Search
  • Follow NativePlanet
Share
» »അമേരിക്കക്കാരെ ഹിന്ദി പഠിപ്പിക്കുന്ന ഉത്തരാഖണ്ഡിലെ നാട്!!

അമേരിക്കക്കാരെ ഹിന്ദി പഠിപ്പിക്കുന്ന ഉത്തരാഖണ്ഡിലെ നാട്!!

ഉത്തരാഖണ്ഡിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ഹിൽ സ്റ്റേഷൻ! വളരെ കുറഞ്ഞ വാക്കുകളിൽ ലാൻഡൗറിനെ ഇങ്ങനെ വിശേഷിപ്പിക്കാമെങ്കിലും അതിലൊന്നും ഒതുക്കുവാൻ സാധിക്കുന്ന ഒരിടമല്ല ലാൻഡൗർ എന്നതാണ് യാഥാർഥ്യം. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് കന്‍റോൺമെന്റായിരുന്ന ഇവിടം നമ്മുടെയൊക്കെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്ന റസ്കിൻ ബോണ്ടിന്‍റെ നാട് കൂടിയാണ് എന്നതാണ് ഇവിടുത്തെ ഒരി വിശേഷം. ബേക്കറികൾ മുതൽ അതിമനോഹരങ്ങളായ ദേവാലയങ്ങൾ വരെ കാഴ്ചയിൽ കയറുന്ന ഇവിടം കാലത്തിന്റെ ഓട്ടത്തിൽ കുതിക്കുവാൻ മറന്ന ഒരു നാടിന്റെ കാഴ്ചകൾക്കു സമമാണ്.

വളഞ്ഞു പുളഞ്ഞ റോഡുകളും പർവ്വതങ്ങളിലെ വായുവും പ്രകൃതിയൊരുക്കിയിരിക്കുന്ന കിടിലൻ കാഴ്ചകളും ഒക്കെ ഇവിടം എത്രനാൾ വേണമെങ്കിലും മനസ്സിൽ സൂക്ഷിക്കാൻ പറ്റുന്ന ഇടമാക്കി മാറ്റുന്നു.

അത്ഭുതപ്പെടുത്തുന്ന കഥകളൊളിഞ്ഞിരിക്കുന്ന ഇവിടുത്തെ പൊടിപിടിച്ച ബംഗ്ലാവുകളും ആംഗ്ലിക്കൻ ദേവാലയങ്ങളും അമേരിക്കക്കാരെ ഹിന്ദി പഠിപ്പിക്കുന്ന ഇവിടുത്തെ ചില സ്കൂളുകളും വലിയ വിസ്മയമായിരിക്കും സഞ്ചാരികൾക്ക് നല്കുക.

തണുത്തുറഞ്ഞ രാത്രികൾ റസ്കിന്‍ ബോണ്ടിന്റെ കഥകളിലെ ചില രംഗങ്ങൾക്ക് ചൂടുപകരാനായി എത്തിയതാണോ എന്നു തോന്നിപ്പിക്കും...

സെന്‍റ് പോൾസ് ചർച്ച്

സെന്‍റ് പോൾസ് ചർച്ച്

ബ്രിട്ടീഷുകാരുടെ കാലത്ത് അതായത് 1839 ൽ നിർമ്മിക്കപ്പെട്ട ഇവിടുത്തെ പ്രധാന ദേവാലയമാണ് സെന്‍റ് പോൾസ് ചർച്ച്. ബ്രിട്ടീഷ് പട്ടാളക്കാർക്ക് തങ്ങളുടെ കുടുംബത്തോടെന്നപോലെ അടുപ്പമുണ്ടായിരുന്ന ഇടമാണിതെന്നാണ് പറയപ്പെടുന്നത്. അന്നുമുതൽ ഇന്നു വരെ ഡെറാഡൂണിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സ്മാരകം കൂടിയാണ് ഈ ദേവാലയം. കാടിനോട് ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ എത്തുന്നവരെ കാത്തിരിക്കുന്നത് ശാന്തമായ പ്രകൃതി കൂടിയാണ്.

ഒരേ സമയം 250 പേർക്ക് വരെ ഇരിക്കാവുന്നത്ര വലുപ്പം ഇതിനുണ്ട്. എന്നാൽ ഇവിടെ എല്ലായ്പ്പോഴും വളരെ കുറച്ച് ആളുകൾ മാത്രമേ കാണുകയുള്ളൂ. പള്ളി ചുറ്റിനടന്ന് കാണുവാനാണെങ്കിൽ വൈകുന്നേരമാണ് യോജിച്ച സമയം.

PC:Paul Hamilton

കെല്ലോഗ്സ് ദേവാലയം

കെല്ലോഗ്സ് ദേവാലയം

ബ്രീട്ടിഷുകാരുടെ മക്കളെ ഹിന്ദി പഠിപ്പിച്ചിരുന്ന ലാൻഡൗർ ലാംഗ്വേജ് സ്കൂളിന് സമീപം സ്ഥിതി ചെയ്യുന്ന ദേവാലയമാണ് കെല്ലോഗ്സ് ദേവാലയം. ഗോഥിക് വാസ്തുവിദ്യയിൽ നിർമ്മിച്ചിരിക്കുന്ന ഈ ദേവാലയത്തിന്റെ കാഴ്ച തന്നെ മനോഹരമാണ്. വെൽഷ് വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഒരുദാഹരണമാണിത്.

ചാര്‍ ദൂകാൻ ഏരിയ

ചാര്‍ ദൂകാൻ ഏരിയ

ബേക്കറികൾ കൊണ്ടും ചെറിയ കഫേകൾ കൊണ്ടുംകൂടി അടയാളപ്പെടുത്തിയിരിക്കുന്ന ഇടമാണ് ലാൻഡൗൺ. മറ്റിടങ്ങളിൽ നിന്നു പോലും കഫേകളുടെയും ഭക്ഷണശാലകളുടെയും പേരിൽ മാത്രം ഇവിടെയെത്തുന്ന സഞ്ചാരികളുണ്ട് എന്നറിയുമ്പോൾ മാത്രമാണ് ഇതിന്റെ പ്രാധാന്യം മനസ്സിലാവുക. ഒരിടുങ്ങിയ ലൈനിലെ നാലു ചെറിയ ചായക്കടകളാണ് ചാര്‍ ദൂകാൻ ഏരിയ എന്നറിയപ്പെടുന്നത്. എപ്പോഴാണ് ഇത് തുടങ്ങിയത് എന്നതിനെക്കുറിച്ച് ഇവിടെയുള്ളവർക്കു പോലും അറിയില്ല. രാവിലെ തന്നെ ബഞ്ചുകൾ നിറയുന്ന ഇവിടെ പാൻകേക്ക്, വേഫിൾസ്, ബൺ മസ്കാ തുടങ്ങിയവയാണ് ഇവിടുത്തെ വിഭവങ്ങൾ.

വെജിറ്റേറിയൻ ഭക്ഷണങ്ങൾ മാത്രമാണ് ഇവിടെ വിളമ്പുന്നത്.

നൂറ്റാണ്ടുകളായിഅണയാത്ത തീയുമായി ജ്വാലാജി ക്ഷേത്രം...എന്താണ് ഇതിന്‍റെ രഹസ്യം?

സിസ്റ്റേഴ്സ് ബസാർ

സിസ്റ്റേഴ്സ് ബസാർ

20-ാം നൂറ്റാണ്ടിലാണ് ഇവിടെ ബ്രിട്ടീഷ് മിലിട്ടറി ഹോസ്പിറ്റൽ സ്ഥാപിക്കപ്പെടുന്നത്. അതിനു ശേഷം ഇവിടുത്തെ നഴ്സുമാരുടെ ക്വാർട്ടേഴ്സിനു ചുറ്റുമായി ഒരു ചെറിയ മാർക്കറ്റ് രൂപപ്പെട്ടു വന്നു. അങ്ങനെയാണ് ഇവിടുത്തെ സിസ്റ്റേഴ്സ് മാർക്കറ്റിന്‍റെ ആരംഭം. ടിബറ്റൻ ജ്വല്ലറി, പോസ്റ്റ് കാർഡുകൾ, ആഭരണങ്ങൾ തുടങ്ങിയവയ്ക്കാണ് ഇത് പേരു കേട്ടിരിക്കുന്നത്. ഇതിനു തൊട്ടടുത്തായുള്ള 1920 ൽ തുടങ്ങിയ പ്രകാശ് സ്റ്റോർ ജാമിനും മർമലേഡിനും പ്രസിദ്ധമാണ്യ

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

വർഷത്തിൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കുവാൻ പറ്റിയ നാടാണ് ലാൻഡൗർ. എങ്കിലും ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സമയമാണ് ഇവിടെ പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുന്നത്.

വേരുകളെ മെരുക്കിയെടുത്ത ജീവമുള്ള പാലങ്ങൾ

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ഉത്തരാഖണ്ഡിലെ മസൂറിയിലെ പ്രധാനപ്പെട്ട വിനോദ സ‍ഞ്ചാര കേന്ദ്രമാണ് ലാൻഡൗർ.

മസൂറിയിൽ നിന്നും 5 കിലോമീറ്ററും ഡെറാഡൂണിൽ നിന്നും 37 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. പ്രധാന നഗരങ്ങളോട് ചേർന്നു കിടക്കുന്നതിനാൽ ഇവിടെ എത്തിച്ചേരുക എളുപ്പമാണ്.

ഏറ്റവും അടുത്തുള്ള വിമാനത്താവളം ചണ്ഡിഗഡിലാണ് സ്ഥിതി ചെയ്യുന്നത്. ഡെറാഡൂൺ ISBT ബസുകൾ ലാൻഡൗറിലേക്ക് ലഭിക്കും. റെയിൽവേ സ്റ്റേഷന്‍ ഡെറാഡൂണിലാണുള്ളത്.

ഗാന്ധിജിയുടെ ലളിത ജീവിതത്തിന്‍റെ മാതൃകയുമായി സേവാഗ്രാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more