Search
  • Follow NativePlanet
Share
» » വില്‍ക്കുന്നത് 73 കോടിക്ക്, പണിത് നേരെയാക്കണമെങ്കില്‍ 87 കോടി ചിലവും!! ഈ ആഢംബര വസതി ഇങ്ങനെയും അമ്പരപ്പിക്കും

വില്‍ക്കുന്നത് 73 കോടിക്ക്, പണിത് നേരെയാക്കണമെങ്കില്‍ 87 കോടി ചിലവും!! ഈ ആഢംബര വസതി ഇങ്ങനെയും അമ്പരപ്പിക്കും

ഓസ്‌ട്രേയിലിയയിലെ ബ്രിസ്ബെനില്‍ സ്ഥിതി ചെയ്യുന്ന ലാംബ് ഹൗസിന്‍റെ രസകരമായ വിശേഷങ്ങളിലേക്ക്

വിറ്റ് ഒഴിവാക്കുന്നത് കോ‌ടികണക്കിന് രൂപയ്ക്ക്... ഇത്രയും പണം മു‌ടക്കി ഈ ആഡംബര വസതി മേ‌ടിച്ചാലും പിന്നെയാണ് യഥാര്‍ത്ഥ പണികള്‍ കാത്തിരിക്കുന്നത്... സംഭവമൊന്നു നന്നാക്കി കയറി താമസിക്കണമെങ്കില്‍ കോ‌‌ടികള്‍ പിന്നെയും ഒഴുക്കേണ്ടി വരും... ഇത്രയൊക്കെ ആയിട്ടും ഈ ബംഗ്ലാവ് മേ‌ടിക്കുവാന്‍ ആളുകളുണ്ടെന്നതാണ് രസകരമായ കാര്യം... ഓസ്‌ട്രേയിലിയയിലെ ബ്രിസ്ബെനില്‍ സ്ഥിതി ചെയ്യുന്ന ലാംബ് ഹൗസിന്‍റെ രസകരമായ വിശേഷങ്ങളിലേക്ക്

1903 ല്‍

1903 ല്‍

1903 ല്‍ അതായത് 120 ക‌ൊല്ലം പിന്നിലേക്ക് സഞ്ചരിക്കണം ലാംബ് ഹൗസിന്‍റെ ചരിത്രത്തിലേക്ക് എത്തിച്ചേരുവാന്‍. ബ്രിസ്‌ബെയ്‌നിലെ ക്വീൻസ്‌ലാന്റ് എന്ന സ്ഥലത്താണ് പ്രസിദ്ധമായ ലാംബ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ക്വീൻസ്‌ലാന്റ് മാൻഷൻ എന്നും ഇതിനു പേരുണ്ട്. 1903 ല്‍ അക്കാലത്ത സമ്പന്ന വസ്ത്ര വ്യാപാരിയായിരുന്ന ജോണ്‍ ലാമ്പ് എന്ന ആള്‍ക്കു വേണ്ടിയാണ് ബ്രിട്ടീഷ് ആര്‍ക്കി‌ടെക്റ്റായിരുന്ന അലക്സാണ്ടര്‍ ബി വില്‍സണ്‍ ഈ ആഢംബര ഭവനം നിര്‍മ്മിച്ചത്.

ചരിത്രത്തില്

ചരിത്രത്തില്

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തു‌ടക്കകാലത്ത് നിര്‍മ്മിക്കപ്പെ‌ട്ട ഈ ബംഗ്ലാവ് അന്ന് ലഭ്യമായിരുന്ന എല്ലാ ആധുനിക സങ്കേതങ്ങളും രീതികളും ഉപയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ക്വീന്‍ ആനിയു‌‌ടെ കാലത്തായിരുന്നു ഇതിന്റെ നിര്‍മ്മാണം. ആ കാലഘ‌ട്ടത്തിലെ ഏറ്റവും മികച്ച നിര്‍മ്മിതി എന്ന പേരും ലാംബ് ഹൗസിന് ലഭിച്ചിട്ടുണ്ട്.എലിസബത്ത് രാജ്ഞി 1954 ല്‍ അധികാരമേറ്റെ‌ടുത്ത സമയത്ത് ഫിലിപ്പ് രാജകുമാരനൊപ്പം ഇവിടം സന്ദര്‍ശിച്ചതായും ചരിത്രം പറയുന്നു.

ബ്രിസ്ബേൻ നദിയുടെ തീരത്ത്

ബ്രിസ്ബേൻ നദിയുടെ തീരത്ത്


ബ്രിസ്ബേനിലെ ഏറ്റവും കണ്ണായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ലാംബ് ഹൗസ് വളരെ മനോഹരമായ ഒരു നിര്‍മ്മിതിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നഗരം മുഴുവന്‍ ഏറ്റവും ഭംഗിയില്‍ കാണുവാന്‍ സാധിക്കുന്ന രീതിയില്‍ ആണിതിന്റെ ഓരോ ഭാഗവും നിര്‍മ്മിച്ചിരിക്കുന്നത്. ബ്രിസ്ബേന്‍ നദിയുടെ തീരത്ത് നിര്‍മ്മിച്ചിരിക്കുന്ന ഇത് കൃത്യമായി സ്ഥിതി ചെയ്യുന്നത് കാംഗരൂ പോയിന്‍റെ എന്ന സ്ഥലത്താണ്.

രണ്ട് നിലകളില്‍

രണ്ട് നിലകളില്‍


രണ്ടു നിലകളിലായി 3146 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട് ഈ ബംഗ്ലാവിന്. ആറു വലിയ കിടപ്പുമുറികളാണ് ഇവിടെയുള്ളത്. മൂന്നെണ്ണത്തില്‍ ബാത് റൂം സൗകര്യങ്ങളും ലഭ്യമാണ്. തടിയില്‍ തീര്‍ത്ത സ്റ്റെയര്‍ കെയ്സാണ് മറ്റ‌ൊരു ആകര്‍ഷണം. ലോഹത്തിലുള്ള മേൽത്തട്ട്, പാറ്റേൺ ചെയ്ത ടൈലുകളുള്ള ഫയർപ്ലേസുകൾ, വലിയ അലങ്കാര കമാനപാതകൾ, മതിൽ പാനലിംഗ്, എന്നിങ്ങനെ ഒരു ചരിത്ര ഗൃഹത്തിനു വേണ്ടെതെല്ലാം ഇവിടെ കാണാം. ബാല്‍ക്കണികളാണ് ഈ ഭവനത്തിന്റെ മറ്റൊരു ശ്രദ്ധേയമായ കാര്യം. നഗരസൗന്ദര്യവും നദിയു‌ടെ കാഴ്ചയും എല്ലാം ആവോളം ആസ്വദിക്കുന്നതിനായി നിരവധി ബാല്‍ക്കണികള്‍ വീ‌ടിന്‍റെ വിവിധ ഭാഗങ്ങളിലായുണ്ട്. മൊത്തത്തിലുള്ള കാഴ്ച ആസ്വദിക്കുന്നതിനായി ഒരു ഗോപുരവും ഇവി‌ടെയുണ്ട്.

 താമസം മതിയാക്കുന്നു

താമസം മതിയാക്കുന്നു

കാലങ്ങളോളം ഇവി‌ടെ സ്ഥിരമായി ലാംബ് കു‌ടുംബക്കാര്‍ താമസിച്ചു പോന്നിരുന്നു. 2015 വരെ ജോണ്‍ ലാംബിന്റെ ചെറുമകളായ ജോയ് ലാംബ് ഇവിടെ താമസിച്ചിരുന്നു. എന്നാല്‍ കാലപ്പഴക്കവും കൃത്യമായ പരിപാലനത്തിന്റെ ആഭാവവും കാരണം രണ്ടാം നിലയില്‍ നിന്നുള്ള ബാത്രൂമിലെ തറ പൊളിഞ്ഞ താഴെ വീണതോ‌ടെ അവര്‍ ഇവി‌ടുത്തെ താമസം മതിയാക്കി. പിന്നീ‌ട് സര്‍ക്കാര്‍ ഇത് ഏറ്റെടുത്തുവെങ്കിലും അപ്പോഴത്തേയ്ക്കും സാമൂഹിക വിരുദ്ധരുടെ താവളമായി ഇത് മാറിയിരുന്നു. കഴിയുന്നിടത്തോളം നാശനഷ്ടങ്ങള്‍ അവരിതിന് വരുത്തിയി‌ട്ടുണ്ട്.

 73 കോടി

73 കോടി

ലാംബ് ഹൗസ് വില്‍പനയ്ക്ക് വച്ചിരിക്കുന്നത് 73 കോടി രൂപയ്ക്കാണ്. എന്നാല്‍ കാടുപി‌‌ടിച്ചു പൊ‌ട്ടിപ്പൊളിഞ്ഞു കി‌ടക്കുന്ന ഇതിനെ വൃത്തിയാക്കി പഴയ രൂപത്തില്‍ എത്തിക്കണമെങ്കില്‍ കോ‌ടികള്‍ വീണ്ടും ഒഴുക്കേണ്ടി വരും. ആകെ ചിലവ് 83 കോ‌ടി രൂപ വരെയാണ് പ്രതീക്ഷിക്കുന്നത്.

ഒറ്റയ്ക്കു നില്‍ക്കുന്ന കിളിമഞ്ചാരോ!! ആഫ്രിക്കയുടെ മേല്‍ക്കൂരയുടെ വിശേഷങ്ങള്‍ഒറ്റയ്ക്കു നില്‍ക്കുന്ന കിളിമഞ്ചാരോ!! ആഫ്രിക്കയുടെ മേല്‍ക്കൂരയുടെ വിശേഷങ്ങള്‍

അവതാര്‍ സിനിമയിലെ പാറിനടക്കുന്ന ഹാലേല്ലൂയ കുന്നുകള്‍.. ഗ്രാഫിക്സിനെ വെല്ലുന്ന അസ്സല്‍ ഇവിടെ ചൈനയില്‍അവതാര്‍ സിനിമയിലെ പാറിനടക്കുന്ന ഹാലേല്ലൂയ കുന്നുകള്‍.. ഗ്രാഫിക്സിനെ വെല്ലുന്ന അസ്സല്‍ ഇവിടെ ചൈനയില്‍

ചിത്രങ്ങള്‍ക്കു ക‌ടപ്പാട്: Social Media

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X