ലഡാക്കിന്റെ സ്ഥിരം കാഴ്ചകളില്‍ നിന്നുമാറി മറ്റൊരു യാത്രാനുഭവം പ്രതീക്ഷിച്ചു കാത്തിരിക്കുന്നവര്‍ക്ക് ആ യാത്രയിലേക്ക് ഇനി വെറും രണ്ടുമാസം കൂടി! ലഡാക്കിലെ ഏറ്റവും തനതായ ആഘോഷങ്ങളിലൊന്നായ ഹെമിസ് ഫെസ്റ്റിവല്‍ ജൂലൈയില്‍ നടക്കും. ലഡാക്കില്‍ ആദ്യമായി എത്തുന്നവര്‍ക്കും പലതവണ പോയിട്ടുളേളവര്ക്കുമെല്ലാം ഒരേ കൗതുകത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കുന്ന ഹെമിസ് ഫെസ്റ്റിവലിനെക്കുറിച്ച് വായിക്കാം

ഹെമിസ് ഫെസ്റ്റിവല്‍
ലഡാക്കിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ഹെമിസ് ഫെസ്റ്റിവല്‍. ഹെമിസ് ഗ്രാന്‍ഡ് മൊണാസ്ട്രിയില്‍ നടക്കുന്ന ഈ ചടങ്ങുകള്‍ ലഡാക്ക് ഒത്തൊരുമിച്ച് ആഘോഷിക്കുന്നതാണ്. ആശ്രമം മുഴുവന്‍ അലങ്കരിച്ചും പരമ്പരാഗത രീതിയില്‍ ഒത്തുചേര്ന്നുമുള്ള ആഘോഷങ്ങള്‍ ഈ പ്രദേശത്തിന്റെ സംസ്കാരം കാഴ്ചക്കാരിലേക്കും എത്തിക്കുന്നതാണ്.

ഹെമിസ് ഫെസ്റ്റിവല്‍ ചരിത്രം
ബുദ്ധമത വിശ്വാസം അനുസരിച്ച് പത്മസംഭവയുടെ ജന്മവാർഷികത്തെ അനുസ്മരിപ്പിക്കുന്നതാണ് ഹെമിസ് ഫെസ്റ്റിവൽ. എട്ടാം നൂറ്റാണ്ടിലാണ് ഹെമിസ് ഉത്സവത്തിന് തുടക്കമാകുന്നത്.
വജ്രായന ബുദ്ധമതം ഉപയോഗിച്ചു തിന്മയ്ക്കെതിരെ പോരാടിയ ആളാണ് പത്മസംഭവ. റിംപോച്ചെ എന്നും ഇദ്ദേഹത്തെ വിളിക്കുന്നു. അഞ്ചാം ടിബറ്റൻ മാസത്തിലെ പത്താം ദിവസമാണ് ഹെമിസ് ഫെസ്റ്റിവല്‍ നടക്കുന്നത്.

മുഖംമൂടി നൃത്തത്തോടെ
മതപരമായ ചടങ്ങുകളും അനുഷ്ഠാനങ്ങളും ധാരാളം ഉണ്ട് ഈ ഉത്സവത്തില്‍. ആശ്രമത്തിലെ ലാമകള്ളും സന്യാസിമാരും ആദ്യാവസാനം ഈ ആഘോഷത്തിന്റെ ഭാഗമാകും. പരമ്പരാഗത വസ്ത്രങ്ങള്‍ക്കൊപ്പം മുഖംമൂടികള്‍ ധരിച്ചാണ് ഇതിന് തുടക്കം കുറിക്കുന്നത്. ചാംസ് എന്നാണ് ഈ മുഖംമൂടി നൃത്തം അറിയപ്പെടുന്നത്. അവരുടെ വിശ്വാസങ്ങളുമായി ഏറെ ചേര്‍ന്നു നില്ക്കുന്നവയാണ് അവരുടെ വസ്ത്രധാരണം.

ഹെമിസ് ഫെസ്റ്റിവല്‍ 2022 തിയതി
സാധാരണയായി രണ്ടു ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഹെമിസ് ഫെസ്റ്റിവല്‍. 2022 ലെ ഹെമിസ് ഫെസ്റ്റിവല്‍ ജൂലൈ 8,9 തിയ്യതികളില്‍ ഹെമിസ് ആശ്രമത്തില്‍ വെച്ച് നടക്കും.
കൈലാസ് മാനസരോവര്‍ യാത്ര 2022: രജിസ്ട്രേഷന്, പ്രായപരിധി.. വായിക്കാം അറിയേണ്ടതെല്ലാം

വിട്ടുപോകരുത്
ചാം ഡാന്‍സ്
ഹെമിസ് ഫെസ്റ്റിവലിന്റെ പ്രധാന ഭാഗങ്ങളിലൊന്ന് ഗോഡ് ഡാൻസ് എന്നറിയപ്പെടുന്ന ചാം നൃത്തമാണ് മതപരമായ പ്രസക്തി കാരണം, ഇത് സന്യാസിമാരും ലാമകളും മാത്രമാണ് ഇതില്‍ പങ്കെടുക്കുന്നത്.
ചാങ്
ഇത് നിങ്ങൾ തീർച്ചയായും ആസ്വദിക്കേണ്ട ഒരു പരമ്പരാഗത ഉത്സവ പാനീയമാണ്!
കരകൗശലവസ്തുക്കൾ
ലഡാക്ക് നിവാസികൾ എല്ലാ ഫെസ്റ്റിവലിലും ഇവിടെ കരകൗശല പ്രദർശനം നടത്തുന്നു. ഷോപ്പിങ്ങിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണിത്.

മറക്കാതിരിക്കാം
തീര്‍ത്തും മതപരമായ ആഘോഷമായതിനാല്‍ സന്ദര്‍ശകര്‍ അതിനനുസരിച്ച് രീതിയില്‍ പെരുമാറേണ്ടത് അത്യാവശ്യമാണ്. ചില ഇടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. ഇത് ഇവിടുത്തെ ചടങ്ങുകളുടെ രഹസ്യാത്മകത സൂക്ഷിക്കുന്നതിനായാണ്. ഇത് മനസ്സിലാക്കി പെരുമാറുക. ഇവിടുത്തെ മ്യൂസിയത്തിലും പ്രാര്‍ത്ഥനാ ഇടങ്ങളിലും ഫോട്ടോഗ്രഫി നിരോധിച്ചിട്ടുണ്ട്. പ്രാദേശിക ആചാരങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്താതിരിക്കുക.
രണ്ടുതവണ ആലോചിക്കാം ഈ വഴികളിലൂടെ യാത്ര പോകണോയെന്ന്..! ഹിമാചലിലെ അപകടകാരികളായ റോഡുകള്‍
ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ യാത്ര പോകാന്‍ ഈ 9 ഇടങ്ങള്‍
Pictures: Wikipedia