Search
  • Follow NativePlanet
Share
» »പൗരാണിക കാഴ്ചകളുമായി കേരളത്തിന്റെ മാതൃകാ വിനോദ സഞ്ചാരഗ്രാമം

പൗരാണിക കാഴ്ചകളുമായി കേരളത്തിന്റെ മാതൃകാ വിനോദ സഞ്ചാരഗ്രാമം

വിദേശികളെയും സ്വദേശികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഒരിടമാണ് കേരളത്തിന്റെ മാതൃകാ വിനോദസഞ്ചാരകേന്ദ്രമെന്ന് അറിയപ്പെടുന്ന കുമ്പളങ്ങി.

By Elizabath

വിദേശികളെയും സ്വദേശികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഒരിടമാണ് കേരളത്തിന്റെ മാതൃകാ വിനോദസഞ്ചാരകേന്ദ്രമെന്ന് അറിയപ്പെടുന്ന കുമ്പളങ്ങി.
കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ തനതായ തനതായ ഒരു സ്ഥാനം വളരെ നേരത്തെതന്നെ സ്വന്തമാക്കിയ ഈ സ്ഥലത്തിന് പ്രത്യേകതകള്‍ ധാരാളമുണ്ട്.

നീണ്ടുപരന്നു കിടക്കുന്ന കായലില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കുമ്പളങ്ങിയില്‍ കാണാനുള്ളത് സാധാരണ ജീവിതത്തിന്റെ ഒട്ടും മായമില്ലാത്ത കാഴ്ചകളാണ്.

Kumbalangi the Model Tourism Village in Kerala


PC:Aruna

പ്രകൃതി അനുഗ്രഹിച്ച കുമ്പളങ്ങി

ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം കേരളത്തിന് കിട്ടിയത് കുമ്പളങ്ങിയെ കണ്ടിട്ടാണോ എന്നു തോന്നും ഒരിക്കല്‍ ഇവിടെ എത്തിയാല്‍. അത്രയധികം മനോഹരിയാണ് കൊച്ചിയിലെ ഈ കടലോര ഗ്രാമം. പ്രഭാതം മുതല്‍ത്തന്നെ കാഴ്ചകളുടെ പൂരമാണ് ഇവിടെ.
മത്യബന്ധനം നടത്തുന്ന ഗ്രാമീണരും റോഡിന്റെ വശങ്ങളിലെ ചെമ്മീന്‍കെട്ടുകളും കയറു പിരിക്കുന്ന ആളുകളും ചീനവലകളുമെല്ലാം കുമ്പളങ്ങിയെ മറ്റൊരു ലോകമാക്കി മാറ്റുന്നു. ആര്‍ഭാടങ്ങളോ ഏച്ചുകെട്ടലുകളോ ഒന്നുമില്ലാതെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളൊരുക്കുന്ന കുമ്പളങ്ങി വിദേശികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരിടം കൂടിയാണ്.

Kumbalangi the Model Tourism Village in Kerala

PC: Youtube

ഹോം സ്‌റ്റേ
കേരളത്തില്‍ ആദ്യമായി ഹോം സ്‌റ്റേ എന്ന ആശയം നടപ്പാക്കിയ സ്ഥലങ്ങളിലൊന്നാണ് കുമ്പളങ്ങി. തങ്ങളുടെ നാട്ടില്‍ എത്തുന്നവരെ സ്വന്തം ഭവനങ്ങളില്‍ താമസിപ്പിച്ച് തങ്ങളുടെ ജീവിത രീതികളും ഗ്രാമത്തിന്റെ തുടിപ്പുകളുമാണ് അവര്‍ പകര്‍ന്നു നല്കുന്നത്.
താമസത്തോടൊപ്പം ഇവിടുത്തെ പരമ്പരാഗത വിഭവങ്ങള്‍ രുചിക്കാനുള്ള അവസരവും ഉണ്ട്.

Kumbalangi the Model Tourism Village in Kerala

PC: Aruna

ടൂറിസം ഗ്രാമം
കേരളത്തിലെയും ഇന്ത്യയിലേയും ആദ്യത്തെ മാതൃക വിനോദസഞ്ചാര കേന്ദ്രമാണ് കുമ്പളങ്ങി. മനോഹരങ്ങളായ പ്രകൃതി കാഴ്ചകളുള്ള ഇവിടം ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് എന്നാണ് അറിയപ്പെടുന്നത്.
ആരെയും ആകര്‍ഷിക്കുന്ന ജലാശയങ്ങള്‍ ഇവിടുത്തെ വേറൊരു കാഴ്ചയാണ്. കണ്ടല്‍ക്കാടുകളും ചൂണ്ടയിടാനുള്ള സ്ഥലങ്ങളും ഒക്കെ ഇവിടെയുണ്ട്.

കൗതുകമുണര്‍ത്തുന്ന കാഴ്ചകള്‍
സന്ദര്‍ശകരെ, പ്രത്യേകിച്ച് വിദേശികളെ ആകര്‍ഷിക്കുന്ന കാഴ്ചകള്‍ ഒട്ടേറെ ഇവിടെയുണ്ട്. കായലിന്റെ കരയില്‍ സൂര്യനു മുഖം നല്കി പകല്‍ ഉയര്‍ന്നു നില്‍ക്കുന്ന ചീനവലകള്‍ അന്തിക്ക് സൂര്യന്‍ കടലില്‍ താഴുമ്പോള്‍ കായലില്‍ മീന്‍കൂട്ടങ്ങളെ തേടി മുങ്ങുന്ന കാഴ്ച കാണാന്‍ സാധിക്കും. കൂടാതെ ഗ്രാമവാസികളുടെ മീന്‍പിടുത്തവും വഞ്ചിയിലുള്ള കറക്കവും ഒക്കെയുള്ള ഇവിടുത്തെ കാഴ്ചകള്‍ ഇന്ത്യയില്‍ അല്ല, ലോകത്തില്‍ തന്നെ മറ്റൊരിടത്തും കാണാന്‍ സാധിക്കില്ല എന്നു നിസംശയം പറയാം.

പൗരാണിക കാഴ്ചകളുമായി കേരളത്തിന്റെ മാതൃകാ വിനോദ സഞ്ചാരഗ്രാമം

PC:ranjith k r

വിനോദസഞ്ചാര മേഖലയിലെ വ്യത്യസ്ത സാന്നിധ്യം
കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിലെ വ്യത്യസ്ത സാന്നിധ്യമാണ് കുമ്പളങ്ങി. ഇവിടുത്തെ സ്വാഭാവിക പരിസ്ഥിതിയില്‍ മാറ്റം വരുത്താതെ പരിസ്ഥിതിയോട് ചേര്‍ന്ന് നിന്നുള്ള വിപ്ലവകരവും അനുകരണീയവുമായ മാതൃകയാണ് കുമ്പളങ്ങിയില്‍ നടപ്പാക്കിയത്.

Kumbalangi the Model Tourism Village in Kerala

എത്തിച്ചേരാന്‍
എറണാകുളത്തു നിന്നും 14 കിലോമീറ്റര്‍ അകലെയാമ് കുമ്പളങ്ങി സ്ഥിതി ചെയ്യുന്നത്. പള്ളുരുത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇവിടെ ഏറ്റവുമടുത്തത് എറണാകുളം ജംങ്ഷന്‍ റെയില്‍വേ സ്റ്റേഷനാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X