Search
  • Follow NativePlanet
Share
» » 550 രൂപയ്ക്ക് വയനാട് കാണാന്‍ പോകാം കെഎസ്ആര്‍ടിസിയില്‍

550 രൂപയ്ക്ക് വയനാട് കാണാന്‍ പോകാം കെഎസ്ആര്‍ടിസിയില്‍

കെസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ നേതൃത്വത്തില്‍ ആണ് വയനാടന്‍ യാത്ര സൈറ്റ് സീയിങ് എന്നു പേരായ യാത്ര തുടങ്ങിയിരിക്കുന്നത്.

വിനോദസഞ്ചാരം കേരളത്തില്‍ തിരിച്ചുവരവിന്റെ പാതയിലാണ്. റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞതും വേനലവധി ആരംഭിക്കുവാന്‍ പോകുന്നതുമെല്ലാം കൂടുതല്‍ ആളുകളെ യാത്രകളിലേക്കെത്തിച്ചിട്ടുണ്ട്. ഈ ഒരു സാഹചര്യത്തില്‍ പോക്കറ്റിലൊതുങ്ങുന്ന തുകയില്‍ യാത്ര ചെയ്യുവാന്‍ താല്പര്യമുളളവര്‍ക്കായി വയനാട് കാണുവാന്‍ ഒരുഗ്രന്‍ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി. കെസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ നേതൃത്വത്തില്‍ ആണ് വയനാടന്‍ യാത്ര സൈറ്റ് സീയിങ് എന്നു പേരായ യാത്ര തുടങ്ങിയിരിക്കുന്നത്.

കുറഞ്ഞ ചിലവില്‍ വയനാട് കാണാം

കുറഞ്ഞ ചിലവില്‍ വയനാട് കാണാം

കുറഞ്ഞ ചിലവില്‍ സഞ്ചാരികളെ വയനാട് കാണിക്കുക എന്നതാണ് ഈ യാത്രയുടെ ഉദ്ദേശം. കൂടുതല്‍ സഞ്ചാരികളെ യാത്രയുടെ ഭാഗമാക്കുക എന്ന ഉദ്ദേശത്തില്‍ ഞായറാഴ്ചയും മറ്റു അവധി ദിവസങ്ങളിലുമായിരിക്കും യാത്ര ഉണ്ടാവുക. ആദ്യ യാത്ര മാര്‍ച്ച് 27 ഞായറാഴ്ച ആരംഭിക്കും.

കുറുവാ ദ്വീപ്

കുറുവാ ദ്വീപ്

വയനാട്ടില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന കുറുവാ ദ്വീപ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ യാത്രയില്‍ സന്ദര്‍ശിക്കും. മാനന്തവാടിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ കബനി നദിയില്‍ സ്ഥിതി ചെയ്യുന്ന നൂറ്റമ്പതോളം ദ്വീപുകളുടെ ഒരു കൂട്ടമാണ് കുറുവാ ദ്വീപ്. 950 ഏക്കര്‍ വിസ്തൃതിയില്‍ കിടക്കുന്ന ഈ ദ്വീപുകളില്‍ വെറും മൂന്നെണ്ണത്തില്‍ മാത്രമേ സ‍ഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാറുള്ളൂ.

PC:Akhilgeorgekutty

പഴശ്ശി പാര്‍ക്ക്

പഴശ്ശി പാര്‍ക്ക്

വയനാടിന്‍റെ ചരിത്രസ്മരണകള്‍ ഉറങ്ങുന്ന ഇടമാണ് മാനന്തവാടിയിലെ തന്നെ പഴശ്ശി പാര്‍ക്ക്. കബനി നദിയുടെ തീരത്ത് 1994 ൽ പ്രവർത്തനം ആരംഭിച്ച പാർക്ക് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോസെ സമയം ചിലവഴിക്കുവാന്‍ പറ്റിയ സ്ഥലമാണ്. കബനി നദിയിലൂടെയുള്ള ബോട്ട് റൈഡിങ്, പെഡല്‍ ബോട്ടിങ് എന്നിവയും ഇവിടെ ആസ്വദിക്കാം.
പഴശ്ശി കുടീരം മ്യൂസിയവും ഇതിനു സമീപത്തുള്ള ആകര്‍ഷണമാണ്. കബനി നദിയുടെ തീരത്തുള്ള പഴശ്ശിരാജയുടെ ശവകുടീരമാണ് കേരള പുരാവസ്തു വകുപ്പിന്റെ കീഴിൽ ഇവിടെ സംരക്ഷിക്കുന്നത്. 1996 ൽ ആണ് ഇതിനെ ഒരു മ്യൂസിയമാക്കി മാറ്റുന്നത്.. പിന്നീട് ഇവിടെ പുരാവസ്തു ശേഖരവും ഉൾപ്പെടുത്തുകയായിരുന്നു. പഴശ്ശി ഗ്യാലറി, ട്രൈബല്‍ ഗ്യാലറി, പൈതൃക ഗ്യാലറി, നാണയ ഗ്യാലറി എന്നിങ്ങനെ നാലു വ്യത്യസ്ത ഗാലറികളാണ് ഇവിടെയുള്ളത്.
PC:wayanadtourism

 ബാണാസുര സാഗര്‍ അണക്കെട്ട്

ബാണാസുര സാഗര്‍ അണക്കെട്ട്

യാത്രയിലെ മൂന്നാമത്തെയും അവസാനത്തെയും ഇടമാണ് കല്‍പ്പറ്റ പടിഞ്ഞാറെത്തറയില്‍ സ്ഥിതി ചെയ്യുന്ന ബാണാസുര സാഗര്‍ അണക്കെട്ട്. മണ്ണുകൊണ്ടുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ഇതില്‍ ഒരു കിലോമീറ്ററോളം ദൂരത്തില്‍ മണ്ണുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അണക്കെട്ടിനു സമീപത്തെ പാര്‍ക്കും അണക്കെട്ടിനകത്തെ ദ്വീപുകളും മനോഹരമായ അനുഭവം സന്ദര്‍ശകര്‍ക്കു സമ്മാനിക്കുന്നു.
PC:Dilshad Roshan

കുറഞ്ഞ ചിലവ്കുറഞ്ഞ ചിലവ്

കുറഞ്ഞ ചിലവ്കുറഞ്ഞ ചിലവ്


സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും രാവിലെ 7.30നാണ് യാത്ര ആരംഭിക്കുന്നത്. യാത്രയില്‍ സന്ദര്‍ശിക്കുന്ന ഇടങ്ങളിലേക്കുള്ള എന്‍ട്രി ടിക്കറ്റ് അടക്കം 550 രൂപയാണ് ഒരാള്‍ക്കുള്ള പ്രവേശന നിരക്ക്. ഇതില്‍ ഭക്ഷണ ചിലവ് ഉള്‍പ്പെടുത്തിയിട്ടില്ല.

വീര പഴശ്ശിയുടെ കഥകളുറങ്ങുന്ന മാനന്തവാടി!!വീര പഴശ്ശിയുടെ കഥകളുറങ്ങുന്ന മാനന്തവാടി!!

താമരശ്ശേരി ചുരം മാത്രമല്ല: വയനാട്ടില്‍ നിന്നും പുറത്തു കടക്കാൻ അഞ്ച് വഴികൾ<br />താമരശ്ശേരി ചുരം മാത്രമല്ല: വയനാട്ടില്‍ നിന്നും പുറത്തു കടക്കാൻ അഞ്ച് വഴികൾ

Read more about: wayanad ksrtc travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X