Search
  • Follow NativePlanet
Share
» »മരണത്തിന്‍റെ ഖനിയിലേക്കൊരു നിഗൂഢ യാത്ര

മരണത്തിന്‍റെ ഖനിയിലേക്കൊരു നിഗൂഢ യാത്ര

ആയിരക്കണക്കിന് മരണങ്ങൾ കൊണ്ട് അടയാളപ്പെടുത്തിയ, മസൂറിയിലെ ലാംബി ദേഹാർ മൈന്‍സിന്റെ കഥകളിലേക്ക്!

മനസ്സിൽ കയറിക്കൂടുന്ന കാഴ്ചകൾ കൊണ്ട് സഞ്ചാരികളെ അമ്പരപ്പിക്കുന്ന മസൂറിയ്ക്ക് മറ്റൊരു മുഖമുണ്ട്. മനോഹരമായ കാഴ്ചകളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന നാടിന്‍റെ മറ്റൊരു മുഖം. ആ മുഖത്തിന് പല ഭാവങ്ങളുണ്ടെങ്കിലും പേടിപ്പിക്കുന്ന കഥകളിൽ അതെല്ലാം മറയും. ഖനിക്കുള്ളിൽ ശ്വാസം കിട്ടാതെ പിടഞ്ഞ നൂറു കണക്കിനു മനുഷ്യരുടെയും അവരുടെ മരണം കൊണ്ടു മാത്രം പകരം വീട്ടിയ വിധിയുടെയും കഥ ഈ നാടിനെ പേടിപ്പിക്കുന്ന ഇടങ്ങളിലൊന്നാക്കി മാറ്റുന്നു. ആയിരക്കണക്കിന് മരണങ്ങൾ കൊണ്ട് അടയാളപ്പെടുത്തിയ, മസൂറിയിലെ ലാംബി ദേഹാർ മൈന്‍സിന്റെ കഥകളിലേക്ക്!

നിലവിളികൾ കൊണ്ട് ഭയപ്പെടുത്തുന്ന നാട്

നിലവിളികൾ കൊണ്ട് ഭയപ്പെടുത്തുന്ന നാട്

അൻപതിനായിരത്തോളം വരുന്ന ഖനിത്തൊഴിലാളികളുടെ കരച്ചിലുകളും നിലവിളികളും കൊണ്ട് അടയാളപ്പെടുത്തുന്ന പകലുകളും രാത്രികളുമാണ് സൂറിയിലെ ലാംബി ദേഹാറിലേത്. അതിനു പിന്നിലെ കഥ അറിയണമെങ്കിൽ പതിറ്റാണ്ടുകൾ പുറകിലേയ്ക്ക് സഞ്ചരിക്കണം. ജീവനു പോലും വിലയില്ലാതെ അടിമകളേ പോലെ പണിയെടുത്ത് ജീവിതം ഹോമിക്കേണ്ടി വന്ന ആളുകളുടെ കഥ അവിടെ കാണാം...

1990 ൽ

1990 ൽ

1990 കളിലാണ് ഇവിടുത്തെ സംഭവങ്ങളുടെ തുടക്കം. അക്കാലത്ത് ഇവിടെ ചുണ്ണാന്പു കല്ലിന‍്‍റെ ഖനനത്തിനായി ഒരു ഖനി തുറക്കുകയുണ്ടായി. ഏകദേശം അൻപതിനായിരത്തോളം ആളുകളായിരുന്നു ആ സമയത്ത് അവിടെ ജോലി ചെയ്തിരുന്നത്. എന്നാൽ ഖനിയിലിറങ്ങി പണിയെടുത്തിരുന്ന അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ എന്തോ ഒരു വീഴ്ച സംഭവിക്കുകയുണ്ടായി. അങ്ങനെ ശ്വാസം മുട്ടലിൽ തുടങ്ങി ചോര തുപ്പി വരെ ആ തൊഴിലാളികളത്രയും ദാരുണമായി മരണപ്പെട്ടു. അന്നു മുതൽ ഇവിടം ആളുകളാൽ ഉപേക്ഷിക്കപ്പെട്ട, ആത്മാക്കൾ വസിക്കുന്നുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ഇടമായി മാറിയിരിക്കുകയാണ്.

ഉപേക്ഷിക്കപ്പെട്ട ഖനിയും വീടുകളും

ഉപേക്ഷിക്കപ്പെട്ട ഖനിയും വീടുകളും

അന്ന് ആ സംഭവത്തോടെ ഇവിടം ആളുകൾ ഉപേക്ഷിച്ചു. അനാഥമാക്കപ്പെട്ട വീടുകളും ഖനിയും ആ ദുരന്തത്തിന്റെ അവശേഷിപ്പെന്നോണം ഇവിടെ നിലനിൽക്കുന്നു.

തീരാത്ത കഥകൾ

തീരാത്ത കഥകൾ

ആളുകൾ ഉപേക്ഷിച്ചെങ്കിലും അന്നു മരണപ്പെട്ട ആളുകളുടെ ആത്മാക്കൾ ഇവിടെയുണ്ടെന്ന് കരുതുന്നവർ ഒരുപാടുണ്ട്. ആത്മാക്കളെ കണ്ടെന്നും അവരുടെ കരച്ചിലും നിലവിളികളും കേട്ടു എന്നും പറയുന്ന പ്രദേശവാസികളെ ആരും അവിശ്വസിക്കാറുമില്ല. അതിനു കാരണം ഇവിടെ നടന്നിട്ടുള്ള കാരണം ഇതുവരെയും കണ്ടെത്തിയിട്ടില്ലാത്ത അപകടങ്ങളും ആക്സിഡന്‍റുകളും ഒക്കെത്തന്നെയാണ്. ഇരുട്ടിന്റെ മറപറ്റി എത്തുന്ന രൂപങ്ങളും ശബ്ദങ്ങളും ഇവിടെ കേൾക്കാറുണ്ടെന്നും പലരും അവകാശപ്പെടുന്നു.

ഉത്തരാഖണ്ഡിലെ പേടിപ്പിക്കുന്ന ഇടം

ഉത്തരാഖണ്ഡിലെ പേടിപ്പിക്കുന്ന ഇടം

പേടിപ്പിക്കുന്ന, ആത്മാക്കളുടെ കഥ പറയുന്ന ഒട്ടേറെ ഇടങ്ങൾ ഉത്തരാഖണ്ഡിലുണ്ടെങ്കിലും ഇത്രയേറെ പേടിപ്പിക്കുന്ന മറ്റൊരു ഇടമില്ല എന്നു തന്നെ പറയാം. അതുകൊണ്ടു തന്നെ ഇവിടം തേടിയെത്തുന്ന സഞ്ചാരികളും ഒരുപാടുണ്ട്.

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ഉത്താരഖണ്ഡിൽ മസൂരിയിൽ ലൈബ്രറി ചൗക്കിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് ലാംബി ദേഹാർ മൈൻ സ്ഥിതി ചെയ്യുന്നത്. മാൾ റോഡിൽ നിന്നും 10 കിലോമീറ്ററും ദൂരമുണ്ട്.മാൾ റോഡിൽ നിന്നും ടാക്സിയിൽ എളുപ്പത്തിൽ എത്തിച്ചേരാം. ഡെറാഡൂണിൽ നിന്നും വരുമ്പോൾ 35 കിലോമീറ്റർ ദൂരമുണ്ട്.

ജീവിതാഭിലാഷങ്ങളെല്ലാം നടക്കും...ഒരൊറ്റത്തവണ ഈ ക്ഷേത്രത്തിൽ പോയാൽ മതി ജീവിതാഭിലാഷങ്ങളെല്ലാം നടക്കും...ഒരൊറ്റത്തവണ ഈ ക്ഷേത്രത്തിൽ പോയാൽ മതി

ആയിരങ്ങളെ കൊന്ന ഖനി മുതൽ കുന്നിനു മുകളിലെ ഹോട്ടൽ വരെ... ആയിരങ്ങളെ കൊന്ന ഖനി മുതൽ കുന്നിനു മുകളിലെ ഹോട്ടൽ വരെ...

കേരളത്തിലെ ഏറ്റവും പേടിപ്പിക്കുന്ന ഇടമായി ഗൂഗിൽ പറഞ്ഞ ബംഗ്ലാവിൻറെ കഥ കേരളത്തിലെ ഏറ്റവും പേടിപ്പിക്കുന്ന ഇടമായി ഗൂഗിൽ പറഞ്ഞ ബംഗ്ലാവിൻറെ കഥ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X