» »ഇന്ത്യയിലെ ആളുകളില്ലാ ഗ്രാമങ്ങള്‍ !!

ഇന്ത്യയിലെ ആളുകളില്ലാ ഗ്രാമങ്ങള്‍ !!

Written By: Elizabath

ആകെ ആളുകളുടെ എണ്ണം മുന്നൂറില്‍ താഴെ. പറഞ്ഞുവരുന്നത് മറ്റൊന്നിനെയും കുറിച്ചല്ല... നമ്മുടെ രാജ്യത്തിലെ ചില ഗ്രാമങ്ങളില്‍ വസിക്കുന്ന ആളുകളുടെ എണ്ണത്തെക്കുറിച്ചാണ്.
സംസ്‌കാരത്തിലും പാരമ്പര്യത്തിലും ജനസംഖ്യയിലും നമ്മുടെ രാജ്യം മുന്‍പന്തിയില്‍ തന്നെയാണ്. എന്നാല്‍ ചില ഗ്രാമങ്ങളെടുത്താല്‍ അവയുടെ ജനസംഖ്യ കണ്ടാല്‍ ആരും ഞെട്ടിപ്പോകും. എന്തിനധികം നൂറില്‍ താഴെ മാത്രം ആളുകള്‍ വസിക്കുന്ന ഗ്രാമങ്ങളും ഇവിടെ കാണാം.
ഇന്ത്യയിലെ ആളുകളില്ലാ ഗ്രാമങ്ങളെ പരിചയപ്പെടാം.

 ഹാ-അരുണാചല്‍ പ്രദേശ്

ഹാ-അരുണാചല്‍ പ്രദേശ്

ഇന്ത്യയില്‍ ഏറ്റവും കുറവ് ആളുകള്‍ താമസിക്കുന്ന ഗ്രാമമാണ് അരുണാചല്‍ പ്രദേശിലെ ഹാ എന്ന ഗ്രാമം. സമുദ്ര നിരപ്പില്‍ നിന്നും 4780 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തില്‍ ആകെ 289 ആളുകളാണ് താമസിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും പ്രകൃതിഭംഗിയുള്ള ഒരിടം കൂടിയാണിത്. ഇവിടെയാണ് ശിവന്റെ പേരിലുള്ള മേംഗാ ഗുഹകളുള്ളത്.

PC: Keerooz2

ഷന്‍ഷ- ഹിമാചല്‍ പ്രദേശ്

ഷന്‍ഷ- ഹിമാചല്‍ പ്രദേശ്

സമുദ്രനിരപ്പില്‍ നിന്നും പതിനായിരത്തോളം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹിമാചല്‍ പ്രദേശിലെ ഷന്‍ഷയെന്ന ഗ്രാമവും ആള്‍ക്ഷാമത്തിലാണ്. ഇവിടെ ജീവിക്കുന്നവര്‍ക്ക് പണിയെടുക്കാനും മറ്റും പ്രത്യേക സഹായങ്ങള്‍ നല്കിയിരിക്കുകയാണ്. ഇത്രയും വെല്ലുവിളി ഉയര്‍ത്തുന്ന കാലവസ്ഥയും ജീവിത സാഹചര്യങ്ങളുമാണ് ഇവിടെയുള്ളത്.

PC: KennyOMG

സ്‌കുറു

സ്‌കുറു

നാലു ദിവസത്തെ ട്രക്കിങ്ങിലൂടെ മാത്രം എത്തിപ്പെടാന്‍ പറ്റുന്ന ഒരിടമാണ് ജമ്മു കാശ്മീരിലെ സ്‌കുറു എന്ന സ്ഥലം. ഇവിടെ താമസിക്കുന്നതാവട്ടെ ആകെ 230 ആളുകളും. പതിനായിരം അടി ഉയരത്തിലുള്ള ഇവിടെ ഒരിക്കല്‍ എത്തിയാല്‍ വന്നതിന്റെ ക്ഷീണമത്രയും മറക്കുമെന്നാണ് പറയുന്നത്. അത്രയും ഭംഗിയാണ് ഇവിടം.

PC: ShivaRajvanshi

നിടോയ് - നാഗാലാന്‍ഡ്

നിടോയ് - നാഗാലാന്‍ഡ്

കൊഹിമയില്‍ നിന്നും 8 മണിക്കൂര്‍ യാത്രയുടെ അകലത്തിലുള്ള നിടോയ് നാഗാലാന്‍ഡിന്റെ രത്‌നങ്ങളിലൊന്നുതന്നെയാണ് എന്നു പറയാം. വെറും 402 ആളുകള്‍ മാത്രം താമസിക്കുന്ന ഇവിടെ പുറംലോകത്തെ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളാണുള്ളത്. ഇവിടുത്തെ ആളുകളില്‍ 80 ശതമാനം പേരും സാക്ഷരരാണത്രെ.

PC: Murari Bhalekar

സാന്‍ക്രി-ഉത്തരാഖണ്ഡ്

സാന്‍ക്രി-ഉത്തരാഖണ്ഡ്

നിരവധി പ്രധാനപ്പെട്ട ട്രക്കിങ്ങുകളുടെ ബേസ് ക്യാംപാണ് ഉത്തരാഖണ്ഡിലെ സാന്‍ക്രി എന്ന ഗ്രാമം. കേദര്‍നാഥ്, ഹര്‍ കി ദന്‍ തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രകളിലെ അവസാന ഗ്രാമമെന്ന പേരും ഇതിനാണ്.
77 ഭവനങ്ങളിലായി 270 ആളുകള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്.

PC: Kanthi Kiran

. ക്‌സെല്‍പം- ഗോവ

. ക്‌സെല്‍പം- ഗോവ

ബീച്ചുകള്‍ക്കും തീരങ്ങള്‍ക്കും പേരുകേട്ട ഗോവയില്‍ ഒറ്റപ്പെട്ട ഗ്രാമങ്ങളോ എന്ന് തോന്നാം. എന്നാല്‍ കോവയുടെ മറുവശം അങ്ങനെയാണ്. ആളുകളും ബഹളങ്ങളുമില്ലാത്ത ഒരിടം. അങ്ങനെ 255 ആളുകള്‍ മാത്രം വസിക്കുന്ന ഒരിടമാണ് സലൗലിം നദിക്കു സമീപത്തുള്ള ഷെല്‍പെം അഥവാ ക്‌സെല്‍പം എന്നറിയപ്പെടുന്ന ഗ്രാമം.

PC: Alok Kumar

ഈസ്റ്റ് ഐലന്‍ഡ്- ആന്‍ഡമാന്‍ നിക്കോബാര്‍

ഈസ്റ്റ് ഐലന്‍ഡ്- ആന്‍ഡമാന്‍ നിക്കോബാര്‍

വെറും പതിനാറ് ആളുകള്‍ മാത്രം താമസിക്കുന്ന ഒരു ദ്വീപാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്‍ഡിലെ ഈസ്റ്റ് ഐലന്‍ഡ് ദ്വീപ്. അപൂര്‍വ്വമായി മാത്രമാണ് പുറമേ നിന്നും ഇവിടെ ആളുകളെത്തുന്നത്.

PC: Vikramjit Kakati