Search
  • Follow NativePlanet
Share
» »ലഡാക്കിന്‍റെ തനത് കാഴ്ചകളിലേക്ക് ചെല്ലാം... ലഡാക്ക് സന്‍സ്കാര്‍ ഫെസ്റ്റിവല്‍ 29ന്, കാത്തിരിക്കാം

ലഡാക്കിന്‍റെ തനത് കാഴ്ചകളിലേക്ക് ചെല്ലാം... ലഡാക്ക് സന്‍സ്കാര്‍ ഫെസ്റ്റിവല്‍ 29ന്, കാത്തിരിക്കാം

ലഡാക്കിലെ ഏറ്റവും ജനപ്രീതിയാര്‍ന്ന ലഡാക്ക് സന്‍സ്കാര്‍ ഫെസ്റ്റിവല്‍ സെപ്റ്റംബര്‍ 29, 30 തിയ്യതികളിലായി നടക്കും,

ലഡാക്കിലേക്കൊരു യാത്ര പ്ലാന്‍ ചെയ്യുകയാണോ?? എങ്കില്‍ കുറച്ചു ദിവസങ്ങള്‍കൂടി ഒന്നു കാത്തുനില്‍ക്കാം. സ്ഥിരം കാഴ്ചകള്‍ക്കൊപ്പം കുറച്ചുകൂടി അതിശയങ്ങള്‍ പരിചയപ്പെടുവാനും ലഡാക്കിന്‍റെ സംസ്കാരങ്ങലും രീതികളും അനുഭവിച്ചറിയുവാനുമാണ് നിങ്ങള്‍ ലഡാക്കിലേക്കു പോകുന്നതെങ്കിസല്‍ സെപ്റ്റംബര്‍ 29 വരെ കാത്തുനിന്നേ പറ്റൂ! ലഡാക്കിലെ ഏറ്റവും ജനപ്രീതിയാര്‍ന്ന ലഡാക്ക് സന്‍സ്കാര്‍ ഫെസ്റ്റിവല്‍ സെപ്റ്റംബര്‍ 29, 30 തിയ്യതികളിലായി നടക്കും, കൂടുതലറിയുവാനായി വായിക്കാം

ലഡാക്ക് സന്‍സ്കാര്‍ ഫെസ്റ്റിവല്‍ 2022

ലഡാക്ക് സന്‍സ്കാര്‍ ഫെസ്റ്റിവല്‍ 2022

ഹിമാലയത്തിലെ മറ്റേതു പ്രദേശങ്ങളെയും അപേക്ഷിച്ച് തീര്‍ത്തും വ്യത്യസ്തമായ ഒരു ഭൂമികയാണ് ലഡാക്ക്. ഇവിടെ നിന്നും കുറച്ചു മാറി സ്ഥിതി ചെയ്യുന്ന സന്‍സ്കാര്‍ അധികം സഞ്ചാരികള്‍ യാത്രയ്ക്കായി തിരഞ്ഞെടുക്കാറില്ലെങ്കിലും വ്യത്യസ്തതകളില്‍ താല്പര്യമുള്ളവര്‍ നിശ്ചയമായും കണ്ടിരിക്കേണ്ട സ്ഥലമാണ്. ഇവിടെ നടത്തുന്ന കലാ സാംസ്കാരിക ആഘോഷം ലഡാക്ക് സന്‍സ്കാര്‍ ഫെസ്റ്റിവല്‍ എന്നാണ് അറിയപ്പെടുന്നത്. ഈ വര്‍ഷം ഈ പരിപാടിയുടെ ഏഴാമത്തെ എഡിഷനാണ് നടക്കുന്നത്.

PC:Hans-Jurgen Mager

സംസ്കാരത്തെ അറിയുവാന്‍

സംസ്കാരത്തെ അറിയുവാന്‍

ഇന്ത്യയിലെ മറഞ്ഞുകിടക്കുന്ന രത്നങ്ങളിലൊന്നായ ഈ പ്രദേശത്തിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ഉയർത്തിക്കാട്ടുകയാണ് പരിപാടി ലക്ഷ്യം വയ്ക്കുന്നത്. ആസാദി കാ അമൃത് മഹോത്സവത്തിനാണ് ആഘോഷത്തിന്റെ ചുമതല.
ലഡാക്കിന്‍റെ സംസ്കാരങ്ങളെ ഇത്രയും അടുത്തറിയുവാനും പരിചയപ്പെടുവാനും മറ്റൊരവസരമില്ല എന്നതാണ് ഈ ദിവസങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. വർണ്ണാഭമായ വസ്ത്രങ്ങൾ, പ്രാദേശിക നൃത്തം, സംഗീത പരിപാടികൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ ഉത്സവം.
ലഡാക്ക് എന്ന നാട് എങ്ങനെയാണോ, അതേ രൂപത്തില്‍ നിങ്ങള്‍ക്ക് ഈ നാടിനെ കാണാം എന്നതു തന്നെയാണ് ഇതിന്റെ പ്രത്യേകത.

PC:Sunny Tank

സാനി ആശ്രമത്തില്‍

സാനി ആശ്രമത്തില്‍

കാർഗിൽ ജില്ലയിലെ സൻസ്കർ പ്രദേശത്ത് നടക്കുന്ന ഈ ഉത്സവത്തില്‍ ഇവിടുത്തെ നിവാസികള്‍ ഒരേ മനസ്സോടെ പങ്കെടുക്കുന്നു. സാനി പട്ടണത്തിൽ നിന്ന് 6 കിലോമീറ്റർ അകലെയാണ് സാൻസ്‌കറിന്റെ പ്രധാനവും ഭരണപരവുമായ കേന്ദ്രം പാടും (Padum) എന്ന സ്ഥലം. ഇവിടുത്തെ സാനി ആശ്രമത്തിലാണ് ഉത്സവത്തിന്റെ പ്രധാനഭാഗങ്ങളെല്ലാം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഉത്സവത്തിന്റെ വിശദാംശങ്ങൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, എന്നിരുന്നാലും കുതിരപ്പന്തയം, അമ്പെയ്ത്ത് തുടങ്ങിയ പരമ്പരാഗത കായിക വിനോദങ്ങൾ ഇവിടെ പ്രതീക്ഷിക്കാം.

PC:hamon jp

ലഡാക്കും ലേയും കാണാം.. നുബ്രയിലും പാന്‍ഗോങ്ങിലും ക്യാംപ് ചെയ്യാം.. ഐആര്‍സിടിസിയുടെ 'സൂപ്പര്‍' പാക്കേജ്ലഡാക്കും ലേയും കാണാം.. നുബ്രയിലും പാന്‍ഗോങ്ങിലും ക്യാംപ് ചെയ്യാം.. ഐആര്‍സിടിസിയുടെ 'സൂപ്പര്‍' പാക്കേജ്

സാഹസികരാകാം ആഘോഷിക്കാം

സാഹസികരാകാം ആഘോഷിക്കാം

സാഹസിക സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമാണ് ലഡാക്കും സന്ഡസ്കാറും. മുൻവർഷങ്ങളിലെ ആഘോഷങ്ങൾ യാക്ക് റൈഡ് പോലുള്ള പരമ്പരാഗത കായിക വിനോദങ്ങളാണ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഫ്രോസൺ റിവർ ട്രെക്ക് എന്നറിയപ്പെടുന്ന വെല്ലുവിളി നിറഞ്ഞ ചാദർ ട്രെക്ക് ചെയ്യാൻ ഇഷ്ടപ്പെടുന്ന സാഹസിക യാത്രക്കാർക്കിടയിൽ സൻസ്കർ പ്രശസ്തമാണ്. ഇഷ്ടപ്പെടുന്നവർക്കുള്ളതാണ് പാടും-ദാർച്ച ട്രെക്ക്, ലുഗ്നാക് ട്രെക്ക്, സാൻസ്കർ-ഷാം വാലി ട്രെക്ക് എന്നിവ.
സാനി ഗോൻപ, കർഷ ഗോമ്പ, സ്റ്റോങ്‌ഡെ മൊണാസ്ട്രി, ബർദാൻ മൊണാസ്ട്രി, ഫുഗ്താൽ ഗോമ്പ, സാങ്‌കുൽ ഗോമ്പ എന്നിവയാണ് സൻസ്‌കറിൽ നിങ്ങൾക്ക് സന്ദർശിക്കാവുന്ന ചില സ്ഥലങ്ങൾ.

PC:hamon jp

ആവേശവും സാഹസികതയും ആവോളം... ശ്രദ്ധിക്കാം ലഡാക്കിലേക്കുള്ള ബൈക്ക് യാത്രയില്‍ ഈ കാര്യങ്ങള്‍ആവേശവും സാഹസികതയും ആവോളം... ശ്രദ്ധിക്കാം ലഡാക്കിലേക്കുള്ള ബൈക്ക് യാത്രയില്‍ ഈ കാര്യങ്ങള്‍

ക്വാഡ് ബൈക്കിങ് മുതല്‍ ക്യാംപിങ് വരെ...ലഡാക്കിലെ സാഹസിക വിനോദങ്ങള്‍ക്വാഡ് ബൈക്കിങ് മുതല്‍ ക്യാംപിങ് വരെ...ലഡാക്കിലെ സാഹസിക വിനോദങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X