Search
  • Follow NativePlanet
Share
» »ലാചെൻ-സിക്കിം ഒളിപ്പിച്ച രഹസ്യം!!

ലാചെൻ-സിക്കിം ഒളിപ്പിച്ച രഹസ്യം!!

സഞ്ചാരികൾക്കിടയിൽ അത്രയധികം അറിയപ്പെടുന്ന ഒരിടമല്ലെങ്കിലും വളർന്നുവരുന്ന ലാചെൻ വടക്കു കിഴക്കൻ ഇന്ത്യയുടെ എല്ലാ നന്മകളും ഉൾക്കൊള്ളുന്ന ഇടമാണ്.

By Elizabath Joseph

കാഴ്ചകൾ കൊണ്ടും അനുഭവങ്ങൾകൊണ്ടും സഞ്ചാരികളെ ഇത്രയധികം ആകർഷിക്കുന്ന സ്ഥലം..അസാധാരണവും മനസ്സിൽ നിന്നും ഒറ്റയടിക്ക് മായാത്തതുമായ ഇടങ്ങൾ കൂട്ടിച്ചേർത്തപോലെ കാണുന്ന സിക്കിം നോർത്ത് ഈസ്റ്റ് ഇന്ത്യയിലെത്തുന്ന സഞ്ചാരികൾ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ്.
ഒട്ടേറെ സ്ഥലങ്ങൾ സിക്കിമിൽ എടുത്തു പറയുവാനുണ്ടെങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരിടമാണ് ലാചെൻ. സഞ്ചാരികൾക്കിടയിൽ അത്രയധികം അറിയപ്പെടുന്ന ഒരിടമല്ലെങ്കിലും വളർന്നുവരുന്ന ലാചെൻ വടക്കു കിഴക്കൻ ഇന്ത്യയുടെ എല്ലാ നന്മകളും ഉൾക്കൊള്ളുന്ന ഇടമാണ്.

 ലാചെൻ എന്നാൽ

ലാചെൻ എന്നാൽ

വടക്കൻ സിക്കിമിൻ സ്ഥിതി ചെയ്യുന്ന പ്രകൃതി സുന്ദരമായ ഇടമാണ് ലാചെൻ. സമുദ്ര നിരപ്പിൽ നിന്നും 2750 മീറ്റർ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം വടക്കു കിഴക്കൻ ഇന്ത്യയുടെ യഥാർഥ സൗന്ദര്യം ആസ്വദിക്കുവാൻ പറ്റിയ ഇടമാണ്. ലാചെൻ എന്നാൽ വലിയ ചുരം എന്നാണ് അർഥം.

PC: carol mitchell

ഇന്ത്യ-ടിബറ്റ് അതിർത്തി

ഇന്ത്യ-ടിബറ്റ് അതിർത്തി

ഇന്ത്യയുടെയും ടിബറ്റിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ മലയോര പട്ടണം വ്യത്യസ്തമായ കാഴ്ചകൾക്കു പേരുകേട്ട സ്ഥലമാണ്. പ്രസിദ്ധമായ ലാച്ചുങ് ആശ്രമം, ഗുരു ഡോങ്മാർ തടാകം, ബുദ്ധാശ്രമങ്ങൾ, തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ. ഇവിടെ നിന്നും വെറും അഞ്ച് കിലോമീറ്റർ ദൂരമാണ് ചൈനയുടെ അതിർത്തിയിലേക്കുള്ളത്.

PC: Sayan Bhattacharjee

ലാചുങ് ആശ്രമം

ലാചുങ് ആശ്രമം

1880 ൽ സ്ഥാപിക്കപ്പെട്ട ലാചുങ് ആശ്രമം ലാച്ചുങ്ങിലെ ഏറ്റവും അധികം സന്ദർശിക്കപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ്. സമുദ്ര നിരപ്പിൽ നിന്ന് 3000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ലാചെൻ നദിയും ലാച്ചുങ് നദിയും തമ്മിൽ ചേരുന്ന സ്ഥലം കൂടിയാണ്.

PC:wikipedia

ഗുരുഡോങ്മാർ തടാകത്തിലേക്കുള്ള കവാടം

ഗുരുഡോങ്മാർ തടാകത്തിലേക്കുള്ള കവാടം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകങ്ങളിലൊന്നായ ഗുരുഡോങ്മാർ തടാകത്തിലേക്കുള്ള കവാടാമായാണ് ലാചെൻ കൂടുതലും അറിയപ്പെടുന്നത്. ഹിന്ദു ജൈന ബുദ്ധ എന്നീ മൂന്നു മതങ്ങൾ വിശുദ്ധമായി കണക്കാക്കുന്ന ഈ തടകാം സിക്കിമിലെ ഏറ്റവും പ്രശ്തമായ തീർഥാടന കേന്ദ്രം കൂടിയാണ്. സമുദ്രനിരപ്പിൽ നിന്നും 17,800 അടി അഥവാ 5430 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബുദ്ധമതത്തിന്റെ പേരിലാണ് ഇവിടം കൂടുതൽ അറിയപ്പെടുന്നത്. ഗുരുഡോങ്മർ തടാകെ സന്ദർശിക്കുവാൻ താല്പര്യമുള്ളവർ നവംബർ മുതൽ ജൂൺ വരെയുള്ള സമയം വരുന്നതായിരിക്കും നല്ലത്. മറ്റു സമയങ്ങളിൽ കഠിനമായ തണുപ്പാണ് ഇവിടെ അനുഭവപ്പെടുക.

PC:Ankur P

തങ്കു പട്ടണം

തങ്കു പട്ടണം

ലാചെന്റെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രാചീന ഗ്രാമമാണ് തങ്കു. ലാചെനിൽ നിന്നും രണ്ടു മണിക്കൂർ ദൂരം സഞ്ചരിച്ചാലേ ഇവിടെ എത്താൻ സാധിക്കൂ. സമുദ്ര നിരപ്പിൽ നിന്നും 13,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തങ്കു ഇവിടെ എത്തുന്നവർ കണ്ടിരിക്കേണ്ട ഇടം തന്നെയാണ്.

PC:sikkimstdc

ചുംഗ് താംഗ്

ചുംഗ് താംഗ്

ലാചെനിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹര നഗരമാണ് . ചുംഗ് താംഗ്. പവിത്രമായ താഴ്വര എന്നറിയപ്പെടുന്ന ഇവിടം ഒട്ടേറെ പ്രത്യേകതകൾ ഉള്ള സ്ഥലമാണ്. രണ്ടാം ബുദ്ധനെന്ന് അറിയപ്പെടുന്ന പത്മസംഭവയുടെ അനുഗ്രഹം ലഭിച്ച ഈ വഗരത്തെ വിശ്വാസികൾ പുണ്യഭൂമിയായാണ് കണക്കാക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും 1790 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ഗുരു പത്മസംഭവയുടെ കാല്പ്പാടുകൾ പതിഞ്ഞ പാറയും അദ്ദേഹം അനുഗ്രഹിച്ച ഒരു ജലാശയവും കാണാൻ സാധിക്കുമത്രെ.
ഗാംഗ്ടോക്കിൽ നിന്നും 95 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Pradeep Kumbhashi

സിക്കിമിന്റെ സ്വിറ്റ്സർലൻഡായ കാട്ടാവു

സിക്കിമിന്റെ സ്വിറ്റ്സർലൻഡായ കാട്ടാവു

സിക്കിമിലെ ഏറെ അറിയപ്പെടാത്ത സ്ഥലങ്ങളിലൊന്നാണ് കാട്ടുവ. സിക്കിമിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഇവിടം ഇപ്പോൾ ആർമിയുടെ നിയന്ത്രണത്തിലാണ്. സിക്കിമിലെ പോലീസ് സ്റ്റേഷനിൽ നിന്നും പ്രത്യേക അനുമതി ലഭിച്ചാൽ മാത്രമേ ഇവിടേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ എങ്കിലും ആർമിയുടെ നിയന്ത്രണത്തിലായതിനാല്‍ ഇവിടെ തീരെ പ്രവേശിക്കുവാൻ സാധിക്കില്ല.

സിക്കിം യാത്രയിൽ ശ്രദ്ധിക്കാൻ

സിക്കിം യാത്രയിൽ ശ്രദ്ധിക്കാൻ

1. സിക്കിം യാത്രയിൽ എല്ലായ്പ്പോഴും ഒരു ഗൈഡിന്റെ സാന്നിധ്യം ഉറപ്പു വരുത്തുക
2. ട്രക്കിങ്ങിനും മറ്റും പോകുമ്പോൾ മുൻപ് ആളുകൾ പോയിട്ടുള്ള വഴി മാത്രം തിരഞ്ഞെടുക്കുക

PC:Abhijit Kar Gupta

 ലാചെങ്ങിലെത്താൻ

ലാചെങ്ങിലെത്താൻ

ഗാംടോക്കിൽ നിന്നും 129 കിലോമീറ്റർ അകലെയാണ് ലാചെങ് സ്ഥിതി ചെയ്യുന്നത്. ഗാംടോക്ക് വഴി ഇവിടെ എത്തുന്നതാണ് എളുപ്പം. ഈ 129 കിലോമീറ്റർ ദൂരം യാത്ര ചെയ്യാൻ ആറര മണിക്കൂർ സമയമെടുക്കും. കുറച്ചുകൂടി സാഹിസകർക്ക് യുംതാങ്ങിൽ നിന്നും ലാച്ചെനിലേക്ക് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ട്രക്കിങ്ങ് തിരഞ്ഞടുക്കാം.
ലാച്ചനിൽ നിന്നും നാലര മണിക്കൂർ അകലെയുള്ള ബാഗ്ഡോഗ്രഎയർപോർട്ടാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. വിമാനത്താവളത്തിൽ നിന്നും ടാക്സി വാടകയ്ക്കെടുത്ത് ലാച്ചനിൽ എത്താം. ലാച്ചനിൽ നിന്നും 171 കിലോമീറ്റർ അകലെയുള്ള ഡാർജലിംങ് റെയിൽവേ സ്റ്റേഷനാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

ഇന്ത്യൻ സംസ്ഥാനമായി മാറിയ രാജ്യം അറിയുമോ? ഇന്ത്യൻ സംസ്ഥാനമായി മാറിയ രാജ്യം അറിയുമോ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X