Search
  • Follow NativePlanet
Share
» »പച്ചപ്പും പൂക്കാലവുമായി കാത്തിരിക്കുന്ന കുണ്ഡലിക വാലി

പച്ചപ്പും പൂക്കാലവുമായി കാത്തിരിക്കുന്ന കുണ്ഡലിക വാലി

സഹ്യാദ്രിയില്‍ നിന്നും അറബിക്കടലിലേക്ക് ഒഴുകിയെത്തുന്ന കുണ്ഡലിക നദിയുടെ തീരത്തെ ഈ പച്ചപുതച്ച ഗ്രാമം

സാഹസിക യാത്രകളില്‍ കാണാത്ത ഇടങ്ങള്‍ തേടിപ്പോകുന്ന സഞ്ചാരിയാണോ?? എങ്കില്‍ നിങ്ങളെ കാത്ത് ഒരു കിടിലന്‍ സ്ഥലമുണ്ട്. സംഭവം അങ്ങ് മഹാരാഷ്ട്രയിലാണ്. എത്ര പോയാലും മതിവരാത്ത കാഴ്ചകളുമായി നില്‍ക്കുന്ന ഇവിടെ തന്നെ. മഹാരാഷ്ട്രയുടെ ഒരു വശത്തു നിന്നും നോക്കുമ്പോള്‍ ഇത്രയും തിരക്കേറിയ മറ്റൊരു നാട് ഇല്ല എന്നുതന്നെ തോന്നും. ഇനി മറുവശത്താണെങ്കിലോ? പച്ചപ്പും ഹരിതാഭയും മാത്രം. ഇങ്ങനെ തികച്ചും വിരുദ്ധങ്ങളായ കുറേയധികം ഇടങ്ങളാണ് മഹാരാഷ്ട്രയുടെ ഏറ്റവും വലിയ പ്രത്യേകത. അവയില്‍ പലത് സഞ്ചാരികള്‍ക്കിടില്‍ വളരെ പ്രസിദ്ധമാണെങ്കിലും മറ്റു ചില ഇടങ്ങള്‍ സഞ്ചാരികളെ കാത്തിരിക്കുകാണ്. അത്തരത്തില്‍ അധികമാളുകളൊന്നും എത്തിച്ചേരാത്ത ഇടമാണ് കുണ്ഡലിക വാലി. സഹ്യാദ്രിയില്‍ നിന്നും അറബിക്കടലിലേക്ക് ഒഴുകിയെത്തുന്ന കുണ്ഡലിക നദിയുടെ തീരത്തെ ഈ പച്ചപുതച്ച ഗ്രാമം

കുണ്ഡലിക

കുണ്ഡലിക

മഹാരാഷ്ട്രയില്‍ വളരെ കുറച്ചുകാലം മുന്‍പ് മാത്രം സഞ്ചാരികളുടെ യാത്രാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇടമാണ് കുണ്ഡലിക വാലി. നിങ്ങള്‍ ഏതു തരത്തിലുള്ള യാത്രകള്‍ ഇഷ്ടപ്പെടുന്നയാള്‍ ആണെങ്കിലും വെറുതെ സ്ഥലം കാണുവാന്‍ മാത്രം താല്പര്യമുള്ള ആളാണെങ്കില്‍ പോലും കുണ്ഡലിക വാലി നിങ്ങള്‍ക്കൊരുക്കുന്നത് അത്ഭുതപ്പെടുത്തുന്ന കുറേയധികം കാഴ്ചകളാണ്. വലിയ രണ്ടു കുന്നുകളും അതിനെ വേര്‍പിരിക്കുന്ന ചെറിയ യരു താഴ്വാരവും ആണ് ഇവിടുത്തെ ഏറ്റവും രസകരമായ കാഴ്ച

PC:Ccmarathe

 ഒറ്റദിവസത്തെ യാത്ര

ഒറ്റദിവസത്തെ യാത്ര


മുംബൈയുടെയും പൂനെയുടെയും സ്ഥിരം തിരക്കുകളില്‍ നിന്നും മാറി ഒരു ചെറിയ വണ്‍ഡേ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവര്‍ക്ക് തിരഞ്ഞെടുക്കുവാന്‍ പറ്റിയ സ്ഥലമാണ് കുണ്ഡലിക. പച്ചപ്പും കാഴ്ചാ ഇടങ്ങളും മാത്രമല്ല, അടിപൊളി ആംബിയന്‍സും യാത്ര അനുഭവങ്ങളും ട്രക്കിങ്ങുമെല്ലാം ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു.

 ട്രക്കിങ്ങാണ് മെയിന്‍!

ട്രക്കിങ്ങാണ് മെയിന്‍!

കുണ്ഡലികാ വാലിയിലും പരിസരങ്ങളിലുമായി നിരവധി ട്രക്കിങ് റൂട്ടുകളാണുള്ളത്. ഏതു വഴിയേ കയറിയാലും ഒടുവില്‍ ലക്ഷ്യ സ്ഥാനത്തെത്തും എന്നുപറയുന്നതു പോലെ ഇവിടെ ഏതുവഴിയേ പോയാലും നല്ല അടിപൊളി കാഴ്ചകള് ഉറപ്പാണ്. വെറുതെ നടന്നു റിലാക്സ് ചെയ്തു കാഴ്ചകള്‍ കാണുവാനാണെങ്കിലോ അല്ലെ, കാടുകയറി കുറച്ച് സാഹസികമായി തന്നെ ഒരു ട്രക്കിങ് നടത്തണമെങ്കിലോ അങ്ങനെ എല്ലാ തരക്കാര്‍ക്കും പറ്റിയ ട്രക്കിങ് റൂട്ടുകള്‍ ഇവിടയുണ്ട്. ദേവ്കുന്ദ്, അന്ധർബാൻ എന്നിവയാണ് കൂടുതലും ആളുകള്‍ യാത്ര ചെയ്യുന്ന ട്രക്കിങ് റൂട്ടുകള്‍.

 കോട്ടകള്‍

കോട്ടകള്‍

കാടും ട്രക്കിങ്ങും കഴിഞ്ഞാല്‍ പിന്നെ ഇവിടുള്ളത് കോട്ടകളാണ്. മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ തന്നെ ഇടംനേടിയ കുറച്ചധികം കോട്ടകള്‍ ഇവിടെയുണ്ട്. ഒറ്റദിവസത്തെ യാത്രയില്‍ എല്ലായിടങ്ങളും കാണുവാന്‍ സാധിച്ചില്ല എങ്കില്‍ പോലും പല ഇടങ്ങളുടെയും ദൂരക്കാഴ്ച ഇവിടെ കുണ്ഡലി വാലി വ്യൂ പോയിന്‍റില്‍ നിന്നും ദൃശ്യമാകും. സുർഗാദ്, അവ്ചിത്ഗഡ്, ബിർവാടി കോട്ട, കോർലായ് കോട്ട, രേവന്ദ തുടങ്ങിയവയാണ് ഇവിടുത്തെ കോട്ടക്കാഴ്ചകള്‍.

 നദിയിലിറങ്ങാം

നദിയിലിറങ്ങാം

കുണ്ഡലിക നദിയുടെ കരയിലുള്ള ഇടമായതിനാല്‍ നദിയിലിറങ്ങിയും കുറച്ചു സമയം ചിലവഴിക്കാം. എന്നാല്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ടാറ്റ പവറിന്റെ മുൽഷി ഡാം പ്രോജക്റ്റിൽ ജലം അധികമായി വരുമ്പോള്‍ അത് തുറന്നു വിടുന്നത് നമ്മുടെ കുണ്ഡലിക നദിയിലേക്കാണ്. ഈ തുറന്നു വിടുന്ന സമയങ്ങളില്‍ പമാവധി നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കാം. സാധാരണയായി രാവിലെ ആറു മണി മുതല്‍ എട്ടുമണി വരൊണ് ഇങ്ങനെ വെള്ളം തുറന്നു വിടുന്നത്. മുന്നറിയിപ്പില്ലാതെ വെള്ളം ഉയരുമ്പോള്‍ ആപത്തില്‍ പെടുന്നതിനേക്കാള്‍ നല്ലത് ആ സമയം കഴിഞ്ഞ് വെള്ളത്തിലിറങ്ങുന്നതാണ്.
PC:Samy293

 റാഫ്ടിങ്

റാഫ്ടിങ്

കുണ്ഡലിക വാലിയിലെ മറ്റൊരു ആകര്‍ഷണം റാ‌ഫ്ടിങ് ആണ്. നദിയുടെ മുംബൈയ്ക്കടുത്തുള്ള ഭാഗത്താണ് വെള്ളം പുറത്തുവിടുന്ന സമയത്താണ് റാഫ്ടിങ് നടത്തുന്നത്. 14 കിലോമീറ്റര്‍ ചുറ്റളവിലായി റാഫ്ടിങ് നടത്തുവാനുള്ല സൗകര്യം ഇവിടെയുണ്ട്. മഴക്കാലത്ത് എല്ലാ ദിവസവും റാഫ്ടിങ് ആസ്വദിക്കാം. എന്നാല്‍ നദിയിലെ വെള്ളം ഗണ്യമായി കുറയുന്നതിനാല്‍ മഴക്കാലത്ത് റാഫ്ടിങ് ഉണ്ടായിരിക്കില്ല.

മഴക്കാലത്ത് വരണം

മഴക്കാലത്ത് വരണം

കാടും മലയും കുന്നും ഉള്ള പ്രദേശമായതിനാല്‍ മഴക്കാലത്ത് തന്നെ വേണം ഇവിടെ എത്തുവാന്‍. ആകാശമിറങ്ങി വരുന്ന കോടമഞ്ഞും അതിന്‍റെ പച്ചപ്പും കുളിരും പിന്നെ ചാറ്റല്‍ മഴയും എല്ലാം അനുഭവിക്കണമെങ്കില്‍ മണ്‍സൂണ്‍ തന്നെയാണ് ബെസ്റ്റ്.
PC:Sunidhirajput

 എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

മഹാരാഷ്ട്രയില്‍ താമിനി ഘാട്ടിനു സമീപമാണ് കുണ്ഡലിക വാലി സ്ഥിതി ചെയ്യുന്നത്. പൂനെയില്‍ നിന്നും 70 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. മുംബൈയില്‍ നിന്നും 150 കിലോമീറ്ററാണ് ദൂരം.
PC:Vinayaraj

തൃശിലേരിയില്‍ വിളക്കുവെച്ച് തൊഴുത് പോകാം തിരുനെല്ലിയിലേക്ക്തൃശിലേരിയില്‍ വിളക്കുവെച്ച് തൊഴുത് പോകാം തിരുനെല്ലിയിലേക്ക്

ഇന്ത്യയുടെ തലക്കെട്ടു മുതല്‍ നിഴല്‍ വീഴാത്ത ഇടങ്ങള്‍ വരെ... ഏപ്രില്‍ യാത്രയിലെ സ്വര്‍ഗ്ഗങ്ങള്‍ഇന്ത്യയുടെ തലക്കെട്ടു മുതല്‍ നിഴല്‍ വീഴാത്ത ഇടങ്ങള്‍ വരെ... ഏപ്രില്‍ യാത്രയിലെ സ്വര്‍ഗ്ഗങ്ങള്‍

ജീവിതത്തിൽ ഒരിക്കലെങ്കിലും കർണാടക സന്ദർശിക്കണം, എന്തുകൊണ്ടെന്നല്ലേ? ഇതാണ് കാരണംജീവിതത്തിൽ ഒരിക്കലെങ്കിലും കർണാടക സന്ദർശിക്കണം, എന്തുകൊണ്ടെന്നല്ലേ? ഇതാണ് കാരണം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X