Search
  • Follow NativePlanet
Share
» »ആള്‍ക്കൂട്ടം ഒഴിവാക്കാം, യാത്രയ്ക്ക് ധൈര്യമായി തിരഞ്ഞെടുക്കാം ഈ നഗരങ്ങള്‍

ആള്‍ക്കൂട്ടം ഒഴിവാക്കാം, യാത്രയ്ക്ക് ധൈര്യമായി തിരഞ്ഞെടുക്കാം ഈ നഗരങ്ങള്‍

കൊറോണയുടെ വരവോടെ സാധാരണ ജീവിതം ആകെ മാറിയിരിക്കുകയാണ്. മാസ്കും സാമൂഹിക അകലവും ഒക്കെയായി ആകെമൊത്തം നിയന്ത്രണങ്ങള്‍. ഈ ന്യൂ നോര്‍മലിലേക്ക് യാത്രകളും എത്തിപ്പെട്ടിട്ടുണ്ട്. കൃത്യമായ മുന്‍കരുതലുകളും സുരക്ഷാ നടപടികളുമെടുത്ത് സാമൂഹിക അകലം പാലിച്ചും മാസ്കും ഗ്സൗസുമൊക്കെ ധരിച്ചാവും ഇനിയുള്ള യാത്രകള്‍.
ഈ കരുതലുകളോടൊപ്പം തന്നെ യാത്രകള്‍ക്കായി തിരഞ്ഞെടുക്കുന്ന ഇടങ്ങളിലും മാറ്റങ്ങള്‍ വരും. നിരവധി ആളുകള്‍ എത്തുന്ന, തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ഇടങ്ങള്‍ യാത്രാ ലിസ്റ്റില്‍ നിന്നും ഒഴിവാകുമെന്നതുറപ്പ്. പകരം അധികം ആളുകളൊന്നും എത്താത്ത, പരമാവധി ആളുകളുടെ സമ്പര്‍ക്കം കുറച്ച് പോയി വരുവാന്‍ സാധിക്കുന്ന ഇടങ്ങളായിരിക്കും ഇനിയുള്ള യാത്രകളില്‍ മുന്‍ഗണനയില്‍ വരിക. ഇനിയുള്ള യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ തിരഞ്ഞെടുക്കുവാന്‍ പറ്റിയ, തീര്‍ത്തും തിരക്ക് കുറഞ്ഞ ഇടങ്ങള്‍ പരിചയപ്പെടാം...

കപൂര്‍ത്തല

കപൂര്‍ത്തല

ഇന്ത്യയില്‍ ജനസംഖ്യയുടെ കാര്യത്തില്‍ വളരെ പിന്നില്‍ നില്‍ക്കുന്ന ഇടമാണ് പഞ്ചാബിലെ കപൂര്‍ത്തല. അധികമൊന്നും സഞ്ചാരികള്‍ എത്തിയിരുന്നില്ലാത്ത ഈ പ്രദേശം സുരക്ഷിത യാത്രകള്‍ തിരഞ്ഞെടുക്കുന്ന സഞ്ചാരികളുടെ യാത്രാ ലിസ്റ്റില്‍ ഇനി വളരെ വേഗം ഇടംപിടിക്കും. ഒരു കാലത്ത് പാരീസിനോട് കിടപിടിച്ചിരുന്ന കപൂര്‍ത്തല ഇന്ത്യയുടെ പാരീസ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഫ്രാൻസിലെ കെട്ടിടങ്ങളുടെ അതേ രൂപത്തിൽ നിർമ്മിക്കപ്പെട്ട കൊട്ടാരങ്ങളും മറ്റു നിർമ്മിതികളും ഇവിടെയുണ്ടായിരുന്നുവത്രെ.
ഇംഗ്ലണ്ടിലെ രാജകീയ വസതിയായിരുന്ന പാലസ് ഓഫ് വെർസല്ലീസിന്റെ മാതൃകയിൽ നിർമ്മിക്കപ്പെട്ട ജഗ്ത്ജിത് പാലസ്, മൊറോക്കോയിലെ മരാക്കേഷിൽ സ്ഥിതി ചെയ്യുന്ന ഗ്രാൻഡ് മോസ്കിന്റെ മാതൃകയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന മൂറിഷ് മോസ്ക്, ഏതൻസിലെ പാർഥിനോൺ ക്ഷേത്രത്തിന്റെ മാതൃകയിൽ നിർമ്മിക്കപ്പെട്ട ഒന്നാണ് ജഗ്ജിത് ക്ലബ് തുടങ്ങിയവയാണ് ഇവിടെ പ്രധാനമായും കാണുവാനുള്ളത്.

PC:MSharma

മേഘമലൈ, തമിഴ്നാട്

മേഘമലൈ, തമിഴ്നാട്


ആളുകള്‍ താരെ കാണുവാനും പാടില്ല, എന്നാല്‍ സ്ഥലം അതിമനോഹരമായിരിക്കുകയും വേണം.. ഇങ്ങനെയാണ് നിബന്ധനയെങ്കില്‍ ധൈര്യപൂര്‍വ്വം പോകുവാന്‍ പറ്റിയ പ്രദേശങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ മേഖമലൈ. ഇടുക്കിയിലെ കുമളിയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇവിടം മലയുടെയും കുന്നിന്‍റെയും തേയിലത്തോട്ടങ്ങളുടെയും കാഴ്ചകളാല്‍ സമ്പന്നമാണ്. ഇന്ത്യയില്‍ ഏറ്റവും കുറവ് ആളുകള്‍ താമസിക്കുന്ന ഇടങ്ങളിലൊന്നായ ഇവിടെ എത്തിപ്പെടുവാനും ഇത്തിരി പ്രയാസം തന്നെയാണ്.

സിറോ, അരുണാചല്‍ പ്രദേശ്

സിറോ, അരുണാചല്‍ പ്രദേശ്

നീണ്ട യാത്രയുടെ അവസാനം ആരുമില്ലാത്ത ഒരു സ്വര്‍ഗ്ഗമാണ് തേടുന്നതെങ്കില്‍ അരുണാചല്‍ പ്രദേശിലെ സീറോ വാലി തിരഞ്ഞെടുക്കാം. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറവുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഇവിടം അധികം സഞ്ചാരികള്‍ എത്തിച്ചേരാത്ത പ്രദേശം കൂടിയാണ്. മലകള്‍, കുന്നുകള്‍, പുല്‍മേടുകള്‍, തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ളത്. മലകളിലൂടെ ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള നീണ്ട യാത്രയാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

ബനസ്വാര

ബനസ്വാര


ആളുകളുടെ എണ്ണം കുറഞ്ഞ മറ്റൊരു നഗരമാണ് രാജസ്ഥാനിലെ ബനസ്വാര. അണക്കെട്ടുകള്‍, കൊട്ടാരങ്ങള്‍, ചരിത്ര സ്ഥാനങ്ങള്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. സമുദ്ര നിരപ്പില്‍ നിന്നം 302 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം രാജസ്ഥാന്‍റെ ചരിത്രത്തില്‍ ഇടം നേടിയ പ്രദേശം കൂടിയാണ്.
ത്രിപുര സുന്ദരി, മഹി അണക്കെട്ട്, കഗ്ഡി പിക് അപ് വേര്‍, മദരേശ്വര്‍ ശിവക്ഷേത്രം അബ്ദുള്ള പിര്‍, ആനന്ദ് സാഗര്‍ ലേക്ക്, ഭീം കുണ്ഡ്, അന്ദേശ്വര്‍ ജൈന ക്ഷേത്രം, ഛീന്‍ചബ്രഹ്മ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.

മറവാന്തെ, കര്‍ണ്ണാടക

മറവാന്തെ, കര്‍ണ്ണാടക

ആളുകളുടെ തിക്കും തിരക്കുമില്ലാതെ പോകുവാന്‍ പറ്റിയ കര്‍ണ്ണാടകയിലെ ഇടമാണ് മറവാന്തെ. ഉഡുപ്പിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഇവിടെ ഒരു വശത്ത് കടലിന്‍റെയും മറുവശത്ത് സൗപര്‍ണ്ണിക നദിയുടെയും കാഴ്ചകളാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.
തെക്കന്‍ കാനറ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ തീരപ്രദേശം ബീച്ച് പ്രേമികള്‍ക്ക് ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടമാകുമെന്നതില്‍ സംശയമില്ല. കന്യാബീച്ച് എന്നാണ് ഇവിടം അറിയപ്പെടുന്നത്. വിടെ നിന്നും നോക്കിയാൽ അകലെ കുടജാദ്രി മലനിരകളുടെ ദൃശ്യവും മറ്റും കാണാം.

നഗ്ഡാ

നഗ്ഡാ

മധ്യ പ്രദേശില്‍ ചമ്പല്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗ്ഡാ യാത്രകള്‍ക്കായി തിരക്കില്ലാത്ത ഇടം നോക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാം. എന്നാല്‍ ആളുകള്‍ കുറവാണ് എന്നതുപോലെ കാഴ്ചകളും ഇവിടെ കുറവാണ്. ഒരു വ്യാവസായിക നഗരം ആയതിനാല്‍ തന്നെ അത്തരം കാഴ്ചകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായിരിക്കും ഇവിടം കൂടുതല്‍ ഇഷ്ടമാവുക.

ഗാംടോക്ക്

ഗാംടോക്ക്

ഗാംഗോക്കിനെ പരിചയപ്പെടുവാന്‍ പല വിശേഷണങ്ങളുമുണ്ടെങ്കിലും മിക്കവര്‍ക്കും അപരിചിതമായത് ഇന്ത്യയിലെ ആളുകളുടെ എണ്ണം തീരെ കുറഞ്ഞ നഗരം എന്നതായിരിക്കും.സിക്കിമിന്റെ തലസ്ഥാനമായ ഇവിടെ മറ്റു പല തലസ്ഥാനങ്ങളെയും അപേക്ഷിച്ച് ജനസംഖ്യ വളരെ കുറവാണ്. സഞ്ചാരികള്‍ക്കായി ഒത്തിരി അത്ഭുതങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഗാംങ്ടോക്ക് ഹിമാലയത്തിലെ സിവാലിക് മലനിരകളോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.
എന്‍ചേ മൊണാസ്ട്രി, നാംഗ്യാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടിബറ്റോളജി, ബാബാ ഹര്‍ഭജൻ സിങ് ക്ഷേത്രം, നാതുലാ പാസ്, ലാചുങ് തുടങ്ങിയവയാണ് ഇവിടെ സന്ദര്‍ശിക്കുവാനുള്ള ഇടങ്ങള്‍.

PC:Subhrajyoti07

കല്യാണി

കല്യാണി

പശ്ചിമബംഗാളിലെ പ്രസിദ്ധമായ നഗരമാണെങ്കിലും ജനസംഖ്യയില്‍ പിന്നില്‍ നില്‍ക്കുന്നതിനാല്‍ സഞ്ചാരികള്‍ക്ക് ധൈര്യപൂര്‍വ്വം പോകുവാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ് കല്യാണി. അമേരിക്കല്‍ പ്രസിഡന്‍റിന്റെ പേരില്‍ നിന്നും റൂസ്വെല്‍ട്ട് നഗര്‍ എന്നറിയപ്പെടുന്ന ഇവിടം അക്കാലത്തെ ഒരു പ്ലാന്‍ഡ് നഗരം കൂടിയാണ്. ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക വ്യാവസായിക രംഗത്ത് പേരുകേട്ടിട്ടുള്ള ഈ നഗരം പശ്ചിമ ബംഗാളിന്റെ ഗ്രാമീണ സൗന്ദര്യമാണ് പകരുന്നത്.

 പത്താന്‍, ഗുജറാത്ത്

പത്താന്‍, ഗുജറാത്ത്

ഇന്ത്യയില്‍ അധികം സഞ്ചാരികള്‍ എത്തിച്ചേരാത്ത ഇടങ്ങളിലൊന്നാണ് ഗുജറാത്തിലെ പത്താന്‍. ഗുജറാത്തിലെ പഴയകാല പ്രതാപങ്ങളില്‍ ഇന്നും പ്രൗഢികൊള്ളുന്ന ഈ നഗരം കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് യുനസ്കോയുടെ പൈകൃക സ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്നത്. ഇന്നും പൗരാണികതയെ അതേപടി മുറുകെ പിടിക്കുന്ന പത്താന്‍ ചരിത്ര പ്രേമികള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഇടം കൂടിയായി മാറിയിട്ടുണ്ട്.

ബ്രഹ്മപുത്രയുടെ മകള്‍, നദിയില്‍ അപ്രത്യക്ഷമാകുവാന്‍ ഇനി പത്തു വര്‍ഷം മാത്രംബ്രഹ്മപുത്രയുടെ മകള്‍, നദിയില്‍ അപ്രത്യക്ഷമാകുവാന്‍ ഇനി പത്തു വര്‍ഷം മാത്രം

ജമാലിയും കമാലിയും...ഡെല്‍ഹിയിലെ അറിയപ്പെടാത്ത ചരിത്രത്തിലേക്ക്ജമാലിയും കമാലിയും...ഡെല്‍ഹിയിലെ അറിയപ്പെടാത്ത ചരിത്രത്തിലേക്ക്

തനിച്ചാണോ യാത്ര? എങ്കില്‍ ഈ അഞ്ച് ഇടങ്ങള്‍ യാത്രയില്‍ നിന്നും ഒഴിവാക്കാംതനിച്ചാണോ യാത്ര? എങ്കില്‍ ഈ അഞ്ച് ഇടങ്ങള്‍ യാത്രയില്‍ നിന്നും ഒഴിവാക്കാം

27 രാജ്യങ്ങള്‍, 136 ദിവസം, 930 പേരിലൊരാളായി ലോകം ചുറ്റാന്‍ ഇതാണവസരം27 രാജ്യങ്ങള്‍, 136 ദിവസം, 930 പേരിലൊരാളായി ലോകം ചുറ്റാന്‍ ഇതാണവസരം

Read more about: monument travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X