Search
  • Follow NativePlanet
Share
» »വന്‍മതില്‍ അതിര്‍ത്തി കാക്കുന്ന കോട്ട

വന്‍മതില്‍ അതിര്‍ത്തി കാക്കുന്ന കോട്ട

വന്‍മതില്‍ അതിര്‍ത്തി കാക്കുന്ന കോട്ടയാണ് രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയില്‍ സ്ഥിതിചെയ്യുന്ന കുംഭല്ഗഡ് കോട്ട. 38 കിലോമീറ്റര്‍ ദൂരത്തല്‍ വ്യാപിച്ചു കിടക്കുന്ന ഈ വന്‍മതിലിനെ ചൈനയിലെ വന്‍മതില്‍ കഴിഞ്

By Elizabath Joseph

സമുദ്രനിരപ്പില്‍ നിന്ന് 3600 അടി ഉയരത്തില്‍ 38 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ച് കിടക്കുന്ന കോട്ടമതില്‍. ഒരു നിമിഷം അതിര്‍ത്തിയിലാണോ എന്ന ചിന്തിച്ചുപോകും ഇവിടെയെത്തിയാല്‍. ഒരു വലിയ മലമ്പ്രദേശം മുഴുവനായി പരന്നു കിടക്കുന്ന വന്‍മതില്‍...

Kumbhalgarh is a mewar fortress in Rajasthan

pc: Tomas Belcik

കോട്ടയ്ക്കകത്തു കയറിയാല്‍ പുറത്തു നിന്നപ്പോഴുണ്ടായ അത്ഭുതം ആശ്ചര്യമാകും. ഒരു കോട്ടക്കുള്ളില്‍ ഇത്രയും ആഡംബരമോ എന്നോര്‍ക്കും.

പറഞ്ഞുവന്നാല്‍ ആളു ശരിക്കും വില്ലനാണ്. നിരവധിയനവധി യുദ്ധങ്ങളില്‍ വന്‍മതില്‍പോലെ നിലകൊണ്ടിട്ടുണ്ട് ഈ കോട്ട.

Kumbhalgarh is a mewar fortress in Rajasthan

pc: Daniel Wabyick

രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയില്‍ സ്ഥിതിചെയ്യുന്ന കുംഭല്ഗഡ് കോട്ടയാണ് കക്ഷി. യുനസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടം നേടിയ ഈ കോട്ടയെ ചൈനയിലെ വന്‍മതില്‍ കഴിഞ്ഞാല്‍ നീളമുള്ള രണ്ടാമത്തെ മതിലായാണ് കണക്കാക്കുന്നത്.

Kumbhalgarh is a mewar fortress in Rajasthan

pc: Tomas Belcik

13 ശിഖരങ്ങള്‍, കാവല്‍ ഗോപുരങ്ങള്‍, കൊത്തളങ്ങള്‍ എന്നിവയൊക്കെ കോട്ടയ്ക്ക് കൂടുതല്‍ കരുത്തേകുന്നു. കൂടാതെ ഭനസ് നദിയുടെ തീരത്തുള്ള കോട്ടയില്‍ മഹാറാണാ ഫത്തേസിങ് പണിതീര്‍ത്ത കുഭഗോപുരമുള്ള ഒരു കൊട്ടാരവും സ്ഥിതിചെയ്യുന്നുണ്ട്.

Kumbhalgarh is a mewar fortress in Rajasthan

pc: Honzasoukup

15-ാം നൂറ്റാണ്ടില്‍ രാജസ്ഥാനിലെ മേവാര്‍ പ്രവിശ്യയുടെ ഭരണാധികാരിയായിരുന്ന കുംഭകര്‍ണ സിങ് ആണ് കോട്ട പണികഴിപ്പിച്ചത്. പുരാതനമായ 300 ജൈനക്ഷേത്രങ്ങളടക്കം
360 ക്ഷേത്രങ്ങള്‍ കോട്ടക്കുള്ളിലുണ്ട്.

Kumbhalgarh is a mewar fortress in Rajasthan

pc: Tomas Belcik

അതിശക്തമാണ് കോട്ട എന്നു മനസ്സിലാക്കാന്‍ കോട്ടയുടെ മുന്നിലുള്ള മതിലൊന്ന് നോക്കിയാല്‍ മതി. 15 അടി കനമാണ് മതിലിനുള്ളത്. അതു കൂടാതെ കോട്ടയ്ക്കു ചുറ്റും അതിശക്തമായി നിലകൊള്ളുന്ന ഏഴു കവാടങ്ങളും. യുദ്ധം പോലെയുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ മോവാര്‍ രാജാക്കന്‍മാര്‍ ഈ കോട്ടയിലായിരുന്നു അഭയം തേടിയിരുന്നത്.

Kumbhalgarh is a mewar fortress in Rajasthan

pc: Antoine Taveneaux

മുഗള്‍ ചക്രവര്‍ത്തി അക്ബര്‍, ആംബെര്‍ രാജാവ് രാജാ മാന്‍ സിങ്, ഗുജറാത്തിലെ മിന്‍സാ തുടങ്ങിയവര്‍ സംയുക്തമായി നടത്തിയ അക്രമത്തിലാണ് കോട്ട ആദ്യമായി അടിയറവ് പറഞ്ഞത്.

പിന്നീട് 1457 ല്‍ ഗുജറാത്ത് ഭരണാധികാരിയായിരുന്ന അഹമ്മദ് ഷായുടെ അക്രമത്തില്‍ കോട്ടയെ സംരക്ഷിച്ച് നിര്‍ത്തിയിരുന്ന ദൈവപ്രതിഷ്ഠ തകര്‍ന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. പിന്നീട് മഹ്മൂദ് ഖില്‍ജിയുടെ സൈന്യം നടത്തിയ അക്രമണവും കോട്ട തടുത്തു.

Kumbhalgarh is a mewar fortress in Rajasthan

pc: Honza Soukup

ഉദയ്പൂരില്‍ നിന്ന് 82 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുംഭല്ഗഡ് കോട്ടയില്‍ എത്തിച്ചേരാന്‍ സാധിക്കും.

Kumbhalgarh is a mewar fortress in Rajasthan

pc: PROTomas Belcik

ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനായി കോട്ട എല്ലാ ദിവസവും വൈകുന്നേരം നിശ്ചിത സമയത്തേക്ക് തുറന്നു കൊടുക്കാറുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X