Search
  • Follow NativePlanet
Share
» »'എച്ചിൽ കുളി' വിവാദമാക്കിയ കുക്കേ

'എച്ചിൽ കുളി' വിവാദമാക്കിയ കുക്കേ

മഡേ സ്നാന എന്ന ആചാരത്തിന്റെ പേരില്‍ ഏറെ വിവാദമായിട്ടുള്ള ക്ഷേത്രമാണ് കുക്കേ സുബ്രഹ്മണ്യ ക്ഷേത്രം

By Maneesh

മഡേ സ്നാന എന്ന ആചാരത്തിന്റെ പേരില്‍ ഏറെ വിവാദമായിട്ടുള്ള ക്ഷേത്രമാണ് കുക്കേ സുബ്രഹ്മണ്യ ക്ഷേത്രം. ദക്ഷിണ കര്‍ണാടകയിലെ സുള്ള്യ താലുക്കില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തെ പ്രശസ്തമാക്കുന്നത് അവിടുത്തെ സര്‍പ്പ‌ദോഷ പരിഹാര പൂജകളുടെ പേരിലാണ്. പ്രശസ്തമായ കുമാര പര്‍വതത്തിന്റെ അടിവാരത്തി‌ല്‍ കുമാരധാര നദിക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

എത്തിച്ചേരാൻ

പശ്ചിമഘട്ട മലനിരകളുടെ അടി‌വാരത്ത് സ്ഥിതി ചെയ്യുന്ന സുബ്രഹ്മണ്യ എന്ന ഗ്രാമത്തിലാ‌ണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മംഗലാപുരത്ത് നിന്ന് 105 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം. കാസര്‍കോട് നിന്ന് 98 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാം.

01. കുമാരധാര

01. കുമാരധാര

കുമാരധാര നദിക്കരയിലെ സുബ്രഹ്മണ്യ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സുബ്രഹ്മണ്യനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.

Photo Courtesy: Soorajna

02. സര്‍പ്പങ്ങളുടെ രക്ഷകൻ

02. സര്‍പ്പങ്ങളുടെ രക്ഷകൻ

സുബ്രഹ്മണ്യ ക്ഷേത്രങ്ങള്‍ ഏറെയുണ്ടെങ്കിലും അവയ്‌ക്കൊന്നുമില്ലാത്ത ഒരു പ്രത്യേകത കുക്കെ സുബ്രഹ്മണ്യക്ഷേത്രത്തിനുണ്ട്. സര്‍വ്വ സര്‍പ്പങ്ങളുടേയും രക്ഷകന്‍ എന്ന നിലയ്ക്കാണ് ഇവിടെ സുബ്രഹ്മണ്യനെ ആരാധിയ്ക്കുന്നത്.
Photo Courtesy: Sarvagnya

03. കുമാര‌പര്‍വത

03. കുമാര‌പര്‍വത

കുമാരധാര, തര്‍പ്പണ എന്നീ നദികളുടെ ഉത്ഭവസ്ഥാനമായ കുമാരപര്‍വതത്തിന്റെ അടിവാരത്തിലായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുമാരപര്‍വത ട്രെക്കിംഗ് ആരംഭിക്കുന്നത് ഈ ‌ക്ഷേത്ര പരിസരത്ത് വച്ചാണ്.
Photo Courtesy: Adityamadhav83

04. ഐതിഹ്യം

04. ഐതിഹ്യം

സര്‍പ്പങ്ങളുടെ രാജാവയ വാസുകി തപസുചെയ്ത് പരമശിവനെ പ്രീതിപ്പെടുത്തുകയും ഗരുഡന്റെ ആക്രമണത്തില്‍ നിന്നും സര്‍പ്പങ്ങളെ രക്ഷിക്കണമെന്ന് അപേക്ഷിയ്ക്കുകയും ചെയ്തു. വാസുകിയുടെ തപസില്‍ സംപ്രീതനായ ശിവന്‍ അപേക്ഷ കൈക്കൊണ്ടു. എന്നിട്ട് അപേക്ഷ പ്രകാരം സര്‍പ്പങ്ങളെ രക്ഷിക്കാനായി സുബ്രഹ്മണ്യനെ അയയ്ക്കുകയും ചെയ്തു. അന്നുമുതലാണ് സുബ്രഹ്മണന്യനെ സര്‍പ്പങ്ങളുടെ രക്ഷകന്‍ എന്ന നിലയില്‍ ആരാധിയ്ക്കാന്‍ തുടങ്ങിയത്.
Photo Courtesy: Soorajna

 05. പ്രതിഷ്ഠ

05. പ്രതിഷ്ഠ

ആദിശേഷന് മുകളില്‍ വാസുകി, വാസുകിയുടെ മുകളില്‍ മയിലിന്റെ പുറത്തിരിക്കുന്ന സുബ്രഹ്മണ്യന്‍ അതാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ രീതി.
Photo Courtesy: Mallikarjunasj

06. ഗരുഡ ഗോപുരം

06. ഗരുഡ ഗോപുരം

ക്ഷേത്രത്തിലെ ഗരുഡ ഗോപുരം പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ക്ഷേത്രത്തിനുള്ളില്‍ വസിയ്ക്കുന്ന വാസുകിയുടെ ശ്വാസത്തില്‍ കലര്‍ന്നിരിക്കുന്ന വിഷം പ്രാര്‍ത്ഥനയ്‌ക്കെത്തുന്ന ഭക്തരില്‍ പതിയ്ക്കാതിരിക്കാനായിട്ടാണ് വെള്ളിയില്‍ ഈ ഗോപുരം പണിതിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.

Photo Courtesy: karthick siva

07. പ്രധാന‌പൂജകള്‍

07. പ്രധാന‌പൂജകള്‍

ആശ്ലേഷ ബലി, സര്‍പ്പ സംസ്‌കാര എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന പൂജകള്‍.
Photo Courtesy: Gopal Venkatesan

08. ബാംഗ്ലൂ‌രിൽ നിന്ന്

08. ബാംഗ്ലൂ‌രിൽ നിന്ന്

ബാംഗ്ലൂരില്‍ നിന്ന് സകലേശ്പൂര്‍ വ‌ഴിയും ഇവിടെ എത്തിച്ചേരാം. ബാംഗ്ലൂരില്‍ നിന്ന് 280 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം. ബാംഗ്ലൂര്‍ - സകലേശ്പൂര്‍ യാത്രയേക്കുറിച്ച് വായിക്കാം

Photo Courtesy: Ashwin Kumar

09. കുമാര പർവ്വത ട്രെക്കിംഗ്

09. കുമാര പർവ്വത ട്രെക്കിംഗ്

കുക്കേ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കുമാര പര്‍വത ട്രെക്കിംഗ് ആരംഭിക്കുന്നത്. കുമാര‌പര്‍വത ട്രെക്കിംഗിനേക്കുറിച്ച് വായിക്കാം

Photo Courtesy: Ashwin Kumar
10. ട്രെയിൻ യാത്ര

10. ട്രെയിൻ യാത്ര

സകലേശ്‌പൂരിൽ നിന്ന് സുബ്രമണ്യയിലേക്ക് ട്രെയിനുകൾ ലഭ്യമാണ്. പ‌ശ്ചിമഘട്ടത്തിലൂടെയുള്ള ഈ യാ‌ത്ര അതീവ സുന്ദരമാണ്. വിശദമായി വായിക്കാം

Photo Courtesy: snapper san

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X