Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ വന്മതിൽ കാണുവാൻ പോകാം...പ്ലാൻ ഇങ്ങനെ!

ഇന്ത്യയിലെ വന്മതിൽ കാണുവാൻ പോകാം...പ്ലാൻ ഇങ്ങനെ!

ചൈനയിൽ മാത്രമല്ല നമ്മുടെ നാട്ടിലുമൊരു വന്മതിലുണ്ട്. ചൈനയിലെ വന്മതിൽ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും നീണ്ട മതിൽ എന്നറിയപ്പെടുന്ന ഒന്ന്..

വന്മതിലെന്നു കേൾക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുക ചൈനയിലെ വന്മതിൽ തന്നെയാണ്. ഇനി ചന്ദ്രനിൽ നിന്നു നോക്കിയാൽ പോലും അതും നഗ്നനേത്രങ്ങളുപയോഗിച്ച് നോക്കിയാൽ കാണാൻ സാധിക്കുന്ന ഭൂമിയിലെ മനുഷ്യ നിർമ്മിതമായ ഏക വസ്തു ചൈനയിലെ വന്മതിലാണത്രെ. എന്നാൽ ചൈനയിൽ മാത്രമല്ല നമ്മുടെ നാട്ടിലുമൊരു വന്മതിലുണ്ട്. ചൈനയിലെ വന്മതിൽ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും നീണ്ട മതിൽ എന്നറിയപ്പെടുന്ന ഒന്ന്... രാജസ്ഥാനിലെ ചരിത്രമുറങ്ങുന്ന കുംഭല്ഗഡ് കോട്ടയും അതിന്റെ മതിലും ഒക്കെ ചേരുന്നതാണ് നമ്മുടെ വന്മതിൽ. ഭാരത ചരിത്രത്തിലെ തന്നെ നിർണ്ണായകമായ പല കാര്യങ്ങൾക്കും സംഭവങ്ങൾക്കും പേരുകേട്ട കുംഭല്ഗഡ് കോട്ടയുടെ വിശേഷങ്ങൾ...

കുംഭല്ഗഡ് കോട്ട

കുംഭല്ഗഡ് കോട്ട

യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്ന കുംഭല്ഗഡ് കോട്ട ഇന്ത്യയുടെ വന്മതിൽ എന്നാണ് അറിയപ്പെടുന്നത്. രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിൽ ആരവല്ലി കുന്നുകളിലായാണ് ഇത് നീണ്ടു കിടക്കുന്നത്. 15-ാം നൂറ്റാണ്ടിൽ മേവാർ പ്രവിശ്യയുടെ ഭരണാധികാരിയായിരുന്ന റാണ കുംഭ എന്ന കുംഭകർണ സിങ് ആണ് ഇത് നിർമ്മിക്കുന്നത്. മേവാർ ഭരണാധികാരികളുടെ ഒളിയിടമായും ഈ കോട്ട വർത്തിച്ചിട്ടുണ്ട്. മഹാറാണ പ്രതാപിന്റെ ജന്മസ്ഥലം എന്ന പ്രത്യേകതയും ഈ കോട്ടയ്ക്കുണ്ട്.

PC:Heman kumar meena

ചരിത്രത്തിലൂടെ!

ചരിത്രത്തിലൂടെ!

മേവാർ പ്രവിശ്യയുടെ ഭരണാധികാരിയായിരുന്ന റാണ കുംഭ എന്ന കുംഭകർണ സിങിന്റെ കാലത്ത് മദൻ എന്നു പേരായ വാസ്തു ശില്പിയാണ് ഈ കോട്ട നിർമ്മിക്കുന്നത്. അക്കാലത്തെ പ്രധാന രാജവംശങ്ങളായിരുന്ന മേവാറിനെയും മാർവാറിനെയും തമ്മിൽ വേർതിരിച്ചിരുന്ന നിർമ്മിതി കുംഭാൽഗഡ് കോട്ടയായിരുന്നു. മുഗൾ ചക്രവർത്തി അക്‌ബർ, ആംബെർ രാജാവായിരുന്ന രാജാ മാൻ സിങ്, മാർവാർ രാജാവായിരുന്ന രാജാ ഉദയ് സിങ്, ഗുജറാത്തിലെ മിർസാ എന്നിവർ ചേർന്നു നടത്തിയ ഒരു സംയുക്ത അക്രമത്തിലാണ് ആദ്യമായി കുംഭല്ഗഡ് കോട്ട ഒരു പരാജയം ഏറ്റു വാങ്ങുന്നത്. കോട്ടയ്ക്കകത്ത് കോട്ടയെ സംരക്ഷിക്കുന്ന ഒരു ക്ഷേത്രവും പ്രതിഷ്ഠയും ഉണ്ട് എന്നൊരു വിശ്വാസമുണ്ട്.
PC:Hemantisbest

38 കിലോമീറ്റർ

38 കിലോമീറ്റർ


ചൈനയിലെ വന്മതിൽ കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും നീളമുള്ള മതിലാണ് കുംഭല്ഗഡ് കോട്ടയുടേത്. 38 കിലോമീറ്റർ ദൂരമാണ് ഈ കോട്ടമതിലിനുള്ളത്. സമുദര് നിരപ്പിൽ നിന്നും 1,100 മീറ്റർ അഥവാ 3600 അടി ഉയരത്തിലാണ് കോട്ട നിർമ്മിച്ചിരിക്കുന്നത്.

PC:Vishnu paliwal

കോട്ടയ്ക്കുള്ളിൽ

കോട്ടയ്ക്കുള്ളിൽ


15 അടി കനമുള്ള മതിലാണ് കോട്ടയ്ക്കകത്തേയ്ക്ക് കയറുമ്പോൾ കാണുവാനുള്ള ആദ്യ കാഴ്ച.അതിനു ശേഷം ഏഴു കവാടങ്ങൾ കൂടി കടക്കണം ഉള്ളിലെത്തുവാൻ. ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ മറ്റു നിർമ്മിതികൾ തുടങ്ങിയവ കോട്ടയ്ക്കുള്ളിൽ കാണാം. 300 ജൈന ക്ഷേത്രങ്ങളുൾപ്പെടെ 360 ഓളം ക്ഷേത്രങ്ങളുണ്ട്. ഇവിടുത്തെ ഗണേശ ക്ഷേത്രമാണ് കോട്ടയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രം എന്നറിയപ്പെടുന്നത്. ഇത് കൂടാതെ നിൽകാന്ത് മഹാദേവ ക്ഷേത്രം, ശിവ ക്ഷേത്രം, പർസ്വ നാഥ ക്ഷേത്രം, സൂര്യ മന്ദിർ, പിത്താൽ ഷാ ജൈന ക്ഷേത്രം തുടങ്ങിയവയാണ് കോട്ടയ്ക്കുള്ളിലെ പ്രധാന ക്ഷേത്രങ്ങൾ.

PC:Aryarakshak

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

വര്‍ഷത്തിൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കുവാൻ കഴിയുന്ന ഒന്നാണ് കുംഭല്ഗഡ് കോട്ട. എന്നാൽ രാജസ്ഥാനിലെ കാലാവസ്ഥ പരിഗണിക്കുമ്പോൾ തണുപ്പു കാലമാണ് ഇവിടം സന്ദര്‍ശിക്കുവാൻ കുറച്ചുകൂടി യോജിച്ചത്. അതിനാൽ ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയം ഇവിടേക്ക് വരാം. ഏകദേശം രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ സമയം വേണം കാഴ്ചകൾ കണ്ടു തീർക്കുവാൻ.

PC:Rohanguj2

പ്രവേശനം

പ്രവേശനം


രാവിലെ 9.00 മുതൽ വൈകിട്ട് 6.00 വരെയാണ് ഇവിടേക്കുള്ള പ്രവേശനം. ഇന്ത്യക്കാരായ സന്ദർശകർക്ക് 10 രൂപയും വിദേശികൾക്ക് 100 രൂപയുമാണ് പ്രവേശന ഫീസ്.

PC:Nishumalik13

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിൽ ആരവല്ലി കുന്നുകളോട് ചേർന്നാണ് കോട്ട സ്ഥിതി ചെയ്യുന്നത്. ഉദയ്പൂരിൽ നിന്നും ദേശീയ പാത 27 വഴി 85 കിലോമീറ്റർ സഞ്ചരിച്ചാൽ കോട്ടയിലെത്താം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനും വിമാനത്താവളവും ഉദയ്പൂരാണുള്ളത്. അതിനാൽ ഉദയ്പൂരിൽ നിന്നും ഇവിടേക്ക് ഒരു ടാക്സി പിടിച്ച് വരുന്നതായിരിക്കും ഉത്തമം.

തണുപ്പു കാലത്ത് തന്നെ ലഡാക്കിൽ പോകണം..കാരണം ഇതാണ്തണുപ്പു കാലത്ത് തന്നെ ലഡാക്കിൽ പോകണം..കാരണം ഇതാണ്

ഇന്ത്യയിലെ ഏക ഉപ്പുനദി മുതൽ ഒറ്റ ദിവസത്തിൽ അപ്രത്യക്ഷമായ ഗ്രാമം വരെ...ഇതാണ് യഥാർഥ രാജസ്ഥാൻഇന്ത്യയിലെ ഏക ഉപ്പുനദി മുതൽ ഒറ്റ ദിവസത്തിൽ അപ്രത്യക്ഷമായ ഗ്രാമം വരെ...ഇതാണ് യഥാർഥ രാജസ്ഥാൻ

സൽമാൻ ഖാനെ ചതിച്ച ബിഷ്ണോയുടെ വിശേഷംസൽമാൻ ഖാനെ ചതിച്ച ബിഷ്ണോയുടെ വിശേഷം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X