Search
  • Follow NativePlanet
Share
» »കൃഷ്ണപുരം കൊട്ടാരവും കരുമാടിക്കുട്ടനും ബീച്ചുകളും! ആലപ്പുഴയിലെ കാണാക്കാഴ്ചകളിലേക്ക് കെഎസ്ആർടിസി യാത്ര

കൃഷ്ണപുരം കൊട്ടാരവും കരുമാടിക്കുട്ടനും ബീച്ചുകളും! ആലപ്പുഴയിലെ കാണാക്കാഴ്ചകളിലേക്ക് കെഎസ്ആർടിസി യാത്ര

കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത് അതിന്‍റെ വൈവിധ്യമാണ്. കായലും കടലും പാടങ്ങളും നദികളും കുന്നുകളുമെല്ലാം ചേരുന്ന വൈവിധ്യം. പക്ഷേ, ഇതത്രയും കണ്ടുതീർക്കുക എന്നത് തീർത്തും അസാധ്യം തന്നെയാണ്. എന്നാൽ, ആലപ്പുഴയിലെ കാഴ്ചകൾ, അതും അധികമാരും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഇടങ്ങൾ കാണുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍ ഒരു യാത്രയുമായി വന്നിരിക്കുകയാണ്.ആലപ്പുഴയിലെ എണ്ണമറ്റ കാഴ്ചകളിലേക്കുള്ള യാത്രയെക്കുറിച്ചറിയാം

ആലപ്പുഴ കാണാം

ആലപ്പുഴ കാണാം

ആലപ്പുഴ യാത്രയിൽ പലപ്പോഴും വിട്ടുപോകുന്ന പലയിടങ്ങളും ഉൾപ്പെടുത്തിയാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ആനവണ്ടിയില്‍ ആലപ്പുഴയിലെ കാണാകാഴ്ചകൾ എന്ന ബജറ്റ് യാത്ര ഒരുക്കിയിരിക്കുന്നത്. ബീച്ചും ലൈറ്റ് ഹൗസും മാത്രമല്ല, കൃഷ്ണപുരം കൊട്ടാരം, കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയം,കുമാരകോടി, തകഴി മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളും യാത്രയിൽ സന്ദർശിക്കും.

പരിചയപ്പെടാം ഈ കാഴ്ചകൾ

പരിചയപ്പെടാം ഈ കാഴ്ചകൾ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സഞ്ചാരികൾ തേടിയെത്തുന്ന വ്യത്യസ്തമായ കാഴ്ചകളിലേക്കാണ് കെഎസ്ആർടിസിയുടെ ഈ യാത്ര. കായംകുളത്ത് സ്ഥിതി ചെയ്യുന്ന കൃഷ്ണപുരം കൊട്ടാരം ആണ് ഇതിലൊന്ന്. ചരിത്രപരമായി ഏറെ പ്രത്യേകതകളുള്ള സ്ഥലമാണിത്. കായംകുളം രാജവംശത്തിന്റെ ആസ്ഥാനമായി ചരിത്രത്തിലേക്കു വന്ന ഈ കൊട്ടാരം പിന്നീട് മാര്‍ത്താണ്ഡ വര്‍മ്മ കയ്യടക്കി. തമിഴ്നാട്ടിൽ തക്കലയിൽ സ്ഥിതി ചെയ്യുന്ന പത്മനാഭപുരം കൊട്ടാരത്തിന്‍റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. കാലാകാലങ്ങളിൽ തിരുവിതാംകൂറിന്റെ ആസ്ഥാനമായും തുടർന്ന് തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ വേനല്‍ക്കാല വസതിയുമായും ഇത് പ്രവർത്തിച്ചിട്ടുണ്ട്.
കാർട്ടുൺ രംഗത്ത് കേരളത്തിന്റെ ഏറ്റവും വലിയ സംഭാവനയായ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനുള്ള ആദരവാണ്
കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയം. അദ്ദേഹം വരച്ച കാര്‍ട്ടൂണുകളുടെ ശേഖരം, വരയ്ക്കാനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്.

കുമാരകോടിയും തകഴി സ്മാരകവും,മ്യൂസിയവും

കുമാരകോടിയും തകഴി സ്മാരകവും,മ്യൂസിയവും

പല്ലനയാറിനു സമീപത്തെ കുമാരകോടി അറിയപ്പെടുന്നത് മഹാകവി കുമാരനാശാൻ ബോട്ട് മുങ്ങി മരിച്ച സ്ഥലമെനന് നിലയിലാണ്. 1924 ജനവരി 16ന് കൊല്ലത്തു നിന്നും ആലപ്പുഴയിലേക്ക് പോയ റെഡീമർ എന്ന ബോട്ട് അപകടത്തിൽ ആണ് കുമാരനാശാൻ മരിക്കുന്നത്. അദ്ദേഹത്തെ അടക്കിയിരിക്കുന്നതും പലല്നയാറിനോട് ചേർന്നാണ്. തോട്ടപള്ളിക്ക് സമീപമാണ് കുമാര കോടിയുള്ളത്.
മലയാള സാഹിത്യ ലോകത്തിലെ ലാളിത്യത്തിന്റെ മുഖമുദ്രയായിരുന്ന തകഴി ശിവശങ്കരപ്പിള്ള താമസിച്ചിരുന്ന ശങ്കരമംഗലമാണ് തകഴി സ്മാരകവും മ്യൂസിയവുമായി ഉള്ളത്. . തകഴിക്കു ലഭിച്ച അവാര്‍ഡുകള്‍, മറ്റു സമ്മാനങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ കൂടാതെ അദ്ദേഹത്തിന്റെ സ്വകാര്യവസ്തുക്കളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

PC:keralatourism

ബീച്ചും പാലവും ലൈറ്റ്ഹൗസും

ബീച്ചും പാലവും ലൈറ്റ്ഹൗസും

ആലപ്പുഴയിലേക്ക് പോകുമ്പോള്‍ ഒരിക്കലും ഒഴിവാക്കുവാൻ കഴിയാത്ത കാഴ്ചകളാണ് വലിയഴീക്കല്‍ ബീച്ച്, വലിയഴീക്കല്‍ പാലം, ലൈറ്റ് ഹൗസ് എന്നിവ. 976 മീറ്റർ നീളത്തിൽ നിർമ്മിച്ച 'ബോ സ്ട്രിങ്' ആർച്ച് പാലം കണ്ടിരിക്കേണ്ട കാഴ്ചയാണ്. മത്സ്യബന്ധന ബോട്ടുകൾക്ക് വളരെ എളുപ്പത്തിൽ പാലത്തിനടിയിലൂടെ കടന്നുപോകുവാൻ സാധിക്കും. സാൻഫ്രാൻസിസ്കോ ഗോൾഡൻ ഗേറ്റ് പാലത്തിന്റെ പെയിന്റിങ് മാതൃകയാക്കിയാണു വലിയഴീക്കൽ പാലത്തിന് നിറം നൽകിയിരിക്കുന്നത്.
പെന്‍റഗൺ ലൈറ്റ് ഹൗസ് അഥവാ അഞ്ചു വശങ്ങളോടു കൂടിയ ലൈറ്റ് ഹൗസാണ് വലിയഴീക്കലിലുള്ളത്.

PC:Babyprathap

ആലപ്പുഴ ബീച്ചും ലൈറ്റ് ഹൗസും

ആലപ്പുഴ ബീച്ചും ലൈറ്റ് ഹൗസും

വലിയഴീക്കൽ പോലെ തന്നെ ആലപ്പുഴയിലെ പ്രധാന കാഴ്ചകളാണ് ആലപ്പുഴ ബീച്ചും ലൈറ്റ് ഹൗസും. ഇതു രണ്ടും കണ്ടുകഴിഞ്ഞാൽ ആലപ്പുൻ കടൽപ്പാലത്തിന്‍റെ സൗന്ദര്യം ആസ്വദിക്കാം. രുചികരമായ നാടൻവിഭവങ്ങളും ഇതിനു സമീപം ലഭിക്കും.

PC:unsplash

മ്യൂസിക് മുതല്‍ കിടിലന്‍ ഭക്ഷണം വരെ, കടലില്‍ തിമിര്‍ക്കാം 5 മണിക്കൂര്‍.. കെഎസ്ആര്‍ടിസിയുടെ ക്രൂസ് പാക്കേജ്മ്യൂസിക് മുതല്‍ കിടിലന്‍ ഭക്ഷണം വരെ, കടലില്‍ തിമിര്‍ക്കാം 5 മണിക്കൂര്‍.. കെഎസ്ആര്‍ടിസിയുടെ ക്രൂസ് പാക്കേജ്

മുസാവരി ബംഗ്ളാവും കരുമാടിക്കുട്ടനും

മുസാവരി ബംഗ്ളാവും കരുമാടിക്കുട്ടനും

ആലപ്പുഴയിലെ ഏറ്റവും പ്രത്യേകത നിറ‍ഞ്ഞ രണ്ടു കാഴ്ചകൾ കൂടി ഈ യാത്രയിൽ ഒരുക്കിയിട്ടുണ്ട്. ഗാന്ധിജിയുടെ ആലപ്പുഴ സന്ദർശന വേളയിൽ അദ്ദേഹം ബോട്ടിറങ്ങിയ സ്ഥലമാണ് മുസാവരി ബംഗ്ളാവ്. ഒരു രാത്രി അദ്ദേഹം ഇവിടെ ചിലവഴിക്കുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ പണിത റസ്റ്റ്ഹൗസാണിത്.
ആലപ്പുഴ ജില്ലയിലെ ബുദ്ധമത തീർത്ഥാടന സ്ഥാനമാണ് കരുമാടിക്കുട്ടൻ. അമ്പലപ്പുഴ-തിരുവല്ല റോഡിലാണ് ഇതുള്ളത്. കറുത്ത കരിങ്കല്ലിലുള്ള ഒരു പ്രത്യേക ബുദ്ധ പ്രതിമയായ 'കരുമാടിക്കുട്ടൻ' പതിനൊന്നാം നൂറ്റാണ്ടിലാണ് നിർമ്മിക്കപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്.

PC:Sanandkarun

ടിക്കറ്റും ബുക്കിങ്ങും

ടിക്കറ്റും ബുക്കിങ്ങും

യാത്രയുടെ ആദ്യഘട്ടമെന്ന നിലയിവ്‍ ഈ യാത്രയ്ക്ക് 360 രൂപ വെച്ച് ഒരാളിൽ നിന്നും ടിക്കറ്റ് നിരക്കായി ഈടാക്കും. ഭക്ഷണവും, പ്രവേശന ഫീസും സ്വന്തം ചിലവിൽ യാത്രക്കാർ വഹിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക്
ചെയ്യുന്നതിനും 9846475874 എന്ന നമ്പറിൽ ബന്ധപ്പെടാം.

റോഡിലൂടെ കാണുന്ന ആലപ്പുഴയും കൊച്ചിയുമല്ല..ഇത് കായൽയാത്രയിലെ കാഴ്ചകൾ!റോഡിലൂടെ കാണുന്ന ആലപ്പുഴയും കൊച്ചിയുമല്ല..ഇത് കായൽയാത്രയിലെ കാഴ്ചകൾ!

ആലപ്പുഴയിൽ നിന്നു കണ്ണൂരിന് പോക്കറ്റ് ഫ്രണ്ട്ലി യാത്ര.. കാണാം വിസ്മയ പാർക്കും പൈതൽമലയും പാലക്കയം തട്ടും..ആലപ്പുഴയിൽ നിന്നു കണ്ണൂരിന് പോക്കറ്റ് ഫ്രണ്ട്ലി യാത്ര.. കാണാം വിസ്മയ പാർക്കും പൈതൽമലയും പാലക്കയം തട്ടും..

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X