Search
  • Follow NativePlanet
Share
» »തിരുവനന്തപുരത്തു നിന്നും കുമരകത്തിന് ബജറ്റ് യാത്ര, ഹൗസ് ബോട്ടും കായല്‍ ഭക്ഷണവും ആലപ്പുഴ ബീച്ചും!!

തിരുവനന്തപുരത്തു നിന്നും കുമരകത്തിന് ബജറ്റ് യാത്ര, ഹൗസ് ബോട്ടും കായല്‍ ഭക്ഷണവും ആലപ്പുഴ ബീച്ചും!!

തിരുവനന്തപുരം സിറ്റി യൂണിറ്റ് ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ പ്രഥമ ഉല്ലാസ യാത്രയെക്കുറിച്ചും സന്ദര്‍ശിക്കുന്ന ഇടങ്ങളെക്കുറിച്ചും വായിക്കാം

കെഎസ്ആര്‍ടിസിയുടെ ബജറ്റ് യാത്രകള്‍ മലയാളികളുടെ യാത്രകളില്‍ വലിയ മാറ്റങ്ങളാണ് കുറഞ്ഞ കാലംകൊണ്ട് വരുത്തിയിട്ടുള്ളത്. യാത്ര പോകുവാന്‍ പറ്റിയ സാഹചര്യമില്ലെന്നു കരുതിയുന്നവരെ പോലും കേരളത്തിലെ വിവിധ ഇടങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ കൊണ്ടുപോയതിന്‍റെ ക്രെഡിറ്റ് കെഎസ്ആര്‍ടിസിക്ക് അവകാശപ്പെടുവാന്‍ സാധിക്കും. ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്നു നിരവധി യാത്രകളാണ് ലഭ്യമായിട്ടുള്ളത്. ഇപ്പോഴിതാ തിരുവനന്തപും സിറ്റി യൂണിറ്റും ബജറ്റ് യാത്രകളിലേക്ക് കടന്നുവന്നിരിക്കുകയാണ്. തിരുവനന്തപുരം സിറ്റി യൂണിറ്റ് ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ പ്രഥമ ഉല്ലാസ യാത്രയെക്കുറിച്ചും സന്ദര്‍ശിക്കുന്ന ഇടങ്ങളെക്കുറിച്ചും വായിക്കാം

തിരുവനന്തപുരം സിറ്റി യൂണിറ്റില്‍ നിന്നും

തിരുവനന്തപുരം സിറ്റി യൂണിറ്റില്‍ നിന്നും

തിരുവനന്തപുരം സിറ്റി യൂണിറ്റില്‍ നിന്നും ഒക്ടോബർ 2 ഞായറാഴ്ച്ച ആണ് യൂണിറ്റിന്റെ ആദ്യത്തെ ബജറ്റ് ടൂറിസം ഉല്ലാസയാത്ര നടക്കുന്നത്. കുമരകവും ആലപ്പുഴ ബീച്ചും സന്ദര്‍ശിച്ച് വൈകിട്ടോടെ തിരികെ വരുവാന്‍ കഴിയുന്ന രീതിയിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ കഴിയുന്നതാണ് സന്ദര്‍ശിക്കുന്ന രണ്ട് സ്ഥലങ്ങളും

പുലര്‍ച്ചെ ഇറങ്ങും!

പുലര്‍ച്ചെ ഇറങ്ങും!

ഞായറാഴ്ച്ച രാവിലെ 5:30 മണിക്ക് തിരുവനന്തപുരം സിറ്റി യൂണിറ്റില്‍ നിന്നും യാത്ര ആരംഭിക്കും. 10:30 am മുതൽ 4:00 pm വരെ ഹൗസ്ബോട്ടിൽ കുട്ടനാടിന്റെയും കുമരകത്തിന്റെയും കായൽ സൗന്ദര്യമാസ്വദിക്കുന്ന രീതിയിലാണ് ഉല്ലാസ യാത്ര ക്രമീകരിച്ചിട്ടുള്ളത്. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന പ്രത്യേക ഭൂപ്രകൃതിയാണ് കുമരകത്തിനുള്ളത്. അതുകൊണ്ടുതന്നെ കേരളത്തിന്‍റെ നെതര്‍ലാന്‍ഡ് എന്നാണ് ഇവിടം അറിയപ്പെടുന്നത്. കേരളത്തിന്റെ കായലോരങ്ങളില്‍ പകരം വയ്ക്കുവാനില്ലാത്ത കാഴ്ചയാണ് കുമരകം നല്കുന്നത്. കരിമീനും കെട്ടുവള്ളങ്ങളും തന്നെയാണ് കുമരകം ഓരോ സ‍ഞ്ചാരിയുടെയും മനസ്സിലെത്തിക്കുന്ന കാര്യങ്ങള്‍. കുമരകത്തെ മനസ്സിലാക്കണമെങ്കില്‍ ഹൗസ് ബോട്ട് യാത്ര നിര്‍ബന്ധമാണ്. ആറു മണിക്കൂറോളം സമയം ഹൗസ് ബോട്ടില്‍ കുമരകത്തിന്റെയും കുട്ടനാടിന്റെയും കാഴചകള്‍ക്കായി ചിലവഴിക്കുവാന്‍ കഴിയുന്ന രീതിയിലാണ് കെഎസ്ആര്‍ടിസി ഈ യാത്ര ക്രമീകരിച്ചിട്ടുള്ളത്.

PC:Pradeepkumar K P

നേരേ ആലപ്പുഴ ബീച്ചിലേക്ക്

നേരേ ആലപ്പുഴ ബീച്ചിലേക്ക്


കുമരകത്തു നിന്നും ഇറങ്ങി നേരെ ആലപ്പുഴ ബീച്ചിലേക്കാണ് യാത്ര പോകുന്നത്. മടക്കയാത്രയില്‍ ഈ ഒരിടം മാത്രമാണ് സന്ദര്‍ശിക്കുക. ആലപ്പുഴ നഗരത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന ബീച്ചില്‍ കടല്‍പ്പാലം, ലൈററ് ഹൗസ് എന്നിവയാണ് പ്രധാന കാഴ്ചകള്‍.

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

ഒരാൾക്ക് യാത്രാ നിരക്ക് 1350 രൂപയാണ്. 5 വയസ്സും അതിനു മുകളിലും ഉള്ള എല്ലാ വ്യക്തികൾക്കും ഈ നിരക്ക് ബാധകമാണ്. 5 വയസ്സിൽ താഴെയുള്ള ഭക്ഷണം ആവശ്യമുള്ള കുട്ടികൾക്ക് ഹൗസ് ബോട്ട് നിരക്ക് നൽകേണ്ടതാണ്.

ബസ് ചാർജ്ജ്,ഹൗസ് ബോട്ട് യാത്ര നിരക്ക്,(രാവിലെയുള്ള വെൽകം ഡ്രിങ്ക്, മീൻകൂട്ടിയുള്ള ഉച്ചഭക്ഷണം, വൈകുന്നേരത്തെ ചായ, സ്നാക്സ് ഉൾപ്പടെയുള്ള ബോട്ടിനുള്ളിലെ ഭക്ഷണം) തുടങ്ങിയ കാര്യങ്ങളെല്ലാം ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുന്നു.
പ്രഭാത ഭക്ഷണം,രാത്രി ഭക്ഷണം,പാക്കേജിൽ ഉൾപ്പെടാത്ത കായൽ വിഭവങ്ങൾ, മറ്റേതെങ്കിലും എൻട്രി ഫീസ്, തുടങ്ങിയവ യാത്രയിൽ സ്വന്തം ചെലവിൽ വഹിക്കേണ്ട ചെലവുകൾ ആണ്.

മ്യൂസിക് മുതല്‍ കിടിലന്‍ ഭക്ഷണം വരെ, കടലില്‍ തിമിര്‍ക്കാം 5 മണിക്കൂര്‍.. കെഎസ്ആര്‍ടിസിയുടെ ക്രൂസ് പാക്കേജ്<br />മ്യൂസിക് മുതല്‍ കിടിലന്‍ ഭക്ഷണം വരെ, കടലില്‍ തിമിര്‍ക്കാം 5 മണിക്കൂര്‍.. കെഎസ്ആര്‍ടിസിയുടെ ക്രൂസ് പാക്കേജ്

ടിക്കറ്റ് ബുക്കിങ്ങിന്

ടിക്കറ്റ് ബുക്കിങ്ങിന്

കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും.
9995986658, 9388855554, 8592065557, 9446748252, 9188619378 എന്നീ നമ്പരുകളിലേക്ക് പേര്, സീറ്റുകളുടെ എണ്ണം എന്നിവ വാട്സാപ്പ് ചെയ്ത് സീറ്റ് ഉറപ്പിക്കാവുന്നതാണ്.

കുറഞ്ഞ ചിലവില്‍ കുട്ടനാട് കാഴ്ചകള്‍! യാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കുമായി പാസഞ്ചർ കം ടൂറിസം ബോട്ട്!കുറഞ്ഞ ചിലവില്‍ കുട്ടനാട് കാഴ്ചകള്‍! യാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കുമായി പാസഞ്ചർ കം ടൂറിസം ബോട്ട്!

ഏറ്റവും കുറഞ്ഞ ചിലവിൽ കുമരകം കാണാം... എങ്ങനെയെന്നല്ലേ..!!!ഏറ്റവും കുറഞ്ഞ ചിലവിൽ കുമരകം കാണാം... എങ്ങനെയെന്നല്ലേ..!!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X