Search
  • Follow NativePlanet
Share
» »കൊടൈക്കനാലും ഊട്ടിയും വേണ്ട..പത്തനംതിട്ടയ്ക്ക് പോരെ...കോടമഞ്ഞും മഴയും ആസ്വദിക്കാം

കൊടൈക്കനാലും ഊട്ടിയും വേണ്ട..പത്തനംതിട്ടയ്ക്ക് പോരെ...കോടമഞ്ഞും മഴയും ആസ്വദിക്കാം

മഴക്കാലം ആരംഭിക്കുവാനായതോടെ മഴയാത്രകള്‍ക്കും തുടക്കമായിട്ടുണ്ട്. എവിടെപോകണമെന്നും എന്തൊക്കെ കാഴ്ചകൾ കാണണമെന്നുമുള്ള പ്ലാനിങ്ങിലാണ് സഞ്ചാരികൾ. ഓരോ യാത്രയിലും പരമാവധി വ്യത്യസ്തത കൊണ്ടുവരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരെ പത്തനംതി‌ട്ടയിലേക്ക് പോകാം. അത് പക്ഷേ, കണ്ടുമടുത്ത കാഴ്ചകളിലേക്കല്ല, പകരം, നട്ടുച്ചയെന്നോ വൈകുന്നേരമെന്നോ വ്യത്യാസമില്ലാതെ കോടമഞ്ഞു നിറഞ്ഞു നില്‍ക്കുന്ന പത്തനംതിട്ടയുടെ രഹസ്യങ്ങളിലേക്കാണ് ഈ യാത്ര!!

ഇതു കേൾക്കുമ്പോൾ പത്തനംതിട്ടയ്ക്കു പുറത്തു നിന്നുള്ളവർക്ക് അത്ഭുതം തോന്നുമെങ്കിലും തങ്ങളുടെ ജില്ലയെ അറിയുന്ന ഇവിടുത്തുകാർക്ക് ഇതൊരു അത്ഭുതമായിരിക്കില്ല. ഏതു സ്ഥലമാണ് ഈ പറയുന്നത് എന്നൊരു കൗതുകം മാത്രമേ കാണൂ. മഴപെയ്തു തുടങ്ങുമ്പോഴേയ്ക്കും രൂപത്തിലും ഭാവത്തിവും ഒട്ടനവധി മാറ്റം വരുന്ന ഇഷ്ടംപോലെ ഇടങ്ങൾ പത്തനംതിട്ടയിലെമ്പാടുമുണ്ട്. മഴയ്ക്കായി കാത്തിരുന്ന പോലെ മാറ്റം വരുന്ന കുറച്ചിടങ്ങൾ.

Kulathumon Padappara Temple And Waterfalls In Pathanamthitta

പത്തനംതിട്ട ജില്ലയിലെ കുളത്തുമണ്‍ പടപ്പാറയാണ് ഇപ്പോള്‍ സഞ്ചാരികള്‍ക്കിടയില്‍ ഹിറ്റായി നില്‍ക്കുന്ന ഇടം....കാഴ്ചകള്‍ മാത്രമല്ല, മഴ തുടങ്ങുമ്പോൾ മഴയുടെയും കോടമഞ്ഞിന്‍റെയും സൗന്ദര്യവും ഇവിടെ ആസ്വദിക്കാം.

പ‌ടപ്പാറ ബാലമുരുകന്‍ ക്ഷേത്രമാണ് ഇവിടുത്തെ കാഴ്ചകളില്‍ ആദ്യം വരുന്നത്. വലിയ പാറയുടെ മുകളിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്ര പരിസരത്ത് നിന്നാല്‍ ചുറ്റും കോടമഞ്ഞു വന്നു നിറയുന്ന അനുഭവമാണ് ലഭിക്കുക. ചുറ്റുമുള്ള മലകളും കുന്നുകളും ഈ കാഴ്ചയ്ക്ക് ഭംഗിയേറ്റുന്നു. കേരളത്തിന്റെ തിരുമലക്കോവില്‍ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ഇതിന്റെ ഭംഗി ആസ്വദിക്കുവാൻ രാവിലെയും വൈകുന്നേരവും ഇവിടേക്ക് വരാം.

Kulathumon

ഇതില്‍ മാത്രം ഒതുങ്ങുന്നതല്ല പത്തനംതിട്ടയുടെ മഴക്കാഴ്ചകള്‍. രാക്ഷസന്‍പാറയും പടപ്പാറയും ഇരപ്പന്‍ചാലും ചെളിക്കുഴി വെള്ളച്ചാട്ടവും കൂടി ഇവിടുത്തെ മഴ യാത്രയില്‍ ഉള്‍പ്പെടുത്തണം. ഒറ്റദിവസം കൊണ്ട് പോയിവരുവാന്‍ സാധിക്കുന്ന സ്ഥലങ്ങളായതിനാല്‍ ഏതെങ്കിലും ഒരു ആഴ്ചാവസാനം നോക്കി പ്ലാന്‍ ചെയ്യാം.

പത്തനംതിട്ട പുനലൂര്‍ റോഡിലെ കൂടല്‍ ഇഞ്ചപ്പാറയില്‍ നിന്നും 500 മീറ്റര്‍ മാറിയാണ് രാക്ഷസന്‍പാറയുള്ളത്. പാറയ്ക്കു മുകളില്‍ നിന്നുള്ള കാഴ്ചയാണ് ഇവിടുത്തെ പ്രത്യേകത. ഇതിനു തൊ‌‌ട്ടടുത്തായാണ് തട്ടുപറയും കുറുവന്‍കുറത്തിപ്പാറയുമുള്ളത്. രാക്ഷസന്റെ മുഖത്തോട് സാദൃശ്യമുള്ള പാറയാണ് ഇവിടുത്തേത്. ഇവിടെ നിന്നിറങ്ങിയാല്‍ കൂടല്‍ മാങ്കോട് റോഡിലുളള ഇരുപ്പന്‍ചാല്‍ വെള്ളച്ചാട്ടവും കാണാം. ഇതിനുശേഷം പോകുന്നത് ചെളിക്കുഴി വെള്ളച്ചാട്ടത്തിലേക്കാണ്. കുളത്തുമണ്‍കല്ലേലി റോഡിലാണ് ഇതുള്ളത്.

Padappara Temple

സാധാരണ രീതിയില്‍ ഈ സ്ഥലങ്ങളെല്ലാം ക‌ണ്ട് അവിടുന്ന് വൈകുന്നേരം ആസ്വദിക്കുവാനായാണ് ആളുകള്‍ പ‌ടപ്പാറ ബാലമുരുകന്‍ ക്ഷേത്രത്തിലെത്തുന്നത്. ഇവിടുത്തെ സൂര്യാസ്തമയ കാഴ്ചകള്‍ വിവരിക്കുവാന്‍ കഴിയാത്ത വിധം ഭംഗിയേറിയതാണ്. കുളത്തുമണ്‍ എസ്എന്‍ഡിപി ജങ്ഷനില്‍നിന്നും മുകളിലേക്കു പോകുവാന്‍ സൗകര്യമുണ്ട്.

പച്ചപ്പ് പേരില്‍ മാത്രമേയുള്ളൂ... അന്‍റാര്‍ട്ടിക്ക മുതല്‍ എസ്റ്റോണിയ വരെ...ലോകത്തിലെ തണുപ്പന്‍ രാജ്യങ്ങള്‍പച്ചപ്പ് പേരില്‍ മാത്രമേയുള്ളൂ... അന്‍റാര്‍ട്ടിക്ക മുതല്‍ എസ്റ്റോണിയ വരെ...ലോകത്തിലെ തണുപ്പന്‍ രാജ്യങ്ങള്‍

വണ്ടി വിടാം വയനാട്ടിലേക്ക്, ചൂടിൽ ആശ്വാസം നേടാൻ പോകാം, തീർച്ചയായും കാണണം ഈ ഇടങ്ങൾവണ്ടി വിടാം വയനാട്ടിലേക്ക്, ചൂടിൽ ആശ്വാസം നേടാൻ പോകാം, തീർച്ചയായും കാണണം ഈ ഇടങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X