Search
  • Follow NativePlanet
Share
» »ചുരുങ്ങിയ ചിലവില്‍ വയനാട്ടിലെ രാത്രികള്‍.... സ്ലീപ്പർ ബസ് സംവിധാനവുമായി കെഎസ്ആര്‍ടിസി

ചുരുങ്ങിയ ചിലവില്‍ വയനാട്ടിലെ രാത്രികള്‍.... സ്ലീപ്പർ ബസ് സംവിധാനവുമായി കെഎസ്ആര്‍ടിസി

വിനോദ സ‍ഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ താമസ സൗകര്യവുമായി കെഎസ്ആര്‍‌‌ടിസി സുല്‍ത്താന്‍ ബത്തേരിയിലും സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുകയാണ്.

യാത്രകളിലെ ഏറ്റവും പ്രതിസന്ധികളിലൊന്ന് ബജറ്റിന് അനുയോജ്യമായ രീതിയില്‍ ഒരു താമസസൗകര്യം കണ്ടെത്തുക എന്നതാണ്. വൃത്തിയും എത്തിച്ചേരുവാനുള്ള എളുപ്പവും ഉള്‍പ്പെടെ പല കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ മനസ്സിനിഷ്ടപ്പെട്ട ഇടങ്ങള്‍ കിട്ടിയെന്നു വരില്ല, എന്നാല്‍ വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ താമസസൗകര്യം നോക്കി അലയേണ്ടിവരില്ല. മൂന്നാറിനു പിന്നാലെ വിനോദ സ‍ഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ താമസ സൗകര്യവുമായി കെഎസ്ആര്‍‌‌ടിസി സുല്‍ത്താന്‍ ബത്തേരിയിലും സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുകയാണ്.

 മൂന്നു ബസുകള്‍

മൂന്നു ബസുകള്‍

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് സുൽത്താൻബത്തേരിയിൽ സ്ലീപ്പർ ബസ് സംവിധാനം ഒരുക്കിയിരിക്കുന്നത്. നിലവിൽ മൂന്ന് ബസ്സുകളിലായി 38 പേർക്ക് താമസിക്കുന്നതിനുള്ള സംവിധാനമാണ് ഈ സ്ലീപ്പർ ബസുകളിൽ ലഭ്യമാക്കിയിരിക്കുന്നത്. കുടുംബവുമായി യാത്ര ചെയ്യുന്നവര്‍ക്കായി രണ്ട് ഫാമിലി ഡീലക്സ് റൂമുകളും ഒരുക്കിയിട്ടുണ്ട്. വയനാട്ടിലേക്കു വരുന്ന വിനോദസഞ്ചാരികൾക്ക് ചുരുങ്ങിയ ചെലവിൽ രാത്രി ചിലവഴിക്കുവാന്‍ സൗകര്യമൊരുക്കിയിരിക്കുന്ന ഈ പാക്കേജ് എളുപ്പത്തില്‍ ലഭ്യമാകും.

ബസ് നമ്പർ 1

ബസ് നമ്പർ 1

16 കോമൺ ബർത്തുകൾ ആണ് ഒന്നാമത്തെ ബസിലുള്ളത്. ഇതിനോടൊപ്പം
ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മേശയും കസേരയും, കൈ കഴുകുന്നതിന് വാഷ് ബേസിൻ, കുടി വെള്ളം, എ.സി സംവിധാനം
സാധനങ്ങൾ സൂക്ഷിക്കുന്നതിന് ലോക്കർ സംവിധാനം,
ഫോൺ / ലാപ് ടോപ്പ് ചാർജ്ജ് ചെയ്യുന്നതിന് പ്ലഗ് പോയിന്റുകൾ എന്നീ സൗകര്യങ്ങളാണ് നിലവില്‍ ലഭ്യമാക്കിയിരിക്കുന്നത്.

ബസ് നമ്പർ 2

ബസ് നമ്പർ 2

8 കോമൺ ബർത്തുകൾ അടങ്ങിയ രണ്ട് റൂമുകള്‍ ആണ് രണ്ടാം നമ്പര്‍ ബസിലുള്ളത്. വസ്ത്രം മാറുന്നതിനുള്ള കോമൺ റൂം,
ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മേശയും കസേരയും,
കൈ കഴുകുന്നതിന് വാഷ് ബേസിൻ,കുടി വെള്ളം,എ.സി സംവിധാനം,
സാധനങ്ങൾ സൂക്ഷിക്കുന്നതിന് ലോക്കർ സംവിധാനം,
ഫോൺ / ലാപ് ടോപ്പ് ചാർജ്ജ് ചെയ്യുന്നതിന് പ്ലഗ് പോയിന്റുകൾ എന്നിവയും ബസിലുണ്ട്.

ബസ് നമ്പർ 3

ബസ് നമ്പർ 3

രണ്ട് ഡീലക്സ് റൂമുകൾ ആണ് മൂന്നാമത്തെ ബസിലുള്ളത്.
അതില്‍ തന്നെ 3 പേർക്ക് കിടക്കുന്നതിന് 1 ഡബിൾ കോട്ട്, 1 സിംഗിൾ കോട്ട് കട്ടിലുകൾ ആണുള്ളത്. ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മേശയും കസേരയും, കൈ കഴുകുന്നതിന് വാഷ് ബേസിൻ, കുടി വെള്ളം, എ.സി സംവിധാനം, സാധനങ്ങള്‍ സൂക്ഷിക്കുന്നതിനായി വിശാലമായ കബോർട്ട് / ഷെൽഫ് സംവിധാനം, ഫോൺ / ലാപ് ടോപ്പ് ചാർജ്ജ് ചെയ്യുന്നതിന് പ്ലഗ് പോയിന്റുകൾ എന്നിവയുമുണ്ട്.

കാറ്റുകുന്ന് കയറി സായിപ്പുകുന്ന് വഴി ഒരു ട്രക്കിങ്....പോകാം വയനാട്ടിലെ ഏറ്റവും മികച്ച ട്രക്കിങ്ങിന്!കാറ്റുകുന്ന് കയറി സായിപ്പുകുന്ന് വഴി ഒരു ട്രക്കിങ്....പോകാം വയനാട്ടിലെ ഏറ്റവും മികച്ച ട്രക്കിങ്ങിന്!

നിരക്ക്

നിരക്ക്

സിംഗിൾ കോട്ടിന് 160 രൂപയാണ് നിരക്ക്, ഈ തുകയില്‍ ജിഎസ്ടി, ഒരു തലയണ, ഒരു പുതപ്പ്, ഒരുബെഡ് ഷീറ്റ് എന്നിവ അടങ്ങിയിരിക്കുന്നു.

ഫാമിലി റൂം സൗകര്യങ്ങള്‍ക്ക് 890 രൂപയാണ് ഈടാക്കുന്നത്. ഇതില്‍ ജിഎസ്ടിയും മൂന്ന് തലയണ, മൂന്ന് പുതപ്പ്, മൂന്ന് ബെഡ് ഷീറ്റ് എന്നിവയും ഉള്‍പ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി
കെ.എസ്.ആർ.ടി.സി. സുൽത്താൻ ബത്തേരി 04936 220217,
കെ.എസ്.ആർ.ടി.സി. സുൽത്താൻ ബത്തേരി ബഡ്ജറ്റ് ടൂറിസം കോർഡിനേറ്റർ : 9895937213 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

<span style=റിട്ടയര്‍മെന്‍റ് ജീവിതം ഏറ്റവും മികച്ചതാക്കാന്‍ ഒന്‍പത് നഗരങ്ങള്‍... ആരോഗ്യപരിരക്ഷ മുതല്‍ കുറഞ്ഞ ചിലവ് വരെ" title="റിട്ടയര്‍മെന്‍റ് ജീവിതം ഏറ്റവും മികച്ചതാക്കാന്‍ ഒന്‍പത് നഗരങ്ങള്‍... ആരോഗ്യപരിരക്ഷ മുതല്‍ കുറഞ്ഞ ചിലവ് വരെ" />റിട്ടയര്‍മെന്‍റ് ജീവിതം ഏറ്റവും മികച്ചതാക്കാന്‍ ഒന്‍പത് നഗരങ്ങള്‍... ആരോഗ്യപരിരക്ഷ മുതല്‍ കുറഞ്ഞ ചിലവ് വരെ

പാറക്കെട്ടിലൂടെ കയറി ആകാശത്തെ തൊടാം... വയനാടന്‍ കാഴ്ചകളിലെ വ്യത്യസ്തതയുമായി ചീങ്ങേരി മലപാറക്കെട്ടിലൂടെ കയറി ആകാശത്തെ തൊടാം... വയനാടന്‍ കാഴ്ചകളിലെ വ്യത്യസ്തതയുമായി ചീങ്ങേരി മല

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X