Search
  • Follow NativePlanet
Share
» »അരിപ്പയില്‍ കാടുകയറാന്‍ പോകാം...കെഎസ്ആര്‍ടിസിയുടെ പുത്തന്‍ യാത്രാ വിശേഷങ്ങള്‍

അരിപ്പയില്‍ കാടുകയറാന്‍ പോകാം...കെഎസ്ആര്‍ടിസിയുടെ പുത്തന്‍ യാത്രാ വിശേഷങ്ങള്‍

ആലപ്പുഴയില്‍ നിന്നും മലക്കപ്പാറ വിനോദ യാത്ര വന്‍ വിജയമായതിനെ തുടര്‍ന്ന് അരിപ്പയിലേക്ക് പുതിയ പാക്കേജൊരുക്കി കെഎസ്ആര്‍ടിസി. ഹരിപ്പാട് നിന്നും യാത്ര തുടങ്ങി കൊല്ലത്തെ അരിപ്പയും കുടുക്കത്തുപ്പാറയും കണ്ടു വരുവാന്‍ സാധിക്കുന്ന യാത്രയ്ക്ക് നവംബര്‍ 21 ന് തുടക്കമാവും. വിശദാംശങ്ങളിലേക്ക്...

ചിത്രങ്ങള്‍ക്ക് കടപ്പാട്: കേരളാ ടൂറിസം വെബ് സൈറ്റ്

ആലപ്പുഴയില്‍ നിന്നും അരിപ്പയിലേക്ക്

ആലപ്പുഴയില്‍ നിന്നും അരിപ്പയിലേക്ക്

ഹിറ്റായ മലക്കപ്പാറ യാത്രയ്ക്കു പിന്നാലെയാണ് ആലപ്പുഴ കെഎസ്ആര്‍ടിസി അരിപ്പയിലേക്കുള്ള ട്രക്കിങ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. 18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് യാത്രയില്‍ പങ്കെടുക്കുവാന്‍ അവസരമുള്ളത്.

കുറഞ്ഞ ചിലവ്

കുറഞ്ഞ ചിലവ്

കെഎസ്ആര്‍ടിസിയുടെ മറ്റ് യാത്രാ പാക്കേജുകളെപ്പോലെ തന്നെ പോക്കറ്റിനു അനുകൂലമായ യാത്രാ നിരക്കാണ് അരിപ്പ യാത്രയ്ക്കും ഈടാക്കുന്നത്. ടിക്കറ്റും ഭക്ഷണവും വിവിധ ഇടങ്ങളിലെ പ്രവേശന ഫീസുകളുമടക്കം 1000 രൂപയാണ് ഒരാള്‍ക്ക് വരുന്ന ചിലവ്.

 21ന്

21ന്

നിലവിലെ പദ്ധതി അനുസരിച്ച് ബുക്ക് ചെയ്തവരുടെ എണ്ണം 50 ആയാല്‍ നവംബര്‍ 21ന് യാത്ര പുറപ്പെടുവാനാണ് തീരുമാനം. കാലാവസ്ഥ അനുസരിച്ച് യാത്ര മാറ്റിവയ്ക്കുവാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അടുത്ത അനുകൂല ദിവസത്തേയ്ക്ക് യാത്ര മാറ്റി വയ്ക്കും.

അരിപ്പ

അരിപ്പ

തിരുവനന്തപുരം-ചെങ്കോട്ടെ സംസ്ഥാന പാതയില്‍ സ്ഥിതി ചെയ്യുന്ന അരിപ്പ പ്രകൃതിയെ അതിന്റെ ഏറ്റവും ശാന്തമായ രൂപത്തില്‍ കാണുവാന്‍ സാധിക്കുന്ന സ്ഥലമാണ്. പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഈ പച്ചപ്പിന്‍റെ കൂടാരം ആയിരം ഹെക്ടര്‍ വിസ്തൃതിയില്‍ വിശാലമായി കിടക്കുന്ന സ്ഥലമാണ്. കാടുകളുടെ സമൃദ്ധിയും പക്ഷികളുടെ വൈവിധ്യവും മറ്റു ജന്തുജാലങ്ങളുടെ സാന്നിധ്യവും കൊണ്ട് അനുഗ്രഹീതമാണ്. നമ്മൾ എങ്ങനെയാണ് പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്നതെന്ന് അറിയാൻ ഇവിടെ എത്തിയാല്‍ മതി.

പക്ഷിനിരീക്ഷകരുടെ സ്വര്‍ഗ്ഗം

പക്ഷിനിരീക്ഷകരുടെ സ്വര്‍ഗ്ഗം

270-ലധികം ഇനം പക്ഷികളുടെ ആവാസ കേന്ദ്രമാണ് അരിപ്പ, പക്ഷി പ്രേമികളുടെ ഹോട്ട് സ്പോട്ട് എന്നാണ് അറിയപ്പെടുന്നത്. പക്ഷിവൈവിധ്യം കൊണ്ട് മനംമയക്കുന്ന ഇവിടെ ധാരാളം പക്ഷിശാസ്ത്രജ്ഞരും പ്രകൃതി സ്‌നേഹികളും സന്ദർശിക്കുന്നു.

 മിറിസ്റ്റിക്ക ചതുപ്പുകളിലേക്കുള്ള ട്രെക്ക്

മിറിസ്റ്റിക്ക ചതുപ്പുകളിലേക്കുള്ള ട്രെക്ക്

സങ്കിലി വനത്തിലെ മിറിസ്റ്റിക്ക ചതുപ്പുകളിലേക്കും വെള്ളാംകുടിയിലേക്കും ഉള്ള ട്രെക്കിംഗ് ആണ് അരിപ്പ യാത്രയിലെ പ്രധാന ആകര്‍ഷണം. സമ്പന്നമായ ജീവജാലങ്ങൾക്ക് പേരുകേട്ട മിറിസ്റ്റിക്ക ചതുപ്പുകൾ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിന്റെ കീഴിലാണ് വരുന്നത്. സമൃദ്ധമായ മിറിസ്റ്റിക്ക മരങ്ങളുള്ള ഉഷ്ണമേഖലാ ശുദ്ധജല ചതുപ്പ് വനങ്ങളാണ്, ഇത് ഭൂമിയിലെ പൂച്ചെടികളിൽ ഏറ്റവും പ്രാകൃതമായി കണക്കാക്കപ്പെടുന്നു.

വഴിയിൽ, ഭാഗ്യമുണ്ടെങ്കിൽ മലബാർ വേഴാമ്പൽ, വേഴാമ്പൽ, , മരപ്പട്ടി, വിവിധയിനം പക്ഷികൾ തുടങ്ങിയവയെ കാണാം. അരിപ്പ-അമ്മച്ചിയമ്പലം ആണ് അതിരാവിലെ പക്ഷികളെ കാണുവാന്‍ പറ്റി ഇടം.

 കുടുക്കത്തു പാറ

കുടുക്കത്തു പാറ


കൊല്ലം ജില്ലയിലെ അടയമൺ പഞ്ചായത്തിലെ ആനക്കുളം വനമേഖലയിലാണ് കുടുക്കത്തുപാറ. സഞ്ചാരികളെ അതിശയിപ്പിക്കുന്ന കാഴ്ചകള്‍ക്ക് ഇവിടം പ്രസിദ്ധമാണ്. സമുദ്രനിരപ്പിൽനിന്ന് 840 മീറ്റർ ഉയരത്തിൽ മൂന്ന് പാറകൾ ചേർന്നതാണ് കുടുക്കത്തുപാറ. ആനക്കുളത്തുനിന്ന്‌ ഒരു കിലോമീറ്റർ കാട്ടിലൂടെ സഞ്ചരിച്ചെത്താം. കൽപ്പടവുകളും സുരക്ഷാവേലികളും ഒരുക്കിയിട്ടുണ്ട്.

 യാത്ര ഇങ്ങനെ

യാത്ര ഇങ്ങനെ

ഹരിപ്പാട് നിന്നും അരിപ്പയിലേക്കുള്ള യാത്ര പുലര്‍ച്ചെ 5 മണിക്ക് തുടങ്ങും. 103 കിലോമീറ്ററാണ് ഹരിപ്പാട് നിന്നം അരിപ്പയിലേക്കുള്ളത്. രണ്ട് മണിക്കൂര്‍ 45 മിനിറ്റ് യാത്രയ്ക്കെടുക്കും.

നാലു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ട്രക്കിങ് രാവിലെ 8.30 ന് ആരംഭിച്ച് 12.30 ന് തീരും. തുടര്‍ന്ന് ഉച്ചഭക്ഷണത്തിന് ശേഷം കുടുക്കത്തു പാറയിലേക്കുള്ള യാത്ര ആണ്. ഇത് രണ്ട് മണിക്ക് തുടങ്ങും. 13 കിലോമീറ്ററാണ് യാത്രാ ദൂരം. അവിടുന്ന് കുടക്കത്തുപാറ ട്രക്കിങ് തുടങ്ങും. 2.30 മുതല്‍ 5 മണിവരെയാണ് ട്രക്കിങ് സമയം. 5.30 ന് മടക്കയാത്ര ആരംഭിച്ച് 8 മണിക്ക് തിരികെ ഹരിപ്പാട് എത്തും.

അടിപൊളി കാഴ്ചകള്‍ കാണാം... വണ്ടി തിരിക്കാം ഈ റോഡുകളിലേക്ക്അടിപൊളി കാഴ്ചകള്‍ കാണാം... വണ്ടി തിരിക്കാം ഈ റോഡുകളിലേക്ക്

സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളെ തോല്‍പ്പിക്കുന്ന പ്രകൃതിഭംഗി...മിഡില്‍ ഈസ്റ്റിനെ അറിയാം ഈ ഇടങ്ങളിലൂടെസ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളെ തോല്‍പ്പിക്കുന്ന പ്രകൃതിഭംഗി...മിഡില്‍ ഈസ്റ്റിനെ അറിയാം ഈ ഇടങ്ങളിലൂടെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X