Search
  • Follow NativePlanet
Share
» » ലക്ഷദ്വീപ് യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലക്ഷദ്വീപ് യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

By Maneesh

നിങ്ങള്‍ പലസ്ഥലങ്ങളിലും യാത്ര പോയിട്ടുണ്ടാവും, എന്നാല്‍ ആസ്ഥലങ്ങളൊന്നും ലക്ഷദ്വീപ് പോലെയല്ല. ലക്ഷദ്വീപ് എന്ന 36 ദ്വീപുകളുടെ സമൂഹത്തിലേക്ക് നിങ്ങള്‍ യാത്ര തിരിക്കുമ്പോള്‍. നിങ്ങളുടെ മനസില്‍ സൂക്ഷിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ലക്ഷ ദ്വീപിലേക്ക് യാത്ര ആരംഭിക്കുന്നത് മുതല്‍ അവിടെ നിന്ന് തിരിച്ച് വരുന്നത് വരെ നിങ്ങള്‍ ചില നിയമങ്ങള്‍ അനുസരിച്ചേ മതിയാകു.

ലക്ഷദ്വീപിലേക്ക് യാത്രയ്ക്ക് പോകുമ്പോള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങള്‍ നമുക്ക് മനസിലാക്കം.

ചെയ്യേണ്ടവ

1) ലക്ഷദ്വീപിലേക്ക് യാത്രപോകുമ്പോള്‍ മുന്‍കൂട്ടി യാത്ര ബുക്കുചേയ്യേണ്ടതുണ്ട്. കാരണം ലക്ഷദ്വീപില്‍ ഒരു ദിവസം എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2) പ്രധാനദ്വീപുകളില്‍ ഒഴിച്ച് മറ്റ് ദ്വീപുകളില്‍ അധികം കടകളൊന്നും കാണാന്‍ കഴിയില്ല. അതിനാല്‍ മറ്റു ദ്വീപികളിലേക്ക് സഞ്ചരിക്കുമ്പോള്‍ ആവശ്യമുള്ള സാധനങ്ങള്‍ കൈയ്യില്‍ കരുതണം.

3) യാത്രയില്‍ ഉടനീളം സൊസൈറ്റി ഫോര്‍ പ്രമോഷന്‍ ഓഫ് നാച്വര്‍ ടൂറിസം ആന്റ് സ്‌പോര്‍ട്‌സ് (SPORTS) പ്രതിനിധികളുടെ സഹായം സ്വീകരിക്കാന്‍ മടിക്കരുത്.

ചെയ്യരുതാത്തവ

1) പവിഴപുറ്റുകള്‍ ഉള്ള സ്ഥലത്ത് സഞ്ചരിക്കുമ്പോള്‍ അവ പറിച്ചെടുക്കാന്‍ ശ്രമിക്കുന്നത് കുറ്റകരമാണ്. പവിഴപുറ്റുകള്‍ അടര്‍ത്തിമാറ്റുന്നത് ആവസവ്യസ്ഥയെ താളം തെറ്റിക്കും.

2) നിരോധിക്കപ്പെട്ട മരുന്നുകളും മയക്കുമരുന്നുകളും കൊണ്ട് ചെല്ലുന്നത് ശിക്ഷാര്‍ഹമാണ്.

3) ലക്ഷദ്വീപില്‍ മദ്യം അനുവദനീയമല്ല.

4) നഗ്‌നത പ്രദര്‍ശിപ്പിച്ച് കുളിക്കുന്നതോ സര്യസ്‌നാനം നടത്തുന്നതോ അനുവദനീയമല്ല.

5) പ്രാദേശിക ജനങ്ങളുടെ വികാരങ്ങളെ വൃണപ്പെടുത്ത പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് ശിക്ഷാര്‍ഹമാണ്.

അനുമതി

ഇന്ത്യക്കാരന്‍ ആണെങ്കിലും വിദേശിയാണെങ്കിലും ലക്ഷദ്വീപില്‍ വിനോദസഞ്ചാരം നടത്തുമ്പോള്‍ നിങ്ങള്‍ മുന്‍കൂട്ടി അനുവാദം വാങ്ങിയിരിക്കണം. അനുവാദത്തിനായി നിങ്ങളുടെ ശരിയായ വിവരം നല്‍കണം.

ഇന്ത്യക്കാര്‍ക്ക് അഗത്തി, ബംഗാരം, കടമത്ത്, കവരത്തി, കല്‍പ്പേനി, മിനിക്കോയ് എന്നീ ദ്വീപുകളില്‍ സന്ദര്‍ശനം നടത്താം. എന്നാല്‍ വിദേശികള്‍ക്ക് അഗത്തി, ബംഗാരം, കടമത്ത് എന്നിവിടങ്ങളില്‍ മാത്രമേ സഞ്ചരിക്കാന്‍ അനുവാദമുള്ളു.

ഭക്ഷണ പാനീയങ്ങള്‍

കേരളത്തില്‍ ലഭിക്കുന്നത് പോലുള്ള ഭക്ഷണങ്ങള്‍ ലക്ഷദ്വീപിലും ലഭിക്കും. ധാരാളം തെങ്ങുകള്‍ ഉള്ളതിനാല്‍ തേങ്ങയും വെളിച്ചെണ്ണയും ഉപയോഗിച്ചുള്ള ഭക്ഷണങ്ങളാണ് കൂടുതലും.

യാത്രയ്ക്ക് നല്ല സമയം

ഒക്ടോബര്‍ ഡിസംബര്‍ മാസമാണ് ലക്ഷദ്വീപ് യാത്രയ്ക്ക് നല്ല സമയം. ഈ സമയം കാലവസ്ഥ സുന്ദരമായിരിക്കും. ഫെബ്രുവരി കഴിഞ്ഞാണ് യാത്രയെങ്കില്‍ ഒരല്‍പ്പം ചൂടും കുമിര്‍ച്ചയുമൊക്കെ പ്രതീക്ഷിക്കാം. എന്നാല്‍ ഈ ചൂടത്ത് തണുത്തവെള്ളത്തില്‍ എന്‍ജോയ് ചെയ്യാന്‍ കിട്ടുന്ന അവസരം പാഴാക്കരുത് കേട്ടോ?

ലക്ഷദ്വീപിലെ പ്രധാന ദ്വീപുകള്‍ പരിചയപ്പെടാം

അഗത്തി ദ്വീപ്

അഗത്തി ദ്വീപ്

ലക്ഷദ്വീപിലേക്കുള്ള പ്രവേശനകവാടം എന്നാണ് അഗത്തി പൊതുവേ അറിയപ്പെടുന്നത്. മനോഹരമായ പ്രകൃതിസൗന്ദര്യമാണ് അഗത്തിയുടെ എടുത്തുപറയേണ്ട ഒരു പ്രത്യേകത. അന്താരാഷ്ട്ര വിനോദ സഞ്ചാര ഭൂപടത്തില്‍ അധികം പഴക്കമില്ലാത്തതുകൊണ്ടുതന്നെ അഗത്തിയും ലക്ഷദ്വീപും കാണാന്‍ നിരവധി വിദേശികളും എത്തിച്ചേരുന്നുണ്ട്.

Photo Courtesy: Ekabhishek

 റിസോര്‍ട്ടുകള്‍, അഗത്തി ദ്വീപ്

റിസോര്‍ട്ടുകള്‍, അഗത്തി ദ്വീപ്

ഏകദേശം നാല് ചതുരശ്ര കിലോമീറ്റര്‍ മാത്രം വലിപ്പമുള്ള അഗത്തിയില്‍ രണ്ട് പ്രധാനപ്പെട്ട ടൂറിസ്റ്റ് റിസോര്‍ട്ടുകളാണുളളത്. ഒരു ബൈക്ക് വാടകയ്‌ക്കെടുത്ത് ദ്വീപിനുചുറ്റുമുള്ള ചെറിയ റോഡിലൂടെ ചുറ്റി കാഴ്ചകള്‍ കാണാം.

Photo Courtesy: Rupankar Mahanta

വിമാനത്താവളം, അഗത്തി ദ്വീപ്

വിമാനത്താവളം, അഗത്തി ദ്വീപ്

ലക്ഷദ്വീപ് സമൂഹത്തിലെ ഒരേയൊരു ആഭ്യന്തര വിമാനത്താവളം സ്ഥിതിചെയ്യുന്നത് അഗത്തിയിലാണ്. കൊച്ചിയിലേക്കും ബാംഗ്ലൂരിലേക്കും ഇവിടെ നിന്നും സര്‍വ്വീസുകളുണ്ട്. മിക്കവാറും എല്ലാ ബോട്ട് സര്‍വ്വീസുകളും അഗത്തിയിലേക്ക് നിങ്ങളെ എത്തിക്കും.

Photo Courtesy: Julio

ബംഗാരം

ബംഗാരം

നിരവധി സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇടമാണെങ്കിലും ബംഗാരം ഹണിമൂണ്‍ യാത്രികരുടെ പ്രിയകേന്ദ്രമാണ് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. ലക്ഷദ്വീപിലെ പൊതു സൗകര്യങ്ങളെക്കാളും കൂടുലാണ് വികസനകാര്യത്തില്‍ ബംഗാരത്തിന്റെ സ്ഥാനം. ലക്ഷദ്വീപിലെ ഏക ആഭ്യന്തരവിമാനത്താവളം സ്ഥിതിചെയ്യുന്ന അഗത്തിക്ക് അടുത്താണ് എന്നതും ബംഗാരത്തിന്റെ സൗകര്യങ്ങള്‍ ഏറ്റുന്നു.

Photo Courtesy: Lenish Namath

കോട്ടേജുകൾ, ബംഗാരം

കോട്ടേജുകൾ, ബംഗാരം

മറ്റ് ദ്വീപുകളില്‍ നിന്നും വിഭിന്നമായി 60 ലക്ഷ്വറി കോട്ടേജുകളാണ് ബംഗാരത്തുള്ളത്. ബീച്ചിന് സമീപത്തുള്ള ഈ കോട്ടേജുകളാവട്ടെ, അവധിക്കാലം ചെലവഴിക്കാന്‍ പറ്റിയതും. നിരവധി തരത്തിലുളള പക്ഷികളെയും മുള്ളന്‍പന്നിയെയു തത്തയയെയും മറ്റ് ജീവജാലങ്ങളെയും ഇവിടെ കാണാന്‍ സാധിക്കും.

Photo Courtesy: Ekabhishek

മിനിക്കോയ്

മിനിക്കോയ്

ലക്ഷദ്വീപിന്റെ ഭാഗമാണെങ്കിലും മാലിദ്വീപിനോട് ഏറെ ബന്ധങ്ങള്‍ പുലര്‍ത്തുന്നതും സാമ്യമുള്ളതുമായ ഒരു പ്രദേശമാണിത്. മാലിക്കു ദ്വീപ്, മാലിക്കു അട്ടോള്‍ തുടങ്ങിയ പേരുകളിലും മിനിക്കോയ് ദ്വീപ് അറിയപ്പെടുന്നു. ലക്ഷദ്വീപിന്റെ തെക്കേ അറ്റത്തുള്ള ദ്വീപുകളിലൊന്നാണിത്.

Photo Courtesy: Rémih

 വിസ്തീര്‍ണം, മിനിക്കോയ്

വിസ്തീര്‍ണം, മിനിക്കോയ്

പത്ത് കിലോമീറ്റര്‍ നീളവും 1 കിലോമീറ്റര്‍ വീതിയുമാണ് മാലിക്കു ദ്വീപിന്റെ വിസ്തീര്‍ണം. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള കരാറിന്റെ ഭാഗമായി 1976 ലാണ് മിനിക്കോയ് ഇന്ത്യയുടെ ഭാഗമാകുന്നത്.

Photo Courtesy: Ajmal Hussain PKH

കൽപ്പേനി

കൽപ്പേനി

കൊച്ചിയില്‍ നിന്നും ഏകദേശം 150 മൈല അകലത്തിലായാണ് ലക്ഷദ്വീപ് സമൂഹത്തിലെ ചെറു ദ്വീപുകളിലൊന്നായ കാല്‍പേനി സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Vaikoovery

ലഗൂൺ, കൽപ്പേനി

ലഗൂൺ, കൽപ്പേനി

കേവലം 2.8 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ഇതിന്റെ ചുറ്റളവ്. ഇത്രയും വിസ്താരത്തിലുള്ള ലഗൂണാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.

Photo Courtesy: Vaikoovery

ടിപ് ബീച്ച്, കൽപ്പേനി

ടിപ് ബീച്ച്, കൽപ്പേനി

ഡൈവിംഗിനും സ്‌നോര്‍ക്കിംഗിനും പേരുകേട്ട ടിപ് ബീച്ചാണ് കാല്‍പേനിയിലെ ഏറ്റവും പ്രശസ്തമായ ഇടം. കാല്‍പേനിയുടെ വടക്കന്‍ അറ്റത്ത് സ്ഥിതിചെയ്യുന്നതിനാലാണ് ടിപ് ബീച്ചിന് ഈ പേര് ലഭിച്ചത്.

Photo Courtesy: Vaikoovery

ദ്വീപുകൾ, കൽപ്പേനി

ദ്വീപുകൾ, കൽപ്പേനി

തിളക്കം, പിട്ടി, ചെറിയം എന്നി ദ്വീപുകള്‍ ചേര്‍ന്നതാണ് കാല്‍പേനി ദ്വീപസമൂഹം. 37 മീറ്റര്‍ ഉയരമുള്ള ലൈറ്റ് ഹൗസാണ് ഇവിടത്തെ പ്രധാനപ്പെട്ട മറ്റൊരു കാഴ്ച.

Photo Courtesy: Vaikoovery

കോട്ടേജുകൾ, കൽപ്പേനി

കോട്ടേജുകൾ, കൽപ്പേനി

ഷെയറിംഗ് അടിസ്ഥാനത്തിലും അല്ലാതെയും കോട്ടേജുകള്‍ സഞ്ചാരികള്‍ക്കായി ഇവിടെ ലഭ്യമാണ്. കയാക്കിംഗ്, റീഫ് വാക്കിംഗ് എന്നിവയാണ് ഇവിടത്തെ മറ്റുപ്രധാന വിനോദങ്ങള്‍.

Photo Courtesy: Vaikoovery

ബോട്ടുജെട്ടി, ക‌ൽപ്പേനി

ബോട്ടുജെട്ടി, ക‌ൽപ്പേനി

കൽപ്പേനി ലൈറ്റ് ഹൗസിന് സമീപത്തെ ബോട്ടുജെട്ടി. ഇവിടെ നിന്ന് മറ്റു ദ്വീപുകളിലേക്ക് ബോട്ട് യാത്ര നടത്താം

Photo Courtesy: Vaikoovery

കപ്പൽ, കൽപ്പേനി

കപ്പൽ, കൽപ്പേനി

കൽപ്പേനിക്ക് സമീപത്തായി നങ്കൂരമിട്ടിരിക്കുന്ന കപ്പൽ.

Photo Courtesy: Vaikoovery

മൊയ്ദീൻ മോസ്ക്, കൽപ്പേനി

മൊയ്ദീൻ മോസ്ക്, കൽപ്പേനി

കൽപ്പേനിയിലെ മൊയ്ദീൻ മോസ്ക്

Photo Courtesy: Vaikoovery

കവരത്തി

കവരത്തി

ലക്ഷദ്വീപ് ദ്വീപസമൂഹങ്ങളുടെ ആസ്ഥാനമാണ് കവരത്തി. ലക്ഷദ്വീപ് കാഴ്ചകളുടെ കേന്ദ്രമായ അഗത്തിയില്‍ നിന്നും ബോട്ട്, ഹെലികോപ്റ്റര്‍ എന്നിവ വഴി കവരത്തിയിലെത്താം. 4.22 ചതുരശ്ര കിലോമീറ്ററാണ് കവരത്തിയുടെ വ്യാപ്തി. മെച്ചപ്പെട്ട റോഡുകളാണ് ഇവിടെയുള്ളത്.

Photo Courtesy: Everywhereguy

കവരത്തി

കവരത്തി

10000ത്തില്‍ താഴെ മാത്രം ആളുകളുള്ള ഒരു കൊച്ചുടൗണ്‍ഷിപ്പാണ് കവരത്തി. വാട്ടര്‍സ്‌പോര്‍ട്‌സും ഷോപ്പിംഗുമാണ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട കാര്യങ്ങള്‍. പോരാത്തതിന് നഗരക്കാഴ്ചകള്‍ കാണാനായി ബൈക്കുകളും വാടകയ്ക്ക് ലഭിക്കും.

Photo Courtesy: सुभाष राऊत

കവരത്തി

കവരത്തി

കടല്‍വിഭവങ്ങള്‍ വിളമ്പുന്ന ഷാക്കുകളും മനോഹരമായ ബീച്ചുകളും കാരണം പതിനായിരങ്ങളാണ് വര്‍ഷം തോറും ഇവിടെയെത്തുന്നത്.

Photo Courtesy: Thejas

കവരത്തി

കവരത്തി

നീന്തല്‍ ഇഷ്ടപ്പെടുന്നവര്‍ക്കും അല്ലാത്തവര്‍ക്കും പ്രിയപ്പെട്ടതാകുന്നതാണ് കവരത്തിയിലെ ബീച്ചുകള്‍. മറൈന്‍ മ്യൂസിയത്തിലാകട്ടെ, വിവിധ തരത്തിലുള്ള കടല്‍ജീവികളെ കാണാം.

Photo Courtesy: Thejas

കവരത്തി

കവരത്തി

സ്‌കൂബ ഡൈംവിഗ് ഇവിടത്തെ പ്രധാന ആകര്‍ഷണമാണ് എന്നത് എടുത്തുപറയേണ്ടതില്ലല്ലോ. ഡോള്‍ഫിന്‍ ഡൈവ് സെന്ററാണ് മറ്റുനിരവധി വാട്ടര്‍ സ്‌പോര്‍ട്‌സ് കളികള്‍ വാഗ്ദാനം ചെയ്യുന്ന ഒരു പ്രധാന കേന്ദ്രം.

Photo Courtesy: Thejas

കടമത്ത് ദ്വീപ്

കടമത്ത് ദ്വീപ്

ലക്ഷദ്വീപിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് കടമത്ത് ദ്വീപ്. കാഡ്മം ദ്വീപ് എന്നും അറിയപ്പെടുന്ന ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത് അമിനി ദ്വീപിൽ നിന്ന് 5 കിലോമീറ്റർ അകലെയായാണ്.

Photo Courtesy: Ekabhishek

അമിനി ദ്വീപ്

അമിനി ദ്വീപ്

ലക്ഷദ്വീപ സമൂഹങ്ങളുടെ ഒരു ചെറുകാഴ്ചയാണ് അമിനി ദ്വീപ് തരുന്നത് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. മൂന്ന് കിലോമീറ്റര്‍ മാത്രം നീളവും ഒരു കിലോമീറ്റര്‍ മാത്രം വീതിയുമുള്ള അമിനി ദ്വീപില്‍ ലക്ഷദ്വിപിന്റെ വിശേഷങ്ങള്‍ പലതുമുണ്ട്.

Photo Courtesy: lakshadweep.nic.in

അമിനി ദ്വീപ്

അമിനി ദ്വീപ്

അമിനി ദ്വീപിലും പരിസരപ്രദേശങ്ങളിലും ഇസ്ലാം മതം പ്രചരിപ്പിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഉബൈദുള്ള എന്ന സന്യാസിയുടെ പേരിലാണ് അമിനി ദിപിന്റെ ചരിത്ര പ്രശസ്തി.

Photo Courtesy: lakshadweep.nic.in

അമിനി ദ്വീപ്

അമിനി ദ്വീപ്

റിസോര്‍ട്ടുകളും മനോഹരമായ അസ്തമയക്കാഴ്ചകളുമാണ് ഇവിടേക്ക് കൂടുതലായും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. അഗത്തിയില്‍ നിന്നും ബോട്ടുമാര്‍ഗം അമിനി ദ്വീപിലെത്താം.

Photo Courtesy: lakshadweep.nic.in

സുഹേലി പാര്‍

സുഹേലി പാര്‍

സുഹേലി വലിയകര, സുഹേലി ചെറിയകര എന്നിങ്ങനെ രണ്ട് ദ്വീപുകള്‍ ചേര്‍ന്ന പ്രദേശമാണ് സുഹേലി പാര്‍ എന്ന് അറിയപ്പെടുന്നത്. അഗത്തിക്ക് ഏകദേശം 75 കിലോമീറ്റര്‍ തെക്കുമാറിയാണ് ഇവ സ്ഥിതി ചെയ്യുന്നത്.

Photo Courtesy: lakshadweep.nic.in

സുഹേലി പാര്‍

സുഹേലി പാര്‍

ഒക്‌ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലങ്ങളില്‍ ട്യൂണ മത്സ്യത്തിന്റെ കലവറയായിരിക്കും ഈ പ്രദേശം. അഗത്തിയില്‍ നിന്നും മറ്റു സമീപ പ്രദേശങ്ങളില്‍ നിന്നും നിരവധി മുക്കുവര്‍ ഇക്കാലത്ത് ഇവിടെയത്തും.

Photo Courtesy: lakshadweep.nic.in

സുഹേലി പാര്‍

സുഹേലി പാര്‍

എമറാള്‍ഡ് ഗ്രീന്‍ നിറത്തിലുള്ള ഓവല്‍ ഷേപ് ലഗൂണുകളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. രണ്ട് ദ്വീപുകള്‍ക്കും ഇടയിലായി സുഹേലി പിട്ടി സ്ഥിതിചെയ്യുന്നു.

Photo Courtesy: lakshadweep.nic.in

സുഹേലി പാര്‍

സുഹേലി പാര്‍

മനോഹരമായ സായന്തനങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയ ഉത്തമമായ ഹോളിഡേ ഡെസ്റ്റിനേഷനാണ് സുഹേലി പാര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

Photo Courtesy: lakshadweep.nic.in

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more