Search
  • Follow NativePlanet
Share
» »ലോക ടൂറിസം ദിനം:കുടകിന്‍റെ മടിത്തട്ടില്‍ കോടമഞ്ഞില്‍ വിശ്രമിക്കുന്ന കുശാല്‍നഗര്‍

ലോക ടൂറിസം ദിനം:കുടകിന്‍റെ മടിത്തട്ടില്‍ കോടമഞ്ഞില്‍ വിശ്രമിക്കുന്ന കുശാല്‍നഗര്‍

കുടകിന്റെ മടിത്തട്ടില്‍ കോടമഞ്ഞില്‍ വിശ്രമിക്കുന്ന ഒരു നാട്..കുശാല്‍ നഗര്‍. അതിമനോഹരമായ പ്രകൃതി ഭംഗി മാത്രമല്ല, ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു നൂറുകൂ‌ട്ടം കഥകളും ഈ നാടിന് സ്വന്തമായുണ്ട്. കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നാടിനെ ടിബറ്റിന്‍റെ കൊച്ചുപതിപ്പ് എന്നു വിശേഷിപ്പിക്കാം.
ആര്‍ക്കും പ്രിയങ്കരമാക്കുന്ന ഒരു നൂറുകൂട്ടം കാര്യങ്ങള്‍ ഈ നാടിനു പറയുവാനുണ്ട്. സാഹസിക വിനോദങ്ങളും ചരിത്ര സ്ഥാനങ്ങളും ആത്മായ കേന്ദ്രങ്ങളുമെല്ലാം ഇവിടെ കാണാം. കുശാല്‍നഗറിന്റെ പ്രത്യേതകളും വിശേഷങ്ങളും വായിക്കാം.

കുശാല്‍നഗര്‍...ഒരു നുണക്കഥ

കുശാല്‍നഗര്‍...ഒരു നുണക്കഥ

കുശാല്‍നഗറിനെക്കുറിച്ച് പറയുമ്പോള്‍ ആദ്യം വരുന്ന കഥ ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ടതാണ്. ടിപ്പു ജനിച്ച വിവരം അറിഞ്ഞതിന്റെ സന്തോഷത്തില്‍ ആ സമയത്ത് ഹൈദരാലി കുശാല്‍ നഗറില്‍ ആയിരുന്ന അദ്ദേഹത്തിന്റെ പിതാവ് ഹൈദര്‍ അലി ആയിരുന്നത്രേ കുശാല്‍ നഗറിന് ആ പേരിട്ടത്. എന്നാല്‍ ഇതൊരു നുണക്കഥയാണെന്നാണ് ചരിത്രം പറയുന്നത്. കാരണം ടിപ്പു ജനിച്ചത് 1750ൽ ആണ് ഹൈദർ അലി ആദ്യമായി കുടകിൽ കാലുകുത്തിയത് 1760ലും.

PC:KshitizBathwal

കുശാല്‍നഗറിന്‍റെ ഇരട്ട നഗരം

കുശാല്‍നഗറിന്‍റെ ഇരട്ട നഗരം

കുശാല്‍നഗറിനൊപ്പം തന്നെ അറിയപ്പെടുന്ന ഇടമാണ് ബൈലക്കുപ്പെ. കുശാല്‍നഗറിന്‍റെ ഇരട്ടനഗരം എന്നാണ് ഇവിടം അറിയപ്പെടുന്നത്. ടിബറ്റില്‍ നിന്നും ഇവിടെ എത്തിയ അഭയാര്‍ത്ഥികളുടെയും മനോഹരങ്ങളായ ആശ്രമങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. കുശാല്‍നഗറില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെയാണ് ബൈലക്കുപ്പെ സ്ഥിതി ചെയ്യുന്നത്.

PC:Vinayaraj

കൊച്ചു ടിബറ്റ്

കൊച്ചു ടിബറ്റ്

ഇന്ത്യയിലെ കൊച്ചു ‌ടിബറ്റ് എന്നും ഈ പ്രദേശം വിളിക്കപ്പെ‌ടുന്നു. 1950 ലെ ചൈനയുടെ ടിബറ്റ് അധിനിവേശത്തിന് ശേഷം ഏകദേശം ഒന്നര ലക്ഷത്തിലധികം ആളുകള്‍ ഇന്ത്യയിലെക്ക് അഭയാര്‍ത്ഥികളായി എത്തി. അതില്‍ കുറേയെറെപ്പേര്‍ ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയിലേക്കും ബാക്കിയുള്ളവര്‍ ബൈലക്കുപ്പയിലേക്കുമാണ് കുടിയേറിയത്. ലുഗ്‌സം സാംഡുപ്ലിങ്ങ് , ഡിക്കിയി ലാര്‍സോ എന്നീ രണ്ടു ടിബറ്റന്‍ കോളനികളിലാണ് അവര്‍ താമസിക്കുന്നത്. ഇതിന്റെയൊരു കാഴ്ച കുശാല്‍നഗറില്‍ കാണാം. കുട്ടികളും മുതിര്‍ന്നവരുമ‌ടക്കം മെറൂണും മഞ്ഞയും നിറത്തിലുള്ള പ്രത്യേകതരം വസ്ത്രത്തില്‍ പോകുന്നത് വളരെ വ്യത്യസ്തമയ കാഴ്ചയാണ്. ടിബറ്റന്‍ മാതൃകയിലാണ് ഇവിടുത്തെ വീടുകളും മറ്റു കെട്ടിടങ്ങളുമെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്.

PC:Vigiljv

നംഡ്രോലിങ് ആശ്രമം

നംഡ്രോലിങ് ആശ്രമം

കുശാല്‍നഗറിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് ഇവിടുത്തെ നംഡ്രോലിങ് ആശ്രമം. ബൈലക്കുപ്പയില്‍ സ്ഥിതി ചെയ്യുന്ന ഈ ആശ്രമം. നിര്‍മ്മാണത്തിലും രീതിയിലും എല്ലാം പുതുമ നല്കുന്ന ഒന്നാണ്. ടിബറ്റന്‍ സംഗീതവും പ്രാര്‍ത്ഥനകളും എല്ലാമായി വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ഈ പ്രദേശം നല്കുക. പ്രശസ്തമായ ബുദ്ധമത പഠന കേന്ദ്രം കൂടിയാണിത്.
PC: Wiki

ദുബാരെ എലിഫന്‍റ് ക്യാംപ്

ദുബാരെ എലിഫന്‍റ് ക്യാംപ്

കാവേരി നദിയുടെ എതിര്‍വശത്ത് കുശാല്‍നഗറിനോട് ചേര്‍ന്നാണ് ദുബാരെ എലിഫന്‍റ് ക്യാംപ് സ്ഥിതി ചെയ്യുന്നത്. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ആനകളെ പിടിച്ച് പരിശീലനം നല്കുന്ന സ്ഥലമാണിത്. മൈസൂര്‍ രാജാക്കന്മാരുടെ കാലത്തു തന്നെ നിലവിലുള്ല ആനവളര്‍ത്തല്‍ കേന്ദ്രം കൂടിയാണിത്. കാവേരി നദിയിലൂടെ കിലോമീറ്ററുകള്‍ നീണ്ട റാഫ്റ്റിംഗിനും ഫൈബര്‍ വള്ളത്തില്‍ സാഹസികയാത്ര നടത്തുന്നതിനും ഇവിടെ സൗകര്യമുണ്ട്. ലൈഫ് ജാക്കറ്റും മറ്റുമണിഞ്ഞ് നദിയിലിറങ്ങണമെന്ന് ആഗ്രഹമുള്ള സാഹസികര്‍ക്ക് അതുമാവാം
PC:Vinayaraj

നിസര്‍ഗധമ

നിസര്‍ഗധമ

കുശാല്‍നഗറിലെ മറ്റൊരു വിസ്മയമാണ് നിസര്‍ഗധമ. 64 കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന ഒരു പ്രകൃതി ക്യാംപ് എന്നിതിനെ വിശേഷിപ്പിക്കാം. കു‌‌‌ടുംബാംഗങ്ങളുമൊത്തുള്ള യാത്രയില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണിത്. കുശാല്‍നഗറില്‍ നിന്നും മൂന്ന് കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം മുളംങ്കാടുകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
PC:Rameshng

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

ഓരോ സീസണിലും ഓരോ സ്വഭാവമാണ് ഈ പ്രദേശത്തിന്. അതുകൊണ്ടുതന്നെ എപ്പോള്‍ ഇവിടം സന്ദര്‍ശിച്ചാലും അതൊരു നഷ്‌ടമാവില്ല. എങ്കിലും ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഇവി‌‌ടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.

കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

ഇന്‍സ്റ്റഗ്രാമിലിടുവാന്‍ കിടിലന്‍ ചിത്രങ്ങള്‍, ഇങ്ങനെ എടുക്കാം!

ഓരോ കാഴ്ചയിലും കൊതിപ്പിക്കുന്ന കൂര്‍ഗ്! മനസും മൂഡും കൂളാക്കാന്‍ ബെസ്റ്റാ മച്ചാന്‍സ്

വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന കൂര്‍ഗ്... കാരണം ഇങ്ങനെയാണ്!

Read more about: karnataka coorg
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X