Search
  • Follow NativePlanet
Share
» »ഹൗസ്ബോട്ട്, ഓഫ്റോഡ് യാത്ര, ക്യാംപ് ഫയര്‍!! കെഎസ്ആര്‍ടിസിയുടെ ഈ യാത്ര പൊളിക്കും!!

ഹൗസ്ബോട്ട്, ഓഫ്റോഡ് യാത്ര, ക്യാംപ് ഫയര്‍!! കെഎസ്ആര്‍ടിസിയുടെ ഈ യാത്ര പൊളിക്കും!!

കെഎസ്ആര്‍ടിസിയുടെ കാട്ടാക്കട യൂണിറ്റ് കുമരകവും വാഗമണ്ണും ഉള്‍പ്പെടുത്തി യാത്ര സംഘടിപ്പിക്കുകയാണ്. വിശദമായി വായിക്കാം

യാത്രകളിലെ വ്യത്യസ്തതയുമായി കെഎസ്ആര്‍ടിസി വീണ്ടും യാത്രകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ തവണയും സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങള‍െ ഉള്‍പ്പെടുത്തിക്കൊണ്ട് പോക്കറ്റിനിണങ്ങുന്ന തുകയിലുള്ള യാത്രകള്‍ ആളുകളും ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ കെഎസ്ആര്‍ടിസിയുടെ കാട്ടാക്കട യൂണിറ്റ് കുമരകവും വാഗമണ്ണും ഉള്‍പ്പെടുത്തി യാത്ര സംഘടിപ്പിക്കുകയാണ്. വിശദമായി വായിക്കാം

കാട്ടാക്കടയില്‍ നിന്നും

കാട്ടാക്കടയില്‍ നിന്നും

തിരുവനന്തപുരത്തെ കാട്ടാക്കട യൂണിറ്റിന്റെ കുമരകം വാഗമൺ ഉല്ലാസയാത്രയില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങളാണ് ഉള്‍പ്പെടുത്തിട്ടുള്ളത്. ഹൗസ്ബോട്ട് യാത്ര, ഓഫ്റോഡ് യാത്ര, ക്യാംപ് ഫയര്‍, എന്നിങ്ങനെ ഒരു വിനോദ യാത്രയില്‍ നിങ്ങളാഗ്രഹിക്കുന്ന ഓര്‍മ്മകള്‍ സ്വന്തമാക്കാം.

തിയ്യതി

തിയ്യതി

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് അവധിദിവസങ്ങളായ ജൂൺ മാസത്തെ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ചേർത്താണ് ഉല്ലാസയാത്ര സംഘടിപ്പിച്ചിട്ടുള്ളത്. അതായത് ജൂണ്‍ 11,12 തിയ്യതികള്‍. എന്നാല്‍ കാലാവസ്ഥയ്ക്കനുസരിച്ച് തീയതിയിൽ വ്യത്യാസം വരാവുന്നതാണ്.

ഒന്നാം ദിവസം

ഒന്നാം ദിവസം

ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ കാട്ടാക്കട യൂണിറ്റില്‍ നിന്നും ആരംഭിക്കുന്ന വിധത്തിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. രാവിലെ എട്ടുമണിക്ക് പ്രഭാത ഭക്ഷണം കഴിച്ച് പത്തുമണിയോടെ കുമരകത്ത് എത്തിച്ചേരും. അവിടെ വൈകിട്ട് 4.30 വരെ സമയം ചിലവഴിക്കും. ഇതില്‍ ഉച്ചയ്ക്കത്തെ ഭക്ഷണവും ഹൗസ്ബോട്ട് യാത്രയും ഉള്‍പ്പെടും. ശേഷം അഞ്ച് മണിയോടെ വാഗമണ്ണിലേക്ക് തിരിക്കും. 8.30ന് വാഗമണ്ണില്‍ ക്യാമ്പ് ഫയറും ഡിന്നറും ഒരുക്കിയിട്ടുണ്ട്. അന്ന് രാത്രിയിലെ താമസവും വാഗമണ്ണില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
PC:Pradeepkumar K P

രണ്ടാം ദിവസം

രണ്ടാം ദിവസം

യാത്രയുടെ രണ്ടാം ദിവസമായ ഞായറാഴ്ച രാവിലെ എട്ടുമണിയോടെ പ്രഭാതഭക്ഷണത്തിനു ശേഷം അന്നത്തെ ദിവസത്തെ യാത്രയ്ക്കായി ഇറങ്ങും. ഓഫ്റോഡ് ജീപ്പ് സഫാരിയാണ് ഈ ദിവസത്തെ ആകര്‍ഷണം. തുടര്‍ന്ന് ഉച്ചയ്ക്ക് 1.00 മണിയോടെ ഭക്ഷണം കഴിഞ്ഞ് സൈറ്റ് സീയി०ഗിനായി പോകും. വൈകുന്നേരത്തെ ചായയും ഇതില്‍ ഉള്‍പ്പെടും. പിന്നീട് വൈകിട്ട് 6.30 ഓടെ കാട്ടാക്കടയിലേക്ക് തിരിക്കുന്നു. 9.30 ഓടെ തിരികെ കാട്ടാക്കടയില്‍ എത്തിച്ചേരും.

PC:Greg Rosenke

യാത്രാ ചിലവ്

യാത്രാ ചിലവ്

ബസ്, ബോട്ട് നിരക്ക്, താമസസൗകര്യം,ഭക്ഷണം എന്നിവ ഉൾപ്പെടെ ഒരാളിൽ നിന്നും 3250 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ കുമരകത്ത് എത്തിച്ചേരുന്നതിനു മുമ്പുള്ള ഭക്ഷണത്തിനും വാഗമണ്ണിൽ നിന്ന് തിരിച്ചു കാട്ടാക്കടയിലേക്ക് വരുന്ന സമയത്തുള്ള ഭക്ഷണത്തിനും ഉള്ള തുക യാത്രക്കാര്‍ അവരവര്‍ വഹിക്കേണ്ടതാണ്.

ബുക്ക് ചെയ്യുവാന്‍

ബുക്ക് ചെയ്യുവാന്‍

കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും.
കാട്ടാക്കട ഡിപ്പോയില്‍ ബന്ധപ്പെടാം.
ഫോൺ:9746970994
ഈ മെയിൽ- [email protected]

കുറഞ്ഞ ചിലവില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്..ഗോവയും ഷിംലയും കാശ്മീരും പട്ടികയില്‍കുറഞ്ഞ ചിലവില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്..ഗോവയും ഷിംലയും കാശ്മീരും പട്ടികയില്‍

കുളുവും മണാലിയും പിന്നെ ചണ്ഡിഗഡും.. കുറഞ്ഞ ചിലവില്‍ ചുറ്റിയടിക്കാം ഐആര്‍സിടിസി പാക്കേജ് ഇതാകുളുവും മണാലിയും പിന്നെ ചണ്ഡിഗഡും.. കുറഞ്ഞ ചിലവില്‍ ചുറ്റിയടിക്കാം ഐആര്‍സിടിസി പാക്കേജ് ഇതാ

Read more about: ksrtc vagamon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X