Search
  • Follow NativePlanet
Share
» »ക്രിസ്മസും പുതുവർഷവും കെഎസ്ആർടിസിയുടെ കൂടെ.. ആഘോഷങ്ങൾ മൂന്നാറിലും വയനാട്ടിലും! ഇഷ്ടംപോലെ യാത്രകൾ

ക്രിസ്മസും പുതുവർഷവും കെഎസ്ആർടിസിയുടെ കൂടെ.. ആഘോഷങ്ങൾ മൂന്നാറിലും വയനാട്ടിലും! ഇഷ്ടംപോലെ യാത്രകൾ

നെയ്യാറ്റിൻകര കെഎസ്ആർടിസി യൂണിറ്റ് ഡിസംബർ, ക്രിസ്മസ്, ന്യു ഇയർ യാത്രാ പാക്കേജുകളെക്കുറിച്ച് വിശദമായി വായിക്കാം

ന്യൂ ഇയർ ആഘോഷങ്ങൾക്ക് ഗവിയിൽ പോകണോ അതോ കുമരകം കാണണോ? മൂന്നാറും വയനാടും യാത്രാ ലിസ്റ്റിലുണ്ട്. ക്രിസ്മസ് ആഘോഷിക്കുന്നത് നാട്ടിലാണോ? അല്ലെങ്കിലിതാ കുമരകമുണ്ട്, മൺറോ തുരുത്തുണ്ട് മലക്കപ്പാറും! എന്താണ് ഇത്രയും നീണ്ട യാത്രകളെന്നല്ലേ? ഇത്തവണ ഡിസംബർ, ക്രിസ്മസ്, പുതുവർഷ യാത്രകൾക്കായി കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്‍റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര യൂണിറ്റ് അവതരിപ്പിച്ചിരിക്കുന്ന യാത്രകളാണിത്! യാത്രാ പ്ലാനുകൾ ഇതുവരെയൊന്നും ആയില്ലെങ്കിൽ മികച്ച ഒരു വിനോദയാത്ര, അതും പോക്കറ്റിനിണങ്ങുന്ന ചിലവിൽ ബുക്ക് ചെയ്യുവാൻ പറ്റിയ സമയമാണിത്... നെയ്യാറ്റിൻകര കെഎസ്ആർടിസി യൂണിറ്റ് ഡിസംബർ, ക്രിസ്മസ്, ന്യു ഇയർ യാത്രാ പാക്കേജുകളെക്കുറിച്ച് വിശദമായി വായിക്കാം

ഗവി യാത്ര

ഗവി യാത്ര

കെഎസ്ആർടിസി യാത്രകളിൽ കുറച്ചു നാളുകളായി ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന യാത്രയാണ് ഗവിയിലേക്കുള്ളത്. കാടിന്‍റെ കാഴ്ചകളിലേക്ക് കെഎസ്ആർടിസിയില്‍ കയറിച്ചെല്ലുവാൻ സാധിക്കുന്നത് ചെറിയ സുഖമല്ല നല്കുന്നത്. . മൂഴിയാർ ഡാം , കക്കി ഡാം,ആനത്തോട്, കൊച്ചു പമ്പ, ഗവി എന്നിവ കണ്ട് ഭാഗ്യമുണ്ടെങ്കിൽ കാട്ടാനകളെയും കാട്ടുപോത്തുകളെയും ഒക്കെ കണ്ട് ആനവണ്ടിയിൽ ആഘോഷമായി യാത്ര ചെയ്യുവാനുള്ള അവസരമാണ് നെയ്യാറ്റിൻകര ഒരുക്കിയിട്ടുള്ളത്. യാത്രാ, ഉച്ചഭക്ഷണം, ബോട്ടിങ് എന്നിവ ഉള്‍പ്പെടെ 2000 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. ഡിസംബർ 13, 23, 29 തിയ്യതികളിലാണ് ഇനി വരുന്ന യാത്ര.

ടിക്കറ്റ് ബുക്കിങ്ങിന്: 9846067232

മൺറോ തുരുത്ത്

മൺറോ തുരുത്ത്

അഷ്​ടമുടിക്കായലിനും കല്ലടയാറിനും ഇടയിലായി കിടക്കുന്ന മൺറോ തുരുത്ത് കൊല്ലംകാർക്ക് തങ്ങളുടെ ആലപ്പുഴയാണ്. കനാലുകളും ഇടത്തോടും കൈവഴികളും ഒക്കെയായി വളഞ്ഞുപുളഞ്ഞ് വള്ളത്തിൽ പോകുന്ന യാത്രയാണ് മൺറോ തുരുത്ത് നല്കുന്നത്. കനാലുകൾക്കു തീരത്തുള്ള ജീവിതങ്ങളും ഗ്രാമീണക്കാഴ്ചകളും പച്ചപ്പുമെല്ലാം ഇവിടെ ആവോളം ആസ്വദിക്കാം. സൂര്യോദയ കാഴ്ചകള്‍ക്കും കയാക്കിങ്ങിനും ഒക്കെയായി സഞ്ചാരികൾ മൺറോ തുരുത്തിലേക്കെത്തുന്നു.
ഡിസംബർ 10, 29 തീയതികളിൽ ആണ് മൺണോ തുരുത്ത് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. അഡ്വഞ്ചർ ക്ലബ്, കൊല്ലം ബീച്ച്, സാമ്പ്രാണിത്തുരുത്ത് എന്നിവിടങ്ങളും യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റ് 750 രൂപ.
ഫോൺ: 9539801011

PC: Marieke Weller/ Unsplash

കുമരകം കുട്ടനാട് യാത്ര

കുമരകം കുട്ടനാട് യാത്ര

കുമരകത്തിന്‍റെയും കുട്ടനാടിന്‍റെയും ഭംഗി കാണുവാനാഗ്രഹിക്കാത്ത ആരുമുണ്ടാവില്ല. കരിമീനും കെട്ടുവളത്തിലെ യാത്രയും ആലപ്പുഴയുടെയും വേമ്പനാട്ട് കായലിന്‍റെയും ഭംഗിയും പരിചയപ്പെടുവാൻ നെയ്യാറ്റിൻകരയിൽ നിന്നും കുമരകം കുട്ടനാട് യാത്ര പോകാം. ഡിസംബർ 10നാണ് യാത്ര. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 1400 രൂപ. ബുക്കിങ്ങിന് 9846067232.

PC:Sulfis

നെഫിർറ്റിറ്റി കപ്പൽയാത്ര

നെഫിർറ്റിറ്റി കപ്പൽയാത്ര

കരയിലെയും നദിയിലെയും യാത്രകൾ വേണ്ട, എന്നുളളവർക്ക് കപ്പലിൽ കയറാം. കിടിലൻ മ്യൂസികും ഡിജെ പാർട്ടിയും ബുഫെയും ഡാൻസിങ്ങും ഒക്കെയായി കെഎസ്ആര്‍ടിസിയുടെ ക്രൂസ് പാക്കേജ് പേരുകേട്ടതാണ്. ആഡംബര ക്രൂയിസ് യാത്ര കപ്പലായ നെഫെർറ്റിറ്റിയില്‍ ഒരു അടിപൊളി യാത്രയാണ് കെഎസ്ആര്‍ടിസി വാഗ്ദാനം ചെയ്യുന്നത്. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍റെ ആഡംബര ക്രൂയിസ് യാത്ര കപ്പലായ നെഫെർറ്റിറ്റി സുരക്ഷിതമായ ക്രൂസ് യാത്ര ഉറപ്പ് തരുന്നു. ഗെയിമുകൾ, സ്പെഷ്യൽ അൺലിമിറ്റഡ് ബുഫെ ഡിന്നർ (2 നോൺവെജ് & 2 വെജ് ) മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡി.ജെ, വിഷ്വലൈസിങ് എഫക്റ്റ്, കുട്ടികളുടെ കളിസ്ഥലം, തീയറ്റർ എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് പാക്കേജിലുള്ളത്. ഡിസംബർ 15, 20, 31 തിയതികളിലാണ് യാത്രയുള്ളത്. രാവിലെ അഞ്ച് മണിക്ക് ഡിപ്പോയിൽ നിന്നും യാത്ര ആരംഭിക്കും. ടിക്കറ്റ് നിരക്ക് പത്ത് വയസ്സിനു മുകളിൽ പ്രായമുള്ളവര്‍ക്ക് 3800 രൂപയും പത്ത് വയസ്സിൽ താഴെ പ്രായമുള്ളവർക്ക് 2100 രൂപയും.

ബുക്കിങ്ങിന്:9846067232.

ശാസ്താ ക്ഷേത്രങ്ങള്‍ കാണാം

ശാസ്താ ക്ഷേത്രങ്ങള്‍ കാണാം

മണ്ഡല മാസത്തിൽ ശാസ്താ ക്ഷേത്രവും തിരുവാഭരണ ദർശനവും ഉൾക്കൊള്ളിച്ചാണ് ശാസ്താ ക്ഷേത്രങ്ങളിലൂടെ ഭക്തിയാത്ര എന്ന പാക്കേജ് ഒരുക്കിയിരിക്കുന്നത്. കുളത്തൂപ്പുഴ, അച്ചൻകോവിൽ, ആര്യങ്കാവ്, പന്തളം, പെരിനാട്, മലയാലപ്പുഴ എന്നീ ക്ഷേത്രങ്ങളാണ് സന്ദർശിക്കുന്നത്. തിരുവാഭരണ ദർശനവും യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 17നാണ് യാത്ര. ടിക്കറ്റ് ബുക്കിങ്ങിന് : 9809494954

PC:Anoopan

മൂന്നാർ യാത്ര

മൂന്നാർ യാത്ര

മൂന്നാറിന്റെ വശ്യമനോഹരമായ കാഴ്ചകളിലേക്കും നെയ്യാറ്റിൻകര കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം യാത്ര ഒരുക്കിയിട്ടുണ്ട്. നാട്ടിലെ ക്രിസ്മസ് ആഘോഷങ്ങളെല്ലാം കഴിഞ്ഞ് കൂട്ടുകാർക്കൊപ്പം ഒരു മൂന്നാർ യാത്ര പോയി അടിച്ചുപൊളിക്കാം. കാന്തല്ലൂർ മറയൂർ, ടോപ്പ് സ്റ്റേഷൻ, കുണ്ടള ഡാം, എക്കോ പോയിന്‍റ്, ടോപ്പ് സ്റ്റേഷൻ, രാജമല, മുനിയറ, മാട്ടുപ്പെട്ടി, മറയൂർ തുടങ്ങിയ ഇടങ്ങളെല്ലാം യാത്രയിൽ സന്ദർശിക്കും. ഡിസംബർ 26 വെകിട്ട് 7.30ന് പുറപ്പെടുന്ന യാച്ര 28ന് തിരികെ വരും. യാത്രയും താമസവും ഉൾപ്പെടെ ഒരാൾര്ര് ടിക്കറ്റ് നിരക്ക് 2250 രൂപ.

PC:Navi/ Unsplash

'കടന്നാൽ കുടുങ്ങുമോ' കടമക്കുടി!? കായലൊളിപ്പിച്ച സുന്ദരി! കൊച്ചി യാത്രകളിലെ താരം!'കടന്നാൽ കുടുങ്ങുമോ' കടമക്കുടി!? കായലൊളിപ്പിച്ച സുന്ദരി! കൊച്ചി യാത്രകളിലെ താരം!

വയനാട് യാത്ര

വയനാട് യാത്ര

വയനാടിന്‍റെ കുളിരിലേക്കു ഇത്തവണ ആനവണ്ടിയിൽ പോയി ആഘോഷിക്കാം. അതും നല്ല കിടിലൻ പുതുവർഷാഘോഷങ്ങളോടെ. പൂക്കോട് തടാകം, കുറുവാ ദ്വീപ്, ബാണാസുര സാഗർ, എടക്കൽ ഗുഹ, സൂചിപ്പറ വെള്ളച്ചാട്ടം , ജംഗിൾ സഫാരി എന്നിങ്ങനെ വയനാട്ടിൽ കാണേണ്ട കാഴ്ചകളെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 30,31, ജനുവരി 1 തിയതികളാണ് യാത്ര.
യാത്രാ, താമസം, പ്രവേശന ഫീസ്, ജംഗിൾ സഫാരി എന്നിവയെല്ലാം ഉൾപ്പെടെ 4400 രൂപയാണ് ടിക്കറ്റ് നിരക്ക്,
ബുക്കിങ്ങിന്: 9846067232.

PC:Nizam Firoz/ Unsplash

ബക്കറ്റ് ലിസ്റ്റിൽ മേഘാലയ ഉണ്ടോ? ചുറ്റിക്കറങ്ങാം വെറും 26,750 രൂപയ്ക്ക്! ഐആർസിടിസി പാക്കേജിതാ!ബക്കറ്റ് ലിസ്റ്റിൽ മേഘാലയ ഉണ്ടോ? ചുറ്റിക്കറങ്ങാം വെറും 26,750 രൂപയ്ക്ക്! ഐആർസിടിസി പാക്കേജിതാ!

 വാഗമൺ

വാഗമൺ

പുതുവർഷത്തെ സ്വീകരിക്കുവാൻ എവിടേക്ക് യാത്ര പോകുമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ലെങ്കിൽ നേരെ നെയ്യാറ്റിൻകരയ്ക്ക് പോന്നോ. വാഗമണ്ണലെ കാണാക്കാഴ്ചകളിലൂടെ ആനവണ്ടിയിൽ ഒരു യാത്ര പോകാം. പൈൻ ഫോറസ്റ്റ്. ഓഫ് റോഡിങ്, ക്യാംപിങ്ങ് എന്നിങ്ങനെ എല്ലാം കൂട്ടിയിണക്കിയുള്ള യാത്ര ഡിസംബർ 31, ജനുവരി 1 തിയതികളിലാണ് നടക്കുന്നത്. യാത്രാ, ഓഫ്റോ‍ഡിങ്, ഭക്ഷണം താമസം, പ്രവേശനഫീസ് എന്നിവ ഉൾപ്പെടെ ടിക്കറ്റ് നിരക്ക് 2950 രൂപ. ബുക്കിങ്ങിന്:9846067232.

PC:Nakkeeran Raveendran/ Unsplash

മൂകാംബിക യാത്ര

മൂകാംബിക യാത്ര

കർണ്ണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് നെയ്യാറ്റിൻകര കെഎസ്ആർടിസി ഭക്തിനിർഭരമായ ഒരു തീർത്ഥയാത്ര സംഘടിപ്പിക്കുന്നുണ്ട്. മൂകാംബിക, കുടജാഗദ്രി, ഉഡുപ്പി, പറശ്ശനിക്കടവ് എന്നീ സ്ഥലങ്ങളാണ് യാത്രയിൽ സന്ദർശിക്കുക. 2023 ജനുവരി 6,7,8 തിയതികളിൽ മൂന്നു ദിവസത്തെ യാത്രമാണ്. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 3600 രൂപ. ഇതിൽ ടിക്കറ്റ് മിരക്ക് മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. ഭക്ഷണം, പ്രവേശനഫീസ് തുടങ്ങിയ കാര്യങ്ങൾ യാത്രക്കാർ തന്നെ വഹിക്കണം. ബുക്കിങ്ങിന് : 9846067232

PC:Yogesa

ന്യൂ ഇയർ ആറാട്ട് ഗോവയിലാക്കിയാലോ? ഈ ബീച്ചുകളിലെ വമ്പൻ 'സർപ്രൈസുകൾ' അറിയാം!ന്യൂ ഇയർ ആറാട്ട് ഗോവയിലാക്കിയാലോ? ഈ ബീച്ചുകളിലെ വമ്പൻ 'സർപ്രൈസുകൾ' അറിയാം!

ക്രിസ്മസ് ആഘോഷം കഴിഞ്ഞ് നേരെ വയനാടിന്‍റെ തണുപ്പിലേക്ക് കയറാം.. കെഎസ്ആർടിസി ബജറ്റ് യാത്രയിതാ..ക്രിസ്മസ് ആഘോഷം കഴിഞ്ഞ് നേരെ വയനാടിന്‍റെ തണുപ്പിലേക്ക് കയറാം.. കെഎസ്ആർടിസി ബജറ്റ് യാത്രയിതാ..

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X