Search
  • Follow NativePlanet
Share
» »ലാന്‍ഡ് സ്‌കേപ് അല്ല ഇത് മൂണ്‍സ്‌കേപ്! ചന്ദ്രനിലെ ഉപരിതലം പോലുള്ള ഇന്ത്യന്‍ ഗ്രാമം

ലാന്‍ഡ് സ്‌കേപ് അല്ല ഇത് മൂണ്‍സ്‌കേപ്! ചന്ദ്രനിലെ ഉപരിതലം പോലുള്ള ഇന്ത്യന്‍ ഗ്രാമം

ഇന്ത്യയില്‍ ഇതിലും മനോഹരമായൊരു സ്ഥലമില്ല എന്നു ഒരിക്കലെങ്കിലും ഇവിടെ പോയവര്‍ ഉറപ്പിച്ചു പറയണമെങ്കില്‍ എന്തായിരിക്കും കാരണം??

ലാമയാരു... പേരു കേള്‍ക്കുമ്പോള്‍ ഇതെന്തു സ്ഥലമെന്നു തോന്നുമെങ്കിലും അവിടെ പോയാല്‍ വാക്കുകള്‍ മതിയാവാതെ വരും ലാമയാരുവിനെ വിശേഷിപ്പിക്കാന്‍. ഇന്ത്യയില്‍ ഇതിലും മനോഹരമായൊരു സ്ഥലമില്ല എന്നു ഒരിക്കലെങ്കിലും ഇവിടെ പോയവര്‍ ഉറപ്പിച്ചു പറയണമെങ്കില്‍ എന്തായിരിക്കും കാരണം??

ലാമയാരു

ലാമയാരു

ശ്രീനഗര്‍- ലേ ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പട്ടണമാണ് ലാമയാരു. കുറച്ചുകൂടി വ്യക്തമായി പറയുകയാണെങ്കില്‍ കാര്‍ഗിലില്‍ നിന്നും ലേയിലേക്കുള്ള നാഷണല്‍ ഹൈവേ-ഒന്ന് ഡിയിലാണ് ലാമയാരു സ്ഥിതി ചെയ്യുന്നത്.
ലേ-ശ്രീനഗര്‍ ഹൈവേയിലെ ഏറ്റവും ഉയരമുള്ള മലയിടുക്കായ ഫോട്ടു ലാ പാസിനു സമീപമാണിത്.

PC: Kondephy

ലാമയാരു അഥവാ മൂണ്‍സ്‌കേപ്പ്

ലാമയാരു അഥവാ മൂണ്‍സ്‌കേപ്പ്

ലാന്‍ഡ് സ്‌കേപ് മാത്രം കേട്ടുപരിചയിച്ചവര്‍ക്ക് വ്യത്യസ്തമായ ഒരനുഭവമായിരിക്കും മൂണ്‍സ്‌കേപ്പ്. ലാമയാരുവിന് ചന്ദ്രന്റെ ഭൂപ്രകൃതിയോട് തോന്നുന്ന സാദൃശ്യമാണ് മൂണ്‍സ്‌കേപ്പ് എന്ന പേരു കിട്ടാന്‍ കാരണം. ഇവിടുത്തെ മണ്ണും മലയും ചേര്‍ന്ന ഭൂപ്രകൃതി ഓര്‍മ്മിപ്പിക്കുന്നത് ചന്ദ്രന്റൈ ഉപരിതലത്തിനെയാണത്രെ. അപൂര്‍വ്വമായ ഈ ദൃശ്യം കാണാനാണ് യാത്രക്കാര്‍ ഈ സ്ഥലം കൂടുതലും തിരഞ്ഞെടുക്കുന്നത്. പൗര്‍ണ്ണമി നാളില്‍ ലാമയാരുവിന്റെ ഭംഗി വാക്കുകളില്‍ ഒതുക്കാനാവില്ല. എത്രകണ്ടാലും മതിവരാത്ത ഒകു പ്രത്യേക കാഴ്ചയാണ് ലാമയാരു സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്. പ്രകൃതി ഇത്രയും അനുഗ്രഹിച്ച സ്ഥലം വേറെയുണ്ടോ എന്ന ചോദ്യം അപ്പോള്‍ മവസ്സില്‍ ഉയരുക സ്വാഭാവീകമാണ്.

PC: Vyacheslav Argenberg

ലാമയാരു ആശ്രമം

ലാമയാരു ആശ്രമം

ലാമയാരുവിന്റെ പ്രധാന ആകര്‍ഷണം ഇവിടെ സ്ഥിതി ചെയ്യുന്ന ലാമയാരു മൊണാസ്ട്രി എന്ന ടിബറ്റന്‍ ബുദ്ധിസ്റ്റ് ആശ്രമമാണ്.
ശ്രീനഗര്‍-ലേ ഹൈവേയില്‍ 15 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ ആശ്രമം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 3510 അടി ഉയരത്തിലാണിവിടം സ്ഥിതി ചെയ്യുന്നത്. 'മഹാസിദ്ധകാര്യ നരോപ' എന്നു പേരായ ഇന്ത്യന്‍ സന്യാസിയാണ് ലാമയാരു ആശ്രമം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു. 150 ബുദ്ധ സന്യാസിമാരാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്.

PC: Kondephy

മെഡിറ്റേഷന്‍ ഹില്‍

മെഡിറ്റേഷന്‍ ഹില്‍

ലാമയാരുവിലെത്തുന്നവര്‍ കണ്ടിരിക്കേണ്ട മറ്റൊരു ഇടമാണ് മെഡിറ്റേഷന്‍ ഹില്‍ എന്നറിയപ്പെടുന്ന കുന്നിന്‍ പ്രദേശം. ലാമയാരു ആശ്രമത്തിലെ സന്യാസികള്‍ ധ്യാനിക്കുന്ന സ്ഥലമാണിത്. ഇവിടേക്കു കയറുന്ന വഴിയില്‍ അലങ്കരിച്ച ധാരാളം സ്തൂപങ്ങള്‍ കാണാന്‍ സാധിക്കും. പ്രാര്‍ഥനാ വാചകങ്ങള്‍ കോറിയിട്ട നിറമുള്ള കല്ലുകള്‍ ഈ വഴിയിലെ അതിമനോഹരമായ ഒരു കാഴ്ചയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കല്ലുകളും ഇക്കൂട്ടത്തിലുണ്ട്.

PC: victor Despons

മനംമയക്കുന്ന കാഴ്ചയുമായി മെഡിറ്റേഷന്‍ ഹില്‍

മനംമയക്കുന്ന കാഴ്ചയുമായി മെഡിറ്റേഷന്‍ ഹില്‍

മെഡിറ്റേഷന്‍ ഹില്ലില്‍ നിന്നുള്ള കാഴ്ച വിവരിക്കാന്‍ വാക്കുകള്‍ തികയാതെ വരും. ഇവിടെനിന്നും താഴേക്കു നോക്കിയാല്‍ ലാമയാരു ഗ്രാമത്തെ മുഴുവന്‍ ഒറ്റ ഫ്രെയിമില്‍ ഒപ്പിയെടുക്കാം.
വളഞ്ഞു പുളഞ്ഞു പോകുന്ന വഴികളും മറ്റേതോ ലോകത്താണോ എന്നു തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഭൂപ്രകൃതിയും അവിടവിടയായി ഉയര്‍ന്നു നില്‍ക്കുന്ന സ്തൂപങ്ങളും വെള്ള പെയിന്റടിച്ച വീടുകളുമെല്ലാം മനം നിറയിക്കുന്ന കാഴ്ചകളായിരിക്കുമെന്നതില്‍ സംശയമില്ല.

PC: Fulvio Spada

ലേ യാത്രയിലെ ഇടത്താവളം

ലേ യാത്രയിലെ ഇടത്താവളം

കാര്‍ഗിലില്‍ നിന്നും ലേയിലേക്കുള്ള യാത്രയിലെ ഒരിടത്താവളമായാണ് ലാമയാരു സഞ്ചാരികള്‍ക്കിടയില്‍ കൂടുതലും അറിയപ്പെടുന്നത്. ലേയില്‍ നിന്നും 107 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ബസ് സൗകര്യം ഈ റൂട്ടില്‍ ലഭ്യമാണ്.

PC: Goutam1962

സാഹസികത വേണ്ട

സാഹസികത വേണ്ട

സാഹസികത ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഒരു സ്ഥലമല്ല ലാമയാരു. താതമ്യേന ബഹളവും ആള്‍ത്തിരക്കും കുറഞ്ഞ ഈ സ്ഥലം ശാന്തമായി കുടുംബത്തോടൊപ്പം സന്ദര്‍ശിക്കാന്‍ ഏറെ യോജിച്ചതാണ്. ശാന്തമായ അന്തരീക്ഷവും അത്ഭുതപ്പെടുത്തുന്ന കാഴ്ചകളുമൊക്കെയാണ് ലാമയാരുവിനെ പ്രിയങ്കരിയാക്കുന്നത്.

PC: Kondephy

മഞ്ഞില്ലാത്തപ്പോള്‍ പോകാം

മഞ്ഞില്ലാത്തപ്പോള്‍ പോകാം

ലാമയാരു എപ്പോള്‍ വേണമെങ്കിലും എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലമാണ്. എങ്കിലും മഞ്ഞു വീഴ്ച കുറവുള്ള സമയങ്ങളിലെ യാത്രയാണ് കൂടുതല്‍ നല്ലത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയം ലാമയാരു യാത്രയ്ക്ക് തിരഞ്ഞെടുക്കാം. ലാമയാരുവിലൂടെ റോഡ്‌
യാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ പ്രത്യേകിച്ചും ഈ സമയത്ത് യാത്ര ചെയ്യാന്‍ ശ്രദ്ധിക്കണം.

PC: taNvir kohli

ലാമയാരു സന്ദര്‍ശിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

ലാമയാരു സന്ദര്‍ശിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

ലഡാക്കില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ഒരു ഗ്രാമമാണ് ലാമയാരു. ലഡാക്കിലെ ആളുകളുടെ ജീവിതം മനസ്സിലാക്കാന്‍ ലാമയാരു മികച്ച ഉദാഹരണമാണ്.

PC: Google Map

ലാമയാരുവിലെ കാഴ്ചകള്‍

ലാമയാരുവിലെ കാഴ്ചകള്‍

ലാമയാരുവിലെ കാഴ്ചകള്‍

PC:Vyacheslav Argenberg

ലാന്‍ഡ് സ്‌കേപ് അല്ല ഇത് മൂണ്‍സ്‌കേപ്

ലാമയാരുവിലെ കാഴ്ചകള്‍

PC: Ashish2403

ലാമയാരുവിലെ കാഴ്ചകള്‍

ലാമയാരുവിലെ കാഴ്ചകള്‍

ലാമയാരുവിലെ കാഴ്ചകള്‍

PC:Hamon jp

ലാമയാരുവിലെ കാഴ്ചകള്‍

ലാമയാരുവിലെ കാഴ്ചകള്‍

ലാമയാരുവിലെ കാഴ്ചകള്‍

PC: victor Despons

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X