Search
  • Follow NativePlanet
Share
» »യൂക്കാലി തോട്ടത്തിലെ ടെന്‍റിലുറങ്ങാം... മൂന്നാറില്‍ ടെന്‍റ് ടൂറിസവുമായി കെഎസ്ആര്‍ടിസി

യൂക്കാലി തോട്ടത്തിലെ ടെന്‍റിലുറങ്ങാം... മൂന്നാറില്‍ ടെന്‍റ് ടൂറിസവുമായി കെഎസ്ആര്‍ടിസി

കുറഞ്ഞ ചിലവിലുള്ള മൂന്നാര്‍ സൈറ്റ് സീയിങ്ങ് സര്‍വ്വീസിനും സഞ്ചാരികള്‍ ഏറ്റെടുത്ത സ്ലീപ്പിങ് ബസ് സര്‍വ്വീസിനും ശേഷം ‌ടെന്‍റ്​ ക്യാമ്പിങ്ങും ക്യാമ്പ് ഫയറും ആരംഭിക്കുവാനൊരുങ്ങുകയാണ് മൂന്നാറില്‍ കെഎസ്ആര്‍ടിസി

മൂന്നാറില്‍ കെഎസ്ആര്‍ടിസി ഇപ്പോള്‍ ടോപ് ഗിയറിലാണ്. കുറഞ്ഞ ചിലവിലുള്ള മൂന്നാര്‍ സൈറ്റ് സീയിങ്ങ് സര്‍വ്വീസിനും സഞ്ചാരികള്‍ ഏറ്റെടുത്ത സ്ലീപ്പിങ് ബസ് സര്‍വ്വീസിനും ശേഷം ‌ടെന്‍റ്​ ക്യാമ്പിങ്ങും ക്യാമ്പ് ഫയറും ആരംഭിക്കുവാനൊരുങ്ങുകയാണ് മൂന്നാറില്‍ കെഎസ്ആര്‍ടിസി. രണ്ടാഴ്ചയ്ക്കുള്ളില്‍ ടെന്‍റ് ക്യാംപിങ് തുറന്നു നല്കുവാനാണ് തീരുമാനം. കൂടുതല്‍ വിവരങ്ങളിലേക്ക്!

കെഎസ്ആര്‍ടിസി ടെന്‍റ് ക്യാംപിങ്

കെഎസ്ആര്‍ടിസി ടെന്‍റ് ക്യാംപിങ്

മൂന്നാറില്‍ കെഎസ്ആര്‍ടിസി സഞ്ചാരികള്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ പദ്ധതിയാണ് ‌ടെന്‍റ്​ ക്യാമ്പിങ്ങും ക്യാമ്പ് ഫയറും. കുറഞ്ഞ ചിലവില്‍ മികച്ച താമസ സൗകര്യം ഒരുക്കുന്ന എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണിത്.

ഒരാള്‍ക്ക് 200 രൂപ

ഒരാള്‍ക്ക് 200 രൂപ

‌മൂന്നാര്‍ പഴയ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്തുള്ള യൂക്കാലി തോട്ടത്തിലാണ് ടെന്‍റ് സൗകര്യം ഏര്‍പ്പെടുത്തുക, രണ്ട് ടെന്‍റുകളും ക്യാംപ് ഫയറുമാണ് ആദ്യ ഘട്ടത്തില്‍ ഒരുക്കുക. ഒരാള്‍ക്ക് 200 രൂപ നിരക്കില്‍ നാലു പേര്‍ക്ക് കഴിയുവാന്‍ സാധിക്കുന്ന രീതിയിലാണ് ടെന്‍റുകള് ഉള്ളത്, എന്നാല്‍ രണ്ടു ടെന്‍റും ഒരുമിച്ച് വാ‌ടകയ്ക്ക് എടുത്താല്‍ 700 രൂപയായിരിക്കും ചിലവ് വരിക.
മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് പോക്കറ്റിലൊതുങ്ങുന്ന തുകയില്‍ വിവിധ സേവനങ്ങള്‍ നല്കുന്ന നിരവധി പദ്ധതികളാണ് കെഎസ്ആര്‍ടിസി ഇവിടെ ആരംഭിച്ചിരിക്കുന്നത്.

കെഎസ്ആര്‍ടിസി സ്ലീപ്പിങ് ബസ് പദ്ധതി

കെഎസ്ആര്‍ടിസി സ്ലീപ്പിങ് ബസ് പദ്ധതി

മൂന്നാറില്‍ കുറഞ്‍ ചിലവില്‍ രാത്രി സമയം താമസൗകര്യം നല്കുക എന്ന ലക്ഷ്യത്തിലാണ് കെഎസ്ആര്‍ടിസി സ്ലീപ്പിങ് ബസ് പദ്ധതി ആരംഭിച്ചത്. 2020 ഒക്ടോബറില്‍ രണ്ട്കെഎസ്ആര്‍ടിസി എസി ബസുകളുമായി ആരംഭിച്ച സ്ലീപ്പിങ് ബസ് ഇപ്പോള്‍ അഞ്ച് ബസുകളില്‍ എത്തിനില്‍ക്കുകയാണ്. രണ്ടുദിവസത്തിനുള്ളില്‍ മറ്റൊരു ബസ് കൂടി ഇവിടെ എത്തും.

സ്ലീപ്പര്‍ കോച്ച് പോലെ

സ്ലീപ്പര്‍ കോച്ച് പോലെ

ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ച് മാതൃകയിലാണ് ബസിലെ സൗകര്യങ്ങള്‍. ഒരാള്‍ക്കു മാത്രം കിട‌ക്കുവാന്‍ സാധിക്കുന്ന കംപാര്‍‌ട്മെന്‍റില്‍ ഒരു കി‌ടക്കയും മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് സൗകര്യങ്ങളുമുണ്ടായിരിക്കും. ഒരു കിടക്കയ്ക്ക് ഒരു ദിവസത്തേക്ക് 100 രൂപയാണ് ഈടാക്കുന്നത്. കമ്പിളി പുതപ്പിന് 50 രൂപ അധികം നൽകണം. ഡിപ്പോയിലെ തന്നെ ശുചിമുറിയും യാത്രക്കാര്‍ക്ക് ഉപയോഗിക്കാം. ഡിപ്പോയിലെ കൗണ്ടറിലാണ് ഇത് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടത്
വിനോദ സഞ്ചാരികള്‍ക്ക് താങ്ങുവാന്‍ കഴിയുന്ന നിരക്കില്‍ ബസുകളില്‍ താമസ സൗകര്യം നല്കാം എന്ന ആശയം കെഎസ്ആർടിസി എം.ഡി ബിജു പ്രഭാകരന്‍റേതാണ്.

മൂന്നാര്‍ സൈറ്റ് സീയിങ്

മൂന്നാര്‍ സൈറ്റ് സീയിങ്

മൂന്നാര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും യാത്ര തു‌‌ടങ്ങുന്ന വിധത്തിലാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9.00 മണിക്ക് യാത്ര തുടങ്ങും. ടോപ് സ്റ്റേഷന്‍, കുണ്ടള ഡാം, എക്കോ പോയിന്‍റ്, മാട്ടുപെട്ടി, ഫ്ലോര്‍ ഗാര്‍ഡന്‍, എന്നീ സ്ഥലങ്ങളാണ് പാക്കേജില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. തിരികെ മൂന്നാര്‍ കെഎസ്ആര്‍‌ടിസി സ്റ്റാന്‍ഡില്‍ തന്നെ സഞ്ചാരികളെ എത്തിക്കുന്ന വിധത്തിലാണ് പദ്ധതി.
ഏകദേശം 80 കിലോമീറ്റര്‍ ദൂരമാണ് ഈ യാത്രയുള്ളത്. 250 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. യാത്രയ്ക്കൊപ്പം തന്നെ ഓരോ ഇ‌ടങ്ങളും വിശദമായി കാണുവാനും പരിചയപ്പെടുവാനും ഒരു മണിക്കൂറോളം നേരവും ഓരോ ഇ‌ടത്തും ചിലവഴിക്കുവാന്‍ സാധിക്കൂന്ന തരത്തിലാണ് യാത്രയള്ളത്. ഇതിനോടൊപ്പം തന്നെ ഭക്ഷണത്തിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തും.

കാന്തല്ലൂര്‍ സൈറ്റ് സീയിങ്

കാന്തല്ലൂര്‍ സൈറ്റ് സീയിങ്

മൂന്നാറില്‍ നിന്നും കാന്തല്ലൂരിലേക്കുള്ള ബജറ്റ് സഞ്ചാരികളെ ഉദ്ദേശിച്ചാണ് സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്. ഒരു ദിവസം മുഴുവനും കാന്തല്ലൂരിലെ കാഴ്ചകള്‍ കണ്ട് തിരികെ വരുന്ന രീതിയിലാണ് സര്‍വ്വീസ്. ടിക്കറ്റ് നിരക്ക് ഒരാള്‍ക്ക് 300 രൂപ.
മൂന്നാര്‍ പഴയ ഡിപ്പോയില്‍ നിന്നും യാത്ര തു‌‌ടങ്ങുന്ന വിധത്തിലാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9.30 മണിക്ക് യാത്ര തുടങ്ങും. ഉച്ചയ്ക്ക് കാന്തല്ലൂരിലെത്തുന്ന സര്‍വ്വീസില്‍ എ​ട്ടാം​മൈ​ല്‍, ല​ക്കം വെ​ള്ള​ച്ചാ​ട്ടം, മ​റ​യൂ​ര്‍ ച​ന്ദ​ന തോട്ടം, പ്രശസ്തമായ മുനിയറകള്‍, പച്ചക്കറിത്തോട്ടങ്ങള്‍ തുടങ്ങിയവയാണ് സന്ദര്‍ശിക്കുന്നത്.
PC:Rameshng

ജോര്‍ദാനില്‍ തുടങ്ങി ദുബായ് വരെ... മിഡില്‍ ഈസ്റ്റ് സംസ്കാരത്തെ പരിചയപ്പെടുവാനൊരു യാത്രജോര്‍ദാനില്‍ തുടങ്ങി ദുബായ് വരെ... മിഡില്‍ ഈസ്റ്റ് സംസ്കാരത്തെ പരിചയപ്പെടുവാനൊരു യാത്ര

ദേവി വളയെറിഞ്ഞയിടത്തെ ക്ഷേത്രം!! അപൂര്‍വ്വമായ പൂജകള്‍..അറിയാം വളയനാട് ദേവി ക്ഷേത്രംദേവി വളയെറിഞ്ഞയിടത്തെ ക്ഷേത്രം!! അപൂര്‍വ്വമായ പൂജകള്‍..അറിയാം വളയനാട് ദേവി ക്ഷേത്രം

സൂര്യകാന്തിപ്പാടം കാണുവാനിനി അതിര്‍ത്തി കടക്കേണ്ട, ആലപ്പുഴ വരെ പോയാല്‍ മതിസൂര്യകാന്തിപ്പാടം കാണുവാനിനി അതിര്‍ത്തി കടക്കേണ്ട, ആലപ്പുഴ വരെ പോയാല്‍ മതി

ബജറ്റ് ആണോ കൂടെ വരുന്നവരാണോ?! യാത്രാ പോകേണ്ട സ്ഥലങ്ങള്‍ എളുപ്പത്തില്‍ തീരുമാനിക്കാംബജറ്റ് ആണോ കൂടെ വരുന്നവരാണോ?! യാത്രാ പോകേണ്ട സ്ഥലങ്ങള്‍ എളുപ്പത്തില്‍ തീരുമാനിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X