Search
  • Follow NativePlanet
Share
» »കൊല്ലത്തെ കാഴ്ചകള്‍ കാണാം...സാംബ്രാണിക്കൊടിയും തിരുമുല്ലവാരവും ഒപ്പം മണ്‍റോതുരുത്തും!!

കൊല്ലത്തെ കാഴ്ചകള്‍ കാണാം...സാംബ്രാണിക്കൊടിയും തിരുമുല്ലവാരവും ഒപ്പം മണ്‍റോതുരുത്തും!!

മൺറോതുരുത്ത് - സാംബ്രാണിക്കൊടി തിരുമുല്ലവാരം ബീച്ച് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു

കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ടെന്ന ചൊല്ല് എങ്ങനെ വന്നുവെന്നറിയുവാന്‍ ഒരൊറ്റത്തവണ കൊല്ലത്തെത്തിയാല്‍ പിടികിട്ടും. അത്രയ്ക്കുണ്ട് പുരാതനകാലം മുതല്‍ തന്നെ വാണിജ്യ-വ്യാവസായിക കേന്ദ്രമായി വളര്‍ന്നുവന്ന കൊല്ലത്തിന്‍റെ വിശേഷങ്ങള്‍. ഈ കൊല്ലത്തിന്റെ കാഴ്ചകളിലേക്ക് ഒരു ആനവണ്ടി യാത്രയുമായി വന്നിരിക്കുകയാണ് കെഎസ്ആര്‍ടിസി തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റ്. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ആയിരം സുന്ദര യാത്രയുടെ ഭാഗമായി മൺറോതുരുത്ത് - സാംബ്രാണിക്കൊടി തിരുമുല്ലവാരം ബീച്ച് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. കൂടുതലറിയുവാനായി വായിക്കാം

ആയിരം സുന്ദര യാത്രകള്‍

ആയിരം സുന്ദര യാത്രകള്‍

ഏപ്രിൽ, മേയ് മാസത്തിലെ മധ്യവേനലവധിക്കാലത്ത് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന പ്രത്യേക യാത്രാ പദ്ധതിയാണ് ആയിരം സുന്ദര യാത്രകള്‍. വിനോദസഞ്ചാര വകുപ്പ്, വനം വകുപ്പ് എന്നിവരുമായി സഹകരിച്ചാണ് കെഎസ്ആർടിസി ബജറ്റ് ടൂർ പാക്കേജുകൾ നടത്തുന്നത്. രാവിലെ 6 മണിക്ക് പുറപ്പെട്ട് വൈകുന്നേരം തിരിച്ചെത്തുന്നവ മുതൽ രണ്ട് ദിവസം, മൂന്ന് ദിവസം നീളുന്ന ടൂർ പാക്കേജുകളും ഉണ്ട്. സംസ്ഥാനത്ത് നിലവിൽ കെഎസ്ആർടിസിയുടെ ഒൻപത് പ്രധാനപ്പെട്ട വിനോദസഞ്ചാര പാക്കേജുകളാണ് ഉള്ളത്. വിവിധ ഡിപ്പോകളിൽ നിന്നായി മലക്കപ്പാറ, നെല്ലിയാമ്പതി, വയനാട്, ജംഗിൾ സഫാരി, മൺറോതുരുത്ത്, മൂന്നാർ, വാഗമൺ, സാഗരറാണി, ആലപ്പുഴ പാക്കേജ് എന്നിവയാണവ.

മൺറോതുരുത്ത്- സാംബ്രാണിക്കൊടി തിരുമുല്ലവാരം ബീച്ച് ഉല്ലാസ യാത്ര

മൺറോതുരുത്ത്- സാംബ്രാണിക്കൊടി തിരുമുല്ലവാരം ബീച്ച് ഉല്ലാസ യാത്ര

കുറഞ്ഞ ചിലവില്‍ തിരുവനന്തപുരത്തുനിന്നുള്ളവര്‍ക്ക് കൊല്ലത്തെ കാഴ്ചകള്‍ കാണുക എന് ലക്ഷ്യത്തിലാണ് മൺറോതുരുത്ത് - സാംബ്രാണിക്കൊടി തിരുമുല്ലവാരം ബീച്ച് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നത്. കടലും കായലും തുരുത്തും ഒറ്റയാത്രയില്‍ കാണാം എന്നതു മാത്രമല്ല, കൊല്ലത്തെ വളര്‍ന്നു വരുന്ന വരുന്ന ഈ വിനോദ സഞ്ചാര ലക്ഷ്യസ്ഥാനങ്ങള്‍ കഴിഞ്ഞ കുറച്ചുനാളുകളായി സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടം കൂടിയാണ്.

മൺറോതുരുത്ത്

മൺറോതുരുത്ത്

അഷ്ടമുടിക്കായലും കല്ലടയാറും തമ്മില്‍ ചേരുന്ന ഇടമാണ് കുറച്ചധികം തുരുത്തുകളുടെ കൂട്ടമായ മണ്‍റോ തുരുത്ത്. കനാലിന്‍റെ കൈവഴിയിലൂടെ കണ്ടല്‍ക്കാടും ചെമ്മീന്‍കെട്ടും പാലങ്ങളും പിന്നിട്ടുള്ള വഞ്ചിയാത്രകള്‍ മണ്‍റോ എന്ന തുരുത്തിന്‍റെ യഥാര്‍ത്ഥ കാഴ്ചകള്‍ നമ്മിലെത്തിക്കുന്നു. കല്ലടയാറിന്‍റെ തീരത്തുനിന്നും കൈത്തോടുകളിലേക്കു കയറിയുള്ള യാത്ര കനാലുകളില്‍ നിന്നും കനാലുകളിലേക്ക് പോകും. കൊല്ലത്തുനിന്നും 25 കിലോമീറ്ററും പരവൂരില്‍ നിന്ന് 38 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

സാംബ്രാണിക്കൊടി

സാംബ്രാണിക്കൊടി

വളരെ കുറച്ചു നാളുകൊണ്ട് കൊല്ലത്തിന്‍റെ കാഴ്ചാപ്പട്ടികയിലേക്ക് ഇടംനേടിയ സ്ഥലമാണ് സാംബ്രാണിക്കൊടി. പ്രകൃതിക്ക് എത്രമാത്രം മനോഹരിയാകുവാന്‍ സാധിക്കുമോ അതിന്‍റെ പാരമ്യതയില്‍ ഇവിടെ കാഴ്ചകള്‍ കാണാം. അഷ്ടമുടി കായലിന്‍റെ തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന സാംബ്രാണിക്കൊടിയില്‍ കണ്ടലുകളൊരുക്കുന്ന കാഴ്ചയുമുണ്ട്. ഇവിടെ നിന്നും രണ്ടു കിലോമീറ്ററോളം ബോട്ടില്‍ സഞ്ചരിച്ചാല്‍ കണ്ടല്‍ക്കാടുകളുടെ വേറെ കാഴ്ചകള്‍ കാണാം. മുട്ടറ്റം മാത്രമേ വെള്ളം കാണുകയുള്ളൂ എന്നതിനാല്‍ വെള്ളത്തിലിറങ്ങി നടക്കുവാനും ഫോട്ടോ എടുക്കുവാനുമെല്ലാം സാധിക്കും.

തിരുമുല്ലവാരം ബീച്ച്

തിരുമുല്ലവാരം ബീച്ച്

മുന്‍പ് ഡിസ്കവറി ചാനല്‍ നടത്തിയ സര്‍വ്വേയില്‍ ലോകത്തിലെ ഏറ്റവും മികച്ച പത്ത് ബീച്ചുകളിലൊന്നായി തിരുമുല്ലവാരം ബീച്ച് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മാർത്താണ്ഡവർമ്മ തന്റെ അംഗരക്ഷകരോടൊപ്പം തന്റെ വിശ്രമ സമയം ചിലവഴിച്ചിരുന്ന ഇടമായാണ് ഇതിനെ ചരിത്രത്തില്‍ പറയുന്നത്. അധികം ആഴമില്ലാത്ത കടല്‍ത്തീരമായതിനാല്‍ ബീച്ചിലിറങ്ങുന്നത് സുരക്ഷിതമാണെന്നു മാത്രമല്ല സ്കൂബാ ഡൈവിങ്ങിനും ഇവിടം യോജിച്ചതാണ്. കടലിൽ കുളിക്കുവാനും നീന്തൽ പഠിക്കുവാനും എല്ലാം ഇവിടെ കഴിയും, കടലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. കൊല്ലത്തു നിന്നും 8.5 കിലോമീറ്റർ അകലെയാണ് തിരുമുല്ലവാരം ബീച്ച് സ്ഥിതി ചെയ്യുന്നത്

 യാത്ര തിയ്യതി, ടിക്കറ്റ് നിരക്ക്

യാത്ര തിയ്യതി, ടിക്കറ്റ് നിരക്ക്

2022 ഏപ്രിൽ 14,15 മുതൽ കെ എസ് ആർ ടി സി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്നും യാത്രകള്‍ ആരംഭിക്കും. 700 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. പ്രവേശന ഫീസുകള്‍ ടിക്കറ്റില്‍ ഉള്‍പ്പെടും. ഭക്ഷണം ഒഴികെയുള്ള നിരക്കാണിത്.

ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍

ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍

കെഎസ്ആർടിസിബഡ്ജറ്റ് ടൂർസ്,
തിരുവനന്തപുരം സെൻട്രൽ വിഭാഗവുമായി ബന്ധപ്പെട്ട് ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. മൊബൈൽ -9061675703, 9605806565,
9745856900, 18005994011 എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും ബന്ധപ്പെടാവുന്നതാണ്.

ഡല്‍ഹിയില്‍ നിന്നുള്ള യാത്രാചെലവും താമസവും അടക്കം മൂവായിരത്തില്‍ താഴെ...പരിചയപ്പെടാം ഈ സ്ഥലങ്ങളെഡല്‍ഹിയില്‍ നിന്നുള്ള യാത്രാചെലവും താമസവും അടക്കം മൂവായിരത്തില്‍ താഴെ...പരിചയപ്പെടാം ഈ സ്ഥലങ്ങളെ

മൂന്നു പകലും രണ്ടു രാത്രിയും.. കൊച്ചിയില്‍ നിന്നും മൂന്നാര്‍ കാണാന്‍ പോകാം... 7310 രൂപയ്ക്ക്മൂന്നു പകലും രണ്ടു രാത്രിയും.. കൊച്ചിയില്‍ നിന്നും മൂന്നാര്‍ കാണാന്‍ പോകാം... 7310 രൂപയ്ക്ക്

Read more about: ksrtc kollam travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X