Search
  • Follow NativePlanet
Share
» »ലംബസിംഗി ; ആന്ധ്രക്കാരുടെ കശ്മീരും ഊട്ടിയും!

ലംബസിംഗി ; ആന്ധ്രക്കാരുടെ കശ്മീരും ഊട്ടിയും!

വിശ്വസിച്ചാലും ഇല്ലെങ്കിലും പൂജ്യം ഡിഗ്രി സെൽഷ്യ‌സ് വരെ തണുപ്പ് അനുഭവപ്പെടുന്ന ഒരു സ്ഥലം ആന്ധ്രാപ്രദേശിൽ ഉണ്ട്. ആന്ധ്രയുടെ കശ്മീർ എന്ന് അറിയപ്പെടുന്ന ലംബസിംഗിയാണ് ആ തണുപ്പൻ സ്ഥലം

By Maneesh

ക‌ശ്മീരിലേത് പോലെ മഞ്ഞ് പെ‌യ്യുന്ന ഒരു സ്ഥലം ആന്ധ്രപ്രദേശിൽ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും പൂജ്യം ഡിഗ്രി സെൽഷ്യ‌സ് വരെ തണുപ്പ് അനുഭവപ്പെടുന്ന ഒരു സ്ഥലം ആന്ധ്രാപ്രദേശിൽ ഉണ്ട്. ആന്ധ്രയുടെ കശ്മീർ എന്ന് അറിയപ്പെടുന്ന ലംബസിംഗിയാണ് ആ തണുപ്പൻ സ്ഥലം.

ലംബസിംഗിയിൽ മഞ്ഞുപെയ്യുന്നത് കാണാൻ പോകാൻ പറ്റിയ ‌സമയം ഇതാണ്. ലംബസിംഗിയേക്കുറിച്ച് വിശദമായി വായിക്കാം.

ആന്ധ്രപ്രദേശിനെ വേറിട്ട് നിര്‍ത്തുന്ന 14 കാ‌ഴ്ചകള്‍ആന്ധ്രപ്രദേശിനെ വേറിട്ട് നിര്‍ത്തുന്ന 14 കാ‌ഴ്ചകള്‍

രുചികളുടെ ആന്ധ്രാസ്‌റ്റൈല്‍രുചികളുടെ ആന്ധ്രാസ്‌റ്റൈല്‍

ഊട്ടിയിലും കുന്നൂരിലും പോകുന്നവര്‍ അറിയാന്‍ഊട്ടിയിലും കുന്നൂരിലും പോകുന്നവര്‍ അറിയാന്‍

ബോംബേക്കാരുടെ ഊട്ടിയാണ് മതേരാന്‍ബോംബേക്കാരുടെ ഊട്ടിയാണ് മതേരാന്‍

01. വിശാഖപട്ടണം ജില്ലയിൽ

01. വിശാഖപട്ടണം ജില്ലയിൽ

ആന്ധ്രപ്രദേശിൽ വിശാഖപട്ടണം ജില്ലയിൽ സമുദ്രനി‌ര‌പ്പി‌ന് 1025 മീറ്റർ ഉയരത്തിലായാണ് ലംബസിംഗി സ്ഥിതി ചെയ്യുന്നത്. ശീതകാലത്ത് യാത്ര ചെയ്യു‌‌വരെ മഞ്ഞണിയിച്ച് വര‌വേൽക്കുന്ന സൗത്ത് ഇന്ത്യയിലെ അ‌പൂർവ സ്ഥലങ്ങളിൽ ഒന്നാണ് ഈ സ്ഥലം.
Photo Courtesy: telugu.oneindia.com

02. കോറബയലു

02. കോറബയലു

കോറബയലു എന്നാണ് പ്രാദേശികമായി ഈ സ്ഥലം അറി‌യപ്പെടുന്നത്. തണുത്തുറഞ്ഞ് വടിപോലെ ആകുക എന്നാണ് ഈ തെലുങ്ക് വാക്കിന്റെ അർത്ഥം.
Photo Courtesy: telugu.oneindia.com

03. മഞ്ഞുമാത്രമല്ല

03. മഞ്ഞുമാത്രമല്ല

മഞ്ഞുവീഴുന്ന കാഴ്ച മാത്രമല്ല ലംബാസിംഗിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുന്നത്. വിസ്മ‌യിപ്പിക്കുന്ന മലനിരകളും, നിബിഢവനങ്ങളും നിറഞ്ഞ ഈ ഗ്രാമം ‌സഞ്ചാരികൾക്ക് ശരിക്കും കശ്മീർ അനുഭവം പകർന്ന് ലഭിക്കും.
Photo Courtesy: telugu.oneindia.com

04. ആ‌ന്ധ്രയുടെ കശ്മീർ

04. ആ‌ന്ധ്രയുടെ കശ്മീർ

പൂജ്യം ഡിഗ്രി സെ‌ൽഷ്യസ് അന്തരീക്ഷ താപനിലയും പു‌ലകാലങ്ങളിലെ മഞ്ഞു വീ‌ഴ്‌ചയുമാണ് ആന്ധ്രയുടെ കശ്മീർ എന്ന പേര് ഈ സ്ഥലത്തിന് നേടിക്കൊടുത്തത്.
Photo Courtesy: telugu.oneindia.com

05. മഞ്ഞുകാലം മാത്രമല്ല

05. മഞ്ഞുകാലം മാത്രമല്ല

മഞ്ഞുകാലത്ത് മാത്രമല്ല ഇവിടെ തണുപ്പ് അനുഭവപ്പെടാറുള്ളത് വർഷത്തിൽ എല്ലാക്കാലവും ഇവിടുത്തെ താപ നില 10 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് പോകില്ല.
Photo Courtesy: Adityamadhav83

06. അതിശയിപ്പിക്കുന്ന കാര്യം

06. അതിശയിപ്പിക്കുന്ന കാര്യം

ലംബസിംഗിയിൽ നിന്ന് വെറും രണ്ട് കിലോമീറ്റർ അപ്പുറത്തുള്ള സ്ഥലങ്ങളിലെ താപനില ആന്ധ്രപ്രദേശിൽ സാധരണ അനുഭവപ്പെടാറുള്ള താപ‌നിലയാണ് എന്നത് അതിശയിപ്പിക്കുന്ന കാ‌ര്യമാണ്.
Photo Courtesy: Bdmshiva

07. സാഹസിക വിനോദങ്ങൾ

07. സാഹസിക വിനോദങ്ങൾ

സാഹസിക വിനോദങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് ‌ലംബസിംഗിയും പരിസര സ്ഥലങ്ങ‌ളും. ഹൈക്കിംഗ്, ട്രെക്കിംഗ്, ക്യാമ്പിംഗ് തുടങ്ങിയ ആക്റ്റിവിറ്റികൾക്കായി നിരവധി സഞ്ചാരികൾ ഇവിടെ എത്താറുണ്ട്.
Photo Courtesy: Bdmshiva

08. എത്തിച്ചേരാൻ

08. എത്തിച്ചേരാൻ

വിശാഖപട്ടണത്തിൽ നിന്ന് 120 കിലോമീറ്റർ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്ത ടൗൺ ആയ ന‌രസിപ്പട്ടണത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയായാണ് ഈ സ്ഥലം.
Photo Courtesy: Bdmshiva

09. യാത്ര

09. യാത്ര

വിശാഖപട്ടണത്തിൽ നിന്ന് നരസി‌പ്പട്ടണം കോത്തപ്പള്ളി വഴി ഇവിടെ എത്തിച്ചേരാം.
Photo Courtesy: Bdmshiva

10. അരക്കുവാലി

10. അരക്കുവാലി

ആ‌ന്ധ്രപ്രദേശിലെ ‌പ്രിയപ്പെട്ട ഹിൽസ്റ്റേഷൻ ആയ അരക്കുവാലിക്ക് സമീപത്താണ് ഈ സ്ഥലം. അരക്കുവാലി‌യിൽ നിന്ന് രണ്ടര മണിക്കൂർ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം. ലംബസിംഗി സന്ദർശിക്കു‌ന്ന സഞ്ചാരികൾ അരക്കു വാലിയും സന്ദർശിക്കാറുണ്ട്.
Photo Courtesy: Imahesh3847

11. വിശാഖ് ആപ്പിൾ

11. വിശാഖ് ആപ്പിൾ

വിശാഖ് ആപ്പിൾ എന്ന പേരിൽ ഇപ്പോൾ വിപണിൽ ‌ലഭ്യമാകാറുള്ള ആപ്പിൾ കൃഷി ചെയ്യുന്നത് ലംബസിംഗിയിൽ ആണ്.
Photo Courtesy: Glysiak

12. കോത്തപ്പ‌ള്ളി വെള്ളച്ചാട്ടം

12. കോത്തപ്പ‌ള്ളി വെള്ളച്ചാട്ടം

ലംബസിംഗിയിൽ നിന്ന് 27. 2 കിലോമീറ്റർ അകലെയായാണ് കോത്തപ്പള്ളി വെള്ള‌ച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സുന്ദരമായ ഈ വെള്ളച്ചാട്ടം ആന്ധ്രയിൽ അധികം ആളുകൾ അറിയാത്ത ഒരു സ്ഥലമാണ്.
Photo Courtesy: Imahesh3847

13. ഉപ്പഡ ബീ‌ച്ച്

13. ഉപ്പഡ ബീ‌ച്ച്

ലംബസിംഗിയിൽ നിന്ന് കുന്നിറങ്ങി കാ‌ക്കിനാഡ ഭാഗത്തേക്ക് ഏകദേശം രണ്ടര മണിക്കൂർ (120 കി മീ) സഞ്ചരി‌ച്ചാൽ സുന്ദരമാ‌യ കാക്കിനാട ബീച്ചിൽ എത്തിച്ചേരും.
Photo Courtesy: Abhishek SingerVerma

14. റോഡ് ട്രിപ്പ്

14. റോഡ് ട്രിപ്പ്

വിശാഖ‌പട്ടണം, അരക്കുവാലി, ലംബസിംഗി, നരസിപട്ടണം, വിശാ‌ഖപട്ടണം ഇങ്ങനെ റോഡ് ട്രിപ്പ് നടത്താൻ പറ്റിയ സ്ഥലമാണ് ഇത്. സുന്ദരമായ ‌ഘട്ട് റോഡിലൂടെ യാത്ര അവി‌സ്‌മരണീയമായ ഒന്നായിരിക്കും.
Photo Courtesy: telugu.oneindia.com

15. കാ‌പ്പിത്തോട്ടങ്ങളും കുരുമുളക് തോട്ടങ്ങളും

15. കാ‌പ്പിത്തോട്ടങ്ങളും കുരുമുളക് തോട്ടങ്ങളും

സുന്ദരമായ വനങ്ങളും കാപ്പിത്തോട്ടങ്ങളും കുരുമുളക് തോട്ടങ്ങ‌ളുടേയുമൊക്കെ നടു‌വിലൂടെയുള്ള യാത്ര നിങ്ങളെ ത്രില്ലടിപ്പിക്കുന്നതാണ്.
Photo Courtesy: Bhaskaranaidu

റോഡ്

റോഡ്

ലംബസിംഗി യാത്രയുടെ കൂടുതൽ ചിത്രങ്ങ‌ൾ, ലംബസിംഗിയി‌ലേക്കുള്ള റോഡ്
Photo Courtesy: telugu.oneindia.com

 ടൗൺ

ടൗൺ

ലംബസിംഗി യാത്രയുടെ കൂടുതൽ ചിത്രങ്ങ‌ൾ, ലംബസിംഗിയി‌ലെ ടൗൺ
Photo Courtesy: telugu.oneindia.com

സ‌ഞ്ചാരികളെ കാത്ത്

സ‌ഞ്ചാരികളെ കാത്ത്

സ‌‌‌ഞ്ചാരികളെ കാത്ത് കിടക്കുന്ന ജീപ്പ്
Photo Courtesy: telugu.oneindia.com

ക്ഷേത്രം

ക്ഷേത്രം

ലംബസിംഗി ടൗണിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം
Photo Courtesy: telugu.oneindia.com

റൊട്ടി നിർമ്മാണം

റൊട്ടി നിർമ്മാണം

ലംബസിംഗിയിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: telugu.oneindia.com

ചൂടുള്ള കാഴ്ച

ചൂടുള്ള കാഴ്ച

തണുപ്പിനെ ‌പ്ര‌തിരോധിക്കാൻ ‌തീ കൂട്ടി ചൂടുകായുന്ന ഗ്രാമീണർ
Photo Courtesy: telugu.oneindia.com

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X