Search
  • Follow NativePlanet
Share
» »മലയാളികളുടെ സ്വന്തം കന്നഡ ഗ്രാമമായ കുന്ദാപുര

മലയാളികളുടെ സ്വന്തം കന്നഡ ഗ്രാമമായ കുന്ദാപുര

മലയാളികളുടെ സാന്നിധ്യം കൊണ്ടും പ്രകൃതി മനോഹരമായ കാഴ്ചകൾ കൊണ്ടും പ്രശസ്തമായ കുന്ദാപുരയുടെ വിശേഷങ്ങൾ

കർണ്ണാടകയിലെ കാഴ്ചകൾ എത്ര പറ‍ഞ്ഞാലും തീരില്ല. ചരിത്ര സ്മാരകങ്ങളും ബീച്ചുകളും അപൂർവ്വങ്ങളായ ക്ഷേത്രങ്ങളും ഒക്കെയായി ഇവിടുത്തെ കാഴ്ചതകൾ പരന്നു കിടക്കുകയാണ്. അക്കൂട്ടത്തിൽ ഏറ്റവും വ്യത്യസ്തമായ കാഴ്ചയുമായി സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ഇടമാണ് കുന്ദാപുര. മലയാളികളുടെ സാന്നിധ്യം കൊണ്ടും പ്രകൃതി മനോഹരമായ കാഴ്ചകൾ കൊണ്ടും പ്രശസ്തമായ കുന്ദാപുരയുടെ വിശേഷങ്ങൾ അറിയാം

കുന്ദാപുരം

കുന്ദാപുരം

കർണ്ണാടകൻ തീര പ്രദേശങ്ങളിലെ ഏറ്റവും പ്രശസ്തവും മനോഹരവുമായ പ്രദേശങ്ങളിലൊന്നാണ് കുന്ദാപുര. കുടിയേറ്റക്കാരായ മലയാളികൾ നിരവധിയുള്ള ഒരിടം കൂടിയാണിത്. കൊങ്കൺ റെയിൽവേയിലെ പ്രധാനപ്പെട്ട സ്റ്റോപ്പുകളിൽ ഒന്നായ ഇത് ഇതുവഴി കടന്നു പോകുന്ന സ‍ഞ്ചാരികളുടെ ഹബ്ബ് കൂടിയാണ്.

PC:Akshay S A

കുന്ദാപുര എന്നാൽ

കുന്ദാപുര എന്നാൽ

കുന്ദാപൂർ എന്നും കുന്ദാപുര അറിയപ്പെടുന്നു. കുന്ദാ എന്നാൽ കന്നഡയിൽ തൂണ് എന്നാണ് അർഥം. ഇവിടെ പരമ്പരാഗതമായി വീടുകൾ നിർമ്മിക്കുന്നത് ഈ രീതിയാണ് എന്നാണ് ഇതുകൊണ്ട് അർഥമാക്കുന്നത്.. ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ കുന്ദേശ്വരർ ക്ഷേത്രത്തിൽ നിന്നുമാണ് ഈ സ്ഥലത്തിന് ആ പേരു ലഭിച്ചത് എന്നാണ് കരുതുന്നത്. കുന്ദവർമ്മ എന്നു പേരായ ഒരു രാജാവാണ് ഇവിടം ഭരിച്ചത്.
അദ്ദേഹമാണ് പഞ്ചഗംഗാവല്ലി നദിയ്ക്ക് സമീപം ഈ ക്ഷേത്രം സ്ഥാപിച്ചത്.

PC:Arunkm44

മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ട്

മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ട്

മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന ഇടമാണ് കുന്ദാപുര. വടക്കു ദിശയിൽ പഞ്ചഗംഗാവലി നദിയും കിഴക്കിൽ കലാഘാർ നദിയും പടിഞ്ഞാറ് കോടി താടകവും അറബിക്കടലുമാണ് ഇവിടെ കാണുവാൻ സാധിക്കുക.

PC:Neinsun

മൂകാംബികയിലേക്കുള്ള വഴിയേ

മൂകാംബികയിലേക്കുള്ള വഴിയേ

കേരളത്തിൽ നിന്നും കൊല്ലൂർ, മൂകാംബികയിലേക്ക് പോകുമ്പോൾ പ്രധാനപ്പെട്ട റെയിൽ വേ സ്റ്റേഷനുകളിൽ ഒന്നാണ് കുന്ദാപുര. അതുകൊണ്ടുതന്നെ കൊല്ലൂർ സന്ദർശിക്കുന്നവരുടെ ഒരിടത്താവളം എന്നും കുന്ദാപുരയെ വിശേഷിപ്പിക്കാം. ക്ഷേത്രങ്ങൾ, ബീച്ചുകൾ, തടാകങ്ങൾ തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച <br />കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

കുന്ദേശ്വര ക്ഷേത്രം

കുന്ദേശ്വര ക്ഷേത്രം

കുന്ദാപുരത്തെത്തിയാൽ തീർച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നാണ് കുന്ദേശ്വര ക്ഷേത്രം. കുന്ദാപുരത്തിനു ആ പേരു ലഭിക്കുവാന്ഡ കാരണമായ ക്ഷേത്രമാണിത്. പഞ്ചഗംഗാവലി നദിയിൽ നിന്നും കാണുന്ന ദൂരത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം കുന്ദാ വർമ്മൻ പണികഴിപ്പിച്ചതാണ് എന്നാണ് ചരിത്രം പറയുന്നത്.
കാർത്തിക മാസത്തിൽ നടക്കുന്ന കുന്ദേശ്വര ദീപോത്സവമാണ് ഇവിടുത്തെ പ്രധാന ഉത്സവം.

PC:Neinsun

അനേഗുണ്ടെ

അനേഗുണ്ടെ

കുംബാശി എന്നും അറിയപ്പെടുന്ന അനേഗുണ്ടെയാണ് ഇവിടുത്തെ മറ്റൊരു പ്രധാന സ്ഥലം. കുന്ദാപുരയിൽ നിന്നു 9 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. വിനായകനെ ഈ പ്രദേശത്ത് ആരാധിക്കുന്നതിനാലാണ് ഇവിടം അനേഗുണ്ടെ എന്ന പേരിൽ അറിയപ്പെടുന്നത്. ഉഡുപ്പിയിലെ പ്രധാനപ്പെട്ട വിനായക ക്ഷേത്രം കൂടിയാണ് ഇവിടെയുള്ളത്.

PC:Disha Shenoy

കോടി ബീച്ച്

കോടി ബീച്ച്

കർണ്ണാടകയിലെ പ്രധാനപ്പെട്ട ബീച്ചുകളിൽ ഒന്നാണ് കുന്ദാപുരയിൽ നിന്നും ആറു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കോടി ബീച്ച്. കോടി എന്നാൽ കന്നഡ ഭാഷയിൽ തീരം എന്നാണ് അർഥം. മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ബീച്ചാണിത്. അതുകൊണ്ടുതന്നെ ഇവിടെ നിന്നുള്ള കാഴ്ചകൾ അത്രതന്നെ ആകർഷണീയമാണ്. സൂര്യാസ്തമയത്തിന്റെ കാഴ്ച കാണാനാണ് ഇവിടെ കൂടുതലും ആളുകൾ എത്തുന്നത്.
മർവാന്തെയിൽ നിന്നും 20 കിലോമീറ്ററും കൊല്ലൂരിൽ നിന്നും 44 കിലോമീറ്റർ, ഉഡുപ്പിയിൽ നിന്നും 40 കിലോമീറ്റർ എന്നിങ്ങനെയാണ് ഇവിടേക്കുള്ള ദൂരം.

PC:Raghavendra Nayak Muddur

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഇന്ത്യയിലെ ഏറ്റവും മികച്ച രീതിയിൽ ബസ് സർവ്വീസുകൾ നടത്തുന്ന ഇടങ്ങളിലൊന്നാണ് കുന്ദാപുര. കുന്ദാപുര-ഉഡുപ്പി-മാംഗ്ലൂർ റൂട്ട്, ബാംഗ്ലൂർ-കുന്ദാപുര റൂട്ട് എന്നിവയാണ് ഇവിടുത്തെ പ്രധാന പാതകൾ.
മംഗലാപുരത്താണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. കുന്ദാപുര റെയിൽവേ സ്റ്റേഷൻ മെയിൻ ബസ് സ്റ്റാന്‍ഡിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

മാർവാന്തേ- സൗപർണ്ണിക നദി 'യു ടേൺ' എടുക്കുന്ന ബീച്ച് മാർവാന്തേ- സൗപർണ്ണിക നദി 'യു ടേൺ' എടുക്കുന്ന ബീച്ച്

കന്നഡക്കാർക്കും മാവേലിയുണ്ട്...പക്ഷേ ദീപാവലിയ്ക്കാണെന്നു മാത്രം!!കന്നഡക്കാർക്കും മാവേലിയുണ്ട്...പക്ഷേ ദീപാവലിയ്ക്കാണെന്നു മാത്രം!!

കർണ്ണാടകയിലെ തീരങ്ങൾ കർണ്ണാടകയിലെ തീരങ്ങൾ

തലക്കാവേരിയുടെ കവാടമായ ബാഗമണ്ഡല തലക്കാവേരിയുടെ കവാടമായ ബാഗമണ്ഡല

Read more about: karnataka beach villages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X