Search
  • Follow NativePlanet
Share
» »കാടിനുള്ളിലൂടെ രാത്രിയില്‍ പോകാം... നൈറ്റ് ജംഗിള്‍ സഫാരിയുമായി വയനാട് കെഎസ്ആര്‍ടിസി

കാടിനുള്ളിലൂടെ രാത്രിയില്‍ പോകാം... നൈറ്റ് ജംഗിള്‍ സഫാരിയുമായി വയനാട് കെഎസ്ആര്‍ടിസി

വിനോദ സഞ്ചാരികള്‍ക്കായി രാത്രികാല ജംഗിള്‍ സഫാരിയാണ് വയനാട് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്.

വ്യത്യസ്തമായ യാത്രാ പാക്കേജുകള്‍ കൊണ്ട് കെഎസ്ആര്‍ടിസി എന്നും സഞ്ചാരികളെ അതിശയിപ്പിച്ചിട്ടുണ്ട്. മലക്കപ്പാറ യാത്രയും മാമലക്കണ്ടം വഴി മാങ്കുളത്തേയ്ക്കുള്ള പാക്കേജും ലക്ഷ്മി എസ്റ്റേറ്റ് കയറി മൂന്നാറിലേക്കുള്ള അവിസ്മരണീയമായ യാത്രയുമെല്ലാം കെഎസ്ആര്‍ടിസി സഞ്ചാരികള്‍ക്കൊരുക്കിയത് യാത്രക്കാര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഈ പട്ടികയിലേക്ക് പുതിയൊരു യാത്രയുമായി എത്തിയിരിക്കുകയാണ് കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍.

Night Jungle Safari From Sulthan Bathery To Muthanga Pulppali Route

PC:Jaseem Hamza

വിനോദ സഞ്ചാരികള്‍ക്കായി രാത്രികാല ജംഗിള്‍ സഫാരിയാണ് വയനാട് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ മുത്തങ്ങ പുല്‍പ്പള്ളി റൂട്ടിലെ വനപാതയിലൂടെ നടത്തുന്ന യാത്ര പുതിയൊരു അനുഭവമാണ് സമ്മാനിക്കുക. സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയുടെ നേതൃത്വത്തില്‍ നടത്തുന്ന യാത്രയില്‍ 60 കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കുക.
കെഎസ്ആര്‍ടിസിയുടെ തന്നെ ആദ്യത്തെ രാത്രികാല ജംഗിള്‍ സഫാരിയായ ഇത് പുൽപ്പള്ളി, മൂലങ്കാവ്, വടക്കനാട്, വള്ളുവാടി വഴിയാണ് കടന്നു പോകുന്നത്. വൈകിട്ട് ആറു മണി മുതല്‍ രാത്രി 10 മണി വരെയാണ് സര്‍വീസ് സമയം. ടിക്കറ്റ് നിരക്കായി ഒരാളില്‍ നിന്നു 300 രൂപയാണ് ഈടാക്കുന്നത്.

ചുരുങ്ങിയ ചിലവില്‍ വയനാട്ടിലെ രാത്രികള്‍.... സ്ലീപ്പർ ബസ് സംവിധാനവുമായി കെഎസ്ആര്‍ടിസിചുരുങ്ങിയ ചിലവില്‍ വയനാട്ടിലെ രാത്രികള്‍.... സ്ലീപ്പർ ബസ് സംവിധാനവുമായി കെഎസ്ആര്‍ടിസി

യാത്രക്കാര്‍ക്ക് രാത്രികാല താമസത്തിനായി സ്ലീപ്പര്‍ ബസുകളും സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ ഒരുക്കിയിട്ടുണ്ട്. മൂന്ന് ബസ്സുകളിലായി 38 പേർക്ക് താമസിക്കുന്നതിനുള്ള സംവിധാനമാണുള്ളത്. കോമണ്‍ ബര്‍ത്തുകള്‍, റൂമുകള്‍, ഡീലക്സ് റൂമുകള്‍ എന്നിങ്ങനെ വ്യത്യസ്ത സൗകര്യങ്ങള്‍ ബസുകളില്‍ ഒരുക്കിയിട്ടുണ്ട്. സിംഗിൾ കോട്ടിന് ഒരാള്‍ക്ക് 160 രൂപയും ഫാമിലി റൂം സൗകര്യങ്ങള്‍ക്ക് 890 രൂപയാണ് ഈടാക്കുന്നത്.

പാറക്കെട്ടിലൂടെ കയറി ആകാശത്തെ തൊടാം... വയനാടന്‍ കാഴ്ചകളിലെ വ്യത്യസ്തതയുമായി ചീങ്ങേരി മലപാറക്കെട്ടിലൂടെ കയറി ആകാശത്തെ തൊടാം... വയനാടന്‍ കാഴ്ചകളിലെ വ്യത്യസ്തതയുമായി ചീങ്ങേരി മല

Read more about: ksrtc travel news wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X