Search
  • Follow NativePlanet
Share
» »പതിറ്റാണ്ടിലെ രണ്ടാമത്തേതും 2020ലെ അവസാനത്തെയും സൂര്യഗ്രഹണം...പ്രത്യേകതകളും സമയവും ഇങ്ങനെ

പതിറ്റാണ്ടിലെ രണ്ടാമത്തേതും 2020ലെ അവസാനത്തെയും സൂര്യഗ്രഹണം...പ്രത്യേകതകളും സമയവും ഇങ്ങനെ

ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണത്തിന് സാക്ഷിയാകുവാന്‍ ഒരുങ്ങുകയാണ് ലോകം. ഈ ദശകത്തിലെ രണ്ടാമത്തെ സൂര്യ ഗ്രഹണം കൂടിയാവും ഡിസംബര്‍ 14ന് നടക്കുന്ന ഈ സൂര്യ ഗ്രഹണം

മനുഷ്യര്‍ക്ക് എന്നും അത്ഭുതം പകരുന്ന ആകാശ വിസ്മയമാണ് ഗ്രഹണം. സൂര്യനോ അല്ലെങ്കില്‍ ചന്ദ്രനോ മറ്റൊന്നിന്റെ നിഴലിലാകുന്ന ആകാശ പ്രതിഭാസത്തെയാണ് ഗ്രഹണം എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഭൂമിയ്ക്കും സൂര്യനും ഇടയിലായി ചന്ദ്രൻ വരുമ്പോള്‍ സൂര്യഗ്രഹണവും ചന്ദ്രനിൽ ഭൂമിയുടെ നിഴൽ പതിക്കുമ്പോള്‍ ചന്ദ്രഗ്രഹണവും നടക്കുന്നു. ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണത്തിന് സാക്ഷിയാകുവാന്‍ ഒരുങ്ങുകയാണ് ലോകം. ഈ ദശകത്തിലെ രണ്ടാമത്തെ സൂര്യ ഗ്രഹണം കൂടിയാവും ഡിസംബര്‍ 14ന് നടക്കുന്ന ഈ സൂര്യ ഗ്രഹണം. ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണത്തിന്‍റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

2020 ലെ അവസാന സൂര്യ ഗ്രഹണം

2020 ലെ അവസാന സൂര്യ ഗ്രഹണം

ഈ ദശകത്തിലെ രണ്ടാമത്തെ സൂര്യ ഗ്രഹണവും 2020 ലെ അവസാന സൂര്യഗ്രഹണവും കൂടിയാണ് ഡിസംബര്‍ 14ന് നടക്കുന്നത്. പൂര്‍ണ്ണ സൂര്യഗ്രഹണമാണ് ഇതെന്ന പ്രത്യേകതകയുമുണ്ട്. ഗ്രഹണം നടക്കുമ്പോള്‍ സൂര്യന്‍ പൂര്‍ണമായും ചന്ദ്രന്റെ നിഴലിലാവും.
സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ ചന്ദ്രന്‍ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ വരുന്നതാണ് ഇത്. ഭൂമിയെ വലം വയ്ക്കുന്നതിനിടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇ‌ടയില്‍ വരും. ഈ വലംവയ്ക്കലിനിടയില്‍ നേര്‍രേഖയില്‍ വരുമ്പോള്‍ സൂര്യനെ ചന്ദ്രന്‍ മറയ്ക്കുകയും ആ ചന്ദ്രന്‍റെ നിഴല്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ സൂര്യഗ്രഹണം നടക്കുകയും ചെയ്യുന്നു.

ഡിസംബര്‍ 14

ഡിസംബര്‍ 14

ഡിസംബര്‍ 14 തിങ്കളാഴ്ചയാണ് സൂര്യഗ്രഹണം നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് ദൃശ്യമാകുമെങ്കിലും ഇന്ത്യയില്‍ അത്ര വ്യക്തമായിരിക്കില്ല സൂര്യഗ്രഹണ കാഴ്ചകള്‍.

സമയം

സമയം

ആകെ അഞ്ച് മണിക്കൂറോളം സമയമാണ് സൂര്യ ഗ്രഹണം നീണ്ടു നില്‍ക്കുക. വൈകിട്ട് 7.04ന് ഗ്രഹണം ആരംഭിച്ച് രാത്രി 12.23 വരെ ഇത് നീണ്ടുനില്‍ക്കും. സൂര്യഗ്രഹണം അതിന്‍റെ പൂര്‍ണ്ണതയിലും ഉച്ചസ്ഥായിയിലുമെത്തുന്ന സമയം രാത്രി 9:43 ന് ആയിരിക്കും. 7.04 ന് ആരംഭിക്കുന്ന ഗ്രഹണം ഭാഗികമായിരിക്കും. അത് പൂര്‍ണ്ണ ഗ്രഹണമായി മാറുന്നത് 8.02 മണിക്കാണ്.

ഇന്ത്യയില്‍ കാണില്ല

ഇന്ത്യയില്‍ കാണില്ല


സന്ധ്യയോടു കൂടി ഗ്രഹണം നടക്കുന്നതിനാലാണ് ഇന്ത്യയില്‍ സൂര്യഗ്രഹണം ദൃശ്യമാകാത്തത്. ചിലിയിലും അര്‍ജന്‍റീനയിലുമാണ് സൂര്യഗ്രഹണം പൂര്‍ണ്ണമായും കാണുവാന്‍ സാധിക്കുക. ടെമുക്കോ, വില്ലാറിക്ക, സിയേറ കൊളറാഡോ എന്നീ നഗരങ്ങളില്‍ കൃത്യവും വ്യക്തവുമായി ഗ്രഹണ കാഴ്ചകള്‍ കാണാം.

ഭാഗികമായി കാണാം

ഭാഗികമായി കാണാം

ഈ നഗരങ്ങള്‍ കൂടാതെ ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും സൂര്യഗ്രഹണം ഭാഗികമായി ദൃശ്യമാകും. പസഫിക് മഹാസമുദ്രം, അന്റാര്‍ട്ടിക്ക, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലും കൂടാതെ ചിലിയിലെ സാന്റിയാഗോ, ബ്രസീലിലെ സാവോ പോളോ, അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസ്, പെറുവിലെ ലിമ, ഉറുഗ്വായിലെ മോണ്ടിവിണ്ടിയോ, പാരഗ്വായിലെ അസന്‍ഷ്യന്‍ എന്നിവിടങ്ങളില്‍ നിന്ന് ഭാഗികമായ ഗ്രഹണം കാണാന്‍ സാധിക്കും.

ആദ്യ സൂര്യഗ്രഹണം ജൂണ്‍ 21ന്

ആദ്യ സൂര്യഗ്രഹണം ജൂണ്‍ 21ന്

പതിറ്റാണ്ടിലെ തന്നെ ആദ്യ സൂര്യഗ്രഹണം 2020 ജൂണ്‍ 21ന് ആയിരുന്നു. ഇത് കൂടാതെ നാല് ചന്ദ്രഗ്രഹണങ്ങളും നടന്നിരുന്നു ജനുവരി 10, ജൂൺ 5, ജൂലൈ 4, നവംബര്‍ 30 എന്നീ തിയ്യതികളിലായിരുന്നു ഇത്. ്രഗ്രഹണമാണ് ഇന്ന് നടക്കുന്നത്. പെനംബ്രൽ ചന്ദ്രഗ്രഹണങ്ങളായിരുന്നു ഇത് .പെനംബ്രല്‍ ചന്ദ്രഗ്രഹണത്തില്‍ സൂര്യനും ഭൂമിയും ചന്ദ്രനും അപൂര്‍ണ്ണമായാണ് നേര്‍രേഖയില്‍ വരിക. അതുകൊണ്ട് തന്നെ ചന്ദ്രൻ ഭാഗികമായി നിഴൽ മൂടിയ ഗ്രഹണമായാണ് കാണാനാകുക. പെനം

2206 ല്‍

2206 ല്‍


സാധാരണ ഗതിയില്‍ രണ്ട് മുതല്‍ അഞ്ച് വരെ സൂര്യഗ്രഹണങ്ങളാണ് ഉണ്ടാവുക. ഒരു വര്‍ഷത്തില്‍ തന്നെ അഞ്ച് സൂര്യ ഗ്രഹണം വളരെ അപൂര്‍വ്വമായാണ് സംഭവിക്കുന്നത്. എല്ലാ ഗ്രഹണങ്ങളും എല്ലായിടത്തും കാണുവാന്‍ സാധിക്കില്ല.
നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) നടത്തിയ കണക്കുകൂട്ടലുകൾ പ്രകാരം, ഇത് അവസാനമായി നടന്നത് 1935 ലാണ്. അടുത്തത് സംഭവിക്കുക 2206 ലും ആയിരിക്കും. കൂടാതെ, കഴിഞ്ഞ 5,000 വർഷത്തെ ചരിത്രത്തില്‍ വര്‍ഷത്തില്‍ അഞ്ച് സൂര്യഗ്രഹണങ്ങള്‍ കണ്ടത് 25 തവണ മാത്രമാണ്.

 ശ്രദ്ധിക്കാം

ശ്രദ്ധിക്കാം

സൂര്യഗ്രഹണമാണെങ്കിലും ചന്ദ്രഗ്രഹണമാണെങ്കിലും കാണുന്നതിന് മുന്‍കരുതലുകള്‍ നിര്‍ബന്ധമാണ്. നഗ്ന നേത്രങ്ങള്‍കൊണ്ട് ഒരിക്കലും ഗ്രഹണം കാണുവാന്‍ ശ്രമിക്കരുത്. ഇതിനായി പ്രൊജക്ഷന്‍, സൗര കണ്ണടകള്‍ മുതലായവ ഉപയോഗിക്കാം. മാത്രമല്ല ഏതെങ്കിലും ഒരിടത്ത് ഒരുമിച്ച് കൂടി കാണുമ്പോള്‍ സാമൂഹീക അകലം പാലിക്കുവാനും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുവാനും ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് സൂര്യനെ നേരിട്ട് നോക്കാതിരിക്കുവാനും ശ്രദ്ധിക്കണം.

സൗദി പഴയ സൗദി അല്ല; ഈ 8 സ്ഥലങ്ങൾ നിങ്ങളെ വണ്ടർ അടിപ്പിക്കും തീർച്ചസൗദി പഴയ സൗദി അല്ല; ഈ 8 സ്ഥലങ്ങൾ നിങ്ങളെ വണ്ടർ അടിപ്പിക്കും തീർച്ച

ഭൂമിയിലുമുണ്ട് ചൊവ്വയും ചന്ദ്രനും വീനസുമെല്ലാം...ഭൂമിയിലുമുണ്ട് ചൊവ്വയും ചന്ദ്രനും വീനസുമെല്ലാം...

വളര്‍ന്നുകൊണ്ടിരിക്കുന്ന എവറസ്റ്റ്!!വിസ്മയങ്ങള്‍ ഇവിടെ തീരുന്നില്ലവളര്‍ന്നുകൊണ്ടിരിക്കുന്ന എവറസ്റ്റ്!!വിസ്മയങ്ങള്‍ ഇവിടെ തീരുന്നില്ല

Read more about: solar eclipse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X