Search
  • Follow NativePlanet
Share
» »ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണത്തിന് ദിവസങ്ങള്‍ മാത്രം! ആകാശത്തിലെ അത്ഭുതം വരവായി

ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണത്തിന് ദിവസങ്ങള്‍ മാത്രം! ആകാശത്തിലെ അത്ഭുതം വരവായി

2021 എന്ന സംഭവ ബഹുലമായ വര്‍ഷം അതിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ആകാശ നിരീക്ഷകര്‍ക്ക് കാത്തിരിക്കുവാന്‍ ഒരു കാരണം കൂടിയുണ്ട്. ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം. ചന്ദ്രഗ്രഹണത്തിന് ശേഷം കൃത്യം 15 ദിവസം കഴിഞ്ഞ് സംഭവിക്കുന്ന ഈ സൂര്യഗ്രഹണം ഈ വര്‍ഷത്തെ രണ്ടാമത്തേതു കൂടിയാണ്.

സാധാരണ ഗതിയില്‍ വര്‍ഷത്തില്‍ രണ്ട് സൂര്യഗ്രഹണങ്ങളാണ് സംഭവിക്കുന്നതെങ്കിലും ചില വര്‍ഷങ്ങളില്‍ അത് മൂന്ന് ആവാറുണ്ട്. ജ്യോതിഷ പ്രകാരം, സൂര്യഗ്രഹണം ശാസ്ത്രീയ പ്രാധാന്യമുള്ള ഒരു ജ്യോതിശാസ്ത്ര പ്രതിഭാസമാണ്. ദേവതകളെ ആരാധിക്കുന്ന ഒരു പ്രവൃത്തിയും നടക്കാത്ത ഒരു ശുഭ മുഹൂർത്തമായാണ് ഗ്രഹണം കണക്കാക്കുന്നത്.

സൂര്യഗ്രഹണം 2021

സൂര്യഗ്രഹണം 2021

2021 ലെ അവസാന സൂര്യഗ്രഹണമായ ഇത് ഒരു പൂര്‍ണ്ണ സൂര്യഗ്രഹണം ആയിരിക്കും. ഗ്രഹണം നടക്കുമ്പോള്‍ സൂര്യന്‍ പൂര്‍ണമായും ചന്ദ്രന്റെ നിഴലിലാവും. സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ ചന്ദ്രന്‍ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ വരുന്നതാണ് ഇത്. ഭൂമിയെ വലം വയ്ക്കുന്നതിനിടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇ‌ടയില്‍ വരും. ഈ വലംവയ്ക്കലിനിടയില്‍ നേര്‍രേഖയില്‍ വരുമ്പോള്‍ സൂര്യനെ ചന്ദ്രന്‍ മറയ്ക്കുകയും ആ ചന്ദ്രന്‍റെ നിഴല്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ സൂര്യഗ്രഹണം നടക്കുകയും ചെയ്യുന്നു.

സോളാർ എക്ലിപ്സ് 2021: തീയതിയും സമയവും

സോളാർ എക്ലിപ്സ് 2021: തീയതിയും സമയവും

ഡിസംബർ 4 ന് ശനിയാഴ്ച സംഭവിക്കുന്ന സൂര്യഗ്രഹണം ഹിന്ദു പഞ്ചാംഗമനുസരിച്ച്, മാർഗശീർഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ (ഇരുണ്ട രണ്ടാഴ്ച) അമാവാസി തിഥിയിലാണ് സംഭവിക്കുന്നത്. സൂര്യഗ്രഹണ സമയം രാവിലെ 10:59 മുതൽ ആരംഭിച്ച് വൈകുന്നേരം 3:07 വരെ നീണ്ടുനിൽക്കും.

കാണുവാന്‍ സാധിക്കുന്ന ഇടങ്ങള്‍

കാണുവാന്‍ സാധിക്കുന്ന ഇടങ്ങള്‍

ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം ദക്ഷിണാഫ്രിക്ക, അന്റാർട്ടിക്ക, ഓസ്‌ട്രേലിയ, തെക്കേ അമേരിക്ക, അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ തെക്ക് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവർക്ക് ആയിരിക്കും ലഭ്യമാവുക. ഇന്ത്യയിൽ അത്ര കൃത്യമായ ഒരു കാഴ്ച ഈ സൂര്യഗ്രഹണത്തിന് ലഭിക്കില്ല!

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ (നാസ) പറയുന്നതനുസരിച്ച് ആളുകള്‍ ഇതിനെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും അവരുടെ കണ്ണുകൾ സംരക്ഷിക്കാൻ 'എക്ലിപ്സ് ഗ്ലാസുകൾ' ഉപയോഗിക്കുകയും വേണം. ആളുകൾ സൂര്യനെ നേരിട്ട് നോക്കവാന്‍ പാടുള്ളതല്ല. വീട്ടിൽ നിർമ്മിച്ച ഫിൽട്ടറോ പരമ്പരാഗത സൺഗ്ലാസുകളോ ഉപയോഗിക്കരുതെന്നും നാസ പറയുന്നു. അല്ലാത്തപക്ഷം അത് കണ്ണുകളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ക്യാമറ ഉപയോഗിച്ച് ഇത് പകര്‍ത്തുന്നതും അപകടമാണെന്ന മുന്നറിയിപ്പ് നാസ നല്കുന്നു. ഗ്രഹണം കാണാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് മാതാപിതാക്കളുടെ മേൽനോട്ടത്തിൽ വേണം കാണുവാന്‍. ഹെഡ്‌ലൈറ്റ് ഓണാക്കി വാഹനമോടിക്കാനും വേഗത നിയന്ത്രിക്കാനും ആളുകളോട് നിർദ്ദേശിക്കുന്നു.
മറ്റ് വാഹനങ്ങളിൽ നിന്ന് നല്ല അകലം പാലിക്കണമെന്നും ജനങ്ങൾക്ക് നിർദേശമുണ്ട്.

 2022 ലെ ഗ്രഹണങ്ങള്‍

2022 ലെ ഗ്രഹണങ്ങള്‍

2022 ല്‍ ആകെ മൂന്നു ഗ്രഹണങ്ങളാണ് ഉണ്ടായിരിക്കുക. മെയ് 16 ന് പൂർണ ചന്ദ്രഗ്രഹണം.
ഒക്ടോബർ 25-ന് ഒരു ഭാഗിക സൂര്യഗ്രഹണം.
നവംബർ എട്ടിന് പൂർണ ചന്ദ്രഗ്രഹണം എന്നിവയാണവ.

ഭൂമിയിലുമുണ്ട് ചൊവ്വയും ചന്ദ്രനും വീനസുമെല്ലാം...ഭൂമിയിലുമുണ്ട് ചൊവ്വയും ചന്ദ്രനും വീനസുമെല്ലാം...

മഞ്ഞുമൂടിയ പര്‍വ്വതങ്ങളും ദുര്‍ഘടമായ ഗ്രാമങ്ങളും!! വേറെ ലെവലാണ് ഓസ്ട്രിയമഞ്ഞുമൂടിയ പര്‍വ്വതങ്ങളും ദുര്‍ഘടമായ ഗ്രാമങ്ങളും!! വേറെ ലെവലാണ് ഓസ്ട്രിയ

Read more about: solar eclipse mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X