Search
  • Follow NativePlanet
Share
» »തല്ലി ആഘോഷിക്കുന്ന ഹോളി... വ്യത്യസ്തമായ ആഘോഷം... ലത്മാര്‍ ഹോളിയുടെ വിശേഷങ്ങളിലൂടെ

തല്ലി ആഘോഷിക്കുന്ന ഹോളി... വ്യത്യസ്തമായ ആഘോഷം... ലത്മാര്‍ ഹോളിയുടെ വിശേഷങ്ങളിലൂടെ

ഹോളി കാഴ്ചകളില്‍ താല്പര്യമുള്ളവര്‍ ഒരിക്കലും മിസ് ചെയ്യരുതാത്ത ലാത്മാര്‍ ഹോളിയെക്കുറിച്ച് വിശദമായി വായിക്കാം

ഹോളിയെക്കുറിച്ച് പുതിയൊരു മുഖവുര നമുക്ക് ആവശ്യമില്ല. നിറങ്ങള്‍ വാരിയെറിഞ്ഞുളള ഹോളി പരിചയമില്ലാത്തവര്‍ കാണില്ല. എന്നാല്‍ നമുക്കത്രയും പരിചിതമല്ലാത്ത, മറ്റൊരു വ്യത്യസ്തമായ ഹോളി ആഘോഷം കൂടിയുണ്ട്... നിറങ്ങള്‍ക്കൊപ്പം അല്പം വടിയും അടിയും ആഘോഷങ്ങളും ചേരുന്ന ലാത്മാര്‍ ഹോളിയാണിത്. ഇന്ത്യയില്‍ ഏറ്റവും വര്‍ണ്ണമനോഹരമായി ഹോളി കൊണ്ടാ‌ടുന്ന ഉത്തര്‍ പ്രദേശില്‍ തന്നെയാണ് ഈ ലാത്മാര്‍ ഹോളി ആഘോഷവുമുള്ളത്. ഹോളി കാഴ്ചകളില്‍ താല്പര്യമുള്ളവര്‍ ഒരിക്കലും മിസ് ചെയ്യരുതാത്ത ലാത്മാര്‍ ഹോളിയെക്കുറിച്ച് വിശദമായി വായിക്കാം

ലാത്മാര്‍ ഹോളി

ലാത്മാര്‍ ഹോളി

കണ്ടും കേട്ടും പരിചയിച്ച ഹോളി ആഘോഷങ്ങളില്‍ ഏറ്റവും വ്യത്യസ്തമാണ് ലാത്മാര്‍ ഹോളി. നിറങ്ങളില്‍ ആറാടുന്നതിനൊപ്പം പ്രത്യേക തരത്തിലുള്ള വടി ഉപയോഗിച്ച് തല്ലുന്നതാണ് ഇതിന്റെ പ്രത്യേകത.
PC:Narender9

 ലാത്മാര്‍ ഹോളിയുടെ പിന്നില്‍

ലാത്മാര്‍ ഹോളിയുടെ പിന്നില്‍

ലാത്മാര്‍ ഹോളിയെക്കുറിച്ചു വിശദീകരിക്കുന്നതിനു മുന്‍പ് ഇതിന്‍റെ ഐതിഹ്യം മനസ്സിലാക്കണം. ഹോളി ഐതിഹ്യങ്ങളിലൊന്നില്‍ വിശദീകരിക്കുന്ന കൃഷ്ണന്റെയും രാധയുടെയും കഥയാണ് ലാത്മാര്‍ ഹോളിക്കുള്ളത്.

PC:Narender9

ഐതിഹ്യം ഇങ്ങനെ

ഐതിഹ്യം ഇങ്ങനെ

ഒരിക്കല്‍ രാധയുടെ ഗ്രാമത്തിലെത്തിയ കൃഷ്ണനും കൂ‌ട്ടരും രാധയെയും രാധയു‌ടെ കൂട്ടുകാരികളെയും കളിയാക്കിയത്രെ. ഇതിനു പകരമായി ബര്‍സാനയിലെ സ്ത്രീകൾ കൃഷ്ണനെയും കൂട്ടരെയും വടിയെ‌ടുത്ത് അടിച്ച് ഓടിച്ചുവെന്നുമാണ് കഥകള്‍. ലാത്തി വടിയാണ് ഇവിടെ അടിക്കുവാന്‍ ഉപയോഗിക്കുന്നത്. ഇതിന്‍റെ ചുവടു പി‌ടിച്ചാണ് ലാത്മാര്‍ ഹോളി ആഘോഷങ്ങള്‍.
PC:Narender9

ആഘോഷം ഇങ്ങനെ

ആഘോഷം ഇങ്ങനെ

ഹോളി ഐതിഹ്യങ്ങളുടെ ചുവടുപിടിച്ച് നന്ദ്ഗാവോണിൽ നിന്നുമെത്തുന്ന പുരുഷന്മാർ ബര്‍സാനയിലെ സ്ത്രീകളെ പരമാവധി കളിപ്പിക്കും. ഇവര്‍ കളിയാക്കുന്നത് കേള്‍ക്കുമ്പോള്‍ സ്ത്രീകള്‍ തങ്ങളുടെ കയ്യിലെ ലാത്തി വടി ഉപയോഗിച്ച് ഇവരെ തല്ലും. തല്ല് കൊള്ളാതെയിരിക്കുന്നതിലാണ് ഈ ആഘോഷത്തിലെ രസം അടങ്ങിയിരിക്കുന്നത്. ഇനി തല്ലു കൊണ്ടുകഴിഞ്ഞാല്‍ അയാള്‍ സ്ത്രീ വേഷം ധരിച്ച് ആള്‍ക്കൂട്ടത്തിനു നടുവില്‍ നൃത്തം ചെയ്യണമത്രെ.
PC:Narender9

രാധാറാണി ക്ഷേത്രത്തില്‍

രാധാറാണി ക്ഷേത്രത്തില്‍

ബര്‍സാനയിലെ രാധാ ലക്ഷ്മി ക്ഷേത്രത്തില്‍ വെച്ചാണ് ലാത്മാര്‍ ഹോളി ആഘോഷങ്ങള്‍ നടക്കുന്നത്. ഈ ക്ഷേത്രത്തിന് വേറെയും പ്രത്യേകതകളുണ്ട്. ഇന്ത്യയില്‍ രാധയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഏക ക്ഷേത്രമാണിത്. ഓരോ വര്‍ഷവും ഇവിടുത്തെ ഹോളി ആഘോഷങ്ങള്‍ കാണുവാനെത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.
PC: Azim Khan Ronnie

 മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷം ക്ഷേത്രത്തിലെ പ്രത്യേക ചടങ്ങുകളോടു കൂടിയാണ് ആംഭിക്കുന്നത്. നന്ദാഗാവോണില്‍ നിന്നുള്ള ഗോപകുമാരന്മാര്‍ ബര്‍സാനയിലെത്തുന്നതോടു കൂടി ആഘോഷങ്ങള്‍ക്കു ഔദ്യോഗിക തുടക്കമാവും. ബര്‍സാനയില്‍ നിന്നും എല്ലാവരും കൂ‌ടി രംഗ് രംഗീലി ഗലിയിലെ ക്ഷേത്രത്തിലേക്ക് പോകും. അവിടെ നിന്നാണ് ഹോളി ആഘോഷങ്ങള്‍ തുടങ്ങുന്നത്. അടുത്ത ദിവസം ആകുമ്പോഴേയ്ക്കും ബര്‍സാനയില്‍ നിന്നും എല്ലാ ഗോപകുമാരന്മാരും നന്ദ്ഗാവോണിലേക്ക് പോകും. അവിടെ നിന്നും ഗോപികമാരൊത്ത് ഹോളി ആഘോഷിക്കും. അടുത്തതായി വരുന്ന ദിവസം ബര്‍സാനക്കാരുടെ സമയമാണ്. നന്ദഗാവോണിൽ നിന്നെത്തിയ ഗോപകുമാരന്മാരിൽ ഗോപികമാരെ ശല്യപ്പെടുത്തുന്നവരെ നിറത്തിൽ മുക്കികുളിപ്പിച്ച് വിടുന്ന ആഘോഷം. അതേ സമയം തന്നെ നന്ദഗോവിൽ നിന്നുള്ള സ്ത്രീകൾ ബർസാനയിൽ നിന്നെത്തിയ ഗോപകുമാരന്മാരിൽ തങ്ങളെ കളിയാക്കുന്നവരെ കണ്ടെത്തി അവരെ ഓടിച്ച് പിടിച്ച് വടികൊണ്ട് തല്ലും. ഇങ്ങനെയാണ് ലത്മാര്‍ ഹോളി ആഘോഷം നടക്കുന്നത്.
PC:Azim Khan Ronnie

ഹോളി 2022: ആഘോഷങ്ങള്‍ക്കൊരുങ്ങാം..അറിഞ്ഞിരിക്കാം ചരിത്രവും പ്രധാന തിയ്യതികളുംഹോളി 2022: ആഘോഷങ്ങള്‍ക്കൊരുങ്ങാം..അറിഞ്ഞിരിക്കാം ചരിത്രവും പ്രധാന തിയ്യതികളും

നിറങ്ങളെറിഞ്ഞല്ല... വേറെ ലെവൽ ഹോളി ആഘോഷങ്ങൾനിറങ്ങളെറിഞ്ഞല്ല... വേറെ ലെവൽ ഹോളി ആഘോഷങ്ങൾ

Read more about: holi uttar pradesh celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X