Search
  • Follow NativePlanet
Share
» »ഹൈറേഞ്ചില്‍ കറങ്ങാന്‍ പുത്തന്‍ സൈറ്റ്സീയിങ് സര്‍വ്വീസുമായി കെഎസ്ആര്‍‌ടിസി

ഹൈറേഞ്ചില്‍ കറങ്ങാന്‍ പുത്തന്‍ സൈറ്റ്സീയിങ് സര്‍വ്വീസുമായി കെഎസ്ആര്‍‌ടിസി

കെഎസ്ആര്‍ടിസിയുടെ മൂന്നാര്‍ സൈറ്റ്സീയിങ് പാക്കേജ് വിജയകരമായതിനു പിന്നാലെ ഇടുക്കിയില്‍ സൈറ്റ്സീയിങ് മാത‍ൃക പരീക്ഷിക്കുവാനൊരുങ്ങി കെഎസ്ആര്‍ടിസി.

കെഎസ്ആര്‍ടിസിയുടെ മൂന്നാര്‍ സൈറ്റ്സീയിങ് പാക്കേജ് വിജയകരമായതിനു പിന്നാലെ ഇടുക്കിയില്‍ സൈറ്റ്സീയിങ് മാത‍ൃക പരീക്ഷിക്കുവാനൊരുങ്ങി കെഎസ്ആര്‍ടിസി. ഹൈറേഞ്ചിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പുതിയ പ്ലാന്‍. കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ പദ്ധതികള്‍ കൊണ്ടുവരുന്നത്.

idukki

രാവിലെ എ‌ട്ടു മണിക്ക് കുമളിയില്‍ നിന്നും ആരംഭിച്ച് പരുന്തുംപാറ, വാഗമണ്‍, അയ്യപ്പന്‍ കോവില്‍ തൂക്കുപാലം,അഞ്ചുരുളി വെള്ളച്ചാട്ടം, രാമക്കല്‍മേട്, ചെല്ലാര്‍കോവില്‍മെ‌ട്ട് എന്നിവിടങ്ങളില്‍ പോയി തിരികെ വൈകിട്ട് 6.00 മണിക്ക് കുമളിയിലെത്തുന്ന വിധത്തിലാണ് സര്‍വ്വീസ് ന‌ടത്തുക. എന്നാല്‍ സര്‍വ്വീസ് എന്നു തു‌ടങ്ങുമെന്നോ നിരക്ക് എത്രയായിരിക്കുമോ എന്നതും സംബന്ധിച്ച് അവസാന തീരുമാനമായിട്ടില്ല.

പരുന്തുംപാറ, വാഗമൺ, രാമക്കൽമേട് ചെല്ലാർകോവിൽ എന്നിവിടങ്ങളിൽ ഒരുമണിക്കൂർ വീതവും അയ്യപ്പൻകോവിൽ, അഞ്ചുരുളി എന്നിവി‌ടങ്ങളിൽ അരമണിക്കൂർ വീതവും സമയം ചെലവഴിക്കാൻ കഴിയുന്ന രീതിയിലാണ് നിലവില്‍ ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത്.

250 രൂപയ്ക്ക് മൂന്നാര്‍ കറങ്ങാം! കുറഞ്ഞ ചിലവില്‍ കിടിലന്‍ പാക്കേജുമായി കെഎസ്ആര്‍ടിസി250 രൂപയ്ക്ക് മൂന്നാര്‍ കറങ്ങാം! കുറഞ്ഞ ചിലവില്‍ കിടിലന്‍ പാക്കേജുമായി കെഎസ്ആര്‍ടിസി

യൂക്കാലി തോട്ടത്തിലെ ടെന്‍റിലുറങ്ങാം... മൂന്നാറില്‍ ടെന്‍റ് ടൂറിസവുമായി കെഎസ്ആര്‍ടിസിയൂക്കാലി തോട്ടത്തിലെ ടെന്‍റിലുറങ്ങാം... മൂന്നാറില്‍ ടെന്‍റ് ടൂറിസവുമായി കെഎസ്ആര്‍ടിസി

കുറഞ്ഞ ചിലവില്‍ കാന്തല്ലൂര്‍ പോകാം, സര്‍വ്വീസുമായി കെഎസ്ആര്‍ടിസികുറഞ്ഞ ചിലവില്‍ കാന്തല്ലൂര്‍ പോകാം, സര്‍വ്വീസുമായി കെഎസ്ആര്‍ടിസി

ശര്‍ക്കര പാത്രത്തിലെ ദേവി മുതല്‍ മിഴാവിന്‍റെ രൂപത്തിലെത്തിയ ദേവി വരെ!ശര്‍ക്കര പാത്രത്തിലെ ദേവി മുതല്‍ മിഴാവിന്‍റെ രൂപത്തിലെത്തിയ ദേവി വരെ!

Read more about: idukki travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X