Search
  • Follow NativePlanet
Share
» »തകര്‍ന്ന ക്ഷേത്രങ്ങളുടെ നാട്, ഭൂമിയിലെ ക്ഷേത്രങ്ങളുടെ സ്വര്‍ഗ്ഗം!!

തകര്‍ന്ന ക്ഷേത്രങ്ങളുടെ നാട്, ഭൂമിയിലെ ക്ഷേത്രങ്ങളുടെ സ്വര്‍ഗ്ഗം!!

വിശ്വാസികളെയും ചരിത്രകാരന്മാരെയും സ‍ഞ്ചാരികളെയും ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ലക്കുണ്ടിയുടെ വിശേഷങ്ങളിലേക്ക്

ഭൂമിയില്‍ ക്ഷേത്രങ്ങള്‍ക്കൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിലൊന്ന് തീര്‍ച്ചയായും കര്‍ണ്ണാടകയിലെ ലക്കുണ്ടി ആയിരിക്കും. ആയിരക്കണക്കിന് വര്‍ഷം മുന്നിലെ ചരിത്രവുമായി സഞ്ചാരികളെയും തീര്‍ത്ഥാടകരെയും കാത്തിരിക്കുന്ന ഈ നാടിന് പ്രത്യേകതകള്‍ പലതുണ്ട്. ഒരു കാലത്ത് ക്ഷേത്രങ്ങള്‍ മാത്രമായിരുന്നു ഈ പ്രദേശത്ത് കാണുവാനുണ്ടായിരുന്നത്. കാലത്തിന്റെ കുത്ത‍ൊഴുക്കില്‍ അവയില്‍ പലതും ചരിത്രത്തിലേക്കു തന്നെ മറഞ്ഞുവെങ്കിലും ചിലത് ഇന്നും കാലത്തിന്റെ പിടിയില്‍പെടാതെ ഇവിടെയുണ്ട്. വിശ്വാസികളെയും ചരിത്രകാരന്മാരെയും സ‍ഞ്ചാരികളെയും ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ലക്കുണ്ടിയുടെ വിശേഷങ്ങളിലേക്ക്

ലക്കുണ്ടി- തകര്‍ന്ന ക്ഷേത്രങ്ങളുടെ നാട്

ലക്കുണ്ടി- തകര്‍ന്ന ക്ഷേത്രങ്ങളുടെ നാട്

തകര്‍ന്ന ക്ഷേത്രങ്ങളുടെ നാട് എന്നാണ് ലക്കുണ്ടി അറിയപ്പെടുന്നത്. ഗദാഗില്‍ നിന്നും 11 കിലോമീറ്ററ്‍ അകലെ ചരിത്രത്തിന്റെ തുടിപ്പുകളെയും ശേഷിപ്പുകളെയും ഇന്നും വാരിപ്പുണര്‍ന്ന് നില്‍ക്കുന്ന ഈ ക്ഷേത്രനഗരം സഞ്ചാരികള്‍ക്കു മുന്നില്‍ തുറക്കുന്നത് വലിയ ഒരു വാതിലാണ്. കഴിഞ്ഞ കാലത്തിലേക്ക് കൂട്ടിക്ക‍ൊണ്ടു പോകുന്ന ഇവിടെ കാണാനുവാനുള്ളത് ക്ഷേത്രങ്ങള്‍ തന്നെയാണ്.

PC:Rkiran josh

ക്ഷേത്രങ്ങളും പടവ്കിണറുകളും

ക്ഷേത്രങ്ങളും പടവ്കിണറുകളും

തകര്‍ന്നും അല്ലാതെയും കിടക്കുന്ന 50 ഓളം പുരാതന ക്ഷേത്രങ്ങളും 101 പടവ് കിണറുകളുമാണ് ഇവിടുത്തെ കാഴ്ച. ഇത് ഗ്രാമത്തില് അങ്ങോളമിങ്ങോളം കാണുവാന്‍ സാധിക്കും. ചാലൂക്യ ഭരണകാലത്തില്‍ തുടങ്ങി കാലാച്ചുരി, സ്യൂന, പിന്നെ ഹൊയ്ലാസ വരെ നീണ്ടു കിടക്കുന്നതാണ് ഇതിന്റെ ചരിത്രം.
പുരാതന കാലത്ത് ക്ഷേത്രങ്ങളുടെ നിര്‍മ്മാണ വിദ്യയ്ക്ക് പേരുകേട്ട പ്രദേശമായിരുന്നു ഇവിടം.
PC:Ganesh.Subramaniam85

ചരിത്രം

ചരിത്രം

ലോക്കി ഗുണ്ടി എന്നാണ് ലക്കുണ്ടിയെ പുരാതന രേഖകളിലും മറ്റും പ്രതിപാദിച്ചിരിക്കുന്നത്. രാഷ്ട്രകുട ഭരണാധികാരികളുടെ കീഴിലായിരുന്ന ലക്കുണ്ടിയുടെ ചരിത്രം തുടങ്ങുന്നത് 9-10 നൂറ്റാണ്ടുകളില്‍ ചാലൂക്യന്മാര്‍ കീഴടക്കിയതോടെയാണ്. കല്യാണിയെ തലസ്ഥാനമാക്കിയതും അവരാണ്. ഇന്ന് അതിന്റ യാതൊരു ശേഷിപ്പുകളും കാണുവാനേയില്ല.
പിൽക്കാലത്തെ മിക്ക ചാലൂക്യ ക്ഷേത്രങ്ങളും ലക്കുണ്ടിയില്‍ കാണാം. ക്ഷേത്ര നിര്‍മ്മാണത്തില്‍ ചാലൂക്യ കല്യാണി ശാലി വന്നത് ഇവിടെനിന്നുമാണ്. 12-ാം നൂറ്റാണ്ടോടുകൂടി അത് അതിന്റെ പൂര്‍ണ്ണതയിലെത്തുകയും അതിനെ അടിസ്ഥാനമാക്കി ധാരാളം ക്ഷേത്രങ്ങള്‍ ഇവിടെ ഉയര്‍ന്നു വരുകയും ചെയ്തു. കാശിവിശ്വേശ്വര ക്ഷേത്രം, ലക്കുണ്ടി, മല്ലികാർജുന കുറുവത്തിക്കി, മഹാദേവ ക്ഷേത്രം (ഇറ്റാഗി) എന്നിവ പിൽക്കാല ചാലൂക്യ വാസ്തുശില്പികൾ നിർമ്മിച്ച മികച്ച ഉദാഹരണമാണ്

PC:Ganesh.Subramaniam85

ക്ഷേത്രങ്ങള്‍

ക്ഷേത്രങ്ങള്‍


നിലവിൽ ലക്കുണ്ടിയിൽ 50 ഓളം ക്ഷേത്രങ്ങളുണ്ട്. ശിവനും ശിവന്റെ വിവിധ അവതാര രൂപങ്ങള്‍ക്കുമായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നവയാണ് അവയില്‍ മിക്കവയും.
ഹലഗുണ്ട ബസവണ്ണ ക്ഷേത്രം, ലക്ഷ്മിയനാരായണ ക്ഷേത്രം, മല്ലികാർജ്ജുന ക്ഷേത്രം, മണികേശ്വര ക്ഷേത്രം, നായകദേവ ക്ഷേത്രം, നാഗരദേവ ദേവാലയം, നീലകന്തേശ്വര ക്ഷേത്രം, സൂര്യനാരായണ ക്ഷേത്രം , വിരുപാക്ഷ ക്ഷേത്രം തുടങ്ങിയവയാണ് അവയില്‍ പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍. പുറം ചുവരുകളും കവാടങ്ങളും എല്ലാം ആഢംബര പൂര്‍വ്വം അലങ്കരിച്ചിരിക്കുന്നു എന്നതാണ് ഈ ക്ഷേത്രങ്ങളുടെ പ്രധാന പ്രത്യേകത.

PC:Dineshkannambadi

ബ്രഹ്മ ജൈനാലയ

ബ്രഹ്മ ജൈനാലയ

ഹൈന്ദവ ക്ഷേത്രങ്ങള്‍ കൂടാതെ ജൈന്‍ ആരാധനാലയങ്ങളും ഇവിടെ കാണുവാന്‍ സാധിക്കും. അതിലൊന്നാണ് ബ്രഹ്മ ജൈനാലയ അഥവാ ആദിനാഥ ബസഡി എന്നറിയപ്പെടുന്ന ജൈന ക്ഷേത്രം.
കര്‍ണ്ണാടകയിലെ ക്ഷേത്രങ്ങളുടെ ഏറ്റവും മകുടോദാഹരണങ്ങളിലൊന്നാണിത്.

PC:Sangamesh Pallakki

കാശിവിശ്വനാഥ ക്ഷേത്രം

കാശിവിശ്വനാഥ ക്ഷേത്രം

ലക്കുണ്ടിയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് കാശിവിശ്വനാഥ ക്ഷേത്രം. ശിവന് സമർപ്പിച്ചിരിക്കുന്ന കാശിവിശ്വേശ്വര ക്ഷേത്രം ഗോപുരങ്ങളിലും വാതിലുകളിലും കൊത്തുപണികൾ കൊണ്ട് ശ്രദ്ധേയമാണ്. കനത്ത വൃത്താകൃതിയിലുള്ള സ്തംഭങ്ങൾ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ഇവിടെ ഒരു ചെറിയ സൂര്യക്ഷേത്രം പടിഞ്ഞാറ് പ്രധാന ദേവാലയത്തിന് അഭിമുഖമായി നിര്‍മ്മിച്ചിരിക്കുന്നു. രണ്ടും തമ്മിൽ ഒരു പൊതുവേദി ഉണ്ട്, അത് യഥാർത്ഥത്തിൽ ഒരു തുറന്ന മണ്ഡപമായിരിക്കണം. അതിനാൽ മണ്ഡപത്തിന്റെ കിഴക്കും തെക്കുമായി കാശിവിവനാഥ ക്ഷേത്രത്തിന് പ്രവേശന കവാടമുണ്ട്. പ്രവേശന കവാടവും ഗോപുരങ്ങളും സങ്കീർണ്ണമായ കൊത്തുപണികളാൽ സമ്പന്നമാണ്.
PC:Dineshkannambadi

 നന്നേശ്വര ക്ഷേത്രം

നന്നേശ്വര ക്ഷേത്രം

കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ചെറിയ രൂപമായാണ് നന്നേശ്വര ക്ഷേത്രത്തിനെ കണക്കാക്കുന്നത്. യഥാര്‍ഥ കാശിവിശ്വനാഥ ക്ഷേത്രം നിര്‍മ്മിക്കുന്നതിനു മുന്‍പ് ഒരു പരീക്ഷണമെന്ന നിലയിലാണ് ഇത് നിര്‍മ്മിച്ചതെന്നാണ് കരുതപ്പെടുന്നത്.
PC:Manjunath Doddamani Gajendragad

പടവ് കിണറുകള്‍

പടവ് കിണറുകള്‍

ലക്കുണ്ടിയുടെ മറ്റൊരു പ്രത്യേകത ഇവിടുത്തെ പടവ് കിണറുകള്‍ ആണ്. ഈ പ്രദേശത്ത് 101 പടവ് കിണറുകളാണുള്ളത്. കിണറുകള്‍ക്കുള്ളിലെ ശിവലിംഗങ്ങള്‍ ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.
അവയിൽ ചത്തീർ ബവി, കണ്ണെ ബവി, മുസുകിന ബവി എന്നി പടവു കിണറുകള്‍ അതിന്റെ കൊത്തുപണികളാല്‍ പ്രശസ്തമാണ്. മണികേശ്വര ക്ഷേത്രവും അവിടുത്തെ പടവ് കിണറുമാണ് സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധം.
PC:Dineshkannambadi

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ലക്കുണ്ടിയുടെ സമീപത്തുള്ള വലിയ നഗരം ഗദാഗ് ആണ്. ഗദാഗില്‍ നിന്നും 57 കിലോമീറ്റര്‍ അകലെയാണ് ഏറ്റവും അടുത്തുള്ള ഹുബ്ലി എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ബല്‍ഗാമിലെ സാംബ്രെ എയര്‍പോര്‍ട്ട് ഗദാഗില്‍ നിന്നും 127 കിലോമീറ്റര്‍ അകലെയാണ്.
ബാല്‍ഗാനൂര്‍, കാന്‍ഗിഹായ്, ഗദാഗ് ജംങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവയാണ് ലക്കുണ്ടിയോട് ചേര്‍ന്നുള്ള റ‌െയില്‍വേ സ്റ്റേഷനുകള്‍. ദൂരെ നിന്നും വരുന്നവര്‍ക്ക് ഗദാഗ് ജംങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ തിരഞ്ഞെടുക്കാം.

സൂര്യന്‍ നേരിട്ടെത്തുന്ന ക്ഷേത്രം, 52 ആഴ്ചകള്‍ക്കായി 52 തൂണുകള്‍! ഈ ക്ഷേത്രം ഒരു വിസ്മയമാണ്സൂര്യന്‍ നേരിട്ടെത്തുന്ന ക്ഷേത്രം, 52 ആഴ്ചകള്‍ക്കായി 52 തൂണുകള്‍! ഈ ക്ഷേത്രം ഒരു വിസ്മയമാണ്

വാത്മികിയുടെ ആശ്രമം തേടി കോലാറിലെ കുന്നിലേക്കൊരു യാത്രവാത്മികിയുടെ ആശ്രമം തേടി കോലാറിലെ കുന്നിലേക്കൊരു യാത്ര

തിരുവനന്തപുരത്തു നിന്നും പോയിവരുവാന്‍ കന്യാകുമാരിയിലെ കാളികേശംതിരുവനന്തപുരത്തു നിന്നും പോയിവരുവാന്‍ കന്യാകുമാരിയിലെ കാളികേശം

ഒറ്റശ്രീകോവിലിലെ ശിവനും പാര്‍വ്വതിയും..കാര്യസാധ്യത്തിനു പോകാം ഈ ക്ഷേത്രത്തിലേക്ക്ഒറ്റശ്രീകോവിലിലെ ശിവനും പാര്‍വ്വതിയും..കാര്യസാധ്യത്തിനു പോകാം ഈ ക്ഷേത്രത്തിലേക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X