കേരളത്തിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറില്‍ കുറഞ്ഞ ചിലവില്‍ സൈറ്റ് സീയിങ് സര്‍വ്വീസുമായി കെഎസ്ആര്‍ടിസി. മൂന്നാറിലെ പ്രകൃതി സൗന്ദര്യം കുറഞ്ഞ ചിലവില്‍ സഞ്ചാരികളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ഇത് ആരംഭിച്ചിരിക്കുന്നത്. മൂന്നാറില്‍ എത്തിയാലും മിക്ക സ്ഥലങ്ങളിലേക്കും കൃത്യമായ സര്‍വ്വീസുകള്‍ ഇല്ലാത്തത് പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സഞ്ചാരികള്‍ക്ക് വലിയ ബുദ്ധിമുട്ട് ആയിരുന്നു ഉണ്ടാക്കിയിരുന്നത്. ഇതാ കെഎസ്ആര്‍ടിസിയുടെ സൈറ്റ് സീയിങ് സര്‍വ്വീസിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

കുറഞ്ഞ ചിലവില്‍
മൂന്നാറിലെ പല ഇടങ്ങളും സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചല്ലാതെ എത്തിച്ചേരുവാന്‍ സാധിക്കാത്തത് സഞ്ചാരികളെ സംബന്ധിച്ച് എന്നും നിരാശയാണ്. പലപ്പോഴും ചിലവ് കുറഞ്ഞ യാത്രയാണെങ്കില്‍ പോലും വാഹന സൗകര്യങ്ങള്‍ക്ക് വലിയ തുക മുടക്കേണ്ടി വരുന്നത് മൂന്നാറിനെ ശരിയായ വിധത്തില്‍ കാണുന്നതില്‍ നിന്നും സഞ്ചാരികളെ ബുദ്ധിമുട്ടിച്ചിരുന്നു. ഈ അവസരത്തില്‍ സഞ്ചാരികള്‍ക്ക് പുതുവര്‍ഷ സമ്മാനമായാണ് കെഎസ്ആര്‍ടിസി മൂന്നാര്‍ സൈറ്റ് സീയിങ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്.
PC:wikipedia

കെഎസ്ആര്‍ടിസിയില്‍ തുടങ്ങി
മൂന്നാര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും യാത്ര തുടങ്ങുന്ന വിധത്തിലാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9.00 മണിക്ക് യാത്ര തുടങ്ങും. ടോപ് സ്റ്റേഷന്, കുണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപെട്ടി, ഫ്ലോര്‍ ഗാര്ഡന്, എന്നീ സ്ഥലങ്ങളാണ് പാക്കേജില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. തിരികെ മൂന്നാര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ തന്നെ സഞ്ചാരികളെ എത്തിക്കുന്ന വിധത്തിലാണ് പദ്ധതി.
PC:കാക്കര

80 കിലോ മീറ്റര്‍, 250 രൂപ!!
ഏകദേശം 80 കിലോമീറ്റര്‍ ദൂരമാണ് ഈ യാത്രയുള്ളത്. 250 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. യാത്രയ്ക്കൊപ്പം തന്നെ ഓരോ ഇടങ്ങളും വിശദമായി കാണുവാനും പരിചയപ്പെടുവാനും ഒരു മണിക്കൂറോളം നേരവും ഓരോ ഇടത്തും ചിലവഴിക്കുവാന്‍ സാധിക്കൂന്ന തരത്തിലാണ് യാത്രയള്ളത്. ഇതിനോടൊപ്പം തന്നെ ഭക്ഷണത്തിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തും. പദ്ധതി വിജയിച്ചാല്‍ മൂന്നാറിനു സമീപത്തെ ഏറ്റവും തിരക്കേറിയ മറ്റിടങ്ങളായ കാന്തല്ലൂരിലും സര്‍വ്വീസ് ആരംഭിക്കുവാനാണ് അധികൃതരുടെ തീരുമാനം.

മൂന്നു ദിവസം ഓഫര്‍
ജനുവരി 1 മുതലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടന ഓഫറായി മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ സ്ലീപ്പര്‍ ബസുകളിലെ താമസ സൗകര്യം ഉപയോഗിക്കുന്ന സഞ്ചാരികള്‍ക്ക് ഈ യാത്ര സൗജന്യമായിരിക്കും. മൂന്ന് ദിവസത്തേയ്ക്കാണ് ഓഫറുള്ളത്.

സ്റ്റേ അറ്റ് കെഎസ്ആര്‍ടിസി
മൂന്നാറില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് താമസ സൗക്.ത്തിനായി കെഎസ്ആര്‍ടിസി സ്ലീപ്പര്‍ ബലുകള്‍ ഒരുക്കിയ പദ്ധ ഏറെ വിജയമായിരുന്നു. കെഎസ്ആര്‍ടിസി ഡിപ്പോയിലെ 16 കിടക്കകള്‍ വീതമുള്ള 2 എസി ബസുകളാണ് സഞ്ചാരികള്‍ക്ക് കുറഞ്ഞ നിരക്കില്‍ താമസത്തിനായി നല്‍കുന്നത്. ഒരു കിടക്കയ്ക്ക് ഒരു ദിവസത്തേക്ക് 100 രൂപയാണ് ഈടാക്കുന്നത്. കമ്പിളി പുതപ്പിന് 50 രൂപ അധികം നൽകണം. ഡിപ്പോയിലെ തന്നെ ശുചിമുറിയും യാത്രക്കാര്‍ക്ക് ഉപയോഗിക്കാം. ഡിപ്പോയിലെ കൗണ്ടറിലാണ് ഇത് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടത്.
ഊട്ടി യാത്ര ധൈര്യമായി പ്ലാന്‍ ചെയ്യാം,പൈതൃക ട്രെയിൻ സർവീസ് പുനരാരംഭിച്ചു
കൊവിഡ് കാലത്തെ യാത്ര; സഞ്ചാരികള്‍ക്കു പ്രിയം ആഭ്യന്തര യാത്രകള്‍, മുന്നിലെത്തി ഗോവയും കേരളവും!!
കാടിനുള്ളിലൂടെ 85 കിമി സഞ്ചാരം! പുതുവര്‍ഷ യാത്രകള്‍ ആഘോഷമാക്കുവാന്‍ ഗവി!
കൊടും തണുപ്പില്‍ മറയൂരും കാന്തല്ലൂരും!!എളുപ്പത്തില്‍ ഒരു കിടിലന്‍ യാത്ര