Search
  • Follow NativePlanet
Share
» »ശുദ്ധവായു ശ്വസിക്കാൻ പത്തനംതിട്ടയ്ക്കു പോരെ!!

ശുദ്ധവായു ശ്വസിക്കാൻ പത്തനംതിട്ടയ്ക്കു പോരെ!!

ഇതാ കേരളത്തിലെ ഏറ്റവും കുറവ് വായു മലിനീകരണമുള്ള ഇടങ്ങളെ പരിചയപ്പെടാം....

പുകമഞ്ഞും പൊടിപടലങ്ങളും ഒക്കെയായി ഏറെ വിഷമയമാണ് നമ്മുടെ ചുറ്റുമുള്ള വായു, അതുകൊണ്ടു തന്നെ നഗരത്തിന്റെ തിരക്കുകൾ വിട്ട് ഗ്രാമങ്ങളിലേക്ക് പോകുമ്പോൾ തന്നെ മിക്കവർക്കും ശ്വാസംകോശം ഒന്നു ക്ലീൻ ആയ തോന്നലാണ്. പൊടിയും പുകയും നിറഞ്ഞ് നിൽക്കുന്ന നഗരങ്ങളിൽ നിന്നും നമ്മുടെ നാട് എത്രയോ മെച്ചമാണെന്ന് അറിയണമെങ്കിൽ ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കുകളൊന്ന് നോക്കിയാൽ മതി. ഒരു ക്യൂബിക്ക് മീറ്റർ വായുവിൽ പത്ത് മൈക്രോണ്‍ പൊടിയുടെ അളവ് 35 മൈക്രോഗ്രാം വരെയാണ് അനുവദനീയമായ കണക്ക്. ഇന്ത്യയിലെ മിക്ക നഗരങ്ങളും 1600 മൈക്രോഗ്രാം വരെ പോകുമ്പോള്‍ നമ്മുടെ ഒന്നാം സ്ഥാനത്തു നിൽക്കുന്ന പത്തനംതിട്ടയിൽ അത് വെറും 23 മാത്രമാണ്. പത്തനംതിട്ട മാത്രമല്ല, കൊല്ലവും ആലപ്പുഴയും തിരുവനന്തപുരവുമെല്ലാം പട്ടികയിലുണ്ട്. ഇതാ കേരളത്തിലെ ഏറ്റവും കുറവ് വായു മലിനീകരണമുള്ള ഇടങ്ങളെ പരിചയപ്പെടാം...

പരിശോധന ഇങ്ങനെ

പരിശോധന ഇങ്ങനെ

അന്തരീക്ഷ വായുവിന്‍റെ ഗുണനിലവാരം പല ഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അന്തരീക്ഷ വായുവിലെ നൈട്രജൻ ഡയോക്സൈഡ്, സൾഫർ ഡയോക്സൈഡ്, ഓസോൺ, കാർബൺ മോണോക്സൈഡ്, അമോണിയ, ബെൻസീൻ, ഈയം, നിക്കൽ എന്നിവയുടെ അളവും പത്തു മൈക്രോൺ, രണ്ടര മൈക്രോൺ പൊടിയുടെയും അടിസ്ഥാനത്തിലാണ് ഈ കണക്ക് തയ്യാറാക്കുന്നത്.
ഒരു ക്യൂബിക്ക് മീറ്റർ വായുവിൽ പത്ത് മൈക്രോണ്‍ പൊടിയുടെ അളവ് 35 മൈക്രോഗ്രാം വരെയാണ് അനുവദനീയമായ കണക്ക്.

മുന്നിൽ പത്തനംതിട്ട തന്നെ

മുന്നിൽ പത്തനംതിട്ട തന്നെ

നല്ല ശുദ്ധമായ വായു അകത്തേയ്ക്ക് എടുക്കണെമന്നുണ്ടെങ്കിൽ കാട്ടിലേയ്ക്കൊന്നും ഇനി കയറേണ്ട. പകരം പത്തനംതിട്ടയ്ക്ക് വന്നാൽ മതി. ഇന്ത്യയിൽ ഏറ്റവും കുറവ് വായുമലിനീകരണം നടക്കുന്ന ഇടങ്ങളിലൊന്നായി പത്തനംതിട്ടയെ ലോകാരോഗ്യ സംഘടന കണക്കുകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവിടുത്തെ വനങ്ങളും കൃഷികളും പച്ചപ്പും ഒക്കെയാണ് പത്തനംതിട്ടയെ ഈ സ്ഥാനത്തെത്തിച്ചതെന്ന് നിസംശയം പറയാം. വർഷം ചെല്ലുംതോറു ജംസംഖ്യാ നിരക്ക് താഴേക്ക് വരുന്ന ജില്ലകൂടിയാണ് പത്തനംതിട്ട. പത്തനംതിട്ടയിൽ ഒരു ക്യൂബിക്ക് മീറ്റർ വായുവിൽ പത്തു മൈക്രോൺ പൊടിയുടെ അളവ് 23 ആണ്,

 തൊട്ടുപിന്നിൽ കൊല്ലം

തൊട്ടുപിന്നിൽ കൊല്ലം

പത്തനംതിട്ട കഴിഞ്ഞാൽ ശുദ്ധവായു ശ്വസിക്കുവാൻ കൊല്ലത്തിനു പോകാം. ഓരോ ദിവസവും വികസനത്തിലേക്ക് കുതിക്കുമ്പോഴും അന്തരീക്ഷത്തിലെ മലിനീകരണം ഇവിടെ അധികം കൂടുന്നില്ല എന്നതൊരു വസ്തുതയാണ്.
കേരളത്തിൽ വിനോദ സ‍ഞ്ചാരികൾ ഏറ്റവുമധികം എത്തിച്ചേരുന്ന ഇടങ്ങളിലൊന്നും ഇവിടമാണ്. ക്ഷേത്രങ്ങളും ഇക്കോ ടൂറിസം സെന്‍ററുകളും കായലുകളും ഒക്കെയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.
കൊല്ലത്ത് ഒരു ക്യൂബിക്ക് മീറ്റർ വായുവിൽ പത്തു മൈക്രോൺ പൊടിയുടെ അളവ് 39 ആണ്

ആലപ്പുഴ

ആലപ്പുഴ

കെട്ടുവള്ളങ്ങളും കായലും പിന്നെ അടിപൊളി നാടൻ രുചികളും ഒക്കെയാണ് ആലപ്പുഴയെന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്ന കാഴ്ചകള്‍. അതുമാത്രമല്ല, ശുദ്ധമായ വായുവും ഇവിടുത്തെ പ്രത്യേകതയാണ്. കേരളത്തിലെ വായുമലിനീകരണം കുറഞ്ഞ ഇടങ്ങളിൽ മൂന്നാം സ്ഥാനമാണ് ആലപ്പുഴയ്ക്കുള്ളത്. പത്തനംതിട്ടയിൽ ഒരു ക്യൂബിക്ക് മീറ്റർ വായുവിൽ പത്തു മൈക്രോൺ പൊടിയുടെ അളവ് 46 ആണ്.

തിരുവനന്തപുരം

തിരുവനന്തപുരം

കേരളത്തിന്‍റെ തലസ്ഥാനവും ഭരണസിരാകേന്ദ്രവുമായ തിരുവനന്തപുരത്തിനോളം തിരക്കുള്ള മറ്റൊരു നഗരം കേരളത്തിലില്ല. 24 മണിക്കൂറും ഉണർന്നിരിക്കുന്ന തിരുവനന്തപുരം സഞ്ചാരികളുടെ, പ്രത്യേകിച്ച വിദേശ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ഇവിടുത്തെ കോവളം ബീച്ചും പൂവാറും ബോണാക്കാടും ഒക്കെ തേടി ഓരോ ദിവസവും നൂറു കണക്കിന് സഞ്ചാരികൾ എത്തുന്നു. പത്മനാഭസ്വാമി ക്ഷേത്രവും കൊട്ടാരവും പിന്നെ എന്നും സന്ദർശകരാലും വിശ്വാസികളാലും നിറഞ്ഞാണുള്ളതും. തിരക്കും ബഹളങ്ങളും വാഹനങ്ങളുടെ എണ്ണവും കൂടിയ ഇടമായതിനാൽ തന്നെ ഇവിടെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് വായുമലിനീകരണം കുറച്ച് കൂടുതലാണ്. എന്നാൽ ഡെൽഹിയേപ്പോലുള്ള നഗരങ്ങളെ വെച്ചുനോക്കുമ്പോള്‍ കണക്കിലെടുക്കാൻമാത്രമുമില്ല.
തിരുവനന്തപുരത്ത് ഒരു ക്യൂബിക്ക് മീറ്റർ വായുവിൽ പത്തു മൈക്രോൺ പൊടിയുടെ അളവ് 52 ആണ്.

കോട്ടയം

കോട്ടയം

തിരുവനന്തപുരം കഴിഞ്ഞാൽ പട്ടികയിലുള്ള നാട് കോട്ടയമാണ്. പച്ചപ്പും പ്രകൃതിഭംഗിയും ആവോളമുള്ള കോട്ടയവും സഞ്ചാരികളുടെ പ്രിയപ്പെട്ട നാടാണ്. ഇലവീഴാപൂഞ്ചിറയും വാഗമണ്ണും കുമരകവും ചേരുന്നതാണ് ഇവിടുത്തെ കാഴ്ചകൾ. കോട്ടയത്ത് ഒരു ക്യൂബിക്ക് മീറ്റർ വായുവിൽ പത്തു മൈക്രോൺ പൊടിയുടെ അളവ് 55 ആണ്.

കോഴിക്കോട്

കോഴിക്കോട്

കോഴിക്കോട് നഗരത്തെ സ്നേഹിക്കാത്തവരില്ല. ആഘോഷങ്ങളും ബഹളങ്ങളും കിടിലൻ രുചികളും ഒക്കെയായി ആരെയും കൊതിപ്പിക്കുന്ന നഗരം.
വായുമലിനീകരണത്തിന്‍റെ കാര്യം പറയുമ്പോൾ കേരളത്തിൽ ഏറ്റവും ശുദ്ധവായു ലഭിക്കുന്ന പത്തനംതിട്ടയേക്കാളും മലിനീകരണത്തോത് ഇവിടെ ഇരട്ടിയിലധികം വരും. ഒരു ക്യൂബിക്ക് മീറ്റർ വായുവിൽ പത്തു മൈക്രോൺ പൊടിയുടെ അളവ് കോഴിക്കോട് 57 ആണ്.

 ഇനി കൊച്ചിയും തൃശൂരും

ഇനി കൊച്ചിയും തൃശൂരും

മുന്നോട്ട് പോകുംതോറും മലിനീകരണത്തിന്‍റെ അളവ് കൂടി വരികയാണ്. നിയന്ത്രണ രേഖയയാ 60 കടന്ന ഇടങ്ങളാണ് കൊച്ചിയും തൃശൂരും.

ദീർഘദൂര യാത്രകളിൽ ബസിലെ സീറ്റ് ഇങ്ങനെ തിരഞ്ഞെടുക്കാംദീർഘദൂര യാത്രകളിൽ ബസിലെ സീറ്റ് ഇങ്ങനെ തിരഞ്ഞെടുക്കാം

പറന്നിറങ്ങാം..പിന്നെ പോകാം ഈ കാഴ്ചകൾ കാണാൻപറന്നിറങ്ങാം..പിന്നെ പോകാം ഈ കാഴ്ചകൾ കാണാൻ

Read more about: pathanamthitta kollam kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X