Search
  • Follow NativePlanet
Share
» »നീലക്കുറിഞ്ഞി പൂക്കളെ ആരാധിക്കുന്ന കുറിഞ്ഞി ആണ്ടവർ കോവിൽ

നീലക്കുറിഞ്ഞി പൂക്കളെ ആരാധിക്കുന്ന കുറിഞ്ഞി ആണ്ടവർ കോവിൽ

മുരുകൻ പ്രകൃതിയെ അനുഗ്രഹിക്കുന്ന കാലമാണ് കുറിഞ്ഞി പൂക്കുന്നതെന്നു വിശ്വസിക്കുന്ന കുറിഞ്ഞി ആണ്ടവർ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ!

By Elizabath Joseph

12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയെ ആരാധിക്കുന്ന ഒരു ക്ഷേത്രം...കോടമഞ്ഞു പുതഞ്ഞു നിൽക്കുന്ന ഭൂമിയിൽ കുറിഞ്ഞിയുടെ നീല വിസ്മയങ്ങൾത്തു നടുവിലായി തലയുയർത്തി നിൽക്കുന്ന ക്ഷേത്രം..ആകാശത്തെ മുട്ടി നിൽക്കുന്ന കൊടൈക്കനാലിലെ മലനിരകളിലാണ് കെട്ടുകഥയിലെ പോലെ അമ്പരപ്പിക്കുന്ന ഈ ക്ഷേത്രമുള്ളത്. കുറിഞ്ഞി ആണ്ടവർ കോവിൽ മലയാളികൾക്ക് അത്ര പരിചിതമല്ല. കൊടൈക്കനാലിൽ പലതവണ കറങ്ങിയിട്ടുള്ളവർ പോലും ഈ ക്ഷേത്രത്തിന്റെ പേരു കേട്ടിട്ടുപോലുമില്ലായിരിക്കും. മുരുകൻ പ്രകൃതിയെ അനുഗ്രഹിക്കുന്ന കാലമാണ് കുറിഞ്ഞി പൂക്കുന്നതെന്നു വിശ്വസിക്കുന്ന കുറിഞ്ഞി ആണ്ടവർ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ!

എവിടെയാണിത് ?

എവിടെയാണിത് ?

ലോകത്തിൽ കുറിഞ്ഞി പൂക്കൾക്കായുള്ള ഏക ക്ഷേത്രമാണ് കൊടൈക്കനാലിലെ കുറിഞ്ഞി ആണ്ടവർ കോവിൽ. കൊടൈക്കനാലിൽ നിന്നും 10 കിലോമീറ്റർ ദൂരമേ ക്ഷേത്രത്തിലേക്കുള്ളൂ. ബസ് സ്റ്റാൻഡിൽ നിന്നും നാലു കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.

മുരുകന്‍റെ അനുഗ്രഹം

മുരുകന്‍റെ അനുഗ്രഹം

കുറിഞ്ഞി പൂക്കുന്ന ഓരോ കാലവും മുരുകന്റെ അനുഗ്രഹത്തിന്റെ ബാക്കിപത്രമാണ് എന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്. മലകളുടെ ദേവനായ മുരുകന്‍റെ കൃപ കൊണ്ടാണത്രെ 12 വർഷത്തിലൊരിക്കൽ കുറിഞ്ഞി പൂക്കുന്നതും കുറിഞ്ഞി ആണ്ടവാർ ക്ഷേത്രം സ്ഥിതി ചെയ്യുന്ന മലയിൽ ക്ഷേത്രത്തിനു ചുറ്റും നീലയുടെ ഒരു സാഗരം തന്നെ തീർക്കുന്നതും എന്നാണ് ഇവിടെയുള്ളവർ പറയുന്നത്.

PC: Aruna

കുറിഞ്ഞി എന്നാൽ

കുറിഞ്ഞി എന്നാൽ

മലയാളികൾക്ക് കുറിഞ്ഞി എന്നാൽ പൂവാണ്. എന്നാൽ തമിഴ്നാട്ടിൽ കുറിഞ്ഞി എന്നാൽ മലയെ അല്ലെങ്കിൽ കുന്നിൻ പ്രദേശത്തെയാണ് സൂചിപ്പിക്കുന്നത്. കുറിഞ്ഞി ആണ്ടവർ ക്ഷേത്രം എന്നാൽ മലയും മലയുടെ ദേവനായ മുരുകനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ദൈവവും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഇത് സൂചിപ്പിക്കുന്നുണ്ട്. കൊടൈക്കനാലിൽ 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി കാണപ്പെടുന്ന അപൂർവ്വ സ്ഥലം കൂടിയാണിത്.

PC:keralatourism

 പ്രണയത്തിന്റെ കഥ പറയുന്ന ക്ഷേത്രം

പ്രണയത്തിന്റെ കഥ പറയുന്ന ക്ഷേത്രം

തമിഴ് വിശ്വാസങ്ങളോളം തന്നെ പഴക്കമുള്ളതാണ് കുറിഞ്ഞിയുടെയും ആണ്ടവരുടെയും കഥ. മുരുകൻ വള്ളിയുമായി പ്രണയത്തിലാവുന്നത് ക്ഷേത്രം സ്ഥിതി ചെയ്യുന്ന പളനി മലനിരകളിൽ വെച്ചാണത്രെ. പിന്നീട് വള്ളിയെ കുറിഞ്ഞി പൂക്കൾ കൊണ്ടുണ്ടാക്കിയ മാലയിട്ടാണ് മുരുകൻ ജീവിതത്തിലേക്ക് ക്ഷണിക്കുന്നതെന്നും പഴയ ഗ്രന്ഥങ്ങളിൽ വിശദീകരിച്ചിരിക്കുന്നു. ഇതിൽ നിന്നും പ്രചേദനമുൾക്കൊണ്ടാണ് ഓസ്ട്രേലിയക്കാരിയായ ഒരു സ്ത്രീ ഇവിടെ ക്ഷേത്രം നിർമ്മിച്ചതത്രെ. നിന്നും ഓസ്ട്രേലിയയിൽ നിന്നും സിലോണിലേക്ക് കുടിയേറിയ ഇവർ ഹിന്ദു മതത്തിൽ ആകൃഷ്ടയായാണ് ക്ഷേത്രം സ്ഥാപിച്ചതെന്നും പറയുന്നു. 1936 ലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. രാമനാഥൻ എന്നയാളെ വിവാഹം കഴിച്ച് ഇവർ ലീലാവതി എന്നു പേരു മാറ്റുകയും മിസിസ് രാമനാഥൻ എന്നറിയപ്പെടുകയും ചെയ്യുന്നു .

PC: Google

മുരുകനെ കുറിഞ്ഞി ഈശ്വരർ ആയി ആരാധിക്കുന്ന ഇടം

മുരുകനെ കുറിഞ്ഞി ഈശ്വരർ ആയി ആരാധിക്കുന്ന ഇടം

ഈ ക്ഷേത്രത്തിന്റെ യഥാർഥ പേര് ശ്രീ കുറിഞ്ഞി ഈശ്വരർ ക്ഷേത്രം എന്നാണ്. കൊടൈക്കനാൽ മലനിരകഖിൽ 12 വർഷത്തിലൊരിക്കൽ പൂക്കുന്ന കുറിഞ്ഞിയുടെ പേരിലാണല്ലോ ക്ഷേത്രമുള്ളത്. ഇവിടെ നിന്നും പളനി മലനിരകളുടെയും വൈഗൈ അണക്കെട്ടിന്റെയും മനോഹരമായ കാഴ്ചകൾ കൂടി കാണുവാൻ സാധിക്കും.

കുറിഞ്ഞി അല്ലെങ്കിൽ തോവാള

കുറിഞ്ഞി അല്ലെങ്കിൽ തോവാള

കുറിഞ്ഞി പൂക്കുന്ന കാലമായാൽ ഇവിടെ ക്ഷേത്രത്തിലെ പൂജകൾക്കെല്ലാം കുറിഞ്ഞിയാണ് ഉപയോഗിക്കുക. കുറിഞ്ഞി പൂക്കളുടെ ഇതളുകൾ തിനയുമായി ചേർത്ത് തേനൊഴിച്ച് മുരുകന് നിവേദിക്കുന്ന ഒരു ചടങ്ങും ഇവിടെയുണ്ട്. ഇതിൽ പങ്കെടുക്കുവാനായി ഒട്ടേറ ആളുകളാണ് കുറിഞ്ഞി പൂക്കുന്ന വ്യാവഴട്ടക്കാലത്തിൽ ഇവിടെ എത്തുന്നത്. കുറിഞ്ഞി ഇല്ലാത്ത സമയങ്ങളില്‌ തോവാള പൂക്കൾകൊണ്ടാണ് മുരുകനെ ആരാധിക്കുന്നത്.

PC:Amar Pradeep

കുറിഞ്ഞിയുടെ സംരക്ഷകർ

കുറിഞ്ഞിയുടെ സംരക്ഷകർ

നീലഗിരി മലനിരകളില്‍ വസിക്കുന്ന ഒരു പ്രത്യേക വിഭാഗം ആളുകളാണ് തോടർ. കുറിഞ്ഞിയുടെ സംരക്ഷകരും പരിപാലകരും കൂടിയാണ് ഇവർ. ആദിവാസി വിഭാഗക്കാരായ ഇവർ ഒറ്റപ്പെടട് ജീവിതം നയിക്കുന്നവരും കാലികളെ മേയിച്ച് നിത്യവൃത്തി എടുക്കുന്നവരുമാണ്. കുറിഞ്ഞി പൂക്കുന്ന കാലത്തിന് ഇവരുടെ ജീവിതവുമായി വളരെ ബന്ധമുണ്ടെന്ന് ഇവർ വിശ്വസിക്കുന്നു.നീലഗിരിയുടെ താഴ്വരയിൽ കുറിഞ്ഞി പൂക്കുമ്പോൾ ഊട്ടിയിൽ ബോട്ടാണിക്കൽ ഗാർഡന്റെ അടുത്ത് വന്ന് ഇവർ താമസിക്കുമത്രെ.

PC:Pratheep P S

നീലക്കുറിഞ്ഞി പൂക്കുമ്പോൾ

നീലക്കുറിഞ്ഞി പൂക്കുമ്പോൾ

12 വർഷത്തിലൊരിക്കൽ പൂവിടുന്ന കുറിഞ്ഞിയെ സ്വീകരിക്കുവാൻ മൂന്നാർ ഒരുങ്ങിയിരിക്കുകയാണ്. 2018 ഓഗസ്റ്റ് 15 മുതലാണ് ഇവിടെ നീലക്കുറിഞ്ഞി പൂവിടുന്നത്. ഹെക്ടറുകൾ കണക്കിന് സ്ഥലത്ത് പർപ്പിൾ കളറിൽ കുറിഞ്ഞി വിരിഞ്ഞു നിൽക്കുന്ന അത്ഭുതം കാണുവാനാത്തെവാൻ സഞ്ചാരികളും അവരെ സ്വീകരിക്കുവാൻ മൂന്നാറും ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്.

PC:keralatourism

മൂന്നാറിൽ കുറിഞ്ഞി പൂക്കുന്ന ഇടങ്ങൾ

മൂന്നാറിൽ കുറിഞ്ഞി പൂക്കുന്ന ഇടങ്ങൾ

മൂന്നാറിൽ എല്ലായിടത്തും കുറിഞ്ഞി പൂക്കാറില്ല. നീലഗിരി കുന്നുകൾ, പളനി മലകൾ, മൂന്നാറിനു ചുറ്റുമുള്ള ഹൈറേഞ്ച് മലകൾ, തുടങ്ങിയ സ്ഥലങ്ങളിലാണ് കുറിഞ്ഞിയുടെ സാന്നിധ്യം കൂടുതലായും കാണാൻ കഴിയുന്നത്. കൂടാതെ ഇരവികുളം ദേശീയോദ്യാനം, കടവരി, കാന്തല്ലൂർ, കമ്പക്കല്ല് എന്നിവിടങ്ങളിലും നീലക്കുറിഞ്ഞി കാണാം. കുറിഞ്ഞി കാണുവാനെത്തുന്നവർക്ക് ഇരവികുളം ദേശീയോദ്യാനത്തിലാണ് സൗകര്യമുള്ളത്.


PC:Vinayaraj

എത്തിച്ചേരാൻ

എത്തിച്ചേരാൻ

കൊടൈക്കനാൽ ബസ് സ്റ്റാൻഡിൽ നിന്നും നാലു കിലോമീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊടൈക്കനാൽ ലേക്കിൽ നിന്നും ഇവിടേക്ക് നാലു കിലോമീറ്ററേ ദൂരമുള്ളൂ. പളനി മലനിരകളിലാണ് ക്ഷേത്രമുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X