സിക്കിം ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഒരു സംസ്ഥാനമാണെന്ന കാര്യത്തിൽ ആർക്കും എതിരു പറയാനുണ്ടാവില്ല. എന്നാൽ ഈ നാടിന്റെ അതിവിശിഷ്ടമായ സൗന്ദര്യ സമ്പത്തിനെ ആരൊക്കെയാണ് മുഴുവനായി പരിവേഷണം ചെയ്തിട്ടുള്ളത്...? ഇവിടുത്തെ ഗാംഗ്ടോക്, യംതാങ്, പെല്ലിംഗ് തുടങ്ങിയ സ്ഥലങ്ങളിൽ മാത്രമായി ഈ സംസ്ഥാനത്തിന്റെ സൗന്ദര്യം ഒതുങ്ങിനിൽക്കുന്നു എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റിപ്പോയി. ആ തെറ്റിദ്ധാരണ മാറ്റാൻ ആയി നിങ്ങൾ തീർച്ചയായും സിക്കിമിലെ മറഞ്ഞിരിക്കുന്ന മറ്റ് സ്ഥലങ്ങളിലേക്ക് സഞ്ചരിക്കേണ്ടതുണ്ട്. ചെറുതെങ്കിൽ പോലും അത്തരത്തിൽ അത്ഭുതങ്ങൾ കാഴ്ചവയ്ക്കുന്ന ഒരു സ്ഥലമാണ് ലാചെൻ ഗ്രാമം. സിക്കിമിൽ വന്നെത്തി പുതുതായി എന്തെങ്കിലും കണ്ടെത്താൻ ആഗ്രഹിക്കുന്ന ഓരോ യാത്രക്കാർക്കും തികച്ചും അനുയോജ്യമായൊരു സ്ഥലമാണിത്.. ലാചെൻ ഗ്രാമത്തെക്കുറിച്ചും അവിടുത്തെ ആകർഷണീയതകളെക്കുറിച്ചും ഇവിടേക്ക് എങ്ങനെ എത്തിച്ചേരാം എന്നതിനെക്കുറിച്ചും കൂടുതൽ അറിയാനായി തുടർന്ന് വായിക്കുക

ലാചെൻ സന്ദർശിക്കാൻ അനുയോജ്യമായ സമയം
വർഷം മുഴുവൻ അതിമനോഹരമായ കാലാവസ്ഥയാണ് ലാചെനിൽ അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ വർഷത്തിലുടനീളം വന്നെത്താൻ നിങ്ങൾക്ക് അവസരമുണ്ട് ഇവിടുത്തെ പരിസ്ഥിതിയിൽ. എങ്കിലും ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിലാണ് ലാചെൻ ഗ്രാമം സന്ദർശകർക്ക് മനോഹരമായ കാലാവസ്ഥ വ്യവസ്ഥിതി കാഴ്ചവയ്ക്കുന്നത്. ഇതിൽ ജൂൺ, ജൂലൈ മാസങ്ങളിൽ ഇവിടുത്തെ പ്രകൃതി മനോഹാരിത അതിന്റെ മുഴുവൻ സൗന്ദര്യത്തോടും കൂടി ആസ്വദിക്കാനാവും.

ലാചെൻ ഗ്രാമത്തിനു ചുറ്റുമുള്ള പരിസ്ഥിതി
നോർത്ത് സിക്കിം ജില്ലയിൽ നിലകൊള്ളുന്ന ലാചെൻ ഗ്രാമം സമുദ്ര നിരപ്പിൽ നിന്നും 2750 മീറ്റർ ഉയരത്തിലായാണ് സ്ഥിതി ചെയ്യുന്നത്. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും മഹോന്നതമായ താഴ്വാരങ്ങളും ഈ പ്രദേശത്തിന് കൈമുതലായുണ്ട്. അധികം പ്രസിദ്ധിയാർജ്ജിച്ചിട്ടില്ലാത്തൊരു വിനോദസഞ്ചാരകേന്ദ്രമാണെങ്കിൽ കൂടി വ്യത്യസ്തത നിറഞ്ഞ യാത്രാസ്ഥാനങ്ങൾ തിരഞ്ഞു നടക്കുന്നവരെ അതിശയിപ്പിക്കുന്ന കാര്യത്തിൽ ഈ സ്ഥലം വളരെയധികം പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. പടുകൂറ്റൻ കാടുകളിൽ തുടങ്ങി വിസ്മയമുണർത്തുന്ന റോഡ് വീഥികളും നദിയോരങ്ങളും ഒക്കെ നിരവധി അത്ഭുതകാഴ്ചകളാൽ അനുഗ്രഹീതമാണ്. ലാചെൻ ഗ്രാമത്തിൽ എല്ലാ വർഷവും ചെമ്മരിക്കാള ഓട്ടമത്സരം സംഘടിപ്പിക്കാറുണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ...? ഇന്ത്യയുടെ മറ്റൊരു ഭാഗത്തും കാണാൻ കഴിയാത്ത വിശിഷ്ഠമായൊരു കാഴ്ചയാണിത്. ഈ ഗ്രാമത്തിലെ ഏകദേശ ജനസംഖ്യ വെറും 1000ൽ താഴെ മാത്രമാണ്. തങ്ങളുടെ തന്നെ സ്വന്തം നിയമങ്ങളും നിയന്ത്രണങ്ങളും ഇവിടെയുള്ളവർ നടപ്പിലാക്കിവരുന്നു.
PC:Ankur P

കാണാൻ ഒരുപിടി കാഴ്ചകൾ
ഈ സ്ഥലത്തിന്റെ പരിസരങ്ങളിൽഒരുപാട് കാര്യങ്ങൾ കണ്ടറിയാനുണ്ട്. ട്രക്കിംഗിൽ താല്പര്യമുള്ള ആളുകളുടെ ഒരു ബേസ് ക്യാമ്പായാണ് ലാചെൻ ഗ്രാമം അറിയപ്പെടുന്നു. എങ്കിൽപ്പിന്നെ വേറെന്തു ചിന്തിക്കാൻ...? വ്യത്യസ്തത നിറഞ്ഞ ഈ കുഗ്രാമത്തിലേക്കാകാം ഇത്തവണത്തെ നമ്മുടെ വിനോദയാത്ര. തിരക്കുകുറഞ്ഞതും പ്രശാന്തമായതുമായ പരിസ്ഥിതി കാഴ്ചവയ്ക്കുന്ന ഈ ഗ്രാമാന്തരീക്ഷം നഗര ജീവിതത്തിന്റെ മടുപ്പിക്കുന്ന ചുറ്റുപാടുകളിൽനിന്ന് മോചനം നേടാൻ നിങ്ങളെ തീർച്ചയായും സഹായിക്കും.
ഒരു വശത്ത് നിന്നുകൊണ്ട് നിങ്ങൾക്കിവിടുത്തെ ആകാശം തൊട്ടു നിൽക്കുന്ന പർവ്വതനിരകളുടെ മനോഹാരിതയെ ആസ്വദിക്കാനാകും. മറുവശത്തായി നിങ്ങൾക്ക് നിശബ്ദതയും പ്രശാന്തതയും നിറഞ്ഞുനിൽക്കുന്ന മലയടിവാരങ്ങളുടേയും വനങ്ങളിലൂടെയും ട്രക്കിംങ്ങ് നടത്താനുമാവും. അതുപോലെ തന്നെ നിങ്ങൾക്ക് സിക്കിം സംസ്ഥാനത്തിന്റെ കലർപ്പില്ലാത്ത സംസ്കാരത്തെക്കുറിച്ച് കൂടുതൽ തിരിച്ചറിയാനാവും. നിങ്ങളുടെ വിനോദയാത്ര അവിസ്മരണീയമാക്കി തീർക്കാനായി വേണ്ടതെല്ലാം ഇവിടെയുണ്ട്
PC:Sujay25

മറ്റ് ആകർഷണതകൾ
പുഷ്പങ്ങളുടെ കലവറ എന്നറിയപ്പെടുന്ന യംതങ്ങ് വാലി നിങ്ങളിവിടെ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്. അതുപോലെ തന്നെ ഇവിടുത്തെ ഗുരുദൊംഗ്മാർ തടാകം ഈ സംസ്ഥാനത്തിലെ പുണ്യ ജലമൊഴുക്കുന്ന തടാകമായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ വിനോദയാത്ര അവിസ്മരണീയമാക്കി തീർക്കാനായി ഇനിയന്താണ് വേണ്ടത്..?
PC: Sam Hawley

എങ്ങനെ എത്തിച്ചേരാം
വിമാനമാർഗം: വിമാനമാർഗമാണ് നിങ്ങൾ യാത്രചെയ്യാൻ ആഗ്രഹിക്കുന്നതെങ്കിൽ ലാചീനിൽ എത്തിച്ചേരാനായി ഏറ്റവും നല്ലത് സിലിഗുരി എയർപോർട്ടിൽ വിമാനമിറങ്ങുന്നതാണ്. ഇവിടെ നിന്നും നിങ്ങൾക്ക് സ്വകാര്യ ബസുകളിലോ സ്വകാര്യ ടാക്സികളിലോ സഞ്ചരിച്ച് അങ്ങോട്ട് എത്തിച്ചേരാവുന്നതാണ്. എയർപോർട്ടിൽനിന്ന് 200 കിലോമീറ്ററാണ് ലാചെനിലേയ്ക്കുള്ള ദൂരം
റെയിൽ മാർഗ്ഗം: സിലിഗുരിയിലെ ന്യൂ ജൽപൈഗുരി റെയിൽവേ സ്റ്റേഷനാണ് ലാചെനിലേക്ക് പോകാനായി ഇവിടെ ഏറ്റവും അടുത്തുള്ള റെയിൽവെ സ്റ്റേഷൻ. ഇവിടെ നിന്ന് ഏകദേശം 195 കിലോമീറ്റർ ദൂരമുണ്ട്. സ്റ്റേഷനിൽ നിന്ന് ടാക്സിയിലോ ബസ്സിലോ ലാചെനിലേക്ക് യാത്ര ചെയ്യാം. .