Search
  • Follow NativePlanet
Share
» »കാര്യസാധ്യത്തിനായി വെറ്റില പറത്തലും കാര്യസിദ്ധി പൂജയും!! വിശ്വാസികള്‍ തേടിയെത്തുന്ന കുറക്കാവ് ദേവി

കാര്യസാധ്യത്തിനായി വെറ്റില പറത്തലും കാര്യസിദ്ധി പൂജയും!! വിശ്വാസികള്‍ തേടിയെത്തുന്ന കുറക്കാവ് ദേവി

ഏതു വിശ്വാസിയും ജീവിതത്തിലൊരിക്കലെങ്കിലും പോകണമെന്നാഗ്രഹിക്കുന്ന ക്ഷേത്രങ്ങളുണ്ട്. ജീവിതത്തിലെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളാലും ആശ്വാസ കേന്ദ്രങ്ങളായും വിശ്വാസികള്‍ ക്ഷേത്രങ്ങളെ ആശ്രയിക്കുമ്പോള്‍ ഒരിക്കലും കൈവിടാത്ത ക്ഷേത്രങ്ങള്‍ പകരുന്ന ആശ്വാസം ചെറുതല്ല. അത്തരത്തില്‍ അത്ഭുതങ്ങളും വിശ്വാസങ്ങളും കൊണ്ട് ഏറെ പ്രസിദ്ധമാണ് ആലപ്പുഴ ജില്ലയിലെ കുറക്കാവ് ദേവി ക്ഷേത്രം ഇഷ്ടകാര്യസാധ്യത്തിനായി . മൂലസ്ഥാനത്തു 'വെറ്റില പറത്തൽ' എന്ന അപൂര്‍വ്വ ആചാരമുള്ള ഭാരതത്തിലെ ഏക ക്ഷേത്രമാണ് കുറക്കാവ് ദേവീ ക്ഷേത്രം. പ്രതിസന്ധികളില്‍ വിശ്വാസികള്‍ തേടിയെത്തുന്ന കുറക്കാവ് ദേവി ക്ഷേത്രത്തിനെക്കുറിച്ചും അതിന്‍റെ ചരിത്രം, പ്രത്യേകതകള്‍, പൂജ തുടങ്ങിയവയെക്കുറിച്ചും വിശദമായി വായിക്കാം

കുറക്കാവ് ദേവി ക്ഷേത്രം

കുറക്കാവ് ദേവി ക്ഷേത്രം

ആലപ്പുഴ ജില്ലയില്‍ കൃഷ്ണപുരം കാപ്പില്‍ എന്ന സ്ഥലത്താണ് പ്രസിദ്ധമായ കുറക്കാവ് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദൂരസ്ഥലങ്ങളില്‍ നിന്നുപോലും വിശ്വാസികള്‍ വന്നെത്തുന്ന ഈ ക്ഷേത്രത്തിന് ആലപ്പുഴയുടെ വിശ്വാസ ചരിത്രത്തില്‍ പ്രത്യേക സ്ഥാനം തന്നെയുണ്ട്. വിശ്വസിച്ചു പ്രാര്‍ത്ഥിച്ചാല്‍ ഫലം ഉറപ്പാണ് എന്നതു തന്നെയാണ് ഭക്തരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

കിരാതമൂര്‍ത്തിയും കുറക്കാവില്‍ അമ്മയും

കിരാതമൂര്‍ത്തിയും കുറക്കാവില്‍ അമ്മയും

ശിവനും ഭദ്രകാളിയുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകള്‍. പരമേശ്വരനെ കിരാത മൂര്‍ത്തിയായും ആദിപരാശക്തിയായ ശ്രീഭദ്രകാളി കുറക്കാവിൽ അമ്മയായും ആണ് ആരാധിക്കുന്നത്. ഗിരിദേവതാ ബന്ധത്തോടു കൂടിയ പരമേശ്വരനാണ് ഇവിടെയുള്ളത് എന്ന പ്രത്യേകതയും ഉണ്ട്. പരമേശ്വരന്‍റെ അതേ പ്രാധാന്യത്തോടു കൂടിയാണ് ഇവിടെ സൗമ്യരൂപത്തില്‍ ഭദ്രകാളിയേയും ആരാധിക്കുന്നത്. ആദ്യകാലത്ത് ഇവിടെയുണ്ടായിരുന്ന യോഗീശ്വരനായ യരു ബ്രാഹ്മണ്‍ പൂജിച്ചിരുന്ന പ്രതിഷ്ഠയായിരുന്നു ഇവിടുത്തെ ഭദ്രകാളിയുടേത് എന്നുമൊരു വിശ്വാസമുണ്ട്. പുരാതന കാലം മുതല്‍ തന്നെ ഇവിടെ ഈ ക്ഷേത്രം നിലനിന്നിരുന്നു എന്നാണ് കരുതപ്പെടുന്നത്.

വെറ്റില പറത്തല്‍

വെറ്റില പറത്തല്‍

വെറ്റില പറത്തല്‍ എന്ന അത്യപൂര്‍വ്വ ആചാരമുള്ള ക്ഷേത്രമാണ് കുറക്കാവ് ദേവീ ക്ഷേത്രം. മൂലസ്ഥാനത്തു 'വെറ്റില പറത്തൽ' എന്ന ആചാരമാണ് ഇവിടെയുള്ളത്. വിശ്വാസികളുടെ നഷ്ടപ്പെട്ട സാധനങ്ങളും വിലപിടിപ്പുള്ളവയും ംക്കെ കേടുപാടു സംഭവിക്കാതെ തിരികെ ലഭിക്കുവാനാണ് ഈ അപൂര്‍വ്വ ചടങ്ങ് നടത്തുന്നത്. ക്ഷേത്രത്തിനു സമീപത്തുള്ള കാവിലാണ് ഈ വഴിപാട് നടക്കുക.

മൂലസ്ഥാനത്ത്

മൂലസ്ഥാനത്ത്


ക്ഷേത്രത്തിനു പുറത്തെ കടകളില്‍ നിന്നും വെറ്റില വാങ്ങാം, ശേഷം കാവിനു അടുത്തെത്തി വെറ്റില തലയ്ക്കുഴിഞ്ഞ് കാവിലേക്ക് പറത്തി വിടുകയാണ് ചെയ്യുന്നത്. തലയ്ക്കുഴിയുമ്പോള്‍ തന്നെ ആഗ്രഹവും പറയണം. 11 മുതല്‍ മുകളിലേക്ക് എത്ര വെറ്റില വേണമെങ്കിലും പറത്താം. ധാരാളം ആളുകള്‍ക്ക് അതില്‍ നിന്നും ഫലം ലഭിച്ചിട്ടുണ്ട്. മൂലസ്ഥാനത്ത് കോഴിയെപ്പറത്ത്, അടുക്ക് സമര്‍പ്പണം, തെരളി നിവേദ്യം, പട്ടുംമാലയും തുടങ്ങിയ വഴിപാടുകളും ഇവിടെ നടത്തപ്പെടുന്നു.

 കാര്യസിദ്ധി പൂജ

കാര്യസിദ്ധി പൂജ

കുറക്കാവ് ദേവി ക്ഷേത്രത്തിലെ മറ്റൊരു പ്രധാന പൂജയാണ് കാര്യസിദ്ധി പൂജ. എല്ലാ മലയാള മാസത്തിലെയും രണ്ടാമത്തെയും അവസാനത്തെയും ഞായറാഴ്ചകളിൽ ആണ് അതിപ്രധാനമായ ഈ പൂജ നടക്കുക. രാവിലെ 10 മുതൽ 11 മണി വരെയാണ് ഈ പൂജയുടെ സമയം. 21 ഞായറാഴ്ചകളില്‍ ഈ പൂജയില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ത്ഥിച്ച കാര്യം സാധ്യമാകുമെന്നാണ് വിശ്വാസം. അതിനാലാണ് ഇതിനെ കാര്യസിദ്ധി പൂജ എന്നു വിളിക്കുന്നത്. ഏറ്റവും കുറഞ്ഞത് ഒരു ദിവസത്തെയെങ്കിലും വ്രതാനുഷ്ഠാനവും ഒരു തൂശനില, ഒരു പിടി പൂവ്, രണ്ടിതള്‍ വേപ്പില, ഒരു നാണയം, കര്‍പ്പൂരം എന്നിങ്ങനെയുള്ള പൂജാസാമദ്രികളുമാണ് ഇതിനായി ആവശ്യമുള്ളത്. വലിയ ഭക്തജനത്തിരക്കാണ് ഈ പൂജയില്‍ പങ്കെടുക്കുവാനായുള്ളത്.

 ആഘോഷങ്ങള്‍

ആഘോഷങ്ങള്‍

വഴിപാടുകളും ആഘോഷങ്ങളും ഇവിടെ വലിയ രീതിയിലാണ് കൊണ്ടാടുന്നത്. ക്ഷേത്രത്തിലെ തിരുവുത്സവം ധനുമാസത്തിലെ തിരുവാതിരപൊങ്കാലയും പുണര്‍തം നക്ഷത്രത്തിലെ തിരുവുത്സവവുമാണ്. ശിവരാത്രി, വിനായക ചതുര്‍ത്ഥി, രാമായണ മാസാചരണം, മണ്ഡലകാം. നവരാത്രി തുടങ്ങിയ ദിവസങ്ങളും ഇവിടെ ആഘോഷിക്കാറുണ്ട്. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ ആഘോഷങ്ങള്‍ക്കായി ഇവിടെ എത്തുന്നു.

 എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ആലപ്പുഴ ജില്ലയുടെ തെക്ക് കൃഷ്ണപുരം കാപ്പിൽ ഗ്രാമത്തിലാണ് കുറക്കാവ് ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കായംകുളം -കൊല്ലം പാതയില്‍ കൃഷ്ണപുരത്ത് നിന്നും ഒന്നര കിലോമീറ്റര്‍ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്. ബസിനു വരുന്നവര്‍ക്ക് കൃഷ്ണപുരം സിപിസിആര്‍ഐ സ്റ്റോപ്പില്‍ നിന്നും ഓട്ടോയ്ക്ക് ക്ഷേത്രത്തിലെത്താം. ആലപ്പുഴയില്‍ നിന്നും ഇവിടേക്ക് 50 കിലോമീറ്റര്‍ ദൂരമുണ്ട്.

ചിത്രങ്ങള്‍ക്ക് കടപ്പാട്;Dvellakat

വിശ്വരൂപത്തില്‍ ഭഗവാനെ കാണാം, സ്വര്‍ണ്ണ ആമയും അപൂര്‍വ്വ നിവേദ്യവുംവിശ്വരൂപത്തില്‍ ഭഗവാനെ കാണാം, സ്വര്‍ണ്ണ ആമയും അപൂര്‍വ്വ നിവേദ്യവും

ഗർഭിണി രൂപത്തിലുള്ള ഉപദേവതയും നടയ്ക്കുള്ളില്‍ കയറിയുള്ള വഴിപാടും...അപൂര്‍വ്വം ഈ ദേവീ ക്ഷേത്രം!!ഗർഭിണി രൂപത്തിലുള്ള ഉപദേവതയും നടയ്ക്കുള്ളില്‍ കയറിയുള്ള വഴിപാടും...അപൂര്‍വ്വം ഈ ദേവീ ക്ഷേത്രം!!

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം, ഉറങ്ങുന്ന വിഷ്ണുവിനെ ഉണര്‍ത്തുന്ന ചടങ്ങുകള്‍!!വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം, ഉറങ്ങുന്ന വിഷ്ണുവിനെ ഉണര്‍ത്തുന്ന ചടങ്ങുകള്‍!!

ചെന്ന കേശവനോട് മത്സരിച്ചു നിര്‍മ്മിച്ച ശിവക്ഷേത്രം, കവാടത്തിലെ നൃത്തം ചെയ്യുന്ന ഗണപതി!അതിശയംചെന്ന കേശവനോട് മത്സരിച്ചു നിര്‍മ്മിച്ച ശിവക്ഷേത്രം, കവാടത്തിലെ നൃത്തം ചെയ്യുന്ന ഗണപതി!അതിശയം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X