Search
  • Follow NativePlanet
Share
» »ഹോട്ടലുകളായി മാറിയ കൊട്ടാരങ്ങള്‍... ചരിത്രം മാറിമറിഞ്ഞ ഇടങ്ങള്‍

ഹോട്ടലുകളായി മാറിയ കൊട്ടാരങ്ങള്‍... ചരിത്രം മാറിമറിഞ്ഞ ഇടങ്ങള്‍

ഭാരതത്തിന്‍റെ ഇന്നലെകളോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നവയാണ്, അല്ലെങ്കില്‍ ഒരിക്കലും വേര്‍പെ‌ടുത്തുവാന്‍ പറ്റാത്തവയാണ് ഇവിടുത്തെ കൊട്ടാരങ്ങള്‍. കഴിഞ്ഞ കാലത്തിന്‍റെ ചരിത്രങ്ങളും പ്രത്യേകതകളും എല്ലാം ഇവി‌ടെ നിന്നും വായിച്ചെടുക്കുവാന്‍ സാധിക്കും. ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ നാട്ടുരാജ്യങ്ങളെല്ലാം ഇന്ത്യന്‍ യൂണിയനു കീഴിലാവുകയാണല്ലോ ചെയ്തത്. പിന്നീട് കാലങ്ങള്‍ പോകെ ഇവയില്‍ പലതും പല വ്യവസായ ഗ്രൂപ്പുകളും ഏറ്റെടുക്കുകയും ലോകോത്തര നിലവാരത്തിലുള്ള പൈതൃക ഹോട്ടലുകളായി ഈ കൊട്ടാരങ്ങളെ മാറ്റിയെടുക്കുകയും ചെയ്തു. അത്തരത്തില്‍ ചരിത്രത്തിന്‍റെ ഭാഗമായി നില്‍ക്കുന്ന രാജ്യത്തെ പ്രധാന ഹോട്ടലുകള്‍ പരിചയപ്പെടാം..

ഉമൈദ് ഭവന്‍ പാലസ് ജോധ്പൂര്‍

ഉമൈദ് ഭവന്‍ പാലസ് ജോധ്പൂര്‍

ഇന്ത്യയിലെ ഇന്നുള്ള കൊട്ടാരങ്ങളില്‍ ഏറ്റവും വലിയവയു‌ടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ഒന്നാണ് ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസ്. 1920 കളിൽ ജോധ്പൂരിലെ നാട്ടുരാജ്യത്തിലെ ക്ഷാമം ബാധിച്ച ജനങ്ങൾക്ക് തൊഴിൽ നൽകുന്നതിനായി അന്നത്തെ ജോധ്പൂരിലെ മഹാരാജാവായിരുന്ന ഉമൈദ് ആരംഭിച്ചകാണ് ഇതിന്‍റെ നിര്‍മ്മാണമെന്നാണ് ചരിത്രം പറയുന്നത്. ഉമൈദ് സിങ്ങിന്റെ ചെറുമകനായ ഗജ് സിംഗ് ഇപ്പോഴും പഴയ രാജകുടുംബത്തോടൊപ്പം ഈ കൊട്ടാരത്തിന്റെ ഒരു വശത്ത് വസിക്കുന്നു, . കൊട്ടാരത്തിന്റെ ചില ഭാഗങ്ങൾ ഹോട്ടൽ, മ്യൂസിയം എന്നിവയാക്കി മാറ്റിയിട്ടുണ്ട്.

PC:

ShubhamPaul&9

https://en.wikipedia.org/wiki/Umaid_Bhawan_Palace#/media/File:Ummaid_Bhawan_Palace_2015.jpg

താജ് ലേക്ക് പാലസ് ഉദയ്പൂര്‍

താജ് ലേക്ക് പാലസ് ഉദയ്പൂര്‍

ആദ്യ കാലങ്ങളില്‍ ജഗ് നിവാസ് എന്നറിയപ്പെ‌ട്ടിരുന്ന താജ് ലേക്ക് പാലസ് ഉദയ്പൂരിന്റെ അഭിമാനമായ നിര്‍മ്മിതിയാണ്. 1746 ൽ അന്നത്തെ ഉദയ്പൂർ രാജകുമാരൻ മഹാറാണ ജഗത് സിംഗ് രണ്ടാമനാണ് ഈ കൊട്ടാര നിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നത്. രാജാവിന്റെ വേനല്‍ക്കാല കൊട്ടാരമായാണ് ഇത് നിര്‍മ്മിക്കുന്നത്. പിന്നീട് പലതവണകളായി കൊട്ടാരത്തിന് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം രാജകുടുംബം ഉദയ്പൂരിലെ ആദ്യത്തെ ആഢംബര ഹോട്ടലാക്കി ജഗ് നിവാസിനെ മാറ്റി. പിന്നീ‌ട് 1971 ൽ താജ് ഗ്രൂപ്പ് മാനേജുമെന്റ് കൊട്ടാരം ഏറ്റെടുക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്തു. നിലവില്‍ പിച്ചോള തടാകത്തിലെ 4 ഏക്കര്‍ സ്ഥലത്തിനുള്ളിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

PC: Meenal2107

 ഫലക്നുമ

ഫലക്നുമ

ഹൈദരബാദിലെ ഭരണാധികാരിയായിരുന്ന നൈസാമിന്റെ കൊട്ടരമായിരുന്നു ഫലക്നുമ പാലസ്. ഒരു കാലത്ത് ഹൈദരാബാദിന്റെ മേന്മയേറിയ കാഴ്ചകളിലൊന്നായിരുന്നു ഇതെങ്കിലും പിന്നീട് കൃത്യമായ പരിചരണമില്ലാത്തതിനാല്‍ നാശത്തിലേക്ക് പോയി. പിന്നീട് താജ് ഗ്രൂപ്പ് കൊട്ടാരം ഏറ്റെടുക്കുകയും ഒരു ആഢംബര ഹോട്ടലായി 2010 ല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

PC:Ronakshah1990

തഞ്ചാവൂര്‍ പാലസ്

തഞ്ചാവൂര്‍ പാലസ്

1530 കളില്‍ നായക രാജാക്കന്മാര്‍ നിര്‍മ്മിച്ച തഞ്ചാവൂര്‍ പാലസ് അക്കാലത്ത് തഞ്ചാവൂരിന്റെ അഭിമാന നിര്‍മ്മിതികളിലൊന്നായിരുന്നു. തഞ്ചാവൂരിന്റെ ഭരണം മറാത്തക്കാര്‍ക്ക് അടിയറവ് വെച്ചതിനു ശേഷം പിന്നീട് കുറേ നാള്‍ ബ്രിട്ടീഷുകാരുടെ കീഴിലായിരുന്നു ഇവിടം ഉണ്ടായിരുന്നത്. അതിനു ശേഷം പതിറ്റാണ്ടുകളോളം ആരും തിരിഞ്ഞു നോക്കുവാനില്ലാതെ ഇവിടം കിടക്കുകയും തമിഴ്നാട് വിനോദ സഞ്ചാര വകുപ്പിന്റെ കീഴില്‍ ഇവിടം ഗാലറി അടക്കമുള്ള മ്യൂസിയമാക്കി മാറ്റുകയായിരുന്നു.

PC:Kalanidhi

കവടിയാര്‍ പാലസ് തിരുവനന്തപുരം‌

കവടിയാര്‍ പാലസ് തിരുവനന്തപുരം‌

തിരുവനനന്തപുരത്തിന്‍റെ അഭിമാന സ്തംഭങ്ങളിലൊന്നാണ് കവടിയാല്‍ പാലസ്. 1934 ൽ അന്തരിച്ച മഹാരാജാ ശ്രീ ചിതിര തിരുന്നാള്‍ തന്റെ സഹോദരിയുടെ വിവാഹത്തോടനുബന്ധിച്ചാണ് കവടിയാര്‍ കൊട്ടാരം നിര്‍മ്മിക്കുന്നത്. അന്നു നിർമ്മിച്ച ഈ കെട്ടിടത്തിൽ 150 ഓളം മുറികളുണ്ട്. മരം കൊണ്ട് നിർമ്മിച്ച ഒരു എലിവേറ്ററുംഇതിന്റെ പ്രത്യേകതയാണ്. അന്നും ഇന്നും തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ കീഴിലാണ് കൊട്ടാരമുള്ളത്. രാജകുടുംബാംഗങ്ങള്‍ ഇന്നും ഈ കൊട്ടാരം ഉപയോഗിക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ പൊതുജനങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.

PC:Manu rocks

ലക്ഷി വിലാസ് പാലസ്, വഡോധര

ലക്ഷി വിലാസ് പാലസ്, വഡോധര

1890 ൽ 27 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ചതാണ് വഡോധരയിലെ ലക്ഷ്മി വിലാസ് പാലസ്. സയാജിറാവു ഗെയ്ക്വാഡ് മൂന്നാമൻ പണികഴിപ്പിച്ച ഈ കൊട്ടാരം അതിശയിപ്പിക്കുന്ന ഒരു നിര്‍മ്മിതിയാണ്. കൊട്ടാരത്തിന്റെ ആർക്കിടെക്റ്റ് ആയിരുന്ന മേജർ ചാൾസ് മാന്റ് അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകല്‍ പ്രകാരം കൊട്ടാരം തകരുമെന്ന് കണ്ടെത്തുകയും അതില്‍ മനംനൊന്ത് അദ്ദേഹം തൂങ്ങിമരിക്കുയും ചെയ്തു. എന്നാല്‍ പ്രസിസന്ധികളെല്ലാം അതിജീവിച്ച് കൊട്ടാരം ഇന്നും പഴയതിലും പ്രസരിപ്പോടെ തലയുയര്‍ത്തി നില്‍ക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വസതിയായ ലക്ഷ്മി വിലാസ് പാലസ്

യുകെയിലെ ബക്കിംഗ്ഹാം കൊട്ടാരത്തേക്കാൾ നാലിരട്ടി വലുതാണ്.

സിറ്റി പാലസ് ജയ്പൂര്‍

സിറ്റി പാലസ് ജയ്പൂര്‍

ആമേറിന്റെ ഭരണാധികാരിയായിരുന്ന സവായ് ജയ് സിംഗ് രണ്ടാമൻ ആണ് ജയ്പൂരില്‍ സിറ്റി പാലസ് നിര്‍മ്മിക്കുന്നത്. 1727 ൽ അമേറിലെ ജനസംഖ്യയും ജലക്ഷാമവും കാരണം ജയ്പൂരിലേക്ക് മാറിയശേഷമായിരുന്നു കൊ‌ട്ടാര നിര്‍മ്മാണം. കൊട്ടാരത്തിന്റെ ഭാഗങ്ങൾ പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നു.

രാജകുടുംബം ഇപ്പോഴും കൊട്ടാരത്തിലാണ് താമസിക്കുന്നത്. എന്നിരുന്നാലും ഇവിടെ താമസിക്കുവാനുള്ള അവസരമുണ്ട്.

PC:Antoine Taveneaux

ജയ് വിലാസ് പാലസ് ഗ്വാളിയാര്‍

ജയ് വിലാസ് പാലസ് ഗ്വാളിയാര്‍

19-ാം നൂറ്റാണ്ടിലാണ് ഗ്വാളിയാറില്‍ ജയ് വിലാസ് പാലസ് നിര്‍മ്മിക്കുന്നത്. മറാത്ത സിന്ധ്യ രാജവംശത്തിലെ മഹാരാജാവായ ജയജിറാവു സിന്ധ്യ ആണ് അക്കാലത്ത് ഒരു കോടിയോളം രൂപ ചിലവഴിച്ച് ഈ കൊട്ടാരം നിര്‍മ്മിക്കുന്നത്. വെയില്‍സ് രാജകുമാരനായിരുന്ന കിങ് എഡ്വേഡ് ഏഴാമനെ രാജ്യത്തിലേക്ക് സ്വീകരിക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത് നിര്‍മ്മിച്ചത്. പിന്നീട് സിന്ധ്യ കുടുംബത്തിന്‍റെ ഭവനമായി മാറിയ ഈ കൊട്ടാരം അങ്ങനെ തന്നെ ഇന്നും തുടരുന്നു. കൊട്ടാരത്തിന്റെ ഒരു ഭാഗം ജിവാജിറാവു സിന്ധ്യ മ്യൂസിയമായും വിവിധ വിഭാഗങ്ങളിലുള്ള 7,000 ത്തിലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന വിശാലമായ ലൈബ്രറിയായും മാറ്റിയിരിക്കുന്നു.

PC: Mohitkjain123

ലേ പാലസ്

ലേ പാലസ്

9 നിലകളുള്ള ലേ പാലസ് 1553 ലാണ് നിർമ്മിച്ചത്. ഒരിക്കൽ രാജകുടുംബത്തിലെ അംഗങ്ങളെ മുകളിലത്തെ നിലയിലും താഴത്തെ നിലയിലെ സ്റ്റേബിളുകളിലും സ്റ്റോർ റൂമുകളിലും പാർപ്പിച്ചിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ കൊട്ടാരം ആക്രമിക്കപ്പെട്ടു, അതിനുശേഷം ഉപേക്ഷിക്കപ്പെട്ടു.നിലവിൽ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഇത് കൈകാര്യം ചെയ്യുന്നത്, പക്ഷേ ഇപ്പോഴും തകർന്ന നിലയിലാണ്.

PC:KennyOMG

വെള്ളത്തിനു പകരം നെയ്യൊഴുകുന്ന ആറും വെണ്ണ പിടിച്ചു നില്‍ക്കുന്ന കണ്ണനും!!ചരിത്രത്തിലെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രം

താജ്മഹല്‍ മുതല്‍ അക്ഷര്‍ധാം വരെ..മനുഷ്യ പ്രയത്നത്തില്‍ നിര്‍മ്മിച്ച അത്ഭുതങ്ങള്‍

കൂള്‍‍ ഡെസ്റ്റിനേഷനായി ഗോവ..സഞ്ചാരികളെ ഗോവയിലെത്തിക്കുന്ന കാരണങ്ങള്‍ ഇതാണ്

Read more about: history palace hotels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X