Search
  • Follow NativePlanet
Share
» »2020 ലെ അവസാന ചന്ദ്രഗ്രഹണം ഇന്ന്,ആരംഭിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം

2020 ലെ അവസാന ചന്ദ്രഗ്രഹണം ഇന്ന്,ആരംഭിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം

എത്ര തവണ കണ്ടാലും അറിഞ്ഞാലും ആകാശത്തിലെ വിസ്മയങ്ങള്‍ തീരില്ല. അതിലൊന്നിനാണ് ഇന്നു രാത്രി ലോകം സാക്ഷ്യം വഹിക്കുവാനൊരുങ്ങുന്നത്. 2020 ലെ അവസാന ചന്ദ്രഗ്രഹണം നവംബര്‍ 30 ന് രാത്രി ന‌ടക്കും. മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന ഈ ചന്ദ്രഗ്രഹണം ഈ വര്‍ഷത്തെ നാലാമത്തെ ചന്ദ്രഗ്രഹണം കൂടിയായിരിക്കും!

2020 ലെ അവസാന ചന്ദ്രഗ്രഹണം

2020 ലെ അവസാന ചന്ദ്രഗ്രഹണം

2020 ലെ അവസാനത്തേതും നാലാമത്തേതുമായ ചന്ദ്രഗ്രഹണമാണ് നവംബര്‍ 30 ന് ന‌ടക്കുക. ജനുവരി 10, ജൂൺ 5, ജൂലൈ 4 എന്നീ ദിവസങ്ങളിലായിരുന്നു ഈ വർഷം ചന്ദ്രഗ്രഹണം നടന്നത്. ഈ വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം കൂടിയായിരിക്കും ഇത്.

ബീവർ മൂൺ എക്ലിപ്സ്

ബീവർ മൂൺ എക്ലിപ്സ്

ബീവർ മൂൺ എക്ലിപ്സ് എന്നാണ് ഈ ചന്ദ്രഗ്രഹണത്തെ വിളിക്കുന്നത്. കോൾഡ് മൂൺ, ഫ്രോസ്റ്റ് മൂൺ, വിൻ്റർ മൂൺ, ഓക്ക് മൂൺ എന്നിങ്ങനെ വേറെയും പേരുകള്‍ ഇതിനുണ്ട്. പെൻ‌ബ്രൽ എക്ലിപ്സ് ആണ് ഇത്തവണ ന‌ടക്കുന്നത്.

പെനംബ്രല്‍ ചന്ദ്രഗ്രഹണം

പെനംബ്രല്‍ ചന്ദ്രഗ്രഹണം


പെനംബ്രല്‍ ചന്ദ്രഗ്രഹണത്തില്‍ സൂര്യനും ഭൂമിയും ചന്ദ്രനും അപൂര്‍ണ്ണായി ആയിരിക്കും നേര്‍രേഖയില്‍ വരിക. ഇങ്ങനെ സംഭവിക്കുമ്പോള്‍ സൂര്യ പ്രകാശം അതിന്റെ നിഴലിന്റെ പുറംഭാഗവുമായി നേരിട്ട് ചന്ദ്രനില്‍ എത്തുവാന്‍ സാധിക്കില്ല. ഭൂമിയാണ് ഇതിനെ ഇങ്ങനെ തടയുന്നത്. ഇതിനെയാണ് പെനംബ്രല്‍ ചന്ദ്രഗ്രഹണം എന്നു പറയുന്നത്. സാധാരണ ഗതിയില്‍ ഇതിനെ വേര്‍തിരിച്ചു മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടാണ്. സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കുകയും സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക.

4 സംസ്ഥാനങ്ങളില്‍ മാത്രം

4 സംസ്ഥാനങ്ങളില്‍ മാത്രം

ഇത്തവണ ഈ ചന്ദ്രഗ്രഹണം കേരളത്തില്‍ നിന്നും കാണുവാന്‍ സാധിക്കില്ല. ഇന്ത്യയില്‍ നാലു സംസ്ഥാനങ്ങളില്‍ മാത്രമേ ഭാഗികമായെങ്കിലും ചന്ദ്രഗ്രഹണം ദൃശ്യമാവുകയുള്ളു. ബീഹാര്‍, ഉത്തര്‍പ്രദേശ്, അസം, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ഇത് കാണുവാന്‍ സാധിക്കുക. പാറ്റ്ന. റാഞ്ചി, കൊല്‍ക്കത്ത,ലക്നൗ,വാരണായി, ഭുവനേശ്വര്‍ തുടങ്ങിയ നഗരങ്ങളിലും ഇത് ദൃശ്യമാകും. വടക്കു കിഴക്കന്‍ ഇന്ത്യയിലാണ് ഇത് കൂടുതലും ദൃശ്യമാവുക. യൂറോപ്പില്‍ മ്യൂണിച്ചിലും, ആസ്ട്രേലിയ, നോര്‍ത്ത് അമേരിക്ക, സൗത്ത് ആഫ്രക്ക എന്നിവിടങ്ങളില്‍ ഗ്രഹണം പൂര്‍ണമായും ദൃശ്യമാകും.

അ‌ടുത്ത ചന്ദ്രഗ്രഹണം

അ‌ടുത്ത ചന്ദ്രഗ്രഹണം

അടുത്ത വര്‍ഷം മാത്രമേ ഇനി ഇതുകഴിഞ്ഞ് ചന്ദ്രഗ്രഹണം കാണുവാന്‍ സാധിക്കൂ.
2021 മെയ് 26 ബുധനാഴ്ച ആയിരിക്കും അടുത്ത ചന്ദ്രഗ്രഹണം നടക്കുക.

ഈ വര്‍ഷം കാണാന്‍

ഈ വര്‍ഷം കാണാന്‍

2020 നവംബര്‍ 30ലെ ചന്ദ്രഗ്രഹണം ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം കൂടിയാണ്. ഏകദേശം നാല് മണിക്കൂര്‍ 21 മിനിട്ട് നേരം ഇത് നീണ്ടു നില്‍ക്കും. ഉച്ചക്ക് 1:02 ന് (IST) ആരംഭിച്ച് വൈകുന്നേരം 5:23 വരെ (IST) ഇത് നീണ്ടു നില്‍ക്കും.വൈകുന്നേരം 3:13 ന് ഗ്രഹണം അതിന്റെ ഉച്ചസ്ഥായിയിലെത്തും.

മണിപ്പൂരില്‍ സഞ്ചാരികള്‍ കണ്ടി‌ട്ടില്ലാത്ത സ്വര്‍ഗ്ഗത്തിലേക്ക്മണിപ്പൂരില്‍ സഞ്ചാരികള്‍ കണ്ടി‌ട്ടില്ലാത്ത സ്വര്‍ഗ്ഗത്തിലേക്ക്

ശനിയുടെ അപഹാരത്തില്‍ നിന്നും രക്ഷനേടാന്‍ കാരയ്ക്കല്‍ ശനീശ്വര ക്ഷേത്രം!ശനിയുടെ അപഹാരത്തില്‍ നിന്നും രക്ഷനേടാന്‍ കാരയ്ക്കല്‍ ശനീശ്വര ക്ഷേത്രം!

തേടിയെത്തുന്ന വിശ്വാസികളുടെ ഹൃദയദുഖങ്ങള്‍ കേട്ട് പരിഹാരമരുളുന്ന ദേവിതേടിയെത്തുന്ന വിശ്വാസികളുടെ ഹൃദയദുഖങ്ങള്‍ കേട്ട് പരിഹാരമരുളുന്ന ദേവി

Read more about: travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X