്കേണ്ടതാണ്.

ടിക്കറ്റ് ബുക്കിങ്ങിനായി കണ്ണൂര്‍ ഡിപ്പോയിലെ 9496131288,8089463675, 9048298704 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

മലപ്പുറം-മാമലക്കണ്ടം-മൂന്നാര്‍ യാത്ര ഓഗസ്റ്റ് 6

മലപ്പുറം-മാമലക്കണ്ടം-മൂന്നാര്‍ യാത്ര ഓഗസ്റ്റ് 6

മലപ്പുറത്തു നിന്നും മൂന്നാറിലേക്ക് കുട്ടമ്പുഴ മാമലക്കണ്ടം , ലക്ഷ്മി എസ്റ്റേറ്റ് വഴി മികച്ച കാഴ്ചകളും കാട്ടിലൂടെയുള്ള യാത്രയും ഉള്‍പ്പെടുന്ന യാത്ര ഓഗസ്റ്റ് ആറാം തിയ്യതിയാണ് നടത്തുന്നത്. ട്ടേക്കാട്,കുട്ടമ്പുഴ മാമലക്കണ്ടം,കൊരങ്ങാടി,
മാങ്കുളം ലക്ഷി എസ്റ്റേറ്റ് വഴി മൂന്നാർ എത്തി അവിടെ നിന്നുംടീ മ്യൂസിയം,ടോപ് സ്റ്റേഷൻ,കുണ്ടള ഡാം,എക്കോ പോയിന്‍റ്,ഫിലിം ഷൂട്ടിംഗ് പോയിന്‍റ്,മാട്ടുപ്പെട്ടി ഡാം,
ടീ ഗാർഡൻ ഫോട്ടോ പോയിന്‍റ്, ഫോറസ്റ്റ് ഫ്ലവർ ഗാർഡൻ എന്നിവിടങ്ങളും സന്ദര്‍ശിക്കും.
താമസവും സൈറ്റ് സീയിംഗും ഉൾപ്പെടെ ഒരാളിൽ നിന്നും 1390 രൂപയാണ് ഈടാക്കുന്നത്. ഭക്ഷണത്തിന്‍റെ ചിലവും വിവിധ ഇടങ്ങളിലേക്കുള്ള എന്‍ട്രി ഫീസും ഉള്‍പ്പെടാതെയുള്ള തുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിങ്ങിനുമായി 9447203014,
9995726885 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

തുടര്‍ച്ചയായി മൂന്ന് അവധിദിനങ്ങള്‍.. അപ്പോള്‍ പ്ലാന്‍ ചെയ്തുയാത്ര പോകുവല്ലേ?!!തുടര്‍ച്ചയായി മൂന്ന് അവധിദിനങ്ങള്‍.. അപ്പോള്‍ പ്ലാന്‍ ചെയ്തുയാത്ര പോകുവല്ലേ?!!

ബാംഗ്ലൂരില്‍ നിന്നും കെഎസ്ആര്‍ടിസിയില്‍ ജോഗ് വെള്ളച്ചാട്ടം കാണാന്‍ പോകാം... പോക്കറ്റ് കാലിയാകാതെ പോയി വരാംബാംഗ്ലൂരില്‍ നിന്നും കെഎസ്ആര്‍ടിസിയില്‍ ജോഗ് വെള്ളച്ചാട്ടം കാണാന്‍ പോകാം... പോക്കറ്റ് കാലിയാകാതെ പോയി വരാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X